ആക്‌ടിവയും ജുപ്പിറ്ററും സൈഡ് പ്ലീസ്, കുറഞ്ഞ വിലയുമായി ഹീറോയുടെ പുതിയ ഫാമിലി സ്‌കൂട്ടർ വരുന്നു

ഇന്ത്യൻ വിപണിയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകളാണ് (Electric Scooters) ഇപ്പോൾ അരങ്ങ് തകർക്കുന്നതെങ്കിലും പലർക്കും കണ്ണുംപൂട്ടി വാങ്ങുന്നതിനോട് വലിയ താത്പര്യമില്ലെന്നതാണ് യാഥാർഥ്യം. തീപിടുത്തവും റേഞ്ചിലെ ആശങ്കയും പോരാത്തിന് പബ്ലിക് ചാർജിംഗ് സംവിധാനങ്ങളുടെ അഭാവവുമെല്ലാം ഇവികളിൽ (EV) നിന്നും പലരേയും അകറ്റി നിർത്താൻ കാരണമായിട്ടുമുണ്ട്. മിക്കവരും ചാർജിംഗ് (Charging) ഒരു തലവേദനയായി കാണുന്നവരാണ്. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഈ പരിപാടി നമുക്ക് അത്ര സുപരിചിതവുമായിട്ടില്ലെന്ന് വേണം പറയാൻ. എങ്കിലും ഉയർന്നു നിൽക്കുന്ന ഇന്ധന വില കാരണം മിക്കവരും വൈദ്യുത വാഹനങ്ങളിലേക്ക് ചേക്കേറിയിട്ടുമുണ്ട്.

രാജ്യത്ത് വിൽപ്പനയുടെ കാര്യത്തിൽ ഇന്നും പെട്രോൾ സ്കൂട്ടറുകളാണ് വിപണിയിലെ താരം. ലോകത്തിലെ ഏറ്റവും വലിയ ടൂവീലര്‍ വിപണിയായ ഇന്ത്യയില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന കമ്പനി ഹീറോ മോട്ടോകോര്‍പ്പാണ്. എന്നാൽ സ്‌കൂട്ടർ വിൽപ്പനയിൽ പ്രധാന എതിരാളിയായ ഹോണ്ടയാണ് ഒന്നാം സ്ഥാനക്കാർ. ഹീറോ പുറത്തിറക്കുന്ന മോഡലുകൾക്കൊന്നും കാര്യമായി വിപണി പിടിക്കാനായിട്ടില്ല. എന്നിരുന്നാലും മോശക്കാരൊന്നുമല്ല കേട്ടോ.

New Hero Destini 125 Scooter Leaked Ahead Of Launch

മാസ്ട്രോയും ഡെസ്റ്റിനിയും മോശമാക്കാതെ വിൽപ്പന പിടിക്കുന്നുണ്ട്. പോരാത്തത്തിന് സ്പോർട്ട് സൂം സ്‌കൂട്ടറും ട്രെൻഡായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി ഹീറോ മോട്ടോകോർപ് തങ്ങളുടെ ഡെസ്റ്റിനി 125 മോഡലിനെ കൂടുതൽ പരിഷ്ക്കാരിയായി വിപണിയിലേക്ക് എത്തിക്കാൻ പോവുകയാണ്. അണിയറ പ്രവർത്തിനത്തിലിരിക്കുന്ന സ്‌കൂട്ടറിന്റെ ആദ്യ ചിത്രങ്ങൾ ഓൺലൈനിലൂടെ പുറത്തുവന്നിരിക്കുകയാണിപ്പോൾ. ടീംബിഎച്ച്പിയാണ് മോഡലിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ 2018 അവസാനത്തോടെയാണ് ഡെസ്റ്റിനി 125 ഇന്ത്യയിൽ പുറത്തിറക്കുന്നത്. ഇതിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച സ്വീകാര്യത ലഭിച്ചുവെങ്കിലും സമീപകാലത്ത് വിൽപ്പന ഇടിഞ്ഞു തുടങ്ങിയിരുന്നു. വരാനിരിക്കുന്ന പുത്തൻ മോഡൽ ഡെസ്റ്റിനിക്ക് ലഭിക്കുന്ന ആദ്യത്തെ പ്രധാന അപ്‌ഡേറ്റായിരിക്കും എന്നതും ശ്രദ്ധേയമാവുന്ന കാര്യമാണ്.

New Hero Destini 125 Scooter Leaked Ahead Of Launch

അടുത്തിടെ പുറത്തിറക്കിയ സൂം 110 കോംബാറ്റ് എഡിഷന് ശേഷം ഹീറോ മോട്ടോകോർപ് അവതരിപ്പിക്കുന്ന അടുത്ത വാഹനമായിരിക്കും ഇത്. രൂപത്തിന്റെ കാര്യത്തിൽ അടിമുടി മാറിയാണ് പുതിയ ഹീറോ ഡെസ്റ്റിനി മോഡലിന്റെ വരവ് തന്നെ. സെഗ്മെന്റിലെ പ്രിയങ്കരനായ സുസുക്കി ആക്‌സസിന്റെ വിപണി പിടിക്കുകയാണ് പ്രധാന ഉദ്ദേശം. അതിനായി ഒരു ഫാമിലി മാനിന്റെ ലുക്കിലാണ് വണ്ടി മിനുങ്ങുന്നത്. ഡിസൈനിലും ഫീച്ചറുകളിലും ധാരാളിയായിരിക്കും ഏറ്റവും പുതിയ 125 സിസി സ്‌കൂട്ടർ.

