160 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് ബൈക്ക് വാങ്ങാൻ പൊരിഞ്ഞ പോരാട്ടം, ഒരാഴ്ച്ചക്കുള്ളിൽ ബുക്ക് ചെയ്‌തത് 16,000 പേർ

ഇലക്‌ട്രിക് മോട്ടോർസൈക്കിൾ എങ്ങനെയായിരിക്കുമെന്ന് ഇന്ത്യക്കാരെ കാണിച്ചു തന്നവരാണ് രത്തൻഇന്ത്യ എൻ്റർപ്രൈസസിന്റെ കീഴിലുള്ള റിവോൾട്ട് മോട്ടോർസ്. . 2019-ൽ പുറത്തിറക്കിയ RV400 രാജ്യത്തെ ആദ്യത്തെ വൈദ്യുത ബൈക്കായിരുന്നു. വർഷങ്ങൾക്കിപ്പുറം കമ്പനി തങ്ങളുടെ രണ്ടാമത്തെ ഇവിയും പുറത്തിറക്കിയിരിക്കുയാണ് ഇപ്പോൾ. RV1 എന്നുപേരിട്ടിരിക്കുന്ന മോഡൽ ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂട്ടർ ഇലക്ട്രിക് മോട്ടോർസൈക്കിൾ എന്നാണ് വിശേഷിപ്പിക്കുന്നത് തന്നെ. പുറത്തിറക്കി ഏതാനും ദിവസങ്ങൾക്കിപ്പുറം വാഹനത്തിന് ഗംഭീര സ്വീകരണം ലഭിച്ചതായാണ് റിവോൾട്ട് വ്യക്തമാക്കുന്നത്. ലോഞ്ച് ചെയ്‌ത് ആദ്യ ആഴ്ച്ചയിൽ തന്നെ RV1 ഇവിക്ക് 16,000 ബുക്കിംഗുകൾ സ്വന്തമാക്കാനായിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂട്ടർ ഇ-മോട്ടോർസൈക്കിൾ എന്ന് അവകാശപ്പെടുന്ന റിവോൾട്ട് RV1 സെപ്റ്റംബർ 17-ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് പുറത്തിറക്കിയത്. RV1, RV1 പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്ന മോഡലിന് യഥാക്രമം 84,990 രൂപയും 99,990 രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്. താങ്ങാനാവുന്ന വിലയും റേഞ്ചും റിവോൾട്ടിന്റെ വിശ്വാസവുമാണ് ഇത്രയും സ്വീകാര്യത ലഭിക്കാൻ കാരണമായിരിക്കുന്നത്.

Revolt RV1 Electric Motorcycle Gets 16 000 Bookings in first week

RV1 ഇലക്ട്രിക് മോട്ടോർസൈക്കിളിന് കിട്ടിയ അഭൂതപൂർവമായ ഡിമാൻഡിൽ തങ്ങൾക്ക് ഏറെ സന്തോഷമുണ്ടെന്ന് രത്തൻഇന്ത്യ എന്റർപ്രൈസസ് ലിമിറ്റഡിന്റെ ചെയർപേഴ്സൺ അഞ്ജലി രത്തൻ പറഞ്ഞു. ദൈനംദിന യാത്രകൾക്ക് പറ്റിയ ചെലവ് കുറഞ്ഞ കമ്മ്യൂട്ടർ ബൈക്ക് തേടുന്ന ഇന്ത്യക്കാരെ മനസിൽ വെച്ചാണ് വാഹനം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

റിവോൾട്ട് RV1 രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വരുന്നത്. അടിസ്ഥാന മോഡലിൽ 2.2 kWh ബാറ്ററി 100 കിലോമീറ്റർ ക്ലെയിംഡ് റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം RV1 പ്ലസ് വേരിയൻ്റിലെ 3.24 kWh ബാറ്ററി പായ്ക്ക് ഒറ്റ ചാർജിൽ 160 കിലോമീറ്റർ റേഞ്ച് നൽകാൻ യോഗ്യമാണെന്നും റിവോൾട്ട് അവകാശപ്പെടുന്നു. കൂടാതെ രണ്ട് ബാറ്ററി ഓപ്ഷനുകളും IP67 വാട്ടർ റെസിസ്റ്റൻസിനായി റേറ്റുചെയ്തതായി പറയപ്പെടുന്നതിനാൽ വെള്ളം നനഞ്ഞാലും ആശങ്കയൊന്നും വേണ്ട.

