കുതിരയെപ്പോലെ പായാൻ 300 സിസി എഞ്ചിനുമായി ടിവിഎസ്, ആദ്യമെത്തുക അപ്പാച്ചെ അഡ്വഞ്ചർ ബൈക്കിൽ

അപ്പാച്ചെ സീരീസ്, റൈഡർ, RR310, ജുപ്പിറ്റർ, എൻടോർഖ് എങ്ങനെ ഇരുചക്ര വാഹന വിപണിയുടെ എല്ലാ സെഗ്മെന്റിലും വെന്നിക്കൊടി പാറിക്കുന്നവരാണ് തിരുക്കുറുങ്കുടി വെങ്ങാരം സുന്ദരം എന്ന ടിവിഎസ് (TVS). മോട്ടോർസൈക്കിൾ ശ്രേണിയിൽ മാത്രമല്ല കേട്ടോ ഇലക്‌ട്രിക് (EV) രംഗത്തും പണംവാരുന്ന കമ്പനി ഇപ്പോഴിതാ 300 സിസി സെഗ്മെന്റിലേക്കായി പുത്തനൊരു എഞ്ചിൻ വികസിപ്പിച്ചിരിക്കുകയാണ്. RT-XD4 എന്ന് വിളിക്കുന്ന പുതിയ ഹൃദയം 2024 മോട്ടോസോൾ (MotoSoul 2024) പരിപാടിയിലാണ് ടിവിഎസ് അവതരിപ്പിച്ചിരിക്കുന്നത്. ലിക്വിഡ് കൂൾഡ്, സംവിധാനവുമായി വരുന്ന ഹൃദയം വിപ്ലവം സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്രാൻഡിൽ നിന്നുള്ള രണ്ടാമത്തെ ലിക്വിഡ്-കൂൾഡ് എഞ്ചിനാണിത്. 299 സിസി ഡിസ്പ്ലേസ്മെന്റുള്ള ടിവിഎസിന്റെ പുതുഹൃദയം 9,000 ആർപിഎമ്മിൽ 35 bhp കരുത്തും 7,000 ആർപിഎമ്മിൽ 28.5 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ബോർ, സ്ട്രോക്ക് കണക്കുകൾ യഥാക്രമം 78 mm x 62.6 mm ആണെന്നും കമ്പനി പറയുന്നു. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്‌സുമായിട്ടാണ് ഈ 299 സിസി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

New TVS 300cc Engine Unveiled At MotoSoul 2024

കൂടാതെ റൈഡ്-ബൈ-വയർ സംവിധാനവും ലഭിക്കും. RT-XD4 എഞ്ചിൻ ബൈക്കുകളിലേക്ക് എത്തുമ്പോൾ ഒരു ക്വിക്ക്ഷിഫ്റ്റർ നൽകുമോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. ടോർക്ക് അധിഷ്ഠിത എഞ്ചിനായതിനാൽ തന്നെ ലീനിയർ ടോർക്ക് ഡെലിവറിയിലാണ് ടിവിഎസ് RTXD4 യൂണിറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കാര്യക്ഷമമായ തെർമൽ മാനേജ്മെൻ്റിനായി പേറ്റൻ്റ് നേടിയ ഡിഫ്ലെക്റ്റർ പ്ലസ് ഡക്റ്റ് സിസ്റ്റവും ഇതിലുണ്ടെന്ന് കമ്പനി പറയുന്നു.

ഡ്യുവൽ ഓവർഹെഡ് ക്യാംഷാഫ്റ്റ്, പ്ലാസ്മ കോട്ടഡ് സിലിണ്ടർ, സിലിണ്ടറിനുള്ളിൽ ഡ്യുവൽ കൂളിംഗ് ജാക്കറ്റുകൾ തുടങ്ങിയ സവിശേഷതകളുള്ള ഈ പുതിയ എഞ്ചിന് തികച്ചും ആധുനികമായ നിർമിതിയാണുള്ളതും. പുതിയ 299 സിസി RT-XD4 എഞ്ചിൻ ഘടിപ്പിക്കുന്ന ആദ്യത്തെ ബൈക്ക് ഉടൻ ലോഞ്ച് ചെയ്യുമെന്നാണ് വിവരം. ഇതിനായി ടിവിഎസ് അപ്പാച്ചെ RTX എന്ന പേരിൽ ഒരു ട്രേഡ്മാർക്ക് അടുത്തിടെ സ്വന്തമാക്കിയിരുന്നു.

New TVS 300cc Engine Unveiled At MotoSoul 2024

ഈ പുതിയ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ആദ്യത്തെ മോട്ടോർസൈക്കിൾ ടിവിഎസിൽ നിന്നുള്ള അഡ്വഞ്ചർ മോട്ടോർസൈക്കിളായിരിക്കും. ഇതിനെയാണ് ടിവിഎസ് അപ്പാച്ചെ RTX എന്ന വിളിക്കുക. പുതിയ ബൈക്കിന്റെ പരീക്ഷണയോട്ടം കമ്പനി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. അടുത്ത വർഷം ബ്രാൻഡിൽ നിന്നുള്ള ഏറ്റവും വലിയ ലോഞ്ചായിരിക്കും ഈ 300 സിസി സെഗ്മെന്റ് എഡിവി മോഡൽ.

അഡ്വഞ്ചർ ബൈക്കായതിനാൽ തന്നെ ലോംഗ് ട്രാവൽ സസ്‌പെൻഷൻ, സ്‌പോക്ക് വീലുകൾ, ഓഫ്-റോഡ് ടയറുകൾ, ഉയരമുള്ള സ്റ്റാൻസ് എന്നിവ ഉൾപ്പെടുന്ന പരുക്കൻ സ്റ്റൈലിംഗായിരിക്കും ടിവിഎസ് അപ്പാച്ചെ RTX മോട്ടോർസൈക്കിളിന് ലഭിക്കുക. എന്തായാലും പുതിയ എഞ്ചിനും കൂടിയായപ്പോൾ സംഗതി കളറാവും. ഇന്ത്യൻ വിപണിയിൽ സുസുക്കി വി-സ്ട്രോം SX, റോയൽ എൻഫീൽഡ് ഹിമാലയൻ, പുതിയ ഹീറോ എക്സ്പൾസ് 210 തുടങ്ങിയ മോഡലുകളുമായാവും മല്ലിടുക.

New TVS 300cc Engine Unveiled At MotoSoul 2024

ആധുനിക കാലത്തിനൊത്ത് വാഹനങ്ങളെ പരിഷ്ക്കരിക്കാൻ ടിവിഎസ് കാണിക്കുന്ന മിടുക്ക് ഒന്ന് വേറെ തന്നെയാണെന്ന് പറയാതെ വയ്യ. ബൈക്കുകളായാലും എഞ്ചിനുകളായാലും കൃത്യസമയത്ത് കമ്പനി പുതുക്കി അവതരിപ്പിക്കുന്നത് യൂത്തൻമാർക്കിടയിൽ പ്രത്യേക ഇടംനേടിക്കൊടുക്കാൻ കമ്പനിയെ ചെറുതായൊന്നുമല്ല സഹായിച്ചിട്ടുള്ളത്. പുത്തൻ ഹൃദയവുമായി അഡ്വഞ്ചർ മോട്ടോർസൈക്കിൾ കൂടിയെത്തുന്നതോടെ ഷോറൂമുകളിലെല്ലാം വലിയ തിരക്കായിരിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, December 6, 2024, 19:16 [IST]
English summary
New tvs 300 cc engine unveiled at motosoul 2024
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X