കൊണ്ടുനടക്കാൻ എന്തൊരു എളുപ്പം, കനമില്ലെങ്കിലും ഒത്തിരി ഫീച്ചറുകളും മൈലേജുമുണ്ട്, വാങ്ങുന്നോ ഈ സ്‌കൂട്ടറുകൾ?

ഇന്നത്തെ കാലത്ത് എല്ലാവർക്കും ഉപയോഗിക്കാൻ ഇഷ്‌ടമുള്ള ഇരുചക്ര വാഹനമായി മാറിയിരിക്കുകയാണ് സ‌്കൂട്ടറുകൾ (Scooter). ബൈക്കുകളേക്കാൾ പ്രായോഗികമാണ് ഇവയെന്നതും ഓടിക്കാൻ എളുപ്പമാണെന്നതും സ്‌കൂട്ടറുകളിലേക്ക് ആളുകളെ അടുപ്പിക്കുന്ന കാര്യങ്ങളാണ്. അടുത്തുള്ള കടയിൽ പോയി വീട്ടിലേക്കുള്ള കുറച്ച് സാധനങ്ങൾ വാങ്ങാനായാലും മികച്ചത് ഈ ഗിയർലെസ് വാഹനങ്ങളാണെന്നത് പറയേണ്ടതില്ലല്ലോ. ഹോണ്ട ആക്‌ടിവയും (Honda Activa) ടിവിഎസ് ജുപ്പിറ്ററും (TVS Jupiter) ആക്‌സസുമെല്ലാം ഇക്കാരണങ്ങൾ കൊണ്ട് വിപണി പിടിക്കുന്നവരാണ്. ഇന്ത്യൻ വിപണിയിലെ സ്കൂട്ടറുകൾ നോക്കുമ്പോൾ പെട്രോൾ മുതൽ ഇലക്ട്രിക് വരെ നിരവധി ഓപ്ഷനുകൾ ഇപ്പോഴുണ്ട് താനും.

അവയിൽ ഓരോന്നിനും അതിന്റോതായ ഗുണങ്ങളുണ്ട്. അതിനാൽ തന്നെ ഒരെണ്ണം തെരഞ്ഞെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. എന്നാൽ ഈ ലേഖനത്തിൽ ഇന്ത്യൻ വിപണിയിലുള്ള ഏറ്റവും ഫീച്ചറുകളുള്ള ഭാരം കുറഞ്ഞ 5 സ്‌കൂട്ടറുകൾ ഏതെല്ലാമെന്ന് നോക്കിയാലോ? വീട്ടിലെ സ്‌ത്രീകൾക്കും പ്രായമായവർക്കുമെല്ലാം ഭാരം കുറഞ്ഞ മോഡലുകൾ ഉപയോഗിക്കാൻ പൊതുവേ എളുപ്പവുമായിരിക്കും. പോരാത്തതിന് ലൈറ്റ് വെയ്റ്റായതിനാൽ നല്ല മൈലേജും ഫീച്ചറുകളുടെ അകമ്പടിയും ഉള്ളതിനാൽ കളറാവും.

Ola S1X To Yamaha RayZR Light Weight Scooters In India

യമഹ റേ ZR: ഈ പട്ടികയിലെ ആദ്യത്തെ സ്‌കൂട്ടറും ഏറ്റവും ഭാരം കുറഞ്ഞ മോഡലുമാണ് റേ ZR. വെറും 99 കിലോഗ്രാം ഭാരം മാത്രമാണ് ഇതിനുള്ളത്. നല്ല മൈലേജും കിടിലൻ പെർഫോമൻസുമുള്ള 125 സിസി എഞ്ചിനാണ് റേയുടെ ഹൃദയം. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നല്ല കുഷ്യൻ സീറ്റ്, സൈലൻ്റ് സ്റ്റാർട്ട് മോട്ടോർ തുടങ്ങി നിരവധി സവിശേഷതകളോടെ വരുന്ന റേ ZR സ്കൂട്ടറിന് 82,730 രൂപ മുതലാണ് എക്സ്ഷോറൂം വില വരുന്നത്.

