വില പഴയതെങ്കിലും ഇനി 160 കി.മീ. റേഞ്ച് കിട്ടും, മോഹിപ്പിക്കുന്ന മാറ്റങ്ങളുമായി റിവോൾട്ട് ഇലക്‌ട്രിക് ബൈക്ക്

ഇന്ത്യയിൽ ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾ (Electric Motorcycle) പതിയെ ക്ലച്ചുപിടിച്ചു വരുന്ന സമയമാണിത്. നിർമാതാക്കളെല്ലാം സ്‌കൂട്ടർ നിർമാണത്തിലേക്കാണ് കൂടുതലായും ശ്രദ്ധകൊടുത്തിരുന്നത് എന്നതിനാൽ മോട്ടോർസൈക്കിളുകൾ വൈദ്യുതീകരിക്കാൻ അധികമാരും തയാറായിരുന്നില്ല. പ്രത്യേകിച്ച് ബൈക്ക് എന്ന സങ്കൽപ്പത്തിന് അൽപം ശബ്‌ദവും ക്ലച്ചും ഗിയറുമെല്ലാം ഉണ്ടായിരുന്നു. എന്നാൽ ഇതെല്ലാം പൊളിച്ചെഴുതിക്കൊണ്ടാണ് റിവോൾട്ട് മോട്ടോർസ് (Revolt) എന്ന കമ്പനി RV400 എന്ന ഇവിക്ക് രൂപംകൊടുക്കുന്നത്. 2019-ൽ പുറത്തിറക്കിയ മോഡൽ രാജ്യത്തെ ആദ്യത്തെ വൈദ്യുത മോട്ടോർസൈക്കിളായിരുന്നു. ഈ കമ്പനിക്ക് രൂപംകൊടുത്തത് മൊബൈല്‍ ഫോണ്‍ കമ്പനിയായ മൈക്രോമാക്സിന്റെ സ്ഥാപകന്‍ രാഹുല്‍ ശര്‍മയായിരുന്നു.

പിന്നീട് റിവോൾട്ടിനെ രത്തൻഇന്ത്യ എൻ്റർപ്രൈസസ് (RattanIndia Enterprises) ഏറ്റെടുക്കുകയും ചെയ്‌തു. ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗമായ റിവോൾട്ട് മോട്ടോർസ് ഇന്ന് കേരളത്തിലുൾപ്പടെ തരംഗമായി മാറിയിട്ടുണ്ട്. ഇലക്‌ട്രിക് മോട്ടോർസൈക്കിളുകൾക്കും ഇന്ത്യയിൽ സാധ്യതയുണ്ടെന്ന് തെളിയിച്ച കമ്പനി കഴിഞ്ഞ ദിവസം പുതിയ ഇലക്ട്രിക് ബൈക്കിനെയും ഇന്ത്യക്കാർക്കായി സമ്മാനിക്കുകയുണ്ടായി.

Revolt RV400 Electric Bike Updated

രാജ്യത്തെ ആദ്യത്തെ കമ്മ്യൂട്ടർ ഇലക്‌ട്രിക് ബൈക്ക് എന്നറിയപ്പെടുന്ന റിവോൾട്ട് RV1 രണ്ട് വേരിയന്റുകളിലാണ് വാങ്ങാനാവുന്നത്. 84,990 രൂപയുടെ കുറഞ്ഞ പ്രാരംഭ വിലയും മോഡലിന്റെ ഹൈലൈറ്റാണ്. ഇതിനൊപ്പം റിവോൾട്ട് തങ്ങളുടെ RV400 ഇലക്ട്രിക് മോട്ടോർസൈക്കിളിൻ്റെ പുതുക്കിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കാഴ്ച്ചയിൽ പുതുമകളൊന്നും കാണാനാവില്ലെങ്കിലും പുത്തൻ ഫീച്ചറുകൾ കൂട്ടിച്ചേർത്താണ് ഇവിയെ കമ്പനി നവീകരിച്ചിരിക്കുന്നത്.

അതോടൊപ്പം തന്നെ വാഹനത്തിന്റെ ബാറ്ററി പായ്ക്കിന് മുമ്പത്തേക്കാൾ കൂടുതൽ റേഞ്ച് വാഗ്ദാനം ചെയ്യാനും സാധിക്കും. റിവോൾട്ട് RV400 ഇലക്ട്രിക് മോട്ടോർസൈക്കിൾ ഇപ്പോൾ ഒറ്റ ചാർജിൽ 160 കിലോമീറ്റർ റേഞ്ചാണ് നൽകുന്നത്. മുമ്പത്തെ മോഡലിന് സിംഗിൾ ചാർജിൽ 150 കിലോമീറ്റർ ദൂരമാണ് ഓടാനായിരുന്നത്. അതേസമയം ഇവിയുടെ ഉയർന്ന വേഗത മണിക്കൂറിൽ 85 കിലോമീറ്ററിൽ തന്നെ തുടരുന്നു.

