ചൂടപ്പം പോലും ഇങ്ങനെ വിൽക്കാൻ പറ്റൂല്ല, പോയമാസം 37,191 ഇലക്‌ട്രിക് സ്‌കൂട്ടറുകൾ വിറ്റഴിച്ച് ഓല

ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയിൽ കൊടുങ്കാറ്റ് സൃഷ്‌ടിച്ചവരാണ് ഓല. ക്യാബ് അഗ്രഗേറ്റർ എന്ന നിലയിൽ നിന്നും ഇവി നിർമാണത്തിലേക്ക് കടക്കുമ്പോൾ കമ്പനി പോലും പ്രതീക്ഷിക്കാത്ത സ്വീകാര്യതയാണ് ചുരുങ്ങിയകാലം കൊണ്ട് ബ്രാൻഡ് സൃഷ്‌ടിച്ചെടുത്തത്. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ വൈദ്യുത ഇരുചക്ര വാഹന നിർമാതാക്കളായി ഓല മാറിയിട്ടുണ്ടെങ്കിൽ ബെംഗളൂരു ആസ്ഥാനമായുള്ളവരുടെ റേഞ്ച് മനസിലാക്കാവുന്നതേയുള്ളൂ. കൃത്യമായ സമയത്ത് വില കുറക്കാനും ഓഫറിട്ട് ആളുകളെ അടുപ്പിക്കാനുമെല്ലാം ഓലയ്ക്കുള്ള മിടുക്ക് ഒന്ന് വേറെ തന്നെയാണ്. ഇപ്പോഴിതാ 2024 മെയ് മാസത്തെ വിൽപ്പന കണക്കുകൾ പുറത്തുവിട്ട് ഏവരേയും ഞെട്ടിക്കുകയാണ് കമ്പനി.

വാഹൻ പോർട്ടൽ പ്രകാരം കഴിഞ്ഞ മാസം 37,191 ഇലക്‌ട്രിക് സ്‌കൂട്ടറുകളാണ് ഓല വിറ്റഴിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം അതായത് 2023 മെയ് മാസത്തിൽ വിപണനം ചെയ്‌ത 35,000 യൂണിറ്റുകളെ അപേക്ഷിച്ച് 6.26 ശതമാനം വിൽപ്പന വളർച്ചയാണ് വൈദ്യുത വാഹന രംഗത്ത് കമ്പനി സൃഷ്‌ടിച്ചിരിക്കുന്നത്. മെയ് മാസത്തെ കണക്കനുസരിച്ച് ഇലക്ട്രിക് ടൂവീലർ രംഗത്ത് 49 ശതമാനം വിപണി വിഹിതമാണ് ഓലയ്ക്കുള്ളത്.

Ola Electric Scooters Posted 37 191 Unit Sales In May 2024

പുതിയ S1 X ശ്രേണിയുടെ വിൽപ്പനയുടെ പിൻബലത്തിലാണ് ഓല ഇലക്ട്രിക് ഇത്രയും ശക്തമായ വളർച്ച കൈവരിച്ചിരിക്കുന്നത്. നിലവിൽ കമ്പനിയുടെ നിരയിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലിയായ ഇവിയുടെ 2 kWh വേരിയന്റിന് വെറും 74,999 രൂപ മുതലാണ് വില ആരംഭിക്കുന്നത്. അതേസമയം 3 kWh പതിപ്പാണ് വാങ്ങുന്നതെങ്കിൽ 84,999 രൂപയും 4 kWh മോഡലിന് 99,999 രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്.

മറുവശത്ത് രണ്ടാം തലമുറ ഓല S1 പ്രോയുടെ വില 1,29,999 രൂപയും S1 എയറിന് 1,04,999 രൂപയും S1 X പ്ലസിന് 89,999 രൂപയും മുടക്കേണ്ടി വരും. ഉൽസവ സമയങ്ങളിലും മറ്റ് പ്രത്യേക ദിവസങ്ങളിലും ഇലക്ട്രിക് സ്കൂട്ടർ മോഡലുകൾക്ക് ലാഭകരമായ കിഴിവുകളും ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇവികൾ വാങ്ങുമ്പോഴുണ്ടാവുന്ന ആശങ്കകൾ പരിഹരിക്കാനായി ബാറ്ററികൾക്ക് അധിക ചാർജുകളൊന്നുമില്ലാതെ 8 വർഷത്തെ അല്ലെങ്കിൽ 80,000 കിലോമീറ്റർ വാറണ്ടിയും നൽകുന്നുണ്ട്.

