വില വെറും 39,999 രൂപ മുതൽ, പെട്രോളിനോട് ടാറ്റ ബൈ ബൈ പറയാൻ രണ്ട് പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി ഓല

ഇലക്‌ട്രിക് സ്‌കൂട്ടർ (Electric Scooter) വിപണിയിൽ കൊടുങ്കാറ്റ് തീർത്തവരാണ് ഓല (Ola). ഇന്ത്യക്കാരേ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളിലേക്ക് അടുപ്പിച്ചവരാണെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. S1 സീരീസ് സ്‌കൂട്ടറുകളിലൂടെ ജനപ്രിയരായ ബ്രാൻഡ് ഇപ്പോഴിതാ രണ്ട് വൈദ്യുത സ്‌കൂട്ടറുകൾ കൂടി ഇന്ത്യക്കാർക്കായി സമ്മാനിച്ചിരിക്കുകയാണ്. ഗിഗ്, S1 Z എന്നിങ്ങനെ രണ്ട് പുത്തൻ ഇവികളാണ് വിപണിയിലേക്ക് പുതുതായി കൊണ്ടുവന്നിരിക്കുന്നത്. റിമൂവബിൾ ബാറ്ററി പായ്ക്കുമായാണ് ഇരുമോഡലുകളും വരുന്നത് എന്നത് ഏറ്റവും വലിയ ചർച്ചാവിഷയം. ഗിഗ്, S1 Z ശ്രേണിയിലുള്ള ഇ-സ്‌കൂട്ടറുകൾ രണ്ട് വേരിയൻ്റുകളിൽ ലഭ്യമാണ്.

രണ്ടിലും കമ്പനി 1.5 kWh റിമൂവബിൾ ബാറ്ററി പായ്ക്കുകളാണ് ഒരുക്കിയിരിക്കുന്നത്. 39,999 രൂപ മുതലാണ് ഓല ഗിഗിന് വില ആരംഭിക്കുന്നത്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഇവി ഇപ്പോൾ പ്രീ-ബുക്ക് ചെയ്യാനാവും. പുതിയ മോഡലുകളുടെ ഡെലിവറി 2025 ഏപ്രിലിൽ ആരംഭിക്കുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. ഗിഗ് പ്രധാനമായും വാണിജ്യ വാഹന മേഖലയെ ലക്ഷ്യംവെച്ചാണ് പണികഴിപ്പിച്ചിരിക്കുന്നതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം.

Ola Gig And S1 Z Electric Scooter Launched

റിമൂവബിൾ ബാറ്ററി പായ്ക്കുകൾ കൊടുത്തിരിക്കുന്നത് പ്രായോഗികത വർധിപ്പിക്കുന്ന കാര്യമാണ്. അതായത് ചാർജിംഗ് സമയം പാഴാക്കേണ്ടതില്ലെന്ന് സാരം. ബാറ്ററി പായ്ക്കുകൾ സീറ്റിനടിയിലാണ് ഓല ഘടിപ്പിച്ചിരിക്കുന്നത്. എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനും വീണ്ടും ഇൻസ്റ്റാൾ ചെയ്യുന്നതിനും പ്രത്യേകം ഹാൻഡിലുകളും കമ്പനി കൊടുത്തിട്ടുണ്ട്. ഇനി മോഡലുകളുടെ വിശേഷങ്ങളിലേക്ക് കടക്കാം.

ഓല ഗിഗിന്റെ ബേസ് മോഡൽ 39,999 പ്രാരംഭ വിലയിൽ സ്വന്തമാക്കാം. IDC സാക്ഷ്യപ്പെടുത്തിയ 112 കിലോമീറ്റർ റേഞ്ചാണ് ഇവിയിൽ ഓല ഇലക്ട്രിക് അവകാശപ്പെടുന്നത്. മണിക്കൂറിൽ പരമാവധി 25 കിലോമീറ്റർ വേഗതയിയിൽ സഞ്ചരിക്കാൻ കഴിയുന്ന വിധമാണ് ഗിഗ് ട്യൂൺ ചെയ്‌തിരിക്കുന്നത്. 250 W ഇലക്ട്രിക് മോട്ടോറും 1.5 kWh ബാറ്ററിയും പായ്ക്കുമാണ് വൈദ്യുത സ്‌കൂട്ടറിന്റെ ഹൃദയം.

