പഴയ സ്‌കൂട്ടർ കൊടുത്താൽ 40,000 രൂപ കിട്ടും, കൂടെ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറിന് 15,000 രൂപ വിലക്കിഴിവുമായി ഓല

പെട്രോൾ സ്‌കൂട്ടറുകളുടെ അവസാനവാക്കാണ് ഹോണ്ട ആക്‌ടിവയെങ്കിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകളിലേക്ക് (Electric Scooter) വരുമ്പോൾ ഈ കിരീടം ഓലയ്ക്ക് (Ola Electric) സ്വന്തമാണ്. ഇന്ന് വൈദ്യുത ഇരുചക്ര വാഹനങ്ങൾക്ക് വിപണിയിൽ കിട്ടുന്ന സ്വീകാര്യതയ്ക്ക് കാരണമായവരാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്റ്റാർട്ടപ്പ് ബ്രാൻഡ്.

ഇവി വിപണിയിൽ കൊടുങ്കാറ്റായി മാറിയ കമ്പനി ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളാണ്. വളരെ ചുരുങ്ങിയ കാലം മാത്രമാണ് ഈ ദൂരം താണ്ടാൻ ഓലയ്ക്ക് വേണ്ടിവന്നത്. ആളുകളുടെ പൾസറിഞ്ഞ് പദ്ധതികൾ ആവിഷ്ക്കരിക്കാൻ ഇത്രയും മിടുക്കുള്ള മറ്റൊരു ഇവി ബ്രാൻഡ് രാജ്യത്തുണ്ടോയെന്ന് വരെ സംശയിക്കേണ്ടിയിരിക്കുന്നു. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് ഇരുചക്ര വാഹനമായി ഉയർന്നുവരുന്ന ഓല വിപണിയിൽ പകരക്കാരനില്ലാത്തവരാണെന്നും വേണമെങ്കിൽ വിശേഷിപ്പിക്കാം.

Ola Electric Scooters Get Rs 15 000 Offer

കൃത്യ സമയത്ത് ഓഫറുകളിടാനും വിലകുറക്കാനുമെല്ലാം പ്രത്യേക കഴിവുള്ള കമ്പനിയിതാ തങ്ങളുടെ S1 ശ്രേണിയിൽ വലിയ ആനുകൂല്യങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഓഫറിനു കീഴിൽ S1 X ഇലക്ട്രിക് സ്‌കൂട്ടർ ഇപ്പോൾ 74,999 രൂപയുടെ പ്രാരംഭ വിലയ്ക്ക് വാങ്ങാം. നിങ്ങളുടെ പഴയ പെട്രോൾ സ്‌കൂട്ടറിന് ആകർഷകമായ എക്‌സ്‌ചേഞ്ച് ഡീൽ വാഗ്‌ദാനം ചെയ്‌തുകൊണ്ടാണ് ഓല കളംനിറയുന്നത്.

ഓല S1 X എക്സ്ചേഞ്ചിലൂടെ വാങ്ങുമ്പോൾ പഴയ സ്‌കൂട്ടറുകൾക്ക് കണ്ടീഷൻ അനുസരിച്ച് പരമാവധി 40,000 രൂപ വരെ ഓഫർ കിട്ടും. അതേസമയം S1 പ്രോ അല്ലെങ്കിൽ S1 എയർ മോഡലുകൾ തിരഞ്ഞെടുക്കുന്നവർക്ക് ഓല ഇലക്ട്രിക് സ്കൂട്ടർ വെറും 7 ദിവസത്തിനുള്ളിൽ ഹോം ഡെലിവറി ചെയ്യുമെന്ന ഉറപ്പും നൽകുന്നുണ്ട്. ഇതിനോടൊപ്പം തന്നെ അധിക ആനൂകൂല്യമായി 15,000 രൂപ വിലക്കിഴിവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Ola Electric Scooters Get Rs 15 000 Offer

ഇനി S1 X+ വേരിയന്റിന് 5,000 ഡിസ്കൌണ്ടാണ് കമ്പനി ഈ മാസത്തേക്കായി ഒരുക്കിയിരിക്കുന്നത്. പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന ഈ ഓഫറുകളും ആനുകൂല്യങ്ങളും 2024 മെയ് മാസം അവസാനം വരെ മാത്രമേ സാധുതയുള്ളൂ എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതോടൊപ്പം സാധുതയുള്ള കാർഡ് പെയ്മെന്റുകൾക്ക് അധികമായി 10,000 രൂപയും ലാഭിക്കാനാവും. ഇവി വാങ്ങുന്ന ഉപഭോക്താക്കൾക്ക് ആശങ്കകളൊന്നുമില്ലാതെ മുന്നോട്ടുപോവാൻ ഓരോ S1 മോഡലിനും 8 വർഷത്തെ അല്ലെങ്കിൽ 80,000 കി.മീ ബാറ്ററി വാറണ്ടിയും അധിക ചിലവില്ലാതെ ലഭ്യമാണ്.

