വില 72,000 മുതൽ? ജുപ്പിറ്ററിനെ എയറിലാക്കാൻ ഹീറോയുടെ പുതിയ ഫാമിലി സ്‌കൂട്ടർ വരുന്നു

ഇലക്‌ട്രിക് സ്‌കൂട്ടറുകളുടെ വിപണിയിലെ മേധാവിത്വത്തിന് അടിമപ്പെടാതെ അരങ്ങ് തകർക്കുകയാണ് പെട്രോൾ സ്‌കൂട്ടറുകൾ. ഇവികളുണ്ടെങ്കിലും ആളുകൾക്കെല്ലാം ആദ്യ ചോയ്‌സ് ഹോണ്ട ആക്‌ടിവയും ടിവിഎസ് ജുപ്പിറ്ററും സുസുക്കി ആക്‌സസും തന്നെയാണ്. വിൽപ്പന കണക്കുകൾ കാണുമ്പോൾ തന്നെ ഇക്കാര്യം അറിയാം. എന്തായാലും ഭാവിയിലേക്കുള്ള കരുതലെന്നപോലെ നിലവിലെ മോഡലുകളെയെല്ലാം പരിഷ്ക്കാരികളാക്കി വിപണിയിലെത്തിക്കുകയാണ് കമ്പനികൾ. അടുത്തിടെ ജനപ്രിയ ഫാമിലി സ്‌കൂട്ടറായ ജുപ്പിറ്ററിന് പുതുമോഡൽ ലഭിച്ചപ്പോൾ ഹീറോ മോട്ടോകോർപ് ഇങ്ങനെ കാഴ്ച്ചക്കാരായി നിൽക്കുകയാണ്. സൂം 125, സൂം 160 എന്നിങ്ങനെ രണ്ട് പുതിയ മോഡലുകൾ ഈ വർഷം പുറത്തിറക്കുമെന്ന് പറഞ്ഞിട്ടും ഇതുവരെ അനക്കമൊന്നുമില്ല.

എന്നാൽ ഇപ്പോഴിതാ മുമ്പുണ്ടായിരുന്ന ഡെസ്റ്റിനി 125 സ്‌കൂട്ടറിന്റെ പുത്തൻ മോഡലിനെ പുറത്തിറക്കി ഞെട്ടിക്കാൻ ഒരുങ്ങുകയാണ് ഹീറോ മോട്ടോകോർപ്. മോട്ടോർസൈക്കിളുകൾക്ക് ലഭിക്കുന്ന സ്വീകാര്യത കമ്പനിയുടെ ഗിയർലെസ് വാഹനങ്ങൾക്ക് അധികം ലഭിച്ചിട്ടില്ലെന്ന പരാതിയെല്ലാം ഇതോടെ തീരുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഹീറോയുടെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്കൂട്ടറാണ് ഡെസ്റ്റിനി 125.

New Hero Destini 125 Scooter Teased Ahead Of Launch

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡെസ്റ്റിനി പ്രൈം എന്ന പുതിയ വേരിയന്റും കമ്പനി പുറത്തിറക്കിയിരുന്നു. നിലവിൽ ഏറ്റവും താങ്ങാനാവുന്ന ഡെസ്റ്റിനി മോഡലാണിത്. ഡിസൈനിലും സ്റ്റൈലിംഗിലും കാര്യമായ മാറ്റങ്ങളുള്ള പുതിയ ഡെസ്റ്റിനി ഫെയ്‌സ്‌ലിഫ്റ്റ് മോഡലിൻ്റെ പണിപ്പുരയിലാണ് കമ്പനിയെന്ന് നേരത്തെ പലരും അറിഞ്ഞിരുന്നു. വിപണിയിൽ എത്തുന്നതിന്റെ ഭാഗമായി ഇപ്പോഴിതാ വാഹനത്തിന്റെ ആദ്യ ടീസർ ചിത്രങ്ങളും പുറത്തുവിട്ടിരിക്കുകയാണ് ബ്രാൻഡ്.

ഏറ്റവും പുതിയ ടീസർ ഡെസ്റ്റിനിയുടെ റെട്രോ സൗന്ദര്യശാസ്ത്രത്തിലേക്കുള്ള ചായ്‌വാണ് വെളിപ്പെടുത്തുന്നത്. വളഞ്ഞതും ചുരുങ്ങിയതുമായ ബോഡി പാനലുകൾ ഉപയോഗിച്ച് പുതിയ ഹീറോ ഡെസ്റ്റിനി ഫെയ്‌സ്‌ലിഫ്റ്റ് വെസ്പ, ലാംബ്രട്ട തുടങ്ങിയ ബ്രാൻഡുകൾക്കൊപ്പം ഉപയോഗിക്കുന്ന ക്ലാസിക് ഡിസൈൻ സമീപനമാണ് പിന്തുടരുന്നതെന്ന് തോന്നുന്നു. പുതിയ ലൈറ്റിംഗ് സജ്ജീകരണവും കർവി ലെയറുകളും ഫീച്ചർ ചെയ്യുന്ന ഫ്രണ്ട് ആപ്രോൺ പൂർണമായും പൊളിച്ചടുക്കിയിട്ടുണ്ടെന്നാണ് വിവരം.

