എല്ലാവരുടേയും മുറ്റത്ത് ഇനി ബുള്ളറ്റ്, കുറഞ്ഞ വിലയ്ക്ക് 250 സിസി ബൈക്കുമായി റോയൽ എൻഫീൽഡ്

മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിലെ രാജാക്കൻമാരാണ് റോയൽ എൻഫീൽഡ്. 350 സിസി മുതലുള്ള ആ നിര പിടിക്കാൻ വമ്പൻമാരെല്ലാം അണിനിരന്നിട്ടും ഒരുകുലുക്കവുമില്ലാതെ പിടിച്ചുനിൽക്കാൻ കമ്പനിക്കായിട്ടുണ്ട്. അതും ഹോണ്ട, ട്രയംഫ്, ബജാജ്, ഹാർലി-ഡേവിഡ്‌സൺ പോലുള്ള വമ്പൻമാരുമായി മത്സരിച്ചാണ് വിഭാഗത്തിലെ ഒന്നാമനായി എൻഫീൽഡ് അരങ്ങുവാഴുന്നത്. പുതുതലമുറ മോഡലുകളിലൂടെ ഇന്ത്യക്കാരുടെ മനസ് കീഴടക്കാൻ കമ്പനിക്കായിട്ടുണ്ട്. 2022 ഓഗസ്റ്റിൽ ഹണ്ടർ എന്ന ബൈക്ക് ഇന്ത്യയിൽ അവതരിപ്പിച്ചതും ഒരു ടേണിംഗ് പോയിന്റായിരുന്നു. അതുവരെ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളുടെ നിരയിൽ കണ്ടുവന്നിരുന്ന യാതൊരു സ്വഭാവവുമില്ലാത്ത ആളായിരുന്നു വേട്ടക്കാരൻ.

കുറഞ്ഞ ഭാരവും ആരേയും കൊതിപ്പിക്കുന്ന രൂപവുമെല്ലാം ഹണ്ടറിനെ ഹിറ്റാക്കി. സിറ്റി റൈഡുകളിലെല്ലാം ബൈക്കിന് കാഴ്ച്ചവെക്കാനായിരുന്ന പെർഫോമൻസും എടുത്തു പറയേണ്ടതായിരുന്നു. യൂത്തൻമാർ ബൈക്ക് ഏറ്റെടുത്തതോടെ വിൽപ്പന ലക്ഷങ്ങളും കടന്ന് കുതിക്കുകയാണ്. ഏറ്റവും പുതിയ 350 സിസി ശ്രേണി സൃഷ്ടിച്ച ആക്കം കൂട്ടാനായി ഇപ്പോഴിതാ റോയൽ എൻഫീൽഡ് പുതിയ 250 സിസി മോട്ടോർസൈക്കിൾ അവതരിപ്പിക്കാൻ പോവുകയാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

Royal Enfield 250cc Motorcycle To Launch In India Soon

ക്ലാസിക് 350, ബുള്ളറ്റ് 350, ഹണ്ടർ 350 എന്നിവയ്ക്ക് അധികം വൈകാതെ ഫെയ്‌സ്‌ലിഫ്റ്റ് അപ്‌ഡേറ്റുകൾ കൊണ്ടുവരുന്നതിനൊപ്പം എൻട്രി ലെവൽ മോഡലിനെ കൂടി വിപണിയിലെത്തിക്കാനാണ് നീക്കങ്ങൾ നടക്കുന്നത്. റോയൽ എൻഫീൽഡിന്റെ പുതിയ 250 സിസി ശ്രേണിയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾ 2016 മുതൽ എയറിലുള്ളതാണ്. പിന്നീട് കൊവിഡ് മാഹാമാരി മൂലമെല്ലാം മാറ്റിവെച്ച പദ്ധതി വീണ്ടും പൊടിതട്ടിയെടുത്തിരിക്കുകയാണ്.

