ഇന്റർസെപ്റ്ററിന്റെ കച്ചോടം പൂട്ടിക്കാൻ കവസാക്കിയുടെ 650 സിസി ബൈക്ക്; വില കേട്ടിട്ട് വാങ്ങിയാൽ മതിയേ

സൂപ്പർബൈക്കുകൾ എന്ന് പറയുമ്പോഴേ ഓർമ വരുന്ന പേരുകളിൽ ഒന്നാണ് കവസാക്കിയുടേത്. പണ്ട് ബജാജിനൊപ്പം കമ്മ്യൂട്ടർ ബൈക്കുകൾ പുറത്തിറക്കി ഞെട്ടിച്ചവരായിരുന്നു ഈ ജാപ്പനീസ് ബ്രാൻഡ് എങ്കിൽ ഇപ്പോൾ നിഞ്ച പോലുള്ള സൂപ്പർ സ്പോർട്‌സ് മോട്ടോർസൈക്കിളുകളിലെ അധിപൻമാരാണ് ബ്രാൻഡ്. ഇന്ത്യയോട് പ്രത്യേക താത്പര്യമുള്ള കമ്പനി അടിക്കടി മോഡൽ ലൈനപ്പ് പരിഷ്ക്കരിക്കാനും പ്രത്യേക താത്പര്യം കാണിക്കാറുണ്ട്.

അതിന്റെ ഭാഗമായിതാ ഇന്ത്യയിൽ വളരുന്ന മോട്ടോർസൈക്കിൾ വിഭാഗത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് കവസാക്കി ഏറ്റവും പുതിയ 2024 മോഡൽ Z650RS മോട്ടോർസൈക്കിൾ അവതരിപ്പിച്ചിരിക്കുകയാണ്. ചില കാര്യമായ മാറ്റങ്ങളോടെ വിപണിയിലെത്തിയിരിക്കുന്ന പ്രീമിയം നിയോ-റെട്രോ മിഡിൽ വെയ്റ്റ് ബൈക്കിന് രാജ്യത്ത് 6.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

New Kawasaki Z650RS Neo-Retro Middle-Weight Motorcycle Launched In India

1970-കളിൽ നിന്നുള്ള ഒറിജിനൽ കവസാക്കി Z650-B1 ഐക്കണിക് മോഡലിൽ നിന്നും ധാരാളം ഡിസൈൻ സൂചകങ്ങൾ കടമെടുത്താണ് ഈ നിയോ-റെട്രോ മിഡിൽ വെയ്റ്റ് മോട്ടോർസൈക്കിൾ പണികഴിപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും മോട്ടോർസൈക്കിൾ ഇപ്പോഴും കവസാക്കി Z650 അടിസ്ഥാനമാക്കിയുള്ളതാണെന്ന കാര്യവും പ്രത്യേകം ഓർമപ്പെടുത്തിയേക്കാം കേട്ടോ. അങ്ങനെ മൊത്തത്തിൽ കാഴ്ച്ചയിൽ ആരേയും കൊതിപ്പിക്കുന്ന രൂപം ആവാഹിക്കാൻ വാഹനത്തിനായിട്ടുണ്ട്.

കവസാക്കി Z650RS പ്രീമിയം ബൈക്കിലെ രസകരമായ ഡിസൈൻ വിശദാംശങ്ങളിലേക്ക് വന്നാൽ, കട്ടിയുള്ള ക്രോം സറൗണ്ടോടുകൂടിയ വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകൾ, ട്വിൻ-പോഡ് അനലോഗ് ഇൻസ്ട്രുമെൻ്റ് കൺസോൾ, അൽപ്പം നീളമേറിയ ടെയിൽ സെക്ഷൻ എന്നിവയെല്ലാം മോട്ടോർസൈക്കിളിന് കൂൾ-ലുക്കാണ് സമ്മാനിക്കുന്നത്. ഒരു നിയോ-റെട്രോ പതിപ്പാണെങ്കിലും മൊത്തത്തിലുള്ള വിഷ്വൽ അപ്പീൽ ഉയർത്തുന്നതിനായി ചില മോഡേൺ സംവിധാനങ്ങളും മോഡലിലുണ്ട്.

