ഡൗൺ പേയ്മെന്റും പെട്രോളും വേണ്ട, 4,444 രൂപ ഇഎംഐ അടക്കാനുണ്ടേൽ ഈ ഇലക്‌ട്രിക് ബൈക്ക് സ്വന്തമാക്കാം

ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്ത് സ്‌കൂട്ടറുകൾ മാത്രം വിരാജിച്ചിരുന്ന കാലത്താണ് എന്തുകൊണ്ട് മോട്ടോർസൈക്കിളുകളേയും വൈദ്യുതീകരിച്ചു കൂടായെന്ന ആശയം മൊബൈല്‍ ഫോണ്‍ കമ്പനിയായ മൈക്രോമാക്സിന്റെ സ്ഥാപകന്‍ രാഹുല്‍ ശര്‍മയിൽ ഉദിക്കുന്നത്. അങ്ങനെയാണ് റിവോൾട്ട് RV400 ബൈക്ക് പിറവിയെടുക്കുന്നത്. 2019-ൽ പുറത്തിറക്കിയ മോഡൽ രാജ്യത്തെ ആദ്യത്തെ വൈദ്യുത മോട്ടോർസൈക്കിളായിരുന്നു. കേരളത്തിലുൾപ്പടെ ഇന്ത്യയിൽ വൻ ഹിറ്റായി മാറിയ മോഡൽ ഏറെ നാളായി വിപണിയിലുണ്ട്. ഇന്നും തരംഗമായി മുന്നേറുന്ന ഇവി അടിക്കടി പുതിയ പ്രഖ്യാപനങ്ങളുമായി കത്തിനിൽക്കുകയാണ്. റിവോൾട്ടിന്റെ അത്തരത്തിലൊരു തീരുമാനമാണ് ഇപ്പോൾ ചർച്ചയാവുന്നത്.

RV400 ഇലക്ട്രിക് മോട്ടോർസൈക്കിളിനായി പുതിയ ഫോർ ചൗക്കെ (4 Chauke) ഫിനാൻസിംഗ് ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് രത്തൻഇന്ത്യ എൻ്റർപ്രൈസസിൻ്റെ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗമായ റിവോൾട്ട് മോട്ടോർസ്. ഈ ഓഫറിന് കീഴിൽ കമ്പനിയുടെ സാമ്പത്തിക പങ്കാളികൾ മുഖേന സീറോ ഡൗൺ പേയ്മെന്റോടെ ഇവി സ്വന്തമാക്കാം. കൂടാതെ പ്രതിമാസം 4,444 രൂപയുടെ ഇഎംഐ മാത്രമാണ് മുടക്കേണ്ടിയും വരിക.

Revolt RV400 Electric Bike Now Gets Attractive Finance Offers

ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാവ് അതിൻ്റെ സാമ്പത്തിക പങ്കാളികൾ മുഖേന പ്രതിമാസം 4,444 രൂപ അടയ്‌ക്കുമ്പോൾ സീറോ ഡൗൺ പേയ്‌മെൻ്റ് വാഗ്ദാനം ചെയ്യുന്നു. ധനസഹായ പദ്ധതി തടസ്സരഹിതവും പേപ്പർ രഹിതവുമായ ഡിജിറ്റൽ പ്രക്രിയയിലൂടെ ലഭ്യമാകുമെന്നും റിവോൾട്ട് മോട്ടോർസ് പ്രസ്താവനയിലൂടെ പറഞ്ഞു. സാധാരണ പെട്രോളിൽ പ്രവർത്തിക്കുന്ന ബൈക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ സാമ്പത്തിക പദ്ധതികൾ RV400 ഇവിയെ "ഏതാണ്ട് സൗജന്യം" ആക്കുന്നു എന്ന് കമ്പനി പറയുന്നു

ഇലക്‌ട്രിക് മോട്ടോർസൈക്കിളിൻ്റെ ഏറ്റവും വലിയ പ്രതിമാസ ചെലവ് ഇഎംഐ ആയതിനാൽ പെട്രോൾ അടിച്ചു കളയുന്ന പൈസ മൊത്തത്തിൽ പോക്കറ്റിൽ കിടിക്കാൻ ഈ പദ്ധതി സഹായിക്കുമെന്നും റിവോൾട്ട് മോട്ടോർസ് പറയുന്നു. ഇന്ത്യയിൽ പുറത്തിറങ്ങുന്ന ആദ്യത്തെ ഇലക്ട്രിക് ബൈക്കായ RV400 രാജ്യത്തെ 125-150 സിസി സെഗ്‌മെൻ്റിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളുമായി പടവെട്ടിയാണ് വിജയം കൈവരിച്ചിരിക്കുന്നത്.