Revolt RV1 Electric Motorcycle Gets 16 000 Bookings in first week

2.8 kW മിഡ് മോട്ടോറും ചെയിൻ ഡ്രൈവ് സിസ്റ്റവുമാണ് റിവോൾട്ട് RV1 ഇലക്ട്രിക് മോട്ടോർസൈക്കിളിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ റിവോൾട്ട് 250 കിലോഗ്രാം പേലോഡ് കപ്പാസിറ്റിയും ബൈക്കിൽ അവകാശപ്പെടുന്നുണ്ട്. വിപണിയിലെ മറ്റ് കമ്മ്യൂട്ടർ ബൈക്കുകൾ വാഗ്ദാനം ചെയ്യുന്ന സാധാരണ 150 കിലോഗ്രാം പേലോഡ് കപ്പാസിറ്റിയേക്കാൾ കൂടുതലാണിത്. റിവോൾട്ട് മോട്ടോഴ്‌സിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ചോ അംഗീകൃത ഡീലർഷിപ്പുകൾ വഴിയോ ഇലക്ട്രിക് ഇവി ഇനിയും ബുക്ക് ചെയ്യാം.

വീതിയേറിയ ടയറുകളുള്ള റിവോൾട്ട് RV1 മിഡ്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറിനൊപ്പമാണ്ജോടിയാക്കിയിരിക്കുന്നത്. ബ്രാൻഡ് പറയുന്നത് അനുസരിച്ച് മെച്ചപ്പെട്ട പെർഫോമൻസും ഹാൻഡിലിംഗും വാഗ്ദാനം ചെയ്യുന്നതിനാണ് RV1 രൂപകൽപ്പന ചെയ്തിരിക്കുന്നത്. RV1 സീരീസ് ഡ്യുവൽ ഡിസ്‌ക് ബ്രേക്കുകളാണ് അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. മ്മ്യൂട്ടർ മോട്ടോർസൈക്കിളുകളിൽ അപൂർവ്വമായി കാണപ്പെടുന്ന ഈയൊരു സവിശേഷത കൊടുക്കുന്ന പണത്തിന് ഇരട്ടി മൂല്യമാണ് സമ്മാനിക്കുന്നത്.

Revolt RV1 Electric Motorcycle Gets 16 000 Bookings in first week

വൈവിധ്യമാർന്ന റൈഡിംഗിനായി ഇത് ഒന്നിലധികം സ്പീഡ് മോഡുകളും തങ്ങളുടെ രണ്ടാമത്തെ വൈദ്യുത ബൈക്കിൽ റിവോൾട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഒരു റിവേഴ്സ് മോഡ് അവതരിപ്പിക്കുന്നതിനാൽ ഇടുങ്ങിയ പാർക്കിംഗ് ഏരിയകളിൽ പോവും ബൈക്ക് പാർക്ക് ചെയ്യുന്നത് എളുപ്പമാക്കുന്നു. ലൈവ് റൈഡ് ഡാറ്റയും എറർ കോഡുകളും വരെ നൽകുന്ന ആറ് ഇഞ്ച് ഡിജിറ്റൽ എൽസിഡി ഡിസ്‌പ്ലേയാണ് ബൈക്കിൽ ഒരുക്കിയിരിക്കുന്നത്.

എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളുമായാണ് RV1 വരുന്നത്. അത് ഇവിയുടെ ലുക്ക് വർധിപ്പിക്കുന്നതോടൊപ്പം രാത്രിയിൽ മികച്ച കാഴ്ച്ചയും വാഗ്‌ദാനം ചെയ്യുന്നുണ്ട്. രണ്ട് വേരിയൻ്റുകളിലും ചാർജറുകൾക്കുള്ള ബിൽറ്റ്-ഇൻ സ്റ്റോറേജ് ഉൾപ്പെടുന്നതും പ്രായോഗികത വർധിപ്പിക്കുന്ന സംഗതിയാണ്. എവിടെ പോയാവും ചാർജർ കൂടെ കരുതാൻ മറ്റൊരു ബാഗോ ഒന്നും കരുതേണ്ടതില്ല.

ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് RV1 പ്ലസ് ഇലക്ട്രിക് ബൈക്ക് വേരിയന്റ് 1.50 മണിക്കൂറിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാനും കഴിയും. അതേസമയം സാധാരണ ചാർജറാണെങ്കിൽ രണ്ട് മണിക്കൂറും 15 മിനിറ്റും കൊണ്ട് പൂജ്യം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്കറുകളുമാണ് RV1 ഇവിക്ക് കൊടുത്തിരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, September 24, 2024, 18:20 [IST]
English summary
Revolt rv1 electric motorcycle gets 16000 bookings in first week
കൂടുതല്‍... #electric bike #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X