പെട്രോൾ വേണ്ട, കറണ്ട് മതി; 74,999 രൂപയ്ക്ക് 248 കി.മീ. റേഞ്ചുള്ള ഓലയുടെ ഇലക്‌ട്രിക് ബൈക്കുകൾ വിപണിയിൽ

ഇന്ത്യക്കാരെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന വൈദ്യുത സ്‌കൂട്ടർ വാങ്ങാൻ പ്രേരിപ്പിച്ച കമ്പനിയാണ് ഓല ഇലക്‌ട്രിക് (Ola Electric). ഇവി വിപണിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന കമ്പനി ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ഇലക്‌ട്രിക് സ്‌കൂട്ടർ നിർമാണ കമ്പനിയാണ്. ഇതുവരെ രാജ്യത്തെ മൂന്ന് ലക്ഷത്തിലധികം ഇവികൾ വിറ്റഴിച്ച കമ്പനി അടുത്തതായി ഉന്നംവെക്കുന്നത് മോട്ടോർസൈക്കിൾ വിപണിയാണ്. അതിന്റെ ഭാഗമായിതാ ഏവരും ഏറെ നാളായി കാത്തിരുന്ന ബൈക്കിനെയും അവതരിപ്പിച്ചിരിക്കുകയാണ് ഓല. റോഡ്സ്റ്റർ (Ola Roadster) എന്നറിയപ്പെടുന്ന മോഡൽ മൂന്ന് വേരിയന്റുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്.

റോഡ്‌സ്റ്റർ X, റോഡ്‌സ്റ്റർ, റോഡ്‌സ്റ്റർ പ്രോ എന്നിവയാണ് ഇലക്‌ട്രിക് ബൈക്കുകളിലെ വേരിയന്റുകൾ. ഇവയ്ക്ക് യഥാക്രമം 74,999 രൂപ, 1,04,999 രൂപ, 1,99,999 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. താത്പര്യമുള്ളവർക്കായി പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ ബുക്കിംഗും കമ്പനി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഡെലിവറി 2025 ജനുവരിയിൽ ആരംഭിക്കുമെന്നാണ് ബ്രാൻഡ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

Ola Roadster Electric Motorcycle Launched In India

2.5kWh, 3.5kWh, 4.5kWh എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ബാറ്ററി ഓപ്‌ഷനുകളോടെയാണ് റോഡ്‌സ്റ്റർ X വാങ്ങാനാവുന്നത്. ഇവയ്ക്ക് 74,999, രൂപ, 84,999, രൂപ, 99,999 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം റോഡ്‌സ്റ്റർ മോഡൽ 3 kWh, 4.5kWh, 6kWh എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ബാറ്ററി സജ്ജീകരണങ്ങളിലും വാങ്ങാം. ഇവയ്ക്ക് 1,04,999, രൂപ. 1,19,999, രൂപ. 1,39,999 രൂപ എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

ബാറ്ററി കപ്പാസിറ്റിയും വിലയും കൂടാതെ റോഡ്‌സ്റ്റർ X, റോഡ്‌സ്റ്റർ വകഭേദങ്ങൾ അവയുടെ റേഞ്ചിന്റെ അടിസ്ഥാനത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ടോപ്പ്-സ്പെക്ക് X ട്രിമ്മിന് പരമാവധി 200 കിലോമീറ്റർ റേഞ്ചും 124 കിലോമീറ്റർ ടോപ്പ് സ്പീഡുമാണ് ലഭിക്കുന്നത്. അതേസമയം റോഡ്‌സ്റ്റർ അതിൻ്റെ ടോപ്പ് സ്പെക്ക് വേരിയൻ്റിൽ 248 കി.മീ. റേഞ്ചും 126 കി.മീ. ടോപ്പ് സ്പീഡും വാഗ്ദാനം ചെയ്യും. റോഡ്‌സ്റ്റർ എക്‌സിൽ 11 കിലോവാട്ട് മോട്ടോറും റോഡ്‌സ്റ്റർ 13 കിലോവാട്ട് യൂണിറ്റുമായാണ് ജോടിയാക്കിയിരിക്കുന്നത്.

Ola Roadster Electric Motorcycle Launched In India

ഫീച്ചറുകളുടെ കാര്യത്തിലും കിടിലമാക്കിയാണ് ഈ രണ്ട് ഇലക്ട്രിക് മോട്ടോർസൈക്കിളുകളും പണികഴിപ്പിച്ചിരിക്കുന്നത്. റോഡ്‌സ്റ്റർ X ഇവിയിൽ സ്‌പോർട്‌സ്, നോർമൽ, ഇക്കോ റൈഡിംഗ് മോഡുകളും ഓല ഒരുക്കിയിട്ടുണ്ട്. MoveOS 5 നൽകുന്ന 4.3 ഇഞ്ച് എൽസിഡി സ്ക്രീൻ, ഓല മാപ്‌സ് നാവിഗേഷൻ (ടേൺ-ബൈ-ടേൺ), അഡ്വാൻസ്ഡ് റീജൻ, ക്രൂയിസ് കൺട്രോൾ, DIY മോഡ്, TPMS അലേർട്ടുകൾ, OTA അപ്‌ഡേറ്റുകൾ, ഡിജിറ്റൽ കീ അൺലോക്ക്, ഓല ആപ്പ് കണക്റ്റിവിറ്റി എന്നീ സവിശേഷതകളും ഇലക്ട്രിക് ബൈക്കിന്റെ പ്രത്യേകതകളാണ്.