ഓല S1X 2kWh: ഇന്ത്യയിലെ ഏറ്റവും ഭാരം കുറഞ്ഞ സ്‌കൂട്ടർ നിരയിൽ രണ്ടാമൻ ഒരു ഇലക്ട്രിക് മോഡലാണ്. ആകെ 101 കിലോഗ്രാം ഭാരമുള്ള ഓലയുടെ താങ്ങാനാവുന്ന ഇവി ഈ ലിസ്റ്റിലെ ഏറ്റവും ഫീച്ചർ ലോഡഡ് ആയിട്ടുള്ള വാഹനം കൂടിയാണ്. കുറഞ്ഞ ഭാരമുള്ളതിനാൽ ഏതുതരം സാഹചര്യങ്ങളുലും അനായാസം കൈകാര്യം ചെയ്യാനും സാധിക്കും. 83,247 രൂപ മുതലാണ് S1X 2kWh ഇവിക്ക് വരുന്ന വില.

Ola S1X To Yamaha RayZR Light Weight Scooters In India

സുസുക്കി ആക്‌സസ് 125: ഒന്നാന്തരം പെർഫോമൻസും മൈലേജും ഒത്തു ചേരുന്ന ഒന്നാന്തരം ഫാമിലി സ്‌കൂട്ടറാണ് ആക്‌സസ്. വെറും 104 കിലോഗ്രാം ഭാരമുള്ള ആക്‌സസ് 125 വളരെ ഭാരം കുറഞ്ഞ സ്‌കൂട്ടറാണെന്നത് ഏതുതരം ആളുകൾക്കും ഉപയോഗിക്കാനും എളുപ്പമാക്കും. എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എക്സ്റ്റേണൽ ഫ്യുവൽ ഫില്ലർ എന്നിവയും മറ്റും മോഡിനെ കൂടുതൽ പ്രായോഗികമാക്കുകയും ചെയ്യുന്നുണ്ട്. 83,062 രൂപ മുതലാണ് സുസുക്കിയുടെ 125 സിസി സ്‌കൂട്ടറിനായി മുടക്കേണ്ടി വരുന്ന വില.

ഹോണ്ട ആക്ടിവ H-സ്മാർട്ട്: ആക്ടിവയുടെ ഭാരം കുറഞ്ഞ വേരിയൻ്റുകളിൽ ഒന്നാണ് ഹോണ്ട ആക്ടിവ H-സ്മാർട്ട്. വെറും 105 കിലോഗ്രാം ഭാരം വരുന്ന ഈ മോഡലിന് അലോയ് വീലുകളും കീലെസ് സ്റ്റാർട്ടും പോലുള്ള ആധുനിക ഫീച്ചറുകളെല്ലാം ലഭിക്കുന്നുണ്ട്. ഒപ്പം മെറ്റൽ ബോഡി കൂടെയാവുമ്പോൾ ആശാൻ പുലിയാണ്. മൈലേജിലും മോശക്കാരനല്ലാത്ത H-സ്മാർട്ട് പതിപ്പിന് ഇന്ത്യൻ വിപണിയിൽ 82,684 രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

Ola S1X To Yamaha RayZR Light Weight Scooters In India

ടിവിഎസ് ജുപ്പിറ്റർ: 106 കിലോഗ്രാം ഭാരമുള്ള ടിവിഎസ് ജുപ്പിറ്ററാണ് പട്ടികയിലെ ഏറ്റവും ഭാരമേറിയ മോഡൽ. ഉയർന്ന ഭാരം ഉണ്ടായിരുന്നിട്ടും സ്‌കൂട്ടർ വേഗമുള്ളതും നല്ല മൈലേജ് തരുന്നതുമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന രണ്ടാമത്തെ സ്കൂട്ടറും ഇതുതന്നെയാണ്. ഫീച്ചറുകളുടെ കാര്യത്തിൽ ധാരാളം സെഗ്‌മെൻ്റ് ഫസ്റ്റ് സവിശേഷതകളും കണക്റ്റിവിറ്റി സവിശേഷതകളും അതിലേറെയും പോലുള്ള കാര്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. 73,700 രൂപ മുതലാണ് ഇതിന് മുടക്കേണ്ടി വരുന്ന വില.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, November 17, 2024, 13:00 [IST]
English summary
Ola s1x to yamaha rayzr light weight scooters in india with loaded features
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X