Ola Electric Scooters Posted 37 191 Unit Sales In May 2024

മോഡലുകളുടെ ആയുർദൈർഘ്യം വർധിപ്പിച്ച് ഇവി സ്വീകരിക്കുന്നതിനുള്ള തടസം പരിഹരിക്കാനാണ് കമ്പനി ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ നൽകുന്നത്. ഉപഭോക്താക്കൾക്ക് അധിക തുക മുടക്കി വാറണ്ടി എക്സ്റ്റൻഡ് ചെയ്യാനുള്ള ഓപ്ഷനും കമ്പനി നൽകുന്നുണ്ട്. ഇതിൽ 4,999 രൂപയ്ക്ക് ഒരു ലക്ഷം കിലോമീറ്ററും 12,999 രൂപ കൊടുത്ത് വാറണ്ട് 1.25 ലക്ഷം കിലോമീറ്ററായും വർധിപ്പിക്കാനാവും.

കൂടാതെ സ്‌കൂട്ടറിന്റെ വിലയ്ക്കൊപ്പം 29,999 രൂപ അധികമായി നൽകിയാൽ 3KW ഫാസ്റ്റ് ചാർജർ ആക്സസറിയായും വാങ്ങാൻ പറ്റും. ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നാണ് ഓലയുടെ പുത്തൻ S1 X. വില കുറവാണെങ്കിലും അത്യാവിശ്യം വേണ്ടുന്ന കിടിലൻ മോഡേൺ ഫീച്ചറുകളും ഇതിൽ കമ്പനി കോർത്തിണക്കിയിട്ടുണ്ട്. അടുത്തിടെ ഡെലിവറി ആരംഭിച്ച മോഡലിന് വലിയ സ്വീകാര്യത ലഭിച്ചുവെന്നാണ് വിവരം.

Ola Electric Scooters Posted 37 191 Unit Sales In May 2024

2 kWh ബാറ്ററി പായ്ക്കുമായി വരുന്ന S1 X ഇലക്ട്രിക് സ്കുട്ടറിന് സിംഗിൾ ചാർജിൽ പരമാവധി 91 കിലോമീറ്റർ വരെ റേഞ്ചാണ് കിട്ടുന്നത്. ഇക്കോ, നോർമൽ, സ്‌പോർട്‌സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്ന S1 X ഇലക്ട്രിക് സ്കുട്ടറിന്റെ 2 kWh ബാറ്ററി പായ്ക്ക് പതിപ്പിന് മണിക്കൂറിൽ 85 കിലോമീറ്റർ വേഗത കൈവരിക്കാനാവുകയും ചെയ്യും.

ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്ന തരത്തിലാണ് ഇതിനെ ക്രമീകരിച്ചിരിക്കുന്നത്. ഓല S1 X ഇവിയുടെ 3 kWh വേരിയന്റിലേക്ക് വന്നാൽ പരമാവധി 90 കിലോമീറ്റർ വേഗത പുറത്തെടുക്കാനാവുന്ന തരത്തിലാണ് മോഡൽ വിപണനത്തിന് എത്തിയിരിക്കുന്നത്. ഇതിന് സിംഗിൾ ചാർജിൽ 151 കിലോമീറ്റർ റേഞ്ചാണ് കിട്ടുക.

മറുവശത്ത് 4 kWh വലിയ ബാറ്ററി പായ്ക്കുമായി വരുന്ന മോഡലിന് ഫുൾ ചാർജിൽ റേഞ്ച് 190 കിലോമീറ്റർ വരെയാണ് ഓടാനാവുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ വിപണിയിൽ അവതരിപ്പിച്ച ഈ സ്‌കൂട്ടറിന് 79,999 രൂപയായിരുന്നു പ്രാരംഭ വില. എന്നാൽ പിന്നീട് വിലവെട്ടിക്കുറച്ച് 69,999 രൂപയാക്കി മാറ്റുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ ഇതിന് 74,999 രൂപയാണ് മുടക്കേണ്ടി വരുന്നത്.

More from DriveSpark

Article Published On: Sunday, June 2, 2024, 16:00 [IST]
English summary
Ola electric scooters posted 37191 unit sales in may 2024 details inside
കൂടുതല്‍... #ola electric #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X