എൻഫീൽഡിനെ താഴെയിറക്കാൻ മാവീരൻ, 1.99 ലക്ഷം രൂപ വിലയുള്ള 440 സിസി ബൈക്കിന്റെ ഡെലിവറി തുടങ്ങി

ഒരുകാലത്ത് കമ്മ്യൂട്ടർ ബൈക്കുകൾ അല്ലെങ്കിൽ സ്‌കൂട്ടർ മോഡലുകളിൽ മാത്രം ശ്രദ്ധകൊടുത്തിരുന്നവരാണ് ഹീറോ മോട്ടോകോർപ്. ആധുനിക കാലത്ത് മിഡ്-കപ്പാസിറ്റി ഉൾപ്പടെയുള്ള സെഗ്മെന്റുകളുടെ വളർച്ച കണ്ട് സാക്ഷാൽ ഹീറോയും ഈ രംഗത്തേക്ക് ഇറങ്ങിത്തിരിക്കുകയായിരുന്നു. ആദ്യം സ്പോർട്‌സ് മോട്ടോർസൈക്കിളായ കരിസ്‌മയെ തിരിച്ചുകൊണ്ടുവന്ന് കമ്പനിയൊരു സൂചന നൽകി.

രണ്ടാമത് മാവ്റിക് എന്ന 440 സിസി ബൈക്കിനെ പുറത്തിറക്കിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കൾ എതിരാളികളുടെ മനസിൽ തീ കോരിയിട്ടത്. റോയൽ എൻഫീൽഡ് അരങ്ങുവാഴുന്ന വിഭാഗത്തിൽ ഹോണ്ട, ട്രയംഫ്, ഹാർലി ഡേവിഡ്‌സൺ, ജാവ, യെസ്‌ഡി പോലുള്ള വമ്പരെയാണ് ഹീറോയ്ക്ക് നേരിടാനുള്ളത്. കിടിലൻ വിലയും ആകർഷകമായ വേരിയന്റുകളുമായി ആളുകളെ കൈയിലെടുക്കാൻ ഹീറോയുടെ മാവീരനാവുമെന്നാണ് അനുമാനം.

New Hero Mavrick 440 Customer Deliveries Started In India

രാജ്യം കാത്തിരുന്ന മോട്ടോർസൈക്കിളിനായുള്ള ഡെലിവറിയും ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ് ഹീറോ മോട്ടോകോർപ്. വലിയ ആവേശത്തിനും കാത്തിരിപ്പിനും ഒടുവിലാണ് മാവ്റിക് 440 നിരത്തിലേക്ക് ഇറങ്ങുന്നത്. ബൈക്കിന്റെ ആദ്യ ഉടമകൾക്ക് കമ്പനിയുടെ ചെയർമാനായ പവൻ മുഞ്ജാൽ നേരിട്ടെത്തിയാണ് താക്കോൽ കൈമാറിയിരിക്കുന്നത്. ഹീറോ പ്രീമിയ ഔട്ട്‌ലെറ്റിലൂടെ മാത്രമാണ് ഫ്ലാഗ്ഷിപ്പ് മോഡലിന്റെ ഡെലിവറി ഇപ്പോൾ നടക്കുന്നത്.

വലിയ ആവേശത്തോടെ ഈ വർഷം ആദ്യം പുറത്തിറക്കിയ ഹീറോ മാവ്‌റിക് 440 രാജ്യത്തുടനീളമുള്ള മോട്ടോർസൈക്കിൾ പ്രേമികളുടെ മനസിലേക്ക് കുടിയേറിയെന്നാണ് വിവരം. പെർഫോമൻസ്, സ്‌റ്റൈൽ, അത്യാധുനിക സാങ്കേതികവിദ്യ എന്നിവയുടെ സമ്പൂർണ സംയോജനമാണ് ഈ മോട്ടോർസൈക്കിൾ. മിഡിൽ വെയ്റ്റ് സെഗ്‌മെൻ്റിനെ പുനർനിർവചിക്കാൻ സജ്ജീകരിച്ചിരിക്കുന്ന വാഹനം എൻഫീൽഡിന്റെ ആധിപത്യത്തെ മറികടക്കുമോ എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

New Hero Mavrick 440 Customer Deliveries Started In India

ഹീറോ മാവ്റിക് 440 ബേസ്, മിഡ്, ടോപ്പ് എന്നിങ്ങനെ മൂന്ന് ആകർഷകമായ വേരിയന്റുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 1.99 ലക്ഷം രൂപ, 2.14 ലക്ഷം രൂപ, 2.24,ലക്ഷം രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ഉയർന്ന പ്രീമിയം മോട്ടോർസൈക്കിൾ സെഗ്‌മെൻ്റിൽ മുടക്കുന്ന പണത്തിന് മൂല്യം നൽകാനുള്ള ഹീറോ മോട്ടോകോർപ്പിൻ്റെ പ്രതിബദ്ധതയാണ് ഈ മത്സരാധിഷ്ഠിതമായ വില.