New Kawasaki Z650RS Neo-Retro Middle-Weight Motorcycle Launched In India

മെലിഞ്ഞതും വ്യക്തവുമായ ക്ലാസിക് ടച്ച് ഉള്ള അലോയ് വീലുകൾ, എൽഇഡി ഇൻഡിക്കേറ്റർ, എൽഇഡി ഹെഡ്‌ലാമ്പ് സജ്ജീകരണം എന്നിവ പോലുള്ള മൊത്തത്തിലുള്ള റൈഡിംഗ് അനുഭവവും മെച്ചപ്പെടുത്തുന്ന ധാരാളം ആധുനിക ഘടകങ്ങളുമായാണ് 2024 കവസാക്കി Z650RS വിപണിയിൽ എത്തിയിരിക്കുന്നത്. അതുപോലെ തന്നെ കാൻഡി മീഡിയം റെഡ്, മെറ്റാലിക് മാറ്റ് കാർബൺ ഗ്രേയ്‌ക്കൊപ്പം മെറ്റാലിക് ഫാൻ്റം സിൽവർ, മെറ്റാലിക് മാറ്റ് കാർബൺ ഗ്രേയ്‌ എബോണി പോലുള്ള കളർ ഓപ്ഷനുകളും ബൈക്കിലുണ്ട്.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്പെൻഷനായി മുൻവശത്ത് 41 mm ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു ഹൊറിസോണ്ടൽ ലിങ്ക് സസ്‌പെൻഷനും ഉപയോഗിച്ചിരിക്കുന്നത് കാണാം. ഇത് പ്രീ-ലോഡിനായി ക്രമീകരിക്കാവുന്നതാണെന്ന് ജാപ്പനീസ് വാഹന നിർമാതാക്കൾ പറയുന്നു. Z650 യുമായി താരതമ്യപ്പെടുത്തുമ്പോൾ ഡിസ്‌ക് ബ്രേക്ക് സജ്ജീകരണം പോലുള്ള ചില മാറ്റങ്ങൾ കവസാക്കി വരുത്തിയിട്ടുണ്ട്.

New Kawasaki Z650RS Neo-Retro Middle-Weight Motorcycle Launched In India

ഡ്യുവൽ-പെറ്റൽ ഡിസ്‌ക് ബ്രേക്ക് സജ്ജീകരണത്തിന് പകരം കമ്പനി തങ്ങളുടെ നിയോ റെട്രോ മിഡിൽവെയ്റ്റ് ബൈക്കിൽ സാധാരണ റോട്ടറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഫീച്ചറുകളിലേക്ക് വന്നാൽ റെട്രോ ശൈലി പിടിക്കുന്നതിനായി പരമ്പരാഗത ട്വിൻ-പോഡ് അനലോഗ് ഇൻസ്ട്രുമെൻ്റ് കൺസോളാണ് കവസാക്കി 2024 Z650RS മോഡലിൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനായി കമ്പനി അനലോഗ് സ്പീഡോമീറ്ററിനും ടാക്കോമീറ്ററിനും ഇടയിൽ ഒരു ചെറിയ എൽസിഡി ചേർത്തിട്ടുണ്ടെന്നത് സ്വാഗതാർഹമായ കാര്യമാണ്.

ട്രെല്ലിസ് ഫ്രെയിം ഷാസിയോടെയാണ് മോട്ടോർസൈക്കിൾ പണികഴിപ്പിച്ചിരിക്കുന്നത്. 649 സിസി പാരലൽ-ട്വിൻ സിലിണ്ടർ എഞ്ചിനാണ് പുതിയ കവസാക്കി Z650RS മോഡലിനും തുടിപ്പേകുന്നത്. ഇത് പരമാവധി 67 bhp കരുത്തിൽ 64 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

New Kawasaki Z650RS Neo-Retro Middle-Weight Motorcycle Launched In India

വില നോക്കിയാൽ ഇന്ത്യൻ വിപണിയിൽ നേരിട്ടുള്ള എതിരാളികളൊന്നുമില്ലെങ്കിലും കവസാക്കി Z650RS സെഗ്‌മെൻ്റിൽ റോയൽ എൻഫീൽഡ് ഇൻ്റർസെപ്റ്റർ 650 എന്ന പടക്കുതിരയുമായാണ് മത്സരിക്കുന്നത്. പക്ഷേ അധികം മുടക്കുന്ന വിലയ്ക്ക് മിഡിൽവെയ്റ്റ് മോട്ടോർസൈക്കിൾ ആധുനിക-റെട്രോ സ്റ്റൈലിംഗിനൊപ്പം കവസാക്കി ബ്രാൻഡിന്റെ വിശ്വാസ്യതയും പ്രീമിയം ഫീലും കൊണ്ടുവരുന്നുവെന്നു വേണം പറയാൻ.

More from DriveSpark

Article Published On: Friday, February 16, 2024, 19:30 [IST]
English summary
New kawasaki z650rs neo retro middle weight motorcycle launched in india price features specs
കൂടുതല്‍... #കവസാക്കി #kawasaki #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X