ഇന്ത്യ കാത്തിരിക്കുന്ന 400 സിസി ബൈക്കിന്റെ ഡെലിവറി വിഷുവിന്; ട്രയംഫിന് വിശ്രമിക്കാൻ ടൈമായി

മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിലേക്ക് മാവ്റിക്കുമായി ഹീറോ മോട്ടോകോർപ്പും എത്തിയിരിക്കുകയാണ്. റോയൽ എൻഫീൽഡ്, ഹോണ്ട, ജാവ, യെസ്‌ഡി, ഹാർലി ഡേവിഡ്‌സൺ, ട്രയംഫ് പോലുള്ള വമ്പൻമാർ അണിനിരക്കുന്ന സെഗ്മെന്റിൽ ഇന്ത്യൻ ബ്രാൻഡിനും വിസ്‌മയം തീർക്കാനാവുമെന്നാണ് ഇരുചക്ര വാഹന പ്രേമികളുടെ പ്രതീക്ഷ. ഇന്നേവരെ ഹീറോ പുറത്തിറക്കിയതിൽ വെച്ച് ഏറ്റവും പ്രീമിയമായ മോഡലാണ് പുതിയ 440 സിസി ബൈക്ക്.

കരിസ്‌മയ്ക്ക് ശേഷം പ്രീമിയം സെഗ്മെന്റിലേക്ക് കടന്നുവരുമ്പോൾ മാവ്റിക്ക് വേണ്ടിയതെല്ലാം കരുതിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഉഗ്രൻ വിലയിൽ ഒരു അടിപൊളി പാക്കേജാണ് ഈ മോട്ടോർസൈക്കിൾ എന്നുവേണം പറയാൻ. ബുക്കിംഗ് ഇതിനോകം ആരംഭിച്ച മോഡലിന് ബുക്കിംഗ് പിരീഡ് അധികമായുണ്ടോയെന്നാണ് ഇപ്പോൾ പലരും ആശങ്കപ്പെടുന്നത്. എന്നാൽ അത്തരക്കാരെ സന്തോഷിപ്പിക്കുന്ന വാർത്ത കൂടി ഹീറോ മോട്ടോകോർപ് പുറത്തുവിട്ടിരിക്കുകയാണിപ്പോൾ.

New Hero Mavrick 440 Deliveries to Start From April 15

മാവ്റിക് 440 ബൈക്കിനായുള്ള ഡെലിവറി 2024 ഏപ്രിൽ 15-ന് കമ്പനിയുടെ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന തീയതിയോടെ ആരംഭിക്കും. ഹാർലി-ഡേവിഡ്‌സൺ X440 റോഡ്സ്റ്ററിനെ അടിസ്ഥാനമാക്കിയാണ് പണിതിറക്കിയിരിക്കുന്നതെങ്കിലും അതിന്റെ ഒരു ചായ്‌വും കാണാനാവാത്ത വിധത്തിലാണ് മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിളിനെ ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്. ബേസ്, മിഡ്, ടോപ്പ് എന്നിങ്ങനെ മൂന്ന് വ്യത്യസ്‌ത വേരിയന്റുകളിലാണ് വാഹനം തെരഞ്ഞെടുക്കാനാവുക.

മാവ്‌റിക്കിന് 1.99 ലക്ഷം മുതൽ 2.24 ലക്ഷം രൂപ വരെയാണ് മുടക്കേണ്ടി വരുന്നത്. അതായത് ഇന്ത്യയിൽ ലഭ്യമായിട്ടുള്ള ഏറ്റവും താങ്ങാനാവുന്ന 400 സിസി ബൈക്കാണിതെന്ന് സാരം. അടിപൊളി എഞ്ചിനൊപ്പം നിയോ റെട്രോ ഡിസൈൻ ഭാഷയും കൂടി കലരുന്നതോടെ ധാരാളം ചെറുപ്പക്കാരെ ആകർഷിക്കാൻ മോഡലിനാവുമെന്നാണ് കണക്കുകൂട്ടൽ. ശരിക്കും പറഞ്ഞാൽ റൈഡിംഗിലും ആള് അടിപൊളിയാണെന്ന് വേണം പറയാൻ.