New Hero Destini 125 Scooter Teased Ahead Of Launch

ഡെസ്റ്റിനിയുടെ ഫ്രണ്ട് ഫെൻഡർ, ഹെഡ്‌ലൈറ്റ്, കൗൾ, റിയർ വ്യൂ മിററുകൾ എന്നിവയിലുടനീളം മാറ്റങ്ങൾ പ്രകടമാണ്. പുതിയ ഡെസ്റ്റിനിക്കായി ഒരു പുതിയ ഡ്യുവൽ-ടോൺ പേൾ ബ്ലാക്ക് കളർ ഓപ്ഷനും ഹീറോ മോട്ടോകോർപ് അവതരിപ്പിക്കും. മുഖംമിനുക്കിയെത്തുന്ന സ്‌കൂട്ടറിനായി കൂടുതൽ ഊർജസ്വലമായ നിറങ്ങളും കമ്പനി അവതരിപ്പിച്ചേക്കാം. വശങ്ങളിലേക്ക് നോക്കിയാൽ പുതിയ ഡ്യുവൽ-ടോൺ സ്റ്റെപ്പ് സീറ്റുകളും ഡെസ്റ്റിനിയിലുണ്ടാവും.

അത് 125 സിസി സ്‌കൂട്ടറിന് സ്പോർട്ടി രൂപവും ഭാവവും നേടാൻ സഹായിക്കും. സൈഡ് പാനലുകൾ സ്‌മൂത്ത് സർഫസിംഗോടെയാണ് വരുന്നത്. ഇത് ജനപ്രിയ റെട്രോ സ്കൂട്ടറുകളുടെ ഒരു സവിശേഷതയാണ്. സൈഡ് പാനലിലെ 3D 'ഡെസ്റ്റിനി' ലോഗോ സ്കൂട്ടറിൻ്റെ ഡൈനാമിക് പ്രൊഫൈൽ കൂടുതൽ മെച്ചപ്പെടുത്തുന്നു. എക്‌സ്‌ഹോസ്റ്റ് ഡിസൈൻ നിലവിലെ മോഡലിന് സമാനമാണെങ്കിലും പുതിയ എക്‌സ്‌ഹോസ്റ്റ് ഷീൽഡ് പുതുമ സമ്മാനിക്കും.

New Hero Destini 125 Scooter Teased Ahead Of Launch

പില്യൺ ബാക്ക്‌റെസ്റ്റിനും പുതിയ രൂപകൽപ്പനയാണ് കൊടുത്തിരിക്കുന്നത്. മൊത്തത്തിലുള്ള സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ഇക്കാര്യങ്ങൾ ഹീറോ ഡെസ്റ്റിനിയുടെ പ്രായോഗികതയും വർധിപ്പിക്കും. അലോയ് വീലുകളും പുത്തനായിരിക്കുമെന്ന് വേണം പറയാൻ. നിലവിലുള്ള 10 ഇഞ്ച് വീലുകൾക്ക് പകരം 12 ഇഞ്ച് യൂണിറ്റുകൾ ഹീറോ വാഗ്ദാനം ചെയ്യുമെങ്കിൽ സംഗതി കളറാവും.

പുത്തൻ ഡെസ്റ്റിനിയുടെ പിന്നിലെ ഓവർഹാംഗിനും റെട്രോ ടച്ചാണ് ഹീറോ ഒരുക്കിയിരിക്കുന്നത്. നിലവിലുള്ള മോഡലിനൊപ്പം കാണുന്ന ബൾക്കി ടെയിൽ ലാമ്പും ഇൻഡിക്കേറ്ററും വളരെ ചെറിയ യൂണിറ്റുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചിട്ടുണ്ട്. എക്സ്റ്റേണൽ ഫ്യുവൽ ഫില്ലർ ക്യാപ് വൃത്താകൃതിയിൽ നിന്ന് സ്ക്വയർ ടൈപ്പിലേക്ക് മാറിയിട്ടുമുണ്ട്. ഫീച്ചറുകളിലേക്ക് വന്നാൽ നിലവിലുള്ള ഡിജി അനലോഗ് ക്ലസ്റ്ററിന് പകരം പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററായിരിക്കും കമ്പനി അവതരിപ്പിക്കുക.

പരിചിതമായ 124.6 സിസി സിംഗിൾ-സിലിണ്ടർ എയർ-കൂൾഡ് ഫ്യൂവൽ-ഇഞ്ചക്റ്റഡ് എഞ്ചിൻ തന്നെയായിരിക്കും ഹീറോ ഡെസ്റ്റിനി 125 സ്കൂട്ടറിന്റെ ഹൃദയം. ഇതിന് 7,000 ആർപിഎമ്മിൽ 9 bhp പവറും 5,500 ആർപിഎമ്മിൽ 10.4 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാവും എഞ്ചിൻ ജോടിയാക്കുക. വിലയിലേക്ക് വന്നാൽ 71,499 രൂപ വിലയുള്ള നിലവിലെ മോഡലിനെ അപേക്ഷിച്ച് അൽപം ഉയർന്ന തുക മുടക്കേണ്ടി വന്നേക്കും.

More from DriveSpark

Article Published On: Saturday, August 31, 2024, 9:00 [IST]
English summary
New hero destini 125 scooter teased ahead of launch
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X