ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങിയവർക്ക് ക്രിസ്‌മസ് സമ്മാനവുമായി ഓല, നാളെ മുതൽ ADAS ഫീച്ചറുകളുമായി നാട് ചുറ്റാം

രാജ്യത്ത് ഏറ്റവും കൂടുതൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ (Electric Scooters) വിറ്റഴിക്കുന്നവരാണ് ഓല (Ola Electric). അടിക്കടി ചില തകരാറുകളും പരാതികളുമെല്ലാം കേൾപ്പിക്കാറുണ്ടെങ്കിലും ആളുകൾക്ക് ഓലയോട് പ്രത്യേക അടുപ്പമാണുള്ളത്. അതിന്റെ പ്രധാന കാരണം വൈവിധ്യമാർന്ന വില നിലവാരത്തിൽ ഇവികൾ ആളുകളിലേക്ക് എത്തിക്കുന്നുവെന്നത് തന്നെയാണ്. പോരാത്തതിന് കൃത്യമായ ഇടവേളകളിൽ നല്ല ഓഫറുകളും ആനുകൂല്യങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന മറ്റൊരു വൈദ്യുത വാഹന നിർമാതാക്കൾ ഉണ്ടോയെന്ന് വരെ സംശയമാണ്. ഇപ്പോഴിതാ ഓല സ്‌കൂട്ടർ ഉടമകൾക്ക് സന്തോഷം നൽകുന്നൊരു വാർത്തയുമായിട്ടാണ് കമ്പനിയിപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

ഇലക്ട്രിക് സ്കൂട്ടറുകൾക്കായി മൂവ്ഒഎസ് 5 (MoveOS 5) ബീറ്റ സോഫ്റ്റ്‌വെയർ അപ്ഡേഷൻ നാളെ പുറത്തിറക്കുമെന്ന് ഓല ഇലക്ട്രിക് അറിയിച്ചതാണ് ആ സന്തോഷ വാർത്ത. ദീപാവലി മുതൽ ലഭ്യമാവേണ്ട അപ്ഡേറ്റായിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ വൈകുകയായിരുന്നു. ഓല ഇലക്ട്രിക് വിൽക്കുന്ന S1 ശ്രേണിയിലുള്ള ഇലക്ട്രിക് സ്കൂട്ടറുകൾക്ക് MoveOS അപ്ഡേഷൻ ലഭ്യമാവും. വരാനിരിക്കുന്ന കമ്പനിയുടെ വൈദ്യുത മോട്ടോർസൈക്കിളുകളും ഇതേ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്.

Ola Electric Scooter MoveOS 5 Beta Roll Out To Start Tomorrow

വരാനിരിക്കുന്ന MoveOS 5 OTA അപ്ഡേഷൻ വഴി ലഭിക്കുന്ന ഫീച്ചറുകളുടെ പൂർണമായ ലിസ്റ്റ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ചില വിസ്‌മയിപ്പിക്കുന്ന സവിശേഷതകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. എങ്കിലും ഗ്രൂപ്പ് നാവിഗേഷൻ, ലൈവ് ലൊക്കേഷൻ ഷെയറിംഗ്, ഓല മാപ്‌സ് വഴിയുള്ള റോഡ് ട്രിപ്പ് മോഡ് എന്നിവ പോലുള്ള ചില ഫീച്ചറുകൾ പുതിയ അപ്ഡേഷനിൽ ഉൾപ്പെടുമെന്ന് കമ്പനി നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതുകൂടാതെ സ്‌മാർട്ട് ചാർജിംഗ്, സ്‌മാർട്ട് പാർക്ക്, ടിപിഎംഎസ് അലേർട്ടുകൾ എന്നിവയ്‌ക്കൊപ്പം വോയ്‌സ് അസിസ്റ്റൻ്റും ക്രുട്രിം എഐ ( Krutrim AI) അസിസ്റ്റൻ്റ് നയിക്കുന്ന പ്രവചനാത്മക സ്ഥിതിവിവരക്കണക്കുകളും MoveOS 5 പതിപ്പിൽ ഉൾപ്പെടുത്തും. കൊളിഷൻ വാർണിംഗ് നൽകുന്ന ADAS ഫീച്ചറും ഇതിലുണ്ടാവുമെന്ന് റിപ്പോർട്ടുകളുണ്ട്. പാർക്കിംഗ് സമയത്ത് തടസങ്ങൾ കണ്ടെത്തുന്നതിന് സ്മാർട്ട് പാർക്ക് സവിശേഷതയും ഓല സ്കൂട്ടറുകളിൽ വന്നെത്തും.

