ആർക്കായാലും ഒന്ന് വാങ്ങാൻ തോന്നും, ലേഡീസിന് പറ്റിയ സ്‌കൂട്ടറുമായി യമഹ; കൂട്ടിന് 52 കിലോമീറ്റർ മൈലേജും

ഇന്ത്യക്കാർക്ക് ഏറെ ഇഷ്‌ടപ്പെട്ട വാഹനമാണ് സ്‌കൂട്ടർ. ഉപയോഗിക്കാൻ കൂടുതൽ എളുപ്പം എന്നതിലുപരി കടയിലൊക്കെ പോയി സാധനങ്ങൾ വാങ്ങി കുത്തിനിറച്ച് കൊണ്ടുപോവാനൊക്കെ പറ്റിയ ഇത്രയും പ്രായോഗികമായ ടൂവീലറുകൾ വേറെയില്ലെന്നു വേണം പറയാൻ. തുടക്കകാലത്ത് സ്ത്രീകൾക്കായാണ് ഇത് പുറത്തിറക്കിയിരുന്നതെങ്കിൽ ഇന്ന് സ്‌കൂട്ടറുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് പുരുഷൻമാരാണെന്ന് വേണം പറയാൻ.

ശരിക്കും ഹോണ്ട ആക്‌ടിവയാണ് സ്‌കൂട്ടർ വിപണിയെ ഇത്രയും ജനപ്രിയരാക്കിയതെന്ന് വേണം പറയാൻ. പിന്നീട് മറ്റ് പല കമ്പനികളും ഈ രംഗത്തേക്കിറങ്ങി വിപണി കൈയടക്കുന്ന കാഴ്ച്ചയും നാം കണ്ടു. അതിൽ ഒരുകൂട്ടരാണ് ജാപ്പനീസ് ടൂവീലർ നിർമാതാക്കളായ യമഹ. ഫാസിനോ, റേ തുടങ്ങിയ മോഡലുകളുമായാണ് കളംനിറഞ്ഞത്. പിന്നീട് സ്ത്രീകളെ ഫോക്കസ് ചെയ്‌തുള്ള സ്‌കൂട്ടറുകളും വിപണിയിൽ കുറഞ്ഞുതുടങ്ങി.

New Yamaha Jog 125 Scooter Unveiled With 52 KM Mileage

പക്ഷേ സ്‌കൂട്ടറുകളുടെ അടിസ്ഥാന സ്വഭാവമായ കുറഞ്ഞ ഭാരവും ഉപയോഗിക്കാനുള്ള എളുപ്പവും അതേപടി നിലനിൽക്കുന്നതിനാൽ സ്ത്രീകൾക്ക് അനുയോജ്യമായി ഇവ തുടരുകയുണ്ട്. വളരെ ചെറിയ വാഹനം മതിയെന്നുള്ളവർക്ക് ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്, സെസ്റ്റ്, യമഹ ഫാസിനോ, സുസുക്കി ആക്‌സസ് പോലുള്ള തെരഞ്ഞെടുക്കാം. ഇന്ത്യയിൽ ഒരുപാട് മോഡലുകളൊന്നും ഇല്ലെങ്കിലും വിദേശത്ത് സ്‌കൂട്ടർ സെഗ്മെന്റിൽ തിമിർത്താടുന്നവരാണ് യമഹ.

യമഹയുടെ എൻട്രി ലെവൽ സ്‌കൂട്ടറുകളിൽ പ്രധാനിയാണ് ജോഗ് 125 സിസി എന്ന മോഡൽ. ഏറ്റവും താങ്ങാനാവുന്ന ഓപ്ഷനുകളിലൊന്നാണ് എന്നതിലുപരി സ്ത്രീകൾക്കും കണ്ടാൽ ഇഷ്‌ടപ്പെടുന്ന ഒതുക്കമുള്ള രൂപമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇപ്പോൾ സ്ത്രീകളെ ബ്രാൻഡിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനായി ജോഗിന്റെ പുതിയ 2024 മോഡൽ പുറത്തിറക്കുകയാണ് കമ്പനി. മാർച്ച് 19-ന് ജപ്പാനിൽ വാഹനം അവതരിപ്പിക്കുമെന്ന കാര്യവും ബ്രാൻഡ് ഉറപ്പുനൽകിയിട്ടുണ്ട്.

New Yamaha Jog 125 Scooter Unveiled With 52 KM Mileage

നിലവിൽ വിപണനത്തിന് എത്തുന്ന മോഡലിനെ അപേക്ഷിച്ച് പുതിയ 2024 ജോഗിന് വില 9,000 യെൻ അതായത് ഏകദേശം 5,000 രൂപ കൂടുതലാണ് മുടക്കേണ്ടി വരിക. ദൈനംദിന യാത്രകൾക്ക് ആവശ്യമായ എല്ലാ സവിശേഷതകളും സജ്ജീകരിച്ചാണ് മോഡൽ വിപണിയിലെത്തുന്നത്. ഉദാഹരണത്തിന്, സ്കൂട്ടറിന് വിശാലമായ 21.3 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് ഉണ്ടെന്നും കമ്പനി പറയുന്നു. മറ്റ് ചില ചെറിയ ഇനങ്ങളോടൊപ്പം ഒരു ഫുൾ സൈസ് ഹെൽമെറ്റ് എളുപ്പത്തിൽ ഉൾക്കൊള്ളാൻ ഇതിന് കഴിയും.

