69,999 രൂപ വിലയുള്ള ഇലക്‌ട്രിക് സ്‌കൂട്ടർ കൈയിലേക്ക്, ഒന്ന് ചാർജ് ചെയ്‌താൽ 151 കി.മീ. വരെ ഓടാം

ഇന്ത്യയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് വളമായവരാണ് ഓല. ബ്രാൻഡിന്റെ വരവോടെയാണ് പലരും ദൈനംദിന യാത്രകൾക്കായി ഇവി വാങ്ങിയാലോ എന്ന് ചിന്തിച്ചു തുടങ്ങിയത്. ഷോറൂമിൽ പോവാതെ വീട്ടിലിരുന്ന് തന്നെ ബുക്ക് ചെയ്യാനും വാങ്ങാനും സർവീസ് ചെയ്യാനുമെല്ലാം സാധിക്കുമെന്നതായിരുന്നു S1 സീരീസുമായി വാഹന നിർമാണ രംഗത്തേക്ക് എത്തിയപ്പോൾ ഓലയ്ക്ക് എടുത്തു പറയാനുണ്ടായിരുന്ന പുതുമ.

അങ്ങനെ വിപണിയിൽ കൊടുങ്കാറ്റായി മാറിയ കമ്പനി ഇന്ന് ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്തെ മാരുതിയാണെന്ന് വേണം പറയാൻ. വിൽപ്പനയിൽ എതിരാളികളേക്കാൾ ഏറെ മുന്നിൽ കുതിക്കുന്ന കമ്പനിക്ക് ഉപഭോക്താക്കളുടെ മനസറിഞ്ഞ് പ്രവർത്തിക്കാൻ അറിയാം. കൃത്യസമയത്ത് ഓഫറുകളിടാനും പുതിയ മോഡലുകൾ അവതരിപ്പിക്കാനും വില കുറക്കാനുമെല്ലാം ഓല കാണിക്കുന്ന മനസിനെയും പ്രശംസിക്കാതെ വയ്യ.

Ola S1 X Electric Scooter Deliveries Started

ലക്ഷങ്ങൾ മുടക്കി പുതിയൊരു ടൂവീലർ വാങ്ങാൻ താത്പര്യമില്ലാത്തവർക്കും അല്ലെങ്കിൽ ബജറ്റിനിണങ്ങുന്ന വിലയിൽ ഇലക്ട്രിക് സ്കൂട്ടർ തേടുന്നവരെയും ലക്ഷ്യമിട്ട് ഓല പുറത്തിറക്കിയ മോഡലായിരുന്നു S1 X. കഴിഞ്ഞ ഓഗസ്റ്റിൽ വിപണിയിൽ അവതരിപ്പിച്ച ഈ സ്‌കൂട്ടറിനെ 79,999 രൂപയുടെ പ്രാരംഭ വിലയിലായിരുന്നു അവതരിപ്പിച്ചിരുന്നത്. എന്നാൽ വീണ്ടും വിലവെട്ടിക്കുറച്ച് 69,999 രൂപയാക്കി ഓല പ്രഖ്യാപിച്ചു.

പലരും ഓലയുടെ എൻട്രി ലെവൽ മോഡൽ ബുക്ക് ചെയ്‌ത് കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും വില കുറച്ചത് ആളുകൾക്ക് ആശ്വാസകരമായിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പുകൾ അവസാനിപ്പിച്ചുകൊണ്ട് S1 X ഇലക്ട്രിക് സ്കൂട്ടറിനായുള്ള ഡെലിവറി ആരംഭിച്ചിരിക്കുകയാണ് ബ്രാൻഡ്. 2 kW, 3 kW, 4 kW എന്നിങ്ങനെ മൂന്ന് വ്യത്യസ്‌തമായ ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് വാഹനം വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

Ola S1 X Electric Scooter Deliveries Started

ഇവയ്ക്ക് യഥാക്രമം 69,999 രൂപ, 84,999 രൂപ, 99,999 രൂപ എന്നിങ്ങനെയാണ് വില വരുന്നത്. അടുത്തിടെ പ്രഖ്യാപിച്ച വിലക്കുറവിന് ശേഷമുള്ള പുതിയ വിലകളാണിത്. അങ്ങനെ ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നായി S1 X മാറുന്നു. പക്ഷേ വില കുറവാണെന്ന് കരുതി ആള് നിസാരക്കാരനാണെന്ന തോന്നലും വേണ്ട കേട്ടോ. അത്യാവിശ്യം വേണ്ടുന്ന കിടിലൻ മോഡേൺ ഫീച്ചറുകളുമായാണ് ഇവിയുടെ വരവ്.

