വെറും 85,000 രൂപക്ക് 190 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാം, 25,000 രൂപയുടെ ഓഫറുമായി ഓല

എന്ത് സാധനം വാങ്ങിയാലും ഡിസ്‌കൗണ്ട് അല്ലെങ്കിൽ ഓഫർ കിട്ടിയാൽ ചാടിവീഴുന്നവരാണ് കൂടുതൽ ആളുകളും. ഒരു സോപ്പ് വാങ്ങിയാൽ പോലും മറ്റെന്തെങ്കിലും ആനുകൂല്യങ്ങൾ കൂടി കിട്ടിയാൽ അത്രയും സന്തോഷമാണ് നമുക്ക്. ജീവിത ചിലവ് രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പെടാപാടിന്റെ ഭാഗമാണിതെങ്കിലും ഓരോ കമ്പനികളും അവരവരുടെ സാധാനങ്ങൾ വിറ്റഴിക്കാൻ പ്രയോഗിക്കുന്ന ഏറ്റവും വലിയ തന്ത്രമാണ് ഡിസ്‌കൗണ്ട് ഓഫറുകൾ.

ഇന്ന് വാഹന വിപണിയിലും ഇതേ തന്ത്രം എല്ലാ കമ്പനികളും കൃത്യമായി ഓരോ മാസവും ഉപയോഗിക്കാറുണ്ടെന്നതാണ് സത്യം. അത്തരത്തിൽ ആളുകളെ കൈയിലെടുക്കാൻ അടിപൊളി ഓഫറുകൾ പ്രഖ്യാപിക്കുന്നവരാണ് ഓല ഇലക്ട്രിക്. ഓരോ ആഘോഷം വരുമ്പോഴും തങ്ങളുടെ മോഡലൽ നിരയിൽ ബ്രാൻഡ് കൃത്യമായി ആനുകൂല്യങ്ങൾ നൽകാറുണ്ട്. വാലൻ്റൈൻസ് ഡേ കഴിഞ്ഞുവെങ്കിലും അതിനോട് അനുബന്ധിച്ച് ഇവി നിരയിൽ വലിയ ഡിസ്‌കൗണ്ടുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഓല.

Ola S1 Pro, S1 Air And S1 X Plus Electric Scooters Get Rs 25,000 Discount Offer

വാലൻ്റൈൻസ് ദിനത്തോട് അനുബന്ധിച്ച് ബ്രാൻഡിലേക്ക് എത്തുന്ന പുതിയ ഉപഭോക്താക്കൾക്ക് ഒരു പ്രത്യേക സമ്മാനം പ്രഖ്യാപിച്ചു. 2024 ഫെബ്രുവരി 16 മുതൽ ഈ മാസം അവസാനം അതായത് 29 ഫെബ്രുവരി വരെ നീണ്ടുനിൽക്കുന്ന ഓഫറിനു കീഴിൽ S1 സീരീസ് സ്‌കൂട്ടറുകളിൽ ഗംഭീര വിലക്കുറവാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. S1 പ്രോ, S1 എയർ, S1 X പ്ലസ് എന്നിവയ്ക്ക് 25,000 രൂപ വരെ വില കുറഞ്ഞു.

അതായത് ഫെബ്രുവരി മാസം ഓല ഇലക്‌ട്രിക്കിന്റെ S1 പ്രോ സ്വന്തമാക്കാൻ എത്തുന്നവർത്ത് 1.30 ലക്ഷം രൂപ മാത്രം മുടക്കിയാൽ മതിയാവും. അതേസമയം S1 എയറാണ് നോക്കുന്നതെങ്കിൽ ഈ മാസം 1.05 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ വാഹനം സ്വന്തമാക്കാം. ബ്രാൻഡിന്റെ എൻട്രി ലെവൽ ഇവിയായ S1 X പ്ലസിന് ഫെബ്രുവരിയിൽ 85,000 രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക.

Ola S1 Pro, S1 Air And S1 X Plus Electric Scooters Get Rs 25,000 Discount Offer

ഇതാദ്യമായല്ല ഓല ഇലക്ട്രിക് തങ്ങലുടെ ഇവികളുടെ വില കുറയുന്നത്. ജനുവരിയിൽ ബ്രാൻഡ് S1 X പ്ലസിന് 20,000 രൂപ വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്‌തിരുന്നു. എന്നാൽ S1 Pro, S1 Air എന്നിവയ്ക്ക് 6,999 രൂപയുടെ സൗജന്യ എക്സ്റ്റൻഡഡ് വാറണ്ടിറിയും 3,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും പോയ മാസം പ്രഖ്യാപിച്ചിരുന്നു.

