പഴയ ടൂവീലറിന് നല്ലവില കിട്ടും, പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറിലേക്ക് മാറാൻ കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ച് ഓല
ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന രംഗത്ത് വിപ്ലവം തീർത്തവരാണ് ഓല. ക്യാബ് അഗ്രഗേറ്റർ എന്ന നിലയിൽ നിന്നും വാഹന നിർമാണത്തിലേക്ക് കടന്നപ്പോൾ വലിയ സ്വപ്‌നങ്ങൾ മാത്രമായിരുന്നു കമ്പനിക്കുണ്ടായിരുന്നത്. എന്നാൽ അതിലും അപ്പുറത്തേക്ക് വളരെ ചുരുങ്ങിയ നാളുകളിൽ എത്താൻ ഓല ഇലക്‌ട്രിക്കിനായി. അതിന്റെ പ്രധാന കാരണമാവട്ടെ കൃത്യമായ പ്ലാനിംഗായിരുന്നു. വെറും ഒരു സ്‌കൂട്ടറിൽ നിന്നും തുടങ്ങിയ ഇവി ബ്രാൻഡ് ഇന്ന് നാലോളം കിടിലൻ മോഡലുകളാണ് പുറത്തിറക്കുന്നത്. പ്രത്യേക ഓഫറുകളും ഇതിനിടയിൽ നൽകി ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കാനും ഓലയ്ക്ക് സാധിക്കുന്നുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു പ്രഖ്യാപനവുമായി വീണ്ടുമെത്തിയിരിക്കുകയാണ് ബ്രാൻഡ്.
വരാനിരിക്കുന്ന ഉത്സവ സീസണിൽ വിൽപ്പന ഇരട്ടിയാക്കുന്നതിനായി ജനപ്രിയമായ S1 പ്രോ, S1 X, S1 X+ മോഡലുകൾക്ക് ഗണേശ ചതുർഥി പ്രമാണിച്ച് ഓല ഇലക്ട്രിക് ഡിസ്‌കൗണ്ടുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ ഓഫറുകൾ കൂടാതെ കമ്പനി മറ്റ് ചില ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. സെപ്റ്റംബർ മാസത്തേക്കായി നൽകുന്ന ബാങ്ക് ഓഫറുകളും ആളുകളെ ആകർഷിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

സെപ്റ്റംബർ 1 മുതൽ 7 വരെയാണ് ഉത്സവകാല ഡിസ്കൗണ്ട്. ഈ കിഴിവുകൾ ചില സംസ്ഥാനങ്ങളിൽ മാത്രമേ ലഭ്യമാകൂ എന്നതും കമ്പനി പ്രത്യേകം എടുത്തു പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഓല ഇലക്ട്രിക് വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാവും. ബ്രാൻഡിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായ S1 പ്രോയിൽ 5,000 രൂപയുടെ ഡിസ്‌കൗണ്ട് ഓഫറാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഈ കിഴിവ് കർണാടക, ഗുജറാത്ത്, ഒഡീഷ, മഹാരാഷ്ട്ര, മധ്യപ്രദേശ്, കേരളം, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ മാത്രമേ ലഭ്യമാവൂ.
ബെംഗളൂരു, മലേഗാവ്, മൈസൂരു, നന്ദേഡ്, ബെൽഗാവി, പർഭാനി, കല്യാണ്, ബിദാർ, ഔറംഗബാദ്-എംഎച്ച്, മുംബൈ, നാഗ്പൂർ, നാസിക് , ഡൽഹി NCR, ജയ്പൂർ, ഗ്വാളിയോർ, മെഹ്സാന, ബറേലി, തിരുപ്പതി, ദൂർഗ്, പട്ന, സാഹിബ്സാദ, കൊൽക്കത്ത, സിവാൻ, ഉദയ്പൂർ-ആർജെ, ഉന്നാവോ, മൊറാദാബാദ്, ദിബ്രുഗഡ്, സുരേന്ദ്രനഗർ, ഝജർ, ബാലാഘട്ട്, സിരോഹി, ജുനാഗഡ്, അഹമ്മദാബാദ്-ജിജെ, സൂറത്ത്, രാജ്കോട്ട്, റായ്പൂർ, ലഖ്നൗ, ചണ്ഡീഗഡ്, മീററ്റ് തുടങ്ങിയ നഗരങ്ങളിലും ഓഫർ ലഭ്യമാവും.

