15,000 രൂപയുടെ ഓഫർ, കൊതിപ്പിക്കുന്ന വിലയിൽ വാങ്ങാം ഓല ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ഇന്ത്യൻ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയുടെ ജാതകം തന്നെ തിരുത്തിക്കുറിച്ചവരാണ് ഓല. ക്യാബ് അഗ്രഗേറ്റർ എന്ന നിലയിൽ നിന്നും ഇവി ബ്രാൻഡായി മാറുമ്പോൾ കമ്പനി പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് സ്വന്തമാക്കാനായത്. ആദ്യം വിൽപ്പനയും സർവീസും ഡെലിവറിയും എല്ലാം ഓൺലൈനിൽ ആരംഭിച്ചാണ് ഓല ഏവരേയും ഞെട്ടിച്ചത്. പിന്നീട് ആളുകളിലേക്ക് കൂടുതൽ അടുക്കാനായി പരമ്പരാഗത ഡീലർഷിപ്പുകളും തുടങ്ങിയ കമ്പനി ഇന്ന് രാജ്യത്തെ നമ്പർ വൺ ഇലക്ട്രിക് ടൂവീലർ നിർമാതാക്കളാണ്.

ഇപ്പോഴിതാ വിളവെടുപ്പ് ആഘോഷങ്ങളുടെ തുടക്കം കുറിക്കുന്നതിനായി ഓല ഇലക്ട്രിക് (Ola Electric) രാജ്യത്തുടനീളം പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊങ്കൽ, സംക്രാന്തി പോലുള്ള ഫെസ്റ്റിവലിന് ഉണർവേകുന്ന തീരുമാനം ഉപഭോക്താക്കളെയും സന്തോഷിപ്പിക്കും. ഏകദേശം 15,000 രൂപ വരെ വിലമതിക്കുന്ന ആനുകൂല്യങ്ങളാണ് ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാനെത്തുന്നവരെ കാത്തിരിക്കുന്നത്.

Ola Electric Harvest Festival Offers Announced

ഈ ഓഫറുകളിൽ S1 പ്രോ, S1 എയർ എന്നിവ വാങ്ങുമ്പോൾ 6,999 രൂപ വരെ വിലമതിക്കുന്ന സൗജന്യ ബാറ്ററി വാറണ്ടി, 3,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസ്, ഫിനാൻസ് ഡീലുകൾ എന്നീ ആനുകൂല്യങ്ങളാണ് ഉൾപ്പെടുന്നത്. മാത്രമല്ല S1 X പ്ലസ് ഇലകട്രിക് സ്‌കൂട്ടർ വാങ്ങുന്നവർക്ക് 20,000 രൂപയുടെ ഡിസ്‌കൗണ്ട് ഓഫർ തുടരുകയും ചെയ്യുന്നുണ്ടെന്നുമാണ് കമ്പനി അഫിയിച്ചിരിക്കുന്നത്.

പക്ഷേ ഈ ഓഫറുകൾ ജനുവരി 15 വരെ മാത്രമാവും ബാധകമാവുക എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഓലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകളിൽ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡ് ഇഎംഐകളിൽ 5,000 രൂപ വരെ ഡിസ്‌കൗണ്ടും ലഭിക്കും. കൂടാതെ സീറോ ഡൗൺ പേയ്‌മെന്റ്, നോ-കോസ്റ്റ് ഇഎംഐ, സീറോ-പ്രോസസിംഗ് ഫീസ്, 7.99 ശതമാനം നിരക്കിൽ താഴെയുള്ള പലിശ നിരക്കുകൾ എന്നിവയും ജനുവരിയിൽ പ്രഖ്യാച്ചിരിക്കുന്ന ഓഫറിലൂടെ ഉപയോഗപ്പെടുത്താനാവും.