അതോടൊപ്പം തന്നെ കുറച്ച് ക്രെഡിറ്റ് കാർഡുകളിലൂടെ പേയ്മെന്റ് നടത്തുന്നവർക്ക് 5,000 രൂപ വരെ അധിക കിഴിവും വാഗ്ദാനം ചെയ്‌തിട്ടുണ്ടായിരുന്നു. ഫിനാൻസ് ഓപ്‌ഷനുകളിൽ സീറോ ഡൗൺ പേയ്‌മെൻ്റ്, നോ കോസ്റ്റ് ഇഎംഐ, സീറോ പ്രോസസ്സിംഗ് ഫീ, 7.99 ശതമാനം പലിശ നിരക്കുകൾ എന്നിവയും ഓല അവതരിപ്പിച്ചിരുന്നു.

Ola S1 Pro, S1 Air And S1 X Plus Electric Scooters Get Rs 25,000 Discount Offer

S1 എയർ, S1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകളുടെ ബാറ്ററി പായ്ക്കിന് ഇപ്പോൾ 8 വർഷത്തെ അല്ലെങ്കിൽ 80,000 കിലോമീറ്റർ വാറണ്ടിയും ഓല ഇലക്ട്രിക് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിലവിലുണ്ടായിരുന്ന ഉപഭോക്താക്കൾക്ക് കമ്പനി അധികമായി 5,000 രൂപയ്ക്ക് ഒരു ലക്ഷം കിലോമീറ്റർ എക്സ്റ്റൻഡഡ് വാറണ്ടിയും വാഗ്ദാനം ചെയ്യും.

അതേസമയം 1.25 ലക്ഷം കിലോമീറ്റർ എക്സ്റ്റൻഡഡ് വാറണ്ടി ഓപ്ഷൻ 12,500 രൂപയ്ക്ക് ലഭ്യമാണ്. അടുത്തിടെ ഓല S1 X ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ 4 kWh വേരിയന്റ് പുറത്തിറക്കിയിരുന്നു. പോക്കറ്റിന് ഇണങ്ങുന്ന വിലയില്‍ കൂടുതല്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നതാണ് പുത്തന്‍ മോഡലിലെ പ്രധാന ഹൈലൈറ്റ്. അതായത് ഈ പതിപ്പിന് സിംഗിൾ ചാർജിൽ ഏകദേശം 190 കിലോമീറ്റർ റേഞ്ച് കിട്ടുമെന്നാണ് കമ്പനി പറയുന്നത്.

Ola S1 Pro, S1 Air And S1 X Plus Electric Scooters Get Rs 25,000 Discount Offer

വലിയ ബാറ്ററി പായ്ക്ക് ഉൾപ്പെടുത്തിയതല്ലാതെ ഓല S1 X ഇലക്ട്രിക് സ്‌കൂട്ടറിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും കാണാനാവില്ല. പെര്‍ഫോമന്‍സ് നോക്കുമ്പോള്‍ വെറും 3.3 സെക്കന്‍ഡിനുള്ളില്‍ ഇത് പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കും. മണിക്കൂറില്‍ 90 കിലോമീറ്ററാണ് പരമാവധി വേഗതയായി ബ്രാൻഡ് പറയുന്നത്.

ഇതിനിടയിൽ നിലവിലുണ്ടായിരുന്ന ഓല മോഡലുകൾക്കായി MoveOS4 സോഫ്റ്റ്‌വെയർ അപ്ഡേഷനും കമ്പനി അവതരിപ്പിച്ചിരുന്നു. ടാംപർ അലേർട്ട്, ഹിൽ ഹോൾഡ്, ഹിൽ ഡിസൻ്റ് കൺട്രോൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളെല്ലാം ഇതിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കും. ഗരാജ് മോഡ്, വേഗതയേറിയ ഹൈപ്പർചാർജിംഗ്, മെച്ചപ്പെട്ട റീജനറേഷൻ, പ്രൊഫൈൽ നിയന്ത്രണങ്ങൾ, കെയർ മൂഡ്, കൺസേർട്ട് മോഡ്, ഉയർന്ന റേഞ്ച്, മെച്ചപ്പെട്ട പ്രോക്സിമിറ്റി അൺലോക്ക് എന്നിവയാണ് MoveOS4 അപ്ഡേറ്റിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

More from DriveSpark

Article Published On: Saturday, February 17, 2024, 10:02 [IST]
English summary
Ola s1 pro s1 air and s1 x plus electric scooters get rs 25000 discount offer in february 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X