Revolt RV400 Electric Bike Updated

ഇലക്ട്രിക് മോട്ടോർസൈക്കിളിൽ ഫാസ്റ്റ് ചാർജറും കമ്പനി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇതുവഴി 90 മിനിറ്റിനുള്ളിൽ 3.24 kWh ബാറ്ററി പൂർണമായും ചാർജ് ചെയ്യാനും സാധിക്കും. അതേസമയം ഒരു സാധാരണ എസി ചാർജർ ഉപയോഗിക്കുകയാണെങ്കിൽ 0-80 ശതമാനം മുതൽ ചാർജാവാൻ ഏകദേശം 3 മണിക്കൂറും 30 മിനിറ്റും സമയം മാത്രമാണ് വേണ്ടിവരികയെന്നും കമ്പനി പറയുന്നുണ്ട്. RV400 ഇവിക്ക് നിലവിൽ 1.50 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്.

അടിസ്ഥാന രൂപം ഒന്നാണെങ്കിലും കാഴ്ച്ചയിൽ പുതുമ കൊണ്ടുവരുവാനായി ലൂണാർ ഗ്രീൻ എന്ന പുതിയ കളർ ഓപ്ഷനും ഇലക്ട്രിക് മോട്ടോർസൈക്കിളിന് സമ്മാനിക്കുകയുണ്ടായി. ഇവിക്ക് ഇപ്പോൾ പുതിയ റിവേഴ്സ് മോഡ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള പുതിയ ഡിജിറ്റൽ ഡിസ്പ്ലേ എന്നിങ്ങനെയുള്ള കുറച്ച് അധിക ഫീച്ചറുകളും ലഭിക്കുന്നുണ്ട്. റിവോൾട്ട് RV400 ഇവിക്ക് 4.1 kW കരുത്തുള്ള മിഡ്-ഡ്രൈവ് മോട്ടോറാണ് ലഭിക്കുന്നത്.

Revolt RV400 Electric Bike Updated

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് അപ്സൈഡ്-ഡൌൺ ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കുമാണ് റിവോൾട്ട് ഒരുക്കിയിരിക്കുന്നത്. 17 ഇഞ്ച് അലോയ് വീലുകളുള്ള ഇലക്ട്രിക് ബൈക്കിന് 240 mm ഡിസ്‌ക് ബ്രേക്കുകളാണ് രണ്ട് വശത്തും ലഭിക്കുക. ബൈക്കിന് 1,350 മില്ലീമീറ്റർ നീളമുള്ള വീൽബേസാണ് വരിക. അതേസമയം സീറ്റ് ഹൈറ്റ് 814 മില്ലീമീറ്ററാണ്. 108 കിലോഗ്രാമാണ് RV400 മോഡലിന്റെ ഭാരം.

ശബ്ദമില്ലെന്ന പോരായ്മ നികത്തണമെന്നുള്ളവര്‍ക്ക് ഫൂട് പെഗുകള്‍ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന സ്പീക്കറിലൂടെ മോട്ടോര്‍സൈക്കിള്‍ ശബ്ദങ്ങള്‍ പുറപ്പെടുവിപ്പിക്കാനും സാധിക്കും. സ്ഥിതിവിവരക്കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് മോട്ടോർസൈക്കിളാണ് RV400. 2019-ൽ പുറത്തിറങ്ങിയതിനുശേഷം ഈ ഇലക്‌ട്രിക് ബൈക്കിന് ലഭിക്കുന്ന ആദ്യത്തെ സമഗ്രമായ അപ്‌ഡേറ്റാണിത് എന്നതും പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്.

മോട്ടോർസൈക്കിളിനും ബാറ്ററിക്കും 5 വർഷം വരെ അല്ലെങ്കിൽ 75,000 കിലോമീറ്റർ വാറണ്ടിയാണ് കമ്പനി നൽകുന്നത്. ചാർജറിന് രണ്ട് വർഷത്തെ വാറണ്ടിയും ലഭിക്കും. ഇന്ത്യയിലെ ഇലക്ട്രിക് ബൈക്ക് സെഗ്മെന്റിൽ ഹോപ് OXO, ടോർക്ക് ക്രാറ്റോസ് R, ഓബെൻ റോർ എന്നീ മോഡലുകൾക്കെതിരെയാണ് റിവോൾട്ട് RV400 ഇവി പ്രധാനമായും മത്സരിക്കുന്നത്. പുതിയ RV1 കൂടി വന്നതോടെ വിൽപ്പന ഇരട്ടിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from DriveSpark

Article Published On: Thursday, September 19, 2024, 9:15 [IST]
English summary
Revolt rv400 electric bike updated with new features and more range
കൂടുതല്‍... #electric bike #electric vehicles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X