അതേസമയം റോഡ്‌സ്റ്റർ മോഡലിൽ ഹൈപ്പർ, സ്‌പോർട്‌സ്, നോർമൽ, ഇക്കോ എന്നീ റൈഡിംഗ് മോഡലുകളോടെയാണ് വിപണിയിലേക്ക് വരുന്നത്. ഇതിന് 6.8 ഇഞ്ച് TFT ടച്ച്‌സ്‌ക്രീൻ, പ്രോക്‌സിമിറ്റി അൺലോക്ക്, ക്രൂയിസ് കൺട്രോൾ, പാർട്ടി മോഡ്, ടാംപർ അലേർട്ട് തുടങ്ങിയ സ്‌മാർട്ട് ഫീച്ചറുകളും Krutrim അസിസ്റ്റൻ്റ്, സ്‌മാർട്ട് വാച്ച് ആപ്പ്, റോഡ് ട്രിപ്പ് പ്ലാനർ തുടങ്ങിയ AI-പവർ ഫീച്ചറുകളും ഓല സമ്മാനിച്ചിട്ടുണ്ട്.

Ola Roadster Electric Motorcycle Launched In India

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ റോഡ്‌സ്റ്റർ X, റോഡ്‌സ്റ്റർ വേരിയന്റുകളിൽ സസ്പെൻഷനായി ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും മോണോഷോക്കുമാണ് ഒരുക്കിയിരിക്കുന്നത്. ബ്രേക്കിംഗിനായി എബിഎസ് ഉള്ള സിംഗിൾ ഫ്രണ്ട് റിയർ ഡിസ്‌ക്കാണ് ഉപയോഗിച്ചിരിക്കുന്നത്. റോഡ്-ബയേസ്ഡ് ടയറുകളോടെ വരുന്ന അലോയ് വീലുകളിലും ഓല ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ പ്രത്യേകതയാണ്.

ഇനി ടോപ്പ് മോഡലായ ഓല റോഡ്സ്റ്റർ പ്രോ ബൈക്കിലേക്ക് വന്നാൽ 8kWh, 16kWh എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്കുകളാണ് ഉപഭോക്താക്കൾക്കായി നൽകിയിരിക്കുന്നത്. ഇതിൽ ആദ്യത്തേതിന് 2 ലക്ഷം രൂപയും രണ്ടാമത്തെ വലിയ ബാറ്ററി പതിപ്പിന് 2.50 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. 105 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 52kW ഇലക്ട്രിക് മോട്ടോറാണ് ഒല റോഡ്സ്റ്റർ പ്രോയ്ക്കുള്ളത്.

16kWh ബാറ്ററി ഘടിപ്പിച്ച റോഡ്‌സ്റ്റർ പ്രോയ്ക്ക് 1.9 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നും പരമാവധി വേഗം 194 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി പറയുന്നു. 16kWh ബാറ്ററി വേരിയന്റ് ഒറ്റ ചാർജിൽ 579 കിലോമീറ്റർ സഞ്ചരിക്കാൻ റോഡ്‌സ്റ്റർ പ്രോയെ പ്രാപ്‌തമാക്കുന്നു. അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കും മോണോഷോക്കും സസ്പെൻഡ് ചെയ്ത സ്റ്റീൽ ഫ്രെയിമാണ് ബൈക്കിനുള്ളത്.

മുൻവശത്ത് ഒരു ജോടി ഡിസ്കുകളും പിന്നിൽ സിംഗിൾ ഡിസ്ക്കുമാണ് ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കുന്നത്. റൈഡറിന്റെ സുരക്ഷക്കായി എബിഎസ് സ്റ്റാൻഡേർഡായി തന്നെ കൊടുത്തിട്ടുണ്ട്. പുതിയ 10 ഇഞ്ച് TFT, ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, ഹൈപ്പർ, സ്‌പോർട്ട്, നോർമൽ, ഇക്കോ എന്നിങ്ങനെ നാല് റൈഡ് മോഡുകളുമാണ് ഇവിയിലെ പ്രധാന ഫീച്ചറുകൾ. ഭാവിയിൽ MoveOS 5 സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് അവതരിപ്പിക്കുന്നതോടെ റോഡ്‌സ്റ്റർ പ്രോയ്ക്ക് ത്രീ-സ്റ്റെപ്പ് ട്രാക്ഷൻ കൺട്രോൾ, ആൻ്റി-വീലി, ജിയോഫെൻസിംഗ്, ADAS എന്നിവയും ലഭിക്കും.

More from DriveSpark

Article Published On: Thursday, August 15, 2024, 14:59 [IST]
English summary
Ola roadster electric motorcycle launched in india price battery range specs
കൂടുതല്‍... #ola electric #Independence Day 2024 #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X