S1 X, S1 X+ ഇലക്‌ട്രിക് സ്‌കൂട്ടറുകളിലും പ്രത്യേക കിഴിവുകളാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇലക്ട്രിക് വാഹന നിർമാതാക്കളായ ഓല S1 X (4 kWh വേരിയൻ്റ്), S1 X+ മോഡലുകൾക്ക് 5,000 രൂപയുടെ സമാനമായ ഡിസ്‌കൗണ്ട് ഓഫറാണ് ഒരുക്കിയിരിക്കുന്നത്. ഇത് ഫലപ്രദമായി സ്കൂട്ടറുകളുടെ വില 96,999 രൂപ, 89,999 രൂപ എന്നിങ്ങനെയായി കുറയ്ക്കാനും സഹായിക്കും. ഈ ആനുൃകൂല്യങ്ങൾ ലഭിക്കുന്നതിന് പ്രത്യേക സ്ഥലങ്ങളൊന്നും പരാമർശിച്ചിട്ടില്ല.
ഇതിനെല്ലാം പുറമെ ഓല ഇലക്ട്രിക് ഉത്സവ സീസൺ ഡിസ്‌കൗണ്ട്: ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ ഇരുചക്ര വാഹനം പുതിയ S1 പ്രോ ഉപയോഗിച്ച് എസ്ചേഞ്ച് ചെയ്യുകയാണെങ്കിൽ 12,000 രൂ എക്‌സ്‌ചേഞ്ച് ബോണസായി ഉപഭോക്താക്കൾക്ക് ലഭിക്കും. S1 X 4 kWh ബാറ്ററി വേരിയന്റാണ് നോക്കുന്നതെങ്കിൽ 8,000 രൂപയാണ് എസ്ചേഞ്ച് ബോണസായി ഉപയോഗപ്പെടുത്താനാവുക.

എക്‌സ്‌ചേഞ്ച് മൂല്യത്തിൻ്റെ 30 ശതമാനം വരെ അല്ലെങ്കിൽ അതത് ബോണസ് തുക അതായത് ഏതാണ് കുറഞ്ഞതാണോ അതായിരിക്കും ഉപഭോക്താവിന് നൽകുകയെന്നും ഓല ഇലക്ട്രിക് പരാമർശിക്കുന്നുണ്ട്. ഇതുകൂടാതെ ഇവികളിലെ ആക്സസറികൾക്ക് 25 ശതമാനം ഡിസ്‌കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഇതിൽ ബഡ്ഡി സ്റ്റെപ്പ്, സ്കൂട്ടർ കവർ, ഫ്ലോർ മാറ്റ് എന്നിവയാണ് ഉൾപ്പെടുന്നത്. ഓല സ്കൂട്ടറുകൾക്ക് ബാങ്ക് ഓഫറുകളും ബാധകമാണ്.
ആർബിഎൽ, യെസ് ബാങ്ക്, IDFC, ഫെഡറൽ ബാങ്ക്, വൺകാർഡ് എന്നിവയുടെ ക്രെഡിറ്റ് കാർഡ് EMI തിരഞ്ഞെടുക്കുമ്പോൾ 5,000 രൂപ വരെ അല്ലെങ്കിൽ 5 ശതമാനം കിഴിവും ലഭ്യമാവും. ഈ ഓഫർ 9 മാസവും അതിൽ കൂടുതലുമുള്ള കാലാവധിക്ക് മാത്രമേ ബാധകമാകൂ. IDFC ബാങ്ക് സീറോ ഡൗൺ പേയ്‌മെൻ്റ് ഓപ്ഷനും യോഗ്യരായ ഉപഭോക്താക്കൾക്ക് 6.99 ശതമാനം പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു. ഈ ബാങ്ക് ഓഫറുകളെല്ലാം സെപ്റ്റംബർ 30 വരെ ലഭ്യമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