Ola Gig And S1 Z Electric Scooter Launched

ഇനി രണ്ടാമത്തെ ഗിഗ് പ്ലസ് വേരിയന്റിലേക്ക് വന്നാൽ ഇതിന് 49,999 രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. 1.5 kWh വീതമുള്ള സിംഗിൾ അല്ലെങ്കിൽ ഡ്യുവൽ റിമൂവബിൾ ബാറ്ററി പായ്ക്കുമായി വരുന്ന മോഡലിൽ 1.5 kW ഹബ് മോട്ടോറാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇതിന് മണിക്കൂറിൽ 45 കിലോമീറ്റർ വേഗത കൈവരിക്കാനാവും. സിംഗിൾ ബാറ്ററി ഉപയോഗിച്ച് ഫുൾ ചാർജിൽ 81 കിലോമീറ്റർ റേഞ്ച് നൽകുമ്പോൾ ഡ്യുവൽ ബാറ്ററിയിൽ റേഞ്ച് 157 കിലോമീറ്റായി ഉയർത്താം.

ഓല S1 Z ഇലക്ട്രിക് സ്‌കൂട്ടറിന്റെ കാര്യത്തിലേക്ക് വന്നാൽ ഇത് സ്വകാര്യ ആവശ്യങ്ങൾക്കായി വാങ്ങാനാവുന്ന മോഡലാണ്. ഇതും രണ്ട് വേരിയൻ്റുകളിലാണ് വിപണിയിൽ എത്തുന്നത് കേട്ടോ. ബേസ് മോഡലിന് 59,999 രൂപ വിലയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചേക്കുന്നത്. ഡ്യുവൽ 1.5 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഇവിക്ക് 2.9 kW ഹബ് മോട്ടോറാണ് തുടിപ്പേകുന്നത്.

സിംഗിൾ ബാറ്ററി പായ്ക്കുമായി വരുന്ന മോഡലിന് ഫുൾ ചാർജിൽ 75 കിലോമീറ്റർ റേഞ്ച് വരെ നൽകാനാവുമ്പോൾ ഡ്യുവൽ ബാറ്ററി പായ്ക്കുമായി വരുന്ന ഓല S1 Z ഇലക്ട്രിക് സ്‌കൂട്ടറിന് 146 കിലോമീറ്റർ റേഞ്ചാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. മണിക്കൂറിൽ 70 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ സ്‌കൂട്ടറിന് 1.8 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 20 കിലോമീറ്റർ വേഗത കൈവരിക്കാനുമാവും. എൽസിഡി കൺസോളാണ് വാഹനത്തിലെ മറ്റൊരു പ്രത്യേകത.

രണ്ടാമത്തെ S1 Z+ വേരിയന്റിലേക്ക് വന്നാൽ ഇതൊരു ഡ്യുവൽ പർപ്പസ് ഇവിയാണെന്നാണ് ഓല പറയുന്നത്. വ്യക്തിഗതവും വാണിജ്യപരവുമായ ഉപയോഗങ്ങൾക്കായി പ്രത്യേകം രൂപകഷപ്പന ചെയ്‌താണ് വിപണിയിലെത്തിയിരിക്കുന്നത്. ഇതിൻ്റെ വില 64,999 രൂപയാണ് വരുന്നത്. ഏറെക്കാലം ഈടുനിൽക്കുന്ന വിധമാണ് വാഹനം നിർമിച്ചിരിക്കുന്നത്. വാണിജ്യ പ്രവർത്തനങ്ങൾക്കായി അധിക ആക്‌സസറികൾ ഘടിപ്പിക്കാനുമാവുമെന്നതും ശ്രദ്ധേയമാണ്.

More from DriveSpark

Article Published On: Tuesday, November 26, 2024, 18:36 [IST]
English summary
Ola gig and s1 z electric scooter launched with removable battery packs
കൂടുതല്‍... #ola electric #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X