കൈയിലൊതുങ്ങുന്ന വില, കൈവിറയ്ക്കുന്ന പവർ; 210 സിസി എഞ്ചിനുമായി എക്‌സ്‌പൾസ്; ടീസർ കണ്ടാൽ വാങ്ങും

അഡ്വഞ്ചർ ബൈക്കുകളുടെ ഹരം ഇന്ത്യക്കാരെ മനസിലാക്കി കൊടുത്തത് റോയൽ എൻഫീൽഡ് ഹിമാലൻ ആണെങ്കിലും അതിനും മുമ്പേ കളത്തിലെത്തി ഇതിന്റെ രുചി മനസിലാക്കി കൊടുത്ത മോട്ടോർസൈക്കിളായിരുന്നു ഹീറോയുടെ ഇംപൾസ്. ഒരു റാലി ബൈക്കിന്റെ സ്റ്റൈലിൽ കുറച്ചുകാലം വിലസാനായെങ്കിലും കാലത്തിന് മുമ്പേ സഞ്ചരിച്ച ഇംപൾസ് പരാജപ്പെട്ട് മടങ്ങുകയായിരുന്നു. എന്നാൽ എൻഫീൽഡ് കളംനിറഞ്ഞതോടെ ഹീറോയും അതേ ശൈലി പിടിച്ച് എക്‌സ്‌പൾസ് എന്ന 200 സിസി അഡ്വഞ്ചർ മോട്ടോർസൈക്കിളിന് രൂപം കൊടുത്തു. ഹിമാലയൻ വാങ്ങാൻ കാശില്ലാതിരുന്നവരും പണം അധികം ചെലവഴിക്കാൻ താത്പര്യമില്ലാതിരുന്നവരുമെല്ലാം നേരെ വിട്ടത് എക്‌സ്‌പൾസ് വാങ്ങാനായിരുന്നു.

അങ്ങനെ ഹീറോ പണക്കാരനായി. എല്ലാം തികഞ്ഞ മോഡലായിരുന്നില്ലെങ്കിലും കാലക്രമേണ പരാതികളെല്ലാം പരിഹരിച്ച് എക്‌സ്‌പൾസ് നല്ല ഒന്നാന്തരം അഡ്വഞ്ചർ ബൈക്കായി മാറി. എന്നാൽ ഹൈവേയിൽ കുറച്ചു കൂടി പെർഫോമൻസ് കിട്ടിയിരുന്നുവെങ്കിൽ എന്ന് വിചാരിക്കുന്നവരും ഏറെയാണ്. അതിനെല്ലാം പരിഹാരവുമായി ഹീറോ മോട്ടോകോർപ് എത്തുകയാണ് സുഹൃത്തുക്കളെ. ഇറ്റലിയിലെ മിലാനിൽ നടക്കാനിരിക്കുന്ന 2024 EICMA മോട്ടോഷോയിൽ 210 സിസി എഞ്ചിനുമായി എക്‌സ്‌പൾസ് രൂപമെടുക്കും.

New Hero XPulse 210 Adventure Bike Teased Ahead Of Launch

ഇതിന്റെ ഭാഗമായി ഏറ്റവും പുതിയ മോട്ടോർസൈക്കിളിന്റെ ടീസർ വീഡിയോയും ഹീറോ പുറത്തുവിട്ടിട്ടുണ്ട്. എക്‌സ്‌പൾസ് 210 എന്നു പേരിട്ടിരിക്കുന്ന മോഡൽ EICMA മോട്ടോഷോയിൽ അരങ്ങേറ്റം കുറിച്ച് അധികം വൈകാതെ തന്നെ വിപണിയിലേക്ക് എത്തും. മുൻഗാമിയുടെ പോരായ്‌മകളെല്ലാം പരിഹരിച്ചാവും വലിയ ഹൃദയവുമായി അഡ്വഞ്ചർ ബൈക്ക് എത്തുക. കൂടെ സർവീസ് സംബന്ധിയായ പ്രശ്‌നങ്ങളും ഒഴിവാക്കാനായാൽ ശോഭിക്കാനാവും.

