ആക്‌ടിവയും ജുപ്പിറ്ററും വാങ്ങാനിരിക്കുന്നവർ ഒന്നൂടി ചിന്തിക്കും, മിനുങ്ങി ഹീറോയുടെ പുതിയ 110 സിസി സ്‌കൂട്ടർ

ഇന്ത്യയിലെ മോട്ടോർസൈക്കിൾ വിഭാഗത്തിൽ രാജാക്കൻമാരാണ് ഹീറോ മോട്ടോകോർപ് (Hero Motocorp). എന്നാൽ ഇന്ന് ഏറ്റവും ഡിമാന്റുള്ള സ്‌കൂട്ടർ സെഗ്മെന്റിലേക്ക് വന്നാൽ പണ്ടത്തെ മിത്രമായിരുന്ന ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ ഹോണ്ടയാണ് കിരീടം വെക്കാത്ത രാജാക്കൻമാർ. ഹോണ്ട ആക്‌ടിവയും ഡിയോയും (Honda Activa And Dio) പോലുള്ള കിടിലൻ മോഡലുകളിലൂടെ സമാനതകളില്ലാതെ കുതിക്കുന്നവരാണിവർ. ഇനി രണ്ടാമനെന്ന പേരെങ്കിലും നിലനിർത്താമെന്ന് വിചാരിച്ചാൽ ടിവിഎസും സുസുക്കിയും ഈയൊരു സ്ഥാനം ഒഴിയുന്നുമില്ല. പണ്ടുമുതലേ മോശമല്ലാത്ത സ്‌കൂട്ടർ മോഡലുകൾ പുറത്തിറക്കുന്നുണ്ടെങ്കിലും അതിശക്തമായ വിൽപ്പന പിടിക്കാനാവുന്നവയൊന്നും ഹീറോയ്ക്ക് പണിതിറക്കാനായിരുന്നില്ല.

മാസ്ട്രോ, പ്ലെഷർ പോലുള്ള തട്ടുപൊളിപ്പൻ മോഡലുകൾ വേണ്ടവിധം തിളങ്ങാതെ പോയതും ഹീറോയ്ക്ക് തിരിച്ചടിയായി. എന്നാൽ പോയ വർഷം തുടക്കത്തിൽ സ്പോർട്ടി ഡിസൈനും കിടിലൻ ഫീച്ചറുകളുമായി സൂം 110 എന്നൊരു മിടുക്കനെ കമ്പനി പുറത്തിറക്കുകയുണ്ടായി. സ്റ്റൈലിന് കാര്യമായ പ്രാധാന്യം നൽകാതെയുള്ള ഫാമിലി സ്‌കൂട്ടറുകൾ അരങ്ങുവാഴുന്ന വിഭാഗത്തിലേക്കാണ് ആധുനികനായി സൂം കടന്നുവരുന്നത്.

New Hero Xoom 110 Combat Edition Leaked Ahead Of Launch

പിന്നെ ഷോറൂമിലെത്തുന്നവരെല്ലാം ഈ 110 സിസി മോഡലിൽ കണ്ണുവെക്കാനും തുടങ്ങി. അങ്ങനെ തരക്കേടില്ലാത്ത തരത്തിൽ വിൽപ്പന പിടിക്കാനും ഹീറോ മോട്ടോകോർപിനായി. LX, VX, ZX എന്നിങ്ങനെ വ്യത്യസ്‌തമായ മൂന്ന് വേരിയന്റുകളിലാണ് പുതിയ ഹീറോ സൂം എതിരാളികളെ ഞെട്ടിച്ച് മുന്നേറുകയാണ്. ഇതിനിടയിൽ പുതുമ നിലനിർത്താനായി ഒരു പുതിയ കോംബാറ്റ് എഡിഷൻ മോഡലിനെയും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. പ്രഥമികമായി കോസ്മെറ്റിക് പരിഷ്ക്കാരങ്ങളുമായാവും ഇത് വരിക.

ടോപ്പ്-സ്പെക്ക് ZX വേരിയന്റിനെ അടിസ്ഥാനമാക്കിയായിരിക്കും 110 സിസി സ്‌കൂട്ടറിനെ കമ്പനി വിപണിയിൽ അവതരിപ്പിക്കുക. സൂം കോമ്പാറ്റ് എഡിഷൻ പുതിയ സിൽവർ-ഗ്രേ കളർ ഓപ്ഷനിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. യുദ്ധവിമാനങ്ങളിൽ സാധാരണയായി കാണുന്ന നിറത്തിന് സമാനമാണിത്. സ്പോർട്ടിനെസ് വർധിപ്പിക്കുന്നതിനായി അങ്ങിങ്ങായി ബ്ലാക്ക് ഷേഡും കാണാനാവും. ഏപ്രോണിലും സൈഡ് പാനലുകളിലും സ്ഥാപിച്ചിരിക്കുന്ന നിയോൺ-യെല്ലോ ഡെക്കലുകളാണ് മറ്റൊരു ഹൈലൈറ്റ്.

