പൾസറിലുണ്ടോ ഇത്രേം ഫീച്ചറുകൾ, മോഹവിലയിൽ പുതിയ അപ്പൊച്ചെയുമായി ടിവിഎസ്; കണ്ടാൽ ആർക്കായാലും വാങ്ങാൻ തോന്നും

ഇന്ത്യയിൽ ഏറ്റവും സ്റ്റൈലിഷായ മോട്ടോർസൈക്കിളുകൾ പണിയുന്നത് ആരെന്ന് ചോദിച്ചാൽ യാതൊരു സംശയവും കൂടാതെ പറയാം അത് ടിവിഎസ് തന്നെയാണെന്ന്. അപ്പാച്ചെ സീരീസിലൂടെ വിസ്‌മയം തീർക്കുന്ന ഹൊസൂർ ആസ്ഥാനമായുള്ള ബ്രാൻഡിന്റെ റൈഡർ 125 പോലും യുവാക്കളുടെ ഹരമാണ്. എൻട്രി ലെവൽ സ്പോർട്‌സ് ബൈക്ക് സെഗ്മെന്റിൽ വിപ്ലവം തീർത്ത അപ്പാച്ചെ മോഡലുകൾ പണ്ടുകാലത്ത് പൾസറുകളോട് പടവെട്ടിയാണ് നിലനിന്നിരുന്നതെങ്കിൽ ഇന്ന് പൾസറുകളേക്കാൾ വിൽപ്പന കിട്ടുന്നുണ്ടെന്ന് പറയാം. ആധുനിക കാലത്തിനൊത്ത് വാഹനങ്ങളെ പരിഷ്ക്കരിക്കാൻ കമ്പനി കാണിക്കുന്ന മിടുക്ക് തന്നെയാണ് ഇതിന്റെ പ്രധാന കാരണം.

ഇപ്പോഴിതാ അപ്പാച്ചെ RTR 160 4V മോട്ടോർസൈക്കിളിനെ അധിക ഫീച്ചറുകളും കൂടുതൽ അപ്‌ഗ്രേഡുകളും നൽകി മോഡേൺ ആക്കിയിരിക്കുകയാണ് ടിവിഎസ്. ആരും കണ്ടാൽ മോഹിക്കുന്ന രൂപവും ഭാവവും ആയി വരുന്ന 160 സിസി ബൈക്കിന് 1.40 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. 2023-ൽ അവതരിപ്പിച്ച അവസാന അപ്‌ഡേറ്റിനേക്കാൾ ഏകദേശം 5,000 രൂപ മാത്രമാണ് അധികമായി ചിലവഴിക്കേണ്ടി വരിക.

New TVS Apache RTR 160 4V Launched With New Features

പക്ഷേ കൊടുക്കുന്ന അധിക പൈസയ്ക്കുള്ള നവീകരണം തന്നെയാണ് ടിവിഎസ് ഏറ്റവും പുതിയ അപ്പാച്ചെ RTR 160 4V മോട്ടോർസൈക്കിളിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. റൈഡിംഗ് അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിരവധി പുതിയ സവിശേഷതകളാണ് ആദ്യം എടുത്തു പറയേണ്ടത്. ഇപ്പോൾ ബ്ലൂടൂത്ത് കണക്റ്റിവിറ്റി പ്രവർത്തനക്ഷമമാക്കുന്ന പുതിയ ടിവിഎസ് SmartXonnect TM സാങ്കേതികവിദ്യയും അപ്പാച്ചെയിൽ കിട്ടും.

അതോടൊപ്പം ടേൺ-ബൈ-ടേൺ നാവിഗേഷൻ, കോൾ, എസ്എംഎസ് അലേർട്ടുകൾ, വോയ്‌സ് അസിസ്റ്റ് എന്നിവയും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്പാച്ചെ RTR 160 4V മോഡലിൽ ടിവിഎസ് ഒരു ഗ്ലൈഡ് ത്രൂ ടെക്‌നോളജിയും (GTT) ചേർത്തിട്ടുണ്ട്. ഈ പുതിയ സാങ്കേതികവിദ്യ കനത്ത ട്രാഫിക് സാഹചര്യങ്ങളിൽ തടസമില്ലാത്ത യാത്ര വാഗ്ദാനം ചെയ്യാൻ റൈഡറെ സഹായിക്കും. ക്രമീകരിക്കാവുന്ന ബ്രേക്ക്, ക്ലച്ച് ലിവർ എന്നിവയിലൂടെ കൂടുതൽ സുഖസൗകര്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്.