2 kWh ബാറ്ററി പായ്ക്കുമായി വരുന്ന S1 X ഇലക്ട്രിക് സ്കുട്ടറിന് സിംഗിൾ ചാർജിൽ പരമാവധി 91 കിലോമീറ്റർ വരെ റേഞ്ച് നൽകാനാവുമെന്നാണ് ഓല അവകാശപ്പെടുന്നത്. ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ 7.4 മണിക്കൂർ സമയമാണ് വേണ്ടിവരിക. പെർഫോമൻസിലേക്ക് നോക്കിയാൽ പരമാവധി 6 kW പവർ ഔട്ട്പുട്ട് നൽകാനാവുന്ന ഈ വേരിയന്റ് 0-40 കിലോമീറ്റർ വേഗത 4.1 സെക്കൻഡിൽ കൈവരിക്കും.

Ola S1 X Electric Scooter Deliveries Started

ഇക്കോ, നോർമൽ, സ്‌പോർട്‌സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്ന S1 X ഇലക്ട്രിക് സ്കുട്ടറിന്റെ 2 kWh ബാറ്ററി പായ്ക്ക് പതിപ്പിന് മണിക്കൂറിൽ 85 കിലോമീറ്റർ വേഗത കൈവരിക്കാനാകും. ഇത്രയും താങ്ങാനാവുന്ന വില കൂടി പരിഗണിക്കുമ്പോൾ സംഗതി ഉഷാറാവുമെന്ന് തന്നെയാണ് ഓലയുടെ പ്രതീക്ഷ.ഓല S1 X ഇലക്ട്രിക് സ്‌കൂട്ടറിന്റെ 3 kWh പതിപ്പിൻ്റെ ആക്‌സിലറേഷൻ സമയം 3.3 സെക്കൻഡാണ് കമ്പനി പറയുന്നത്.

അതേസമയം ഫുൾ ചാർജിൽ 151 കിലോമീറ്റർ റേഞ്ചിനൊപ്പം പരമാവധി 90 കിലോമീറ്റർ വേഗത പുറത്തെടുക്കാനും ഇതിനാവും. 4 kWh വേരിയന്റിലും ഇതേ സവിശേഷതകളാണ് കമ്പനി നിലനിർത്തിയിരിക്കുന്നതെങ്കിലും റേഞ്ച് 190 കിലോമീറ്ററായി ഉയരും. ഇനി പുതിയ S1 X ഇവിയിലെ സവിശേഷതകൾ എന്തെല്ലാമെന്ന് നോക്കിയാൽ ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന് പകരം 3.5 ഇഞ്ച് എൽസിഡി സ്‌ക്രീൻ ഫീച്ചർ ചെയ്യുന്ന ഈ സ്‌കൂട്ടർ ഒരു ഫിസിക്കൽ കീയുമായാണ് വരുന്നത്.

Ola S1 X Electric Scooter Deliveries Started

S1 X ഇവിയുടെ 3 kWh പതിപ്പ് 2 kWh വേരിയന്റിന് സമാനമായ ചാർജിംഗ് സമയം, റൈഡിംഗ് മോഡുകൾ, സവിശേഷതകൾ എന്നിവ പങ്കിടുകയും ചെയ്യുന്നു. എന്നാൽ മെച്ചപ്പെട്ട ആക്സിലറേഷൻ സമയം, ടോപ്പ് സ്പീഡ്, റേഞ്ച് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് അധിക പൈസ മുടക്കുന്നതിന്റെ ഗുണങ്ങൾ. 3 kWh പതിപ്പിൻ്റെ ആക്സിലറേഷൻ സമയം 3.3 സെക്കൻഡാണ്. ദൈനംദിന ആവശ്യങ്ങൾക്ക് ഉതകുന്ന തരത്തിൽ ഇവി പണികഴിപ്പിച്ചിരിക്കുന്നതിനാൽ പുതിയ മോഡലും വലിയ ഹിറ്റാവുമെന്നാണ് പ്രവചനം.

More from DriveSpark

Article Published On: Friday, May 10, 2024, 18:06 [IST]
English summary
Ola s1 x electric scooter deliveries started in india price battery range specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X