Revolt RV400 Electric Bike Now Gets Attractive Finance Offers

RV400, RV400 BRZ എന്നിവയ്‌ക്കായി മെയ് മാസത്തിൽ പുറത്തിറക്കിയ വില പരിഷ്‌കരണത്തിന് ഇടയിലാണ് പുതിയ സാമ്പത്തിക പദ്ധതി എത്തുന്നത്. റിവോൾട്ട് RV400 BRZ പതിപ്പിന് ഇപ്പോൾ 1.43 ലക്ഷം രൂപയും RV400 മോഡലിന് 1.50 ലക്ഷം രൂപയുമാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. രണ്ട് മോഡലുകൾക്കും 5,000 രൂപയുടെ വിലക്കുറവാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്.

റിവോൾട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച് ഇലക്ട്രിക് ബൈക്കിന്റെ രണ്ട് പതിപ്പുകൾക്കും 15,000 രൂപയുടെ അധിക ഡിസ്‌കൗണ്ടുകളും ഇപ്പോൾ വാഗ്ദാനം ചെയ്യുന്നുണ്ട്. റിവോൾട്ട് RV400 BRZ, RV400 എന്നിവ ഒരേ ഡിസൈനും ബാറ്ററി പായ്ക്കുമാണ് പങ്കിടുന്നത്. ഇതിൽ കൂടുതൽ താങ്ങാനാവുന്ന വേരിയന്റാണ് BRZ. ഇ-ബൈക്കുകൾക്ക് 3.24 kWh ബാറ്ററി പായ്ക്കാണ് ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്. ഇത് ഒറ്റ ചാർജിൽ 150 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്.

Revolt RV400 Electric Bike Now Gets Attractive Finance Offers

3kW മിഡ് മൗണ്ടഡ് മോട്ടോറാണ് റിവോൾട്ടിന്റെ ഇലക്ട്രിക് സ്കൂട്ടറിൽ പ്രവർത്തിക്കുന്നത്. ഇതിലൂടെ പരമാവധി 5kW പീക്ക് പവർ ഔട്ട്പുട്ടും ഉത്പാദിപ്പിക്കാനും വൈദ്യുത വാഹനത്തിനാനും. 85 കിലോമീറ്ററിന്റെ ടോപ്പ് സ്പീഡാണ് RV400 ഇവിക്കുള്ളത്. നാലര മണിക്കൂര്‍ സമയത്തിനുള്ളിൽ ഇലട്രിക് ബൈക്കിന്റെ ബാറ്ററി പൂർണ ശേഷിയിൽ ചാർജ് ചെയ്യാനും സാധിക്കും എന്നതാണ് ശ്രദ്ധേയം. ഫീച്ചറുകളാലും ബൈക്ക് സമ്പന്നമാണെന്ന് വേണം പറയാൻ.

എൽഇഡി ഹെഡ്‌ലാമ്പ്, റീജനറേറ്റീവ് ബ്രേക്കിംഗ്, സൈഡ്-സ്റ്റാൻഡ് കട്ട്-ഓഫ്, കോമ്പി-ബ്രേക്കിംഗ്, ഡിജിറ്റൽ കൺസോൾ എന്നിവയും അതിലേറെയും ഇ-ബൈക്കുകളുടെ സവിശേഷതയാണ്. കമ്പനി 5 വർഷത്തെ അല്ലെങ്കിൽ 75,000 കി.മീ സ്റ്റാൻഡേർഡ് വാറണ്ടിയം വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ റിവോൾട്ട് RV400 ഇവിയുടെ സസ്‌പെൻഷൻ കൈകാര്യം ചെയ്യുന്നതിനായി അപ്സൈഡ് ഡൌൺ ഫ്രണ്ട് ഫോർക്കുകളും (USD) പിന്നിൽ മോണോഷോക്ക് സജ്ജീകരണവുമാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

ഇലക്ട്രിക് ബൈക്കിന്റെ ബ്രേക്കിംഗിന്റെ കാര്യത്തിലേക്ക് നോക്കിയാൽ രണ്ട് വീലുകളിലും ലക്ട്രിക് മോട്ടോർസൈക്കിൾ സിംഗിൾ ഡിസ്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അധിക സുരക്ഷക്കായി കോമ്പി ബ്രേക്കിംഗ് സിസ്റ്റവും RV400 മോഡലുകളിൽ ഒരുക്കിയിട്ടുണ്ട്. ശബ്ദമില്ലെന്ന പോരായ്മ നികത്തണമെന്നുള്ളവര്‍ക്ക് ഫൂട് പെഗുകള്‍ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന സ്പീക്കറിലൂടെ മോട്ടോര്‍സൈക്കിള്‍ ശബ്ദങ്ങള്‍ പുറപ്പെടുവിപ്പിക്കാനും സാധിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, July 13, 2024, 17:00 [IST]
English summary
Revolt rv400 electric bike now gets attractive finance offers details inside
കൂടുതല്‍... #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X