ഡിസൈനിലേക്ക് നോക്കിയാൽ ഹീറോ എക്‌സ്‌പൾസ് 210 സിസി H ആകൃതിയിലുള്ള എൽഇഡി ഡെയ്‌ടൈം റണ്ണിംഗ് ലാമ്പുകൾക്കൊപ്പം പ്രൊജക്ടർ സജ്ജീകരണത്തോടുകൂടിയ പുതിയ എൽഇഡി ഹെഡ്‌ലാമ്പുമായി വരുമെന്നാണ് ടീസർ വീഡിയോ പറഞ്ഞുവെക്കുന്നത്. ടീസറിൽ "റോഡ്" മോഡ് കാണിക്കുന്ന പുതിയ TFT സ്‌ക്രീനും പ്രദർശിപ്പിച്ചിട്ടുണ്ട്. അതിനാൽ എഞ്ചിൻ്റെ പവർ ഡെലിവറി മാറ്റാനോ എബിഎസ് ഓണാക്കാനോ ഓഫാക്കാനോ കഴിയുന്ന റൈഡിംഗ് മോഡുകളും ബൈക്കിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

New Hero XPulse 210 Adventure Bike Teased Ahead Of Launch

വിൻഡ്‌ബ്ലാസ്റ്റിൽ നിന്ന് റൈഡറെ സംരക്ഷിക്കുന്നതിനായി ഒരു പുതിയ വിൻഡ്‌സ്‌ക്രീൻ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, അഡ്വഞ്ചർ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഓഫ്-റോഡ് മോട്ടോർസൈക്കിളുകൾക്ക് പൊതുവേ കാണുന്ന ഉയർന്ന ഫ്രണ്ട് മഡ്‌ഗാർഡ് എന്നിവയാണ് വരാനിരിക്കുന്ന 210 സിസി എക്സ്പൾസിലെ ശ്രദ്ധേയമായ മറ്റ് കാര്യങ്ങൾ. ബോഡി പാനലുകളിലും ചില സൂക്ഷ്മമായ വ്യത്യാസങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കരിസ്മ XMR സ്പോർട്‍സ് ബൈക്കിൽ നിന്ന് ഉരുത്തിരിഞ്ഞ പുതിയ ലിക്വിഡ്-കൂൾഡ് എഞ്ചിനായിരിക്കും പുത്തൻ എക്‌സ്‌പൾസിന് തുടിപ്പേകാൻ എത്തുക. ഈ 210 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിന് 9,250 ആർപിഎമ്മിൽ 25 bhp പവറും 7,250 ആർപിഎമ്മിൽ 20 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഓഫ്-റോഡ്, ഹൈവേ ആവശ്യങ്ങൾക്ക് ഉതകുന്ന തരത്തിൽ അഡ്വഞ്ചർ ബൈക്കിലെ എഞ്ചിൻ റീട്യൂൺ ചെയ്യും.

New Hero XPulse 210 Adventure Bike Teased Ahead Of Launch

6 സ്പീഡ് ഗിയർബോക്സുമായിട്ടാവും എക്‌സ്‌പൾസ് 210 സിസിയിലെ എഞ്ചിൻ ജോടിയാക്കുക. നിലവിലെ എക്സ്‌പൾസ് 200 ഉപയോഗിക്കുന്നത് 199.6 സിസി എയർ-ഓയിൽ കൂൾഡ് എഞ്ചിനാണ്. അത് 8,500 ആർപിഎമ്മിൽ 18 bhp പരമാവധി കരുത്തും 6,500 ആർപിഎമ്മിൽ 17.35 Nm ടോർക്കുമാണ് നൽകുന്നത്. ഇത് 5-സ്പീഡ് ഗിയർബോക്സുമായാണ് വരുന്നത്. പുതിയ ലിക്വിഡ് കൂൾഡ് എഞ്ചിൻ ശരിയായ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് കണക്കാക്കാൻ പറ്റുന്നത്.

സ്വിച്ചബിൾ ഡ്യുവൽ-ചാനൽ ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും പുതിയ എക്‌സ്‌പൾസിന്റെ ഭാഗമായേക്കും. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ പുതിയ ഹീറോ എക്‌സ്‌പൾസിന്റെ സസ്പെൻഷനായി ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമായിരിക്കും കൊടുക്കുക. നിലവിൽ എക്‌സ്‌പൾസിന്റെ ഭാരം വെറും 158 കിലോഗ്രാം മാത്രമാണെങ്കിലും ശേഷി കൂടിയ എഞ്ചിൻ വരുന്നതോടെ ഭാരം അൽപം ഉയരാനും സാധ്യതയുണ്ട്. വിലയിലേക്ക് വന്നാൽ അവിടെയും ഹീറോ വിസ്മയിപ്പിക്കുമെന്നാണ് വിവരം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, November 5, 2024, 14:28 [IST]
English summary
New hero xpulse 210 adventure bike teased ahead of launch details inside
കൂടുതല്‍... #hero motocorp #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X