Ola Electric Harvest Festival Offers Announced

ഓലയുടെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്കൂട്ടർ ശ്രേണിയാണ് S1 X ഇവി നിര. S1 X (2 kWh), S1 X (3 kWh), S1 X പ്ലസ് എന്നിങ്ങനെ മൂന്നു വേരിയന്റുകളിലായാണ് മോഡൽ വിപണിയിൽ എത്തുന്നത്. ഓഫറില്ലാതെ 89,999 രൂപ മുതൽ 1,09,999 രൂപ വരെയാണ് ഇവയ്ക്ക് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

അതേസമയം S1 എയർ, S1 പ്രോ ജെൻ2 എന്നിവയ്ക്ക് യഥാക്രമം 1.20 ലക്ഷം, 1.47 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. പെട്രോള്‍ സ്‌കൂട്ടറുകളുടെ സമാനമായ വിലയില്‍ ഇവികള്‍ ലഭ്യമാക്കിക്കൊണ്ട് ഐസി എഞ്ചിന്‍ യുഗത്തിന് അന്ത്യം കുറിക്കാനാണ് ഓല S1 X സീരിസിലൂടെ ഉന്നംവെക്കുന്നത്. ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ മികച്ച പെര്‍ഫോമന്‍സും നൂതന സാങ്കേതിക സവിശേഷതകളും മികച്ച റൈഡ് നിലവാരവും വാഗ്ദാനം ചെയ്യുന്നുവെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത് തന്നെ.

ഓലയുടെ എൻട്രി ലെവൽ സീരീസുകളാണെങ്കിലും ഫീച്ചറുകളാൽ സമ്പന്നമാണിവ. 5 ഇഞ്ച് സെഗ്മെന്റ് എല്‍സിഡി ഡിസ്‌പ്ലേ, എല്‍ഇഡി ലൈറ്റിംഗ്, സൈഡ് സ്റ്റാന്‍ഡ് അലേര്‍ട്ട്, റിവേഴ്സ് മോഡ്, റിമോട്ട് ബൂട്ട് അണ്‍ലോക്ക്, നാവിഗേഷന്‍,ഒടിഎ അപ്‌ഡേറ്റുകള്‍, ബ്ലൂടൂത്ത്, ജിപിഎസ് കണക്റ്റിവിറ്റി എന്നിവയാണ് S1 X പ്ലസ് എന്ന ടോപ്പ് എൻഡ് മോഡലിലെ ഹൈലൈറ്റുകൾ.

Ola Electric Harvest Festival Offers Announced

വ്യത്യസ്‌ത ബാറ്ററി ഓപ്ഷനുകളിൽ ലഭിക്കുന്നതും വില നിലവാരവുമെല്ലാം ആളുകളെ അടുപ്പിക്കാൻ സഹായിക്കുന്ന കാര്യം കൂടിയാണ്. 2023 ഡിസംബറിൽ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാവ് നാല് ലക്ഷം യൂണിറ്റുകളുടെ ഉൽപ്പാദന നാഴികക്കല്ല് കൈവരിച്ചതായി ഓല പ്രഖ്യാപിച്ചിരുന്നു. 2021-ൽ പ്രവർത്തനം ആരംഭിച്ച ബ്രാൻഡ് വെറും രണ്ട് വർഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. ഇലക്ട്രിക് ടൂവീലർ വിഭാഗത്തിലെ ഏറ്റവും പ്രബലമായ കമ്പനികളിലൊന്നായി മാറാനും ഇവർക്കായിട്ടുണ്ട്. കൂടാതെ 40 ശതമാനം വിപണി വിഹിതവും കൈവശമുണ്ട്.

ഓലയുടെ എതിരാളിയായ ഏഥര്‍ എനര്‍ജി 2018-ല്‍ തങ്ങളുടെ ആദ്യ സ്‌കൂട്ടര്‍ പുറത്തിറക്കി 5 വര്‍ഷം കൊണ്ട് 2 ലക്ഷം യൂണിറ്റ് നാഴികക്കല്ല് പിന്നിട്ടത് അടുത്തിടെയാണ്. തുടക്കത്തില്‍ ചെറിയ കല്ലുകടികള്‍ ഉണ്ടായെങ്കിലും ഓല രണ്ട് വര്‍ഷം കൊണ്ട് ഹീറോ ഇലക്ട്രിക് അടക്കമുള്ള പ്രമുഖരെ താഴെ ഇറക്കി ഒന്നാമനായി. ബ്രാൻഡ് നിലവിൽ നാല് ഇലക്ട്രിക് മോട്ടോർസൈക്കിളുകളിൽ പ്രവർത്തിക്കുകയാണെന്ന് ഓല ഇലക്ട്രിക് സിഇഒ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

More from DriveSpark

Article Published On: Saturday, January 13, 2024, 13:52 [IST]
English summary
Ola electric harvest festival offers announced s1 pro s1 air s1x get massive discount
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X