മുൻഗാമിയിൽ ഉണ്ടായിരുന്ന ത്രികോണാകൃതിയിലുള്ള ഹാലൊജെൻ സംവിധാനത്തിന് വിരുദ്ധമായി ടേൺ ഇൻഡിക്കേറ്ററുകൾ എൽഇഡി ടെക്കുള്ള കൂടുതൽ സ്ലിക്കർ യൂണിറ്റുകളായി അപ്ഡേറ്റ് ചെയ്യാനും ഹീറോ മോട്ടോകോർപ് തയാറായിട്ടുണ്ട്. കൂടാതെ ബോഡി പാനലുകൾ റീഡസൈൻ ചെയ്‌തിട്ടുണ്ടെന്നതും രസകരമായ കാര്യമായിരിക്കും. അതായത് നിലവിലുണ്ടായിരുന്ന മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ പ്രീമിയമായിരിക്കുമെന്ന് സാരം.

New Hero Destini 125 Scooter Leaked Ahead Of Launch

ഒരു എൽഇഡി ഹെഡ്‌ലാമ്പ്, ഹീറ്റ് ഷീൽഡ് എക്‌സ്‌ഹോസ്റ്റ്, ഒരു പുതിയ എൽഇഡി ഡിആർഎൽ യൂണിറ്റ് എന്നിവയുടെ സാന്നിധ്യവും സ്കൂട്ടറിന് പ്രീമിയം ടച്ച് നൽകും. ഡ്യുവൽ സ്‌പോക്ക് ബ്ലാക്ക് അലോയ് വീലുകൾ മിനുക്കിയ ഡെസ്റ്റിനി 125 മോഡലിന്റെ സ്‌പോർടിനെസ് വർധിപ്പിക്കുന്ന കാര്യമാണ്. അതേസമയം സൈഡ് മിററുകൾ, ടെയിൽ ലാമ്പുകൾ, സൈഡ് ബോഡി വർക്ക് തുടങ്ങിയവയിൽ കാണപ്പെടുന്ന ഒന്നിലധികം കോപ്പർ ആക്‌സൻ്റുകൾ കൂടുതൽ സവിശേഷമായ രൂപം നൽകാനും സഹായിച്ചിട്ടുണ്ട്.

ഇന്റർനെറ്റിലൂടെ പുറത്തുവന്ന ചിത്രത്തിൽ ഒരു പില്യൺ ബാക്ക്‌റെസ്റ്റും കാണാൻ കഴിയും. ബ്ലാക്ക് പേൾ ഉൾപ്പെടെയുള്ള പുതിയ കളർ ഓപ്ഷനുകളും ഹീറോ വാഗ്ദാനം ചെയ്യുമെന്നാണ് വിവരം. നിലവിൽ ചെസ്റ്റ്നട്ട് ബ്രോൺസ്, നോബൽ റെഡ്, പേൾ സിൽവർ വൈറ്റ്, പാന്തർ ബ്ലാക്ക്, മാറ്റ് ഗ്രേ സിൽവർ, കാൻഡി ബ്ലേസിംഗ് റെഡ്, ലിമിറ്റഡ് എഡിഷൻ, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ എട്ട് കളർ ഓപ്ഷനുകളിലാണ് ഡെസ്റ്റിനി 125 വരുന്നത്.

സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുന്നിൽ ടെലിസ്‌കോപ്പിക് ഹൈഡ്രോളിക് ഷോക്ക് അബ്‌സോർബറായും പിന്നിൽ സ്പ്രിംഗ്-ലോഡഡ് ഹൈഡ്രോളിക് ഡാംപറമായിരിക്കും ഉണ്ടായിരിക്കുക. അതേസമയം ടോപ്പ്-സ്പെക്ക് വേരിയൻ്റുകൾ ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് സെറ്റപ്പും ഹീറോ മോട്ടോകോർപ് വാഗ്ദാനം ചെയ്യും. അതായത് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും വരാനിരിക്കുന്ന ഡെസ്റ്റിനിയിൽ ഉണ്ടാകില്ലെന്ന് സാരം.

ഒപ്പം പരിചിതമായ 124.6 സിസി സിംഗിൾ-സിലിണ്ടർ എയർ-കൂൾഡ് ഫ്യൂവൽ-ഇഞ്ചക്റ്റഡ് എഞ്ചിൻ തന്നെയായിരിക്കും സ്‌കൂട്ടറിന് തുടിപ്പേകുക. BS-VI ഫേസ് 2 മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന എഞ്ചിൻ 7,000 ആർപിഎമ്മിൽ 9 bhp കരുത്തും 5,500 ആർപിഎമ്മിൽ 10.4 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാവും എഞ്ചിൻ ജോടിയാക്കുക. വിലയിലേക്ക് വന്നാൽ 71,499 രൂപ വിലയുള്ള നിലവിലെ മോഡലിനെ അപേക്ഷിച്ച് അൽപം ഉയർന്ന തുക മുടക്കേണ്ടി വന്നേക്കും.

More from DriveSpark

Article Published On: Wednesday, June 19, 2024, 15:21 [IST]
English summary
New hero destini 125 scooter leaked ahead of launch what to expect
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X