ഓല S1 X ശ്രേണി നിലവിൽ 2 kWh, 3 kWh, 4 kWh എന്നിങ്ങനെ മൂന്ന് ബാറ്ററി ഓപ്ഷനുകളിലാണ് വിൽക്കുന്നത്. സിംഗിൾ ചാർജിൽ 190 കിലോമീറ്റർ വരെ റൈഡിംഗ് റേഞ്ച് ലഭിക്കുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ ബേസ് മോഡലിന് 74,999 രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വിലയായി നൽകേണ്ടത്. കഴിഞ്ഞ ഓഗസ്റ്റിൽ വിപണിയിൽ അവതരിപ്പിച്ച ഈ സ്‌കൂട്ടറിനെ 79,999 രൂപയുടെ പ്രാരംഭ വിലയിലായിരുന്നു അവതരിപ്പിച്ചിരുന്നത്.

Ola Electric Scooters Get Rs 15 000 Offer

എന്നാൽ വീണ്ടും വിലവെട്ടിക്കുറച്ച് 69,999 രൂപയാക്കി ഓല പ്രഖ്യാപിച്ചു. അതേസമയം S1 എയറും S1 പ്രോയും താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ചെലവേറിയതാണ്. അതിനാൽ കുറഞ്ഞ ബജറ്റിൽ ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ മോഡലാണ് S1 X. കാത്തിരിപ്പുകൾ അവസാനിപ്പിച്ചുകൊണ്ട് എൻട്രി ലെവൽ ഇലക്ട്രിക് സ്കൂട്ടറിനായുള്ള ഡെലിവറിയും ബ്രാൻഡ് അടുത്തിടെ ആരംഭിച്ചിരുന്നു.

ഓല S1 X 2 kWh ബാറ്ററി പായ്ക്കുമായി വരുന്ന ബേസ് മോഡലിന് സിംഗിൾ ചാർജിൽ പരമാവധി 91 കിലോമീറ്റർ വരെ റേഞ്ച് നൽകാനാവുമെന്നാണ് കമ്പനി പറയുന്നത്. ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ 7.4 മണിക്കൂർ സമയമാണ് വേണ്ടിവരിക. പെർഫോമൻസിലേക്ക് നോക്കിയാൽ പരമാവധി 6 kW പവർ ഔട്ട്പുട്ട് നൽകാനാവുന്ന ഈ വേരിയന്റ് 0-40 കിലോമീറ്റർ വേഗത 4.1 സെക്കൻഡിൽ കൈവരിക്കും.

Ola Electric Scooters Get Rs 15 000 Offer

ഇക്കോ, നോർമൽ, സ്‌പോർട്‌സ് എന്നിങ്ങനെ വ്യത്യസ്‌ത റൈഡിംഗ് മോഡുകൾ അവതരിപ്പിക്കുന്ന S1 X ഇലക്ട്രിക് സ്കുട്ടറിന്റെ 2 kWh ബാറ്ററി പായ്ക്ക് പതിപ്പിന്റെ പരമാവധി വേഗം മണിക്കൂറിൽ 85 കിലോമീറ്ററായാണ് നിശ്ചയിച്ചിരിക്കുന്നത്. 3 kWh വേരിയന്റിന് ഫുൾ ചാർജിൽ 151 കിലോമീറ്റർ റേഞ്ചും 90 കിലോമീറ്റർ പരമാവധി വേഗവുമാണുള്ളത്. എന്തായാലും ഇങ്ങനെ പലതരം വകഭേദങ്ങളിൽ അവതപ്പിച്ചിരിക്കുന്നതിനാൽ വിശാലമായ ഉപഭോക്താക്കളിലേക്ക് വാഹനം എത്തുമെന്ന് ഉറപ്പാണ്.

More from DriveSpark

Article Published On: Tuesday, May 28, 2024, 15:47 [IST]
English summary
Ola electric scooters get rs 15000 offer and up to rs 40000 exchange bonus
കൂടുതല്‍... #ola electric #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X