എസ്‌യുവിയുടെ വിലയുള്ള യൂത്തൻമാരുടെ ഡ്രീം ബൈക്ക്, പുതിയ Z900 അവതരിപ്പിച്ച് കവസാക്കി

ഇന്ത്യൻ വിപണിയിൽ പുത്തൻ മോട്ടോർസൈക്കിൾ ലോഞ്ചുകൊണ്ട് വിസ്‌മയിപ്പിക്കുകയാണ് നമ്മുടെ സ്വന്തം കവസാക്കി. ഇക്കഴിഞ്ഞ ദിവസങ്ങളിൽ നിഞ്ച 500, Z650 RS എന്നീ പുതിയ മോഡലുകൾ അവതരിപ്പിച്ച കമ്പനി യൂത്തൻമാരുടെ ഡ്രീം ബൈക്കായ Z900 സൂപ്പർബൈക്കിന്റെ 2024 മോഡൽ പതിപ്പിനെയും ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

ഇതിന്റെ 2023 മോഡലിനെ അപേക്ഷിച്ച് ചില ശ്രദ്ധേയമായ പരിഷ്ക്കാരങ്ങളോടെ വരുന്ന സൂപ്പർബൈക്കിന് ഇന്ത്യയിൽ 9.29 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. അതായത് മുൻഗാമിയെ അപേക്ഷിച്ച് ഏകദേശം 9,000 രൂപയോളം കൂടുതലാണ് മോട്ടോർസൈക്കിളിന് അധികമായി ചെലവഴിക്കേണ്ടി വരുന്നതെന്ന് സാരം. മെറ്റാലിക് സ്പാർക്ക് ബ്ലൂ, മെറ്റാലിക് മാറ്റ് ഗ്രാഫീൻ സ്റ്റീൽ ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് കവസാക്കിയുടെ സൂപ്പർബൈക്ക് വിപണനത്തിന് എത്തുന്നത്.

New Kawasaki Z900 Superbike Launched In India

കവസാക്കി Z900 മോട്ടോർസൈക്കിളിൽ സൗന്ദര്യാത്മകമായോ യാന്ത്രികമായോ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നത് കേൾക്കുമ്പോൾ ചെറിയൊരു ആശങ്കയുണ്ടോയേക്കുമെങ്കിലും സൂപ്പർബൈക്ക് പ്രേമികളുടെ ഡ്രീം മോഡൽ സ്വന്തമാക്കാനുള്ള സുവർണാവസരമാണിത്. ഇൻലൈൻ കോൺഫിഗറേഷനുള്ള അതേ 948 സിസി, ലിക്വിഡ് കൂൾഡ്, ഫോർ സിലിണ്ടർ എഞ്ചിനാണ് 2024 പതിപ്പിനും കരുത്ത് പകരുന്നത്.

ഇത് 9,500 ആർപിഎമ്മിൽ 123.6 bhp പവറും 7,700 ആർപിഎമ്മിൽ പരമാവധി 98.6 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള വിധത്തിലാണ് ജീപ്പനീസ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കൾ എഞ്ചിൻ ട്യൂൺ ചെയ്‌തിരിക്കുന്നത്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഫുൾ, ലോ എന്നിങ്ങനെ രണ്ട് പവർ മോഡുകളും വാഹനത്തിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

New Kawasaki Z900 Superbike Launched In India

ലോ മോഡിൽ പവർ ഡെലിവറി മുഴുവൻ പവറിൻ്റെ 55 ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നാണ് കവസാക്കി പറയുന്നത്. പവറും ത്രോട്ടിൽ പ്രതികരണവും കുറച്ചുകൊണ്ട് മോട്ടോർസൈക്കിളിനെ കൂടുതൽ കാര്യക്ഷമമാക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ മുടക്കുന്ന വിലയ്ക്ക് ചില കിടിലൻ ഫാൻസി, മോഡേൺ ഫീച്ചറുകളും 2024 Z900 ബൈക്കിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ടെന്ന കാര്യവും പ്രത്യേകം പറയേണ്ടതില്ലല്ലോ.