New Hero Xoom 110 Combat Edition Leaked Ahead Of Launch

ഇവയും യുദ്ധവിമാനങ്ങളിൽ കാണുന്ന വിവിധ നമ്പറിംഗുകളിൽ നിന്നും മറ്റ് അടയാളങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഇതുകൂടാതെ തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് ബ്ലാക്ക്, പോൾസ്റ്റർ ബ്ലൂ, പേൾ സിൽവർ വൈറ്റ്, മാറ്റ് അബ്രാക്സ് ഓറഞ്ച് എന്നീ മറ്റ് നിറങ്ങളിലും സ്കൂട്ടർ സ്വന്തമാക്കാനാവും. ഫീച്ചറുകളുടെ കാര്യത്തിൽ ഹീറോ സൂം കോംബാറ്റ് എഡിഷനും ടോപ്പ്-സ്പെക്ക് ZX വേരിയൻ്റിനു സമാനമാണ്.

ഷാർപ്പ് ഫ്രണ്ട് ഏപ്രോൺ, എയറോഡൈനാമിക് സൈഡ് പാനലുകൾ, സ്റ്റൈലിഷ് റിയർ വ്യൂ മിററുകൾ, ഡയമണ്ട് കട്ട് അലോയ് വീലുകൾ, സിംഗിൾ പീസ് സീറ്റ്, ചങ്കി എക്‌സ്‌ഹോസ്റ്റ് എന്നിവയുള്ള സ്‌പോർട്ടി പ്രൊഫൈലാണ് സ്‌കൂട്ടറിനുള്ളത്. മുന്നിലും പിന്നിലും H ആകൃതിയിലുള്ള ലൈറ്റിംഗ് ഘടകങ്ങൾ, വലുതും വീതിയുള്ളതുമായ പിൻ ടയർ എന്നിവയെല്ലാം സ്‌കൂട്ടറിൻ്റെ സ്‌പോർട്ടി ശൈലിയെ പൂരകമാക്കുന്നുമുണ്ട്.

New Hero Xoom 110 Combat Edition Leaked Ahead Of Launch

കോർണർ ബെൻഡിംഗ് ലൈറ്റുകൾ പോലുള്ള സെഗ്‌മെൻ്റ് ഫസ്റ്റ് ഫീച്ചറുകളും സൂമിനുണ്ട്. വലുതും വീതിയുള്ളതുമായ പിൻ ടയർ റൈഡിംഗിൽ മികച്ച കോൺഫിഡൻസും നൽകാൻ സഹായിക്കുന്ന കാര്യമാണ്. അങ്ങനെ യൂത്തിനെ ആകർഷിക്കാനുള്ള എത്തരം ഫീച്ചറുകളുമായാണ് വാഹനം ഒരുങ്ങിയിരിക്കുന്നത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉൾപ്പെടെയുള്ള സവിശേഷതകളാൽ സമ്പന്നമായ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് മറ്റൊരു പ്രത്യേകത.

സ്മാർട്ട്ഫോണുമായി കണക്റ്റ് ചെയ്‌താൽ എസ്എംഎസ് അലേർട്ടുകളും നോട്ടിഫിക്കേഷനുകളുമെല്ലാം ഇതിലൂടെ ആക്‌സസ് ചെയ്യാനുമാവും. ലൈവ് മൈലേജ് ഇൻഡിക്കേറ്ററും ലോ ഫ്യുവൽ ഇൻഡിക്കേറ്റും ക്ലസ്റ്ററിലുണ്ട്. ഗ്ലോവ് ബോക്സിനൊപ്പം യുഎസ്ബി ചാർജറും ബൂട്ട് ലൈറ്റുമാണ് 110 സിസി സ്‌കൂട്ടറിലെ മറ്റ് പ്രധാന സവിശേഷതകൾ. 8.05 bhp പവറിൽ പരമാവധി 8.70 Nm torque ഉത്പാദിപ്പിക്കുന്ന 110.90 സിസി എയർ കൂൾഡ് എഞ്ചിനാണ് പുതിയ ഹീറോ സൂം കോംബാറ്റ് എഡിഷനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്.

Source

More from DriveSpark

Article Published On: Wednesday, June 5, 2024, 10:28 [IST]
English summary
New hero xoom 110 combat edition leaked ahead of launch details inside
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X