New Hero Mavrick 440 Deliveries to Start From April 15

എൽഇഡി ഡിആർഎല്ലുകളോട് കൂടിയ വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയിൽലൈറ്റ്, ബൾബസ് ഫ്യുവൽ ടാങ്ക്, മസ്കുലർ ലൈനുകൾ എന്നിവ പോലുള്ള സിഗ്നേച്ചർ ഘടകങ്ങളുള്ള ശക്തമായ റോഡ് പ്രസൻസ് മോട്ടോർസൈക്കിളിനുണ്ട്. മെറ്റൽ ബോഡി വർക്ക് മാവ്റിക്ക് കൂടുതൽ ദൃഢമായി നിർമിച്ച അനുഭവവും നൽകുന്നുണ്ട്. സ്റ്റബി ടെയിൽ സെക്ഷൻ, സ്കൂപ്പ്-ഔട്ട് സിംഗിൾ പീസ് സീറ്റ് എന്നിവയാണ് ഹീറോയുടെ മോഡേൺ റെട്രോ ബൈക്കിനെ വേറിട്ടുനിർത്തുന്നത്.

മാർച്ച് 15-ന് മുമ്പ് മാവ്റിക് 440 ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന 'വെൽക്കം ടു മാവ്റിക് ക്ലബ് ഓഫർ' എന്നൊരു ഓഫറും കമ്പനി വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഇതിൽ കസ്റ്റമൈസ്‌ഡ് മാവ്‌റിക് കിറ്റ് ആക്‌സസറികളും 10,000 രൂപ വിലമതിക്കുന്ന മെർച്ചൻഡൈസുമാണ് ബ്രാൻഡ് ഒരുക്കിയിട്ടുള്ളത്. ഇനി ഫീച്ചറുകളിലേക്ക് നോക്കിയാൽ തങ്ങളുടെ ഏറ്റവും പുതിയ 440 മോഡലിന് ഒരു എൽസിഡി ഇൻസ്ട്രുമെൻ്റ് കൺസോളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

New Hero Mavrick 440 Deliveries to Start From April 15

ബ്ലൂടൂത്ത് കണക്റ്റിവിറ്റി സ്റ്റാൻഡേർഡായി തന്നെ എല്ലാ മോഡലുകളിലും കിട്ടുമ്പോൾ ടോപ്പ് വേരിയൻ്റിൽ കണക്റ്റഡ് സവിശേഷതകളും ഹീറോ അവതരിപ്പിക്കുന്നുണ്ട്. കോളുകളും എസ്എംഎസ് അലേർട്ടുകളും മ്യൂസിക് പ്ലേബാക്കും ടേൺ-ബൈ-ടേൺ നാവിഗേഷനുമെല്ലാം ഇതിലൂടെ മാവ്റിക്കിന് സമ്മാനിക്കാൻ കമ്പനിക്കായി. 803 mm സീറ്റ് ഹൈറ്റുള്ള ബൈക്കിൽ ടോളായതും എന്നാൽ വൈഡായതുമായ ഹാൻഡിൽ ബാറാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് ടൂറിംഗിന് മാവീരനെ അനുയോജ്യമാക്കുന്ന കാര്യമാണ്.

440 സിസി സിംഗിൾ സിലിണ്ടർ, എയർ, ഓയിൽ കൂൾഡ് എഞ്ചിനാണ് ഹീറോ മാവ്റിക് 440 നിയോ റെട്രോ മോഡലിന് തുടിപ്പേകുന്നത്. ഇത 27 bhp കരുത്തിൽ പരമാവധി 36 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് ഹാർലി X440 റോഡ്സ്റ്റിലെ സമാനമായ എഞ്ചിനാണെങ്കിലും ടോർക്ക് 2 Nm കുറവാണ് നൽകുന്നത്. കൂടാതെ 187 കിലോയുള്ള മാവ്റിക്കിന് 4 കിലോ ഭാരം കുറവാണ്.

New Hero Mavrick 440 Deliveries to Start From April 15

ആകർഷകമായ ക്രൂയിസിംഗ് കഴിവ് അനുവദിക്കുന്ന ശക്തമായ ലോ-മിഡ് പവറുള്ള ഇത് വളരെ ട്രാക്റ്റബിൾ ആണ്. മെക്കാനിക്കൽ സൈഡിലേക്ക് വന്നാൽ ഹാർലിയിൽ നിന്ന് വ്യത്യസ്തമായി ചെലവ് കുറക്കുന്നതിന്റെ ഭാഗമായി ഹീറോ മാവ്റിക് 440-യുടെ മുൻവശത്ത് 43 mm ടെലിസ്‌കോപിക് ഫോർക്കുകളാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. അതേസമയം പിന്നിൽ മോണോഷോക്ക് സസ്പെൻഷനാണ് നൽകിയിരിക്കുന്നത്. ബ്രേക്കിംഗിനായി ഡ്യുവൽ-ചാനൽ എബിഎസ് ഉള്ള ഡിസ്‌ക് ബ്രേക്കുകളാണ് മോട്ടോർസൈക്കിളിന്റെ ഇരുവശത്തും ഇടംപിടിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, February 21, 2024, 11:12 [IST]
English summary
New hero mavrick 440 deliveries to start from april 15 check out the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X