ട്രാക്ഷൻ ലോസ് കണ്ടെത്തുമ്പോൾ പവർ വിച്ഛേദിക്കുന്ന ട്രാക്ഷൻ കൺട്രോളും കവസാക്കി തങ്ങളുടെ ഏക്കാലത്തേയും മികച്ച സൂപ്പർബൈക്കുകളിൽ ഒന്നായ Z900 മോഡലിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്‌പോർട്, റോഡ്, റെയിൻ, റൈഡർ എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളും വാഹനത്തിന്റെ പ്രത്യേകതയാണ്. റൈഡറിൽ മാനുവൽ ക്രമീകരണങ്ങൾ പ്രയോഗിക്കാനും കഴിയുമെന്നതും പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്.

New Kawasaki Z900 Superbike Launched In India

ഡാഷ്‌ബോർഡായി പ്രവർത്തിക്കുന്ന ടിഎഫ്‌ടി സ്‌ക്രീൻ വഴി ഇതെല്ലാം റൈഡറിന് ആക്‌സസ് ചെയ്യാൻ കഴിയും. കവസാക്കിയുടെ റൈഡോളജി ആപ്ലിക്കേഷൻ വഴിയുള്ള കണക്റ്റിവിറ്റിയും ഏറ്റവും പുതിയ 2024 മോഡൽ Z900 സൂപ്പർബൈക്കിൽ ലഭ്യമാണ്. മോട്ടോർസൈക്കിളിന്റെ ലൈറ്റിംഗ് സംവിധാനങ്ങളെല്ലാം എൽഇഡി സെറ്റപ്പാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഉയർന്ന ടെൻസൈൽ സ്റ്റീൽ കൊണ്ട് നിർമിച്ച ഒരു ട്രെല്ലിസ് ഫ്രെയിമിലാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നത്.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് 41 mm അപ്-സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് 2024 മോഡൽ കവസാക്കി Z900 സൂപ്പർബൈക്കിൽ ഒരുക്കിയിരിക്കുന്നത്. കൂടുതൽ മെച്ചപ്പെട്ട റൈഡിനായി മുന്നിൽ 120 മില്ലീമീറ്ററും പിന്നിൽ 140 മില്ലീമീറ്റർ ട്രാവലുമുണ്ട്. രണ്ട് സസ്പെൻഷൻ യൂണിറ്റുകളും റീബൗണ്ട് ഡാംപിംഗിനും പ്രീലോഡ് ചെയ്യുന്നതിനും ക്രമീകരിക്കാവുന്നതാണെന്നും കമ്പനി പറയുന്നു.

New Kawasaki Z900 Superbike Launched In India

ഇനി ബ്രേക്കിംഗിലേക്ക് വന്നാൽ മുന്നിൽ ട്വിൻ 300 mm ഡിസ്‌കുകളും പിന്നിൽ 250 mm ഡിസ്‌ക്കുമാണ് ബ്രേക്കിംഗ് നിർവഹിക്കുന്നത്. അതേസമയം ഡ്യുവൽ-ചാനൽ എബിഎസ് വിവിധ റോഡ് സാഹചര്യങ്ങളിൽ കൂടുതൽ സുരക്ഷയും ആത്മവിശ്വാസവും നൽകുന്നു. 17 ഇഞ്ച് അലോയ് വീലുകളാണ് സൂപ്പർബൈക്കിൽ നൽകിയിരിക്കുന്നത്. മെച്ചപ്പെടുത്തിയ ഗ്രിപ്പിനും സ്ഥിരതയ്ക്കും വേണ്ടി Dunlop Sportmax GPR-300 ടയറുകളുമായാണ് Z900 സജ്ജീകരിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Saturday, February 24, 2024, 14:55 [IST]
English summary
New kawasaki z900 superbike launched in india price features and changes
കൂടുതല്‍... #കവസാക്കി #kawasaki #new launches
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X