ഇതുള്ളപ്പോൾ എന്തിനാ ഇവി? 82,911 രൂപയ്ക്ക് 73 കി.മീ മൈലേജുമായി പുത്തൻ സ്പ്ലെൻഡർ പ്ലസ്

ഇന്ധനവില റോക്കറ്റ്പോലെ കുതിക്കുന്ന ഈ കാലത്ത് ആളുകൾ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറാൻ താത്പര്യം കാണിക്കുന്നുണ്ടെങ്കിലും മിക്കവർക്കും മൈലേജ് കൂടുതലുള്ള പെട്രോൾ മോഡലുകൾ കിട്ടാനുണ്ടെങ്കിൽ അത് വാങ്ങാനാണ് താത്പര്യം. ഇന്ധനവിലയെ ഓടി തോല്‍പിക്കാന്‍ ശേഷിയുള്ള ബൈക്കുകള്‍ തിരയുന്നവരെല്ലാം ഇപ്പോൾ ഓടിയെത്തുന്നത് ഹീറോ മോട്ടോകോർപിന്റെ (Hero Motocorp) ഷോറൂമുകളിലേക്കാണ്. ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളായ സ്പ്ലെൻഡർ (Splendor) വീണ്ടും താരമായി നിൽക്കുന്ന സമയമാണിത്. ഈ പേര് കേൾക്കുമ്പോഴേ അനിയത്തിപ്രാവിലെ കുഞ്ചാക്കോ ബോബന്റ് ചുവന്ന സ്പ്ലെൻഡറായിരിക്കാം മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുക.

വിശ്വാസവും മൈലേജും കൂടുതലുള്ളതിനാൽ യുവതലമുറ വരെ ഇപ്പോൾ സ്പ്ലെൻഡർ വാങ്ങുന്നുണ്ട്. ഇതിന്റെ ഭാഗമായി കൂടുതൽ ആളുകളെ കൈയിലെടുക്കാനായി ഹീറോ മോട്ടോകോർപ് പുതിയ തലമുറ സ്‌പ്ലെൻഡർ പ്ലസ് XTEC 2.0 പതിപ്പിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. നിരവധി പ്രീമിയം, സെഗ്‌മെൻ്റ് ഫസ്റ്റ് ഫീച്ചറുകളും കോർത്തിണക്കിയെത്തുന്ന എൻട്രി ലെവൽ ബൈക്കിന് 82,911 രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

Hero Splendor Plus XTEC 2 0 Launched

ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോർസൈക്കിളായ സ്‌പ്ലെൻഡറിൻ്റെ 30-ാം വാർഷികത്തോടനുബന്ധിച്ചാണ് ഈ പുത്തൻ വകഭേദവുമായി കമ്പനി വിപണിയിലേക്ക് കടന്നുവന്നിരിക്കുന്നത്. അതും നിരവധി നൂതന സാങ്കേതിക വിദ്യകളാൽ സമ്പന്നമായാണ് ബൈക്കിന്റെ വരവ് എന്നതുകൂടി കണക്കിലെടുക്കുമ്പോൾ സംഗതി ഉഷാറാവുന്നുണ്ട്. പുതിയ സ്‌പ്ലെൻഡർ പ്ലസ് XTEC 2.0 ഉയർന്ന തീവ്രതയുള്ള പൊസിഷൻ ലാമ്പ് (HIPL) ഉള്ള പുതിയ എൽഇഡി ഹെഡ്‌ലാമ്പും അവതരിപ്പിക്കുന്നുണ്ട്.

മൊത്തത്തിൽ സ്പ്ലെൻഡർ (Splendor) ബൈക്കുകളുടെ സാധാരണ രൂപം തന്നെയാണ് പുതിയ സ്‌പ്ലെൻഡർ പ്ലസ് XTEC 2.0 പതിപ്പിലും ഒരുക്കിയിരിക്കുന്നത്. എങ്കിലും വ്യതിരിക്തമായ രൂപം കൈവരിക്കുന്നതിവും പുതുമ കൊണ്ടുവരുന്നതിനുമായി പുതിയ H-ആകൃതിയിലുള്ള സിഗ്നേച്ചർ ടെയിൽലൈറ്റും കമ്മ്യൂട്ടർ മോട്ടോർസൈക്കിളിൽ (Commuter Motorcycle) ഹീറോ ഒരുക്കിയിരിക്കുന്നതും രസകരമായ കാഴ്ച്ചയാണ്.