മുൻവശത്ത് സ്കൂട്ടറിന് ഒരു ചെറിയ കുപ്പി വെക്കാനുള്ള പ്രത്യേക ഇടവും യമഹ നൽകിയിട്ടുണ്ട്. ഫ്ലോർബോർഡ് ഏരിയയുടെ ഉപയോഗം ഒപ്റ്റിമൈസ് ചെയ്യുന്നതിന് ശക്തമായ ഹുക്കും കാണാം. ഫോൺ ചാർജ് ചെയ്യേണ്ട ഉപയോക്താക്കൾക്ക് യുഎസ്ബി ചാർജർ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. ഇത് ഓപ്ഷണൽ ഫീച്ചറായാണ് യമഹ നിലവിൽ വാഗ്ദാനം ചെയ്യുന്നത്. തിരക്കേറി നഗരങ്ങളിലും മറ്റും കൂടുതൽ എളുപ്പമാക്കാനായി സ്കൂട്ടറിന്റെ കോംപാക്‌ട് രൂപത്തിനൊപ്പം കുറഞ്ഞ 735 മില്ലീമീറ്റർ സീറ്റ് ഹൈറ്റുമാണ് ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്.

New Yamaha Jog 125 Scooter Unveiled With 52 KM Mileage

വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ സ്കൂട്ടറിന് 1,740 മില്ലീമീറ്റർ നീളവും 675 മില്ലീമീറ്റർ വീതിയും 1,090 മില്ലീമീറ്റർ ഉയരവും 1,205 മില്ലീമീറ്റർ വീൽബേസുമാണ് പുതിയ 2024 മോഡൽ യമഹ ജോഗ് 125 സിസി സ്‌കൂട്ടറിനുള്ളത്. അതേസമയം 2024 പതിപ്പിന്റെ ഭാരം വെറും 95 കിലോ മാത്രമാണെന്നതും സ്ത്രീ ഉപഭോക്താക്കളെ ആകർഷിക്കുന്ന കാര്യമാണ്. ഡിസൈനിലേക്ക് നോക്കിയാൽ പരിഷ്ക്കാരങ്ങളോടെ എത്തുന്ന സ്‌കൂട്ടറിന്റെ മൊത്തത്തിലുള്ള ഡിസൈനും സ്റ്റൈലിംഗും നിലവിലെ മോഡലിന് സമാനമാണ്.

എങ്കിലും ദീർഘചതുരാകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ലംബമായി സ്ഥാപിച്ചിരിക്കുന്ന ഡിആർഎല്ലുകളും ടേൺ ഇൻഡിക്കേറ്ററുകളും, സ്‌പോർട്ടി റിയർ വ്യൂ മിററുകൾ, നീളവും വീതിയുമുള്ള സീറ്റ്, സ്‌പോർട്ടി എക്‌സ്‌ഹോസ്റ്റ് മഫ്‌ളർ, കരുത്തുറ്റ ഗ്രാബ് റെയിൽ തുടങ്ങിയ സവിശേഷതകളുള്ള സ്‌കൂട്ടറിന് ആകർഷകമായ രൂപം തന്നെയാണുള്ളത്. പുതുമ കൊണ്ടുവരുന്നതിനായി വിവിഡ് റെഡ് മെറ്റാലിക് 5 (റെഡ്), ഡൾ ബ്ലൂ സോളിഡ് ബി (ലൈറ്റ് ബ്ലൂ) എന്നീ രണ്ട് പുതിയ കളർ ഓപ്ഷനുകളും യമഹ ജോഗിൽ അവതരിപ്പിച്ചിട്ടുണ്ട്.

New Yamaha Jog 125 Scooter Unveiled With 52 KM Mileage

124 സിസി, എയർ കൂൾഡ്, 4-സ്ട്രോക്ക്, SOHC, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 2024 മോഡൽ യമഹ ജോഗിന് തുടിപ്പേകുന്നത്. ഇത് 8.3 bhp കരുത്തിൽ പരമാവധി 9.8 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കുറഞ്ഞ ചെലവിൽ പെട്രോൾ സ്കൂട്ടർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ മോഡലാണിത്. കാരണം സ്‌കൂട്ടറിന് 51.9 കി.മീ. മൈലേജാണ് വാഹനത്തിൽ അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Monday, March 4, 2024, 12:43 [IST]
English summary
New yamaha jog 125 scooter unveiled with 52 km mileage
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X