എന്തായാലും ക്ലാസിക്, ബുള്ളറ്റ്, ഹണ്ടർ പോലുള്ള വമ്പൻമാരെ പിടിക്കാനായില്ലെങ്കിലും ഹോണ്ട ഹൈനസ് CB350 വാങ്ങാനിരിക്കുന്ന കുറേപ്പേരെയെങ്കിലും മാവ്റിക്കിലേക്ക് മാറാനിടയുണ്ട്. ആദ്യ ബാച്ച് ഉപഭോക്താക്കൾക്കായി ഹീറോ മോട്ടോകോർപ് 'വെൽക്കം ടു മാവ്റിക് ക്ലബ് ഓഫർ' എന്ന പേരിൽ പ്രത്യേക ആനുകൂല്യങ്ങളും നൽകുന്നുണ്ട്. മാർച്ച് 15-ന് മുമ്പ് ബൈക്ക് ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് 10,000 രൂപ വിലമതിക്കുന്ന ഒരു കസ്റ്റമൈസ്ഡ് മാവ്റിക് കിറ്റും ലഭിക്കും.

New Hero Mavrick 440 Customer Deliveries Started In India

ഈ വർഷം ആദ്യം നടന്ന ഹീറോ വേൾഡിൽ അവതരിപ്പിച്ച മാവ്‌റിക് 440 ഹാർലി ഡേവിഡ്‌സൺ X440 അടിസ്ഥാനമാക്കിയുള്ളതാണ്. റോഡ്‌സ്റ്റർ ലുക്കും കരുത്തുറ്റ സ്റ്റൈലിംഗും സംയോജിപ്പിച്ച് അതിൻ്റെ വ്യതിരിക്തമായ രൂപകൽപ്പനയോടെയാണ് മാവീരൻ വരുന്നത്. 6000 ആർപിഎമ്മിൽ 27 bhp കരുത്തും 4000 ആർപിഎമ്മിൽ 36 Nm ടോർക്കും നൽകുന്ന ഇലക്‌ട്രോണിക് ഫ്യൂവൽ ഇഞ്ചക്ഷനോടുകൂടിയ എയർ കൂൾഡ് ഓയിൽ കൂളർ 2V സിംഗിൾ സിലിണ്ടർ 440 സിസി 'ടോർക്എക്സ്' എഞ്ചിനാണ് മാവ്റിക്കിന് തുടിപ്പേകുന്നത്.

6-സ്പീഡ് ട്രാൻസ്മിഷൻ, സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ച്, പ്രത്യേകം തയ്യാറാക്കിയ സീറോ ഡിഗ്രി സ്റ്റീൽ റേഡിയൽ പാറ്റേൺ ടയറുകൾ എന്നിവയെല്ലാമായി വരുന്ന മാവ്റിക് 440 സുഗമവും ആവേശകരവുമായ റൈഡാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ഹീറോ മോട്ടോകോർപ് അവകാശപ്പെടുന്നുമുണ്ട്. റൈഡർ കംഫർട്ട്, കൺട്രോൾ, കണക്റ്റിവിറ്റി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഹീറോ മാവ്‌റിക്കിന്റെ മറ്റൊരു പ്രധാന ഹൈലൈറ്റുകളിലൊന്ന്.

New Hero Mavrick 440 Customer Deliveries Started In India

ബൈക്കിന്റെ ഫ്യുവൽ ടാങ്ക്, കഫൻ, ഫെൻഡറുകൾ എന്നിവയ്ക്കായി മെറ്റൽ പാർട്‌സുകളാണ് ഹീറോ ഉപയോഗിച്ചിരിക്കുന്നത്. ലൈറ്റിംഗ് എല്ലാം എൽഇഡി ആണെന്നതും എടുത്തുപറയേണ്ട ഒന്നാണ്. ചെറിയ യാത്രകൾക്കും ദീർഘദൂര യാത്രകൾക്കും സുഖപ്രദമായ മോട്ടോർസൈക്കിളായിരിക്കും ഇത്. സ്മാർട്ട്‌ഫോൺ സംയോജനം, ടേൺ-ബൈ-ടേൺ നാവിഗേഷൻ, eSIM-അധിഷ്‌ഠിത കണക്റ്റിവിറ്റി വഴിയുള്ള തത്സമയ വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള വിപുലമായ ടെലിമാറ്റിക്‌സ് ഫീച്ചറുകളും മാവ്റിക്കിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിലാണ് നിർമിച്ചിരിക്കുന്ന ബൈക്കിന്റെ സസ്പെൻഷനായി മുൻവശത്ത് 43 mm ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ 7-സ്റ്റെപ്പ് ക്രമീകരിക്കാവുന്ന ഇരട്ട ഷോക്കുകളുമാണ് ഉപയോഗിച്ചിരിക്കുന്നത്. ബ്രേക്കിംഗിനായി മുന്നിൽ 320 mm ഡിസ്‌കും പിന്നിൽ 240 mm ഡിസ്‌ക്കും ഡ്യുവൽ ചാനൽ എബിഎസിന്റെ സഹായത്തോടെയാണ് വരുന്നത്.

More from DriveSpark

Article Published On: Tuesday, April 16, 2024, 10:04 [IST]
English summary
New hero mavrick 440 customer deliveries started in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X