Hero Splendor Plus XTEC 2 0 Launched

പുതിയ ഹീറോ സ്‌പ്ലെൻഡർ പ്ലസ് XTEC 2.0 ഇക്കോ-ഇൻഡിക്കേറ്ററുള്ള ഡിജിറ്റൽ സ്പീഡോമീറ്ററും ഉൾപ്പെടുന്നു. പുതിയ ഇൻസ്ട്രുമെന്റ് കൺസോളിൽ ലൈവ് മൈലേജ് ഇൻഡിക്കേറ്ററും (RTMI) കോളുകൾ, എസ്എംഎസ്, ബാറ്ററി അലേർട്ടുകൾ എന്നിവയ്ക്കുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഉണ്ട്. മികച്ച സുരക്ഷയ്ക്കായി ബൈക്കിൽ ഹസാർഡ് ലൈറ്റുകൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. യുഎസ്ബി ചാർജിംഗ്, മികച്ച സൗകര്യത്തിനായി നീളമേറിയ സീറ്റ്, ഹിഞ്ച്-ടൈപ്പ് ഡിസൈനുള്ള വലിയ ഗ്ലൗബോക്സ് എന്നിവയും മോഡലിലെ പ്രധാന സവിശേഷതകളാണ്.

സൈഡ്-സ്റ്റാൻഡ് എഞ്ചിൻ കട്ട്ഓഫ്, ബാങ്ക് ആംഗിൾ സെൻസർ, ട്യൂബ്‌ലെസ് ടയറുകൾ എന്നിവയ്‌ക്കൊപ്പം സുരക്ഷാ സവിശേഷതകളും മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. 2024 സ്‌പ്ലെൻഡർ പ്ലസ് XTEC 2.0 പതിപ്പിന് പുതിയ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലും വാങ്ങാനാവും. മാറ്റ് ഗ്രേ, ഗ്ലോസ് ബ്ലാക്ക്, ഗ്ലോസ് റെഡ് എന്നിവയാണ് കമ്മ്യൂട്ടർ മോട്ടോർസൈക്കിളിൽ തെഞ്ഞെടുക്കാനാവുന്നത്.

Hero Splendor Plus XTEC 2 0 Launched

30 വർഷത്തോളം നീണ്ടുനിൽക്കുന്ന സമാനതകളില്ലാത്ത നേതൃപാടവമുള്ള ഒരു ഐക്കണിക് വാഹനമാണ് സ്‌പ്ലെൻഡറെന്നും ഹീറോ മോട്ടോകോർപ്പിൻ്റെ തുടർച്ചയായ നവീകരണത്തിന്റെയും ബ്രാൻഡ് വിശ്വാസത്തിന്റെയും ഉൽപ്പന്ന വിശ്വാസ്യതയുടെയും തെളിവാണ് സ്‌പ്ലെൻഡറിൻ്റെ ശാശ്വത വിജയമെന്നും XTEC 2.0 മോഡൽ അവതരിപ്പിച്ചുകൊണ്ട് ഹീറോ മോട്ടോകോർപ്പിൻ്റെ ഇന്ത്യയുടെ ചീഫ് ബിസിനസ് ഓഫീസർ രഞ്ജിവ്ജിത് സിംഗ് പറഞ്ഞു.

8,000 ആർപിഎമ്മിൽ 7.9 bhp പവറും 6,000 ആർപിഎമ്മിൽ 8.05 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ട്യൂൺ ചെയ്‌ത പരിചിതമായ 100 സിസി എഞ്ചിനാണ് പുതുതലമുറ സ്‌പ്ലെൻഡർ പ്ലസ് XTEC മോട്ടോർസൈക്കിളിന് തുടിപ്പേകാനായി എത്തിയിരിക്കുന്നത് . 4-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് മികച്ച ഇൻ-ക്ലാസ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന ഐഡിൽ സ്റ്റോപ്പ് സ്റ്റാർട്ട് സിസ്റ്റം (i3S) സാങ്കേതികവിദ്യയും ഹീറോ ഒരുക്കിയിട്ടുണ്ട്.

Hero Splendor Plus XTEC 2 0 Launched

ലിറ്ററിന് 73 കിലോമീറ്റർ മൈലേജാണ് പുത്തൻ 2024 മോഡൽ സ്‌പ്ലെൻഡർ പ്ലസ് XTEC 2.0 പതിപ്പിൽ ഹീറോ മോട്ടോകോർപ് അവകാശപ്പെടുന്നത്. കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന്റെ സർവീസ് ഇന്റർവെൽ 6,000 കിലോമീറ്ററായി കമ്പനി വർധിപ്പിച്ചിട്ടുണ്ട് എന്നതിനാൽ ബൈക്കിന്റെ പ്രവർത്തനച്ചെലവ് ഗണ്യമായി കുറയാനും കാരണമായിട്ടുണ്ട്. സ്റ്റാൻഡേർഡായി തന്നെ 5 വർഷത്തെ അല്ലെങ്കിൽ 70,000 കിലോമീറ്റർ വാറണ്ടിയും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Friday, May 31, 2024, 10:14 [IST]
English summary
New hero splendor plus xtec 2 0 launched price features specs
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X