Ola Electric Scooter MoveOS 5 Beta Roll Out To Start Tomorrow

എന്തായാലും അപ്ഡേഷൻ നാളെ മുതൽ ലഭ്യമാവുമ്പോൾ ഓലയുടെ ക്രിസ്‌മസ് സമ്മാനമായി ഇതിനെ കണക്കാക്കാം. അടുത്തിടെ ഇന്ത്യൻ വിപണിക്കായി ഗിഗ്, S1 Z എന്നിങ്ങനെ രണ്ട് പുതിയ മോഡലുകളും കമ്പനി വിപണിയിൽ അവതരിപ്പിച്ചിരുന്നു. പോർട്ടബിൾ ഹോം ഇൻവെർട്ടറുകളായി പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന നൂതനവും നീക്കം ചെയ്യാവുന്നതുമായ ബാറ്ററി പായ്ക്കുകളാണ് ഇവയുടെ ഏറ്റവും വലിയ ഹൈലൈറ്റുകൾ.

ഓല S1 Z സിറ്റിയിൽ ഉപയോഗിക്കാൻ ഇവികൾ തേടുന്നവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന മോഡലാണ്. അതേസമയം ഗിഗ് ഇ-സ്‌കൂട്ടർ ഗിഗ് ഇക്കോണമി അതായത് ഡെലിവറി പോലുള്ള തൊഴിൽ ചെയ്യുന്നവർക്കായി പ്രത്യേകം ഡിസൈൻ ചെയ്‌തിരിക്കുന്നു. നീക്കം ചെയ്യാവുന്ന ബാറ്ററികളുടെ സൗകര്യം വ്യക്തിഗത ഉപയോഗത്തിന് പ്രത്യേകിച്ചും പ്രയോജനകരമാണ്. അതോടൊപ്പം ഈ സാങ്കേതിക മുന്നേറ്റത്തിൽ നിന്ന് വാണിജ്യ മേഖലയെ കൂടുതൽ നേട്ടമുണ്ടാക്കുന്നതിനും സഹായിക്കും.

Ola Electric Scooter MoveOS 5 Beta Roll Out To Start Tomorrow

പുതിയ മോഡലുകൾ രണ്ട് വേരിയൻ്റുകളിലാണ് വിപണിനത്തിന് എത്തുന്നത്. ഓരോന്നിനും 1.5 kWh റിമൂവബിൾ ബാറ്ററി പായ്ക്കുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓല ഗിഗിൻ്റെ പ്രാരംഭ വില 39,999 രൂപയാണ്. ഇപ്പോൾ ബുക്കിംഗ് ആരംഭിച്ചിരിക്കുന്ന ഇവികളുടെ ഡെലിവറി 2025 ഏപ്രിലിൽ ആരംഭിക്കുമെന്നാണ് ബ്രാൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ S1 പ്രോ സോന ലിമിറ്റഡ് എഡിഷൻ വേരിയന്റും കഴിഞ്ഞ ദിവസം പരിചയപ്പെടുത്തുകയുണ്ടായി.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ സ്‌കൂട്ടറിൻ്റെ പല ഘടകങ്ങളും 24 കാരറ്റ് സ്വർണ മൂലകങ്ങൾ ഉപയോഗിച്ചാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഓല S1 പ്രോ സോനയുടെ പരിമിതമായ യൂണിറ്റുകൾ ഒരു മത്സരത്തിലൂടെയാവും ഉപഭോക്താക്കൾക്ക് നൽകുകയെന്നും കമ്പനി അറിയിച്ചു. ഈ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് സ്ക്രാച്ച് ആൻഡ് വിന്നിലൂടെയാവും ലിമിറ്റഡ് എഡിഷൻ ഇലക്ട്രിക് സ്‌കൂട്ടർ നേടാനാൻ അവസരം ലഭിക്കുകയെന്ന് സാരം.

More from DriveSpark

Article Published On: Tuesday, December 24, 2024, 14:47 [IST]
English summary
Ola electric scooter moveos 5 beta roll out to start tomorrow check out the new features
കൂടുതല്‍... #ola electric #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X