New TVS Apache RTR 160 4V Launched With New Features

ടിവിഎസ് അപ്പാച്ചെ RTR 1604V മൂന്ന് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. ഗ്രാനൈറ്റ് ഗ്രേ, മാറ്റ് ബ്ലാക്ക്, പേൾ വൈറ്റ് എന്നിവയാണ് ബൈക്കിലെ പുതിയ നിറങ്ങൾ. മുമ്പ് അവതരിപ്പിച്ച ലൈറ്റ്നിംഗ് ബ്ലൂ എന്ന നിറത്തിലും 160 സിസി അപ്പാച്ചെ സ്വന്തമാക്കാനാവും. സ്‌പോർട്ടി, റേസ്-പ്രചോദിത ഗ്രാഫിക്സ്, ഗോൾഡൻ നിറത്തിൽ പൂർത്തിയാക്കിയ അപ്സൈഡ് ഡൌൺ (USD) ഫോർക്കുകൾ, റെഡ് അലോയ് വീലുകൾ എന്നിവയും ബൈക്കിന്റെ മൊഞ്ച് കൂട്ടാൻ സഹായിക്കും.

കാഴ്ച്ചയിൽ ഇത്രയും മാറ്റങ്ങൾ കൊടുത്തിട്ടുണ്ടെങ്കിലും ടിവിഎസ് അപ്പാച്ചെ RTR 160 4V മോട്ടോർസൈക്കിളിന്റെ എഞ്ചിനിൽ നവീകരണങ്ങളൊന്നും കൊണ്ടുവന്നിട്ടില്ല. അതേ 160 സിസി സിംഗിൾ സിലിണ്ടർ എയർ, ഓയിൽ കൂൾഡ് എഞ്ചിനാണ് എൻട്രി ലെവൽ മോട്ടോർസൈക്കിളിന് ഇപ്പോഴും തുടിപ്പേകുന്നത്. 8,000 ആർപിഎമ്മിൽ 17.3 bhp കരുത്തും 6,500 ആർപിഎമ്മിൽ 14.8 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ എഞ്ചിനാവും.

New TVS Apache RTR 160 4V Launched With New Features

5-സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മെച്ചപ്പെടുത്തിയ പവർ ഡെലിവറി, ഉയർന്ന മൈലേജ്, ദൈർഘ്യമേറിയ എഞ്ചിൻ ആയുസ്, കുറഞ്ഞ മലിനീകരണം, വ്യത്യസ്ത റൈഡ് സാഹചര്യങ്ങളിലുടനീളം സുസ്ഥിരമായ പെർഫോമൻസ് തുടങ്ങി നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന റേസ് ട്യൂൺഡ് ഫ്യൂവൽ ഇഞ്ചക്ഷൻ (RT-FI) സംവിധാനവും അപ്പാച്ചെയുടെ എഞ്ചിനിൽ കോർത്തിണക്കിയിട്ടുണ്ട്.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ 37mm USD ഫ്രണ്ട് സസ്പെൻഷൻ, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, പിന്നിൽ മോണോഷോക്ക്, 240 mm റിയർ ഡിസ്ക് ബ്രേക്ക്, ഡ്യുവൽ ചാനൽ എബിഎസ് എന്നിവയും ബൈക്കിൽ ലഭിക്കും. അപ്പാച്ചെ RTR 160 4V മോഡലിന് സ്‌പോർട്ട്, അർബൻ, റെയിൻ എന്നിവയുൾപ്പെടെ മൂന്ന് റൈഡ് മോഡുകളും ടിവിഎസ് ഒരുക്കിയിട്ടുണ്ട്.

കൂടുതൽ നൂതനമായ സാങ്കേതികവിദ്യയും മെച്ചപ്പെട്ട പെർഫോമൻസും കോർത്തിണക്കിയ ഏറ്റവും പുതിയ അപ്പാച്ചെ RTR 160 4V ഇന്ത്യൻ വിപണിയിൽ ട്രെൻഡാവുമെന്ന് ഉറപ്പാണ്. രാജ്യത്തെ 160 സിസി എൻട്രി ലെവൽ സ്പോർട്സ് ബൈക്ക് സെഗ്മെന്റിൽ ഹീറോ എക്‌സ്ട്രീം 160R 4V, ഹോണ്ട CB ഹോർനെറ്റ് 2.0, ബജാജ് പൾസർ N160 എന്നീ വമ്പൻമാരോടാണ് അപ്പാച്ചെയുടെ ബേബി പതിപ്പ് ഏറ്റുമുട്ടുന്നത്.

More from DriveSpark

Article Published On: Tuesday, November 19, 2024, 14:51 [IST]
English summary
New tvs apache rtr 160 4v launched with new features priced at rs 1 40 lakh
കൂടുതല്‍... #tvs motor #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X