വിവിധ ഘടകങ്ങൾ കാരണം സമീപ വർഷങ്ങളിൽ പുതിയ മോട്ടോർസൈക്കിളുകളുടെ വില ഗണ്യമായി വർധിച്ചിട്ടുണ്ട്. ലക്ഷങ്ങൾ മുടക്കിയാൽ മാത്രമേ പ്രീമിയം മോഡലുകൾ സ്വന്തമാക്കാനാവൂ എന്നതാണ് നിലവിലെ സ്ഥിതി. ഇതിനെ മറികടന്ന് കൂടുതൽ സാധാരണക്കാരിലേക്ക് ഇറങ്ങി ചെല്ലാനാണ് റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കൾ 250 സിസി മോഡലുകളിലൂടെ ഉന്നംവെക്കുന്നത്.

Royal Enfield 250cc Motorcycle To Launch In India Soon

മുമ്പ് പര്യവേക്ഷണം ചെയ്തിട്ടില്ലാത്ത പുതിയ സെഗ്‌മെൻ്റുകളിലേക്കുള്ള പ്രവേശനം റോയൽ എൻഫീൽഡ് എങ്ങനെ കൈകാര്യം ചെയ്യുമെന്നതും കണ്ടതന്നെ അറിയേണ്ടിയിരിക്കുന്നു. V പ്ലാറ്റ്‌ഫോം എന്ന കോഡ്‌നാമത്തിൽ അറിയപ്പെടുന്ന പുതിയ 250 സിസി പദ്ധതി മാതൃകയാക്കുന്നത് 349 സിസി സിംഗിൾ സിലിണ്ടർ OHC എയർ-ഓയിൽ-കൂൾഡ് ഫ്യൂവൽ-ഇഞ്ചക്‌റ്റഡ് എഞ്ചിനെ തന്നെയാവും.

താരതമ്യേന ലളിതവും നിർമാണത്തിന്റെ കാര്യത്തിൽ ചെലവ് കുറഞ്ഞതുമായതിനാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാവും. ജെ-സീരീസ് എഞ്ചിൻ പ്ലാറ്റ്‌ഫോമുമായി നിരവധി സമാനതകൾ ഇതിലും പ്രതീക്ഷിക്കാനാവും. ചെലവ് നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നതിനാൽ റോയൽ എൻഫീൽഡ് ഹിമാലയനിൽ ഉപയോഗിച്ചിരിക്കുന്ന ഷെർപ്പ ലിക്വിഡ്-കൂൾഡ് 452 സിസി DOHC എഞ്ചിൻ പോലെ സാങ്കേതികമായി അത്ര മോഡേൺ ആയിരിക്കില്ല.

Royal Enfield 250cc Motorcycle To Launch In India Soon

മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്കായി 250 സിസി പവർട്രെയിനിനൊപ്പം ഹൈബ്രിഡ് സാങ്കേതികവിദ്യ പര്യവേക്ഷണം ചെയ്യുന്നുണ്ടെന്നും എന്നാൽ അത് യാഥാർഥ്യമാവുമോ എന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു. എന്തായാലും റോയൽ എൻഫീൽഡ് 2026-27 ഓടെ മാത്രമേ പുതിയ ക്വാർട്ടർ ലിറ്റർ ബൈക്കിനെ വിപണിയിലെത്തിക്കൂവെന്നത് എതിരാളികൾക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. നിലവിൽ 450 സിസി സെഗ്മെന്റിലെ തങ്ങളുടെ രണ്ടാമത്തെ മോട്ടോർസൈക്കിൾ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

ഗറില്ല എന്ന് പേരിട്ടിരിക്കുന്ന ഹിമാലയനെ അടിസ്ഥാനമാക്കിയുള്ള റോഡ്സ്റ്റർ മോഡൽ ജൂലൈ 17-ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. റോയൽ എൻഫീൽഡിൻ്റെ പുതിയ ഹിമാലയൻ പ്ലാറ്റ്‌ഫോമിൽ നിർമിക്കുന്ന രണ്ടാമത്തെ ബൈക്കായതിനാൽ ഗറില്ലയും 450 സിസി ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ ഷെർപ എഞ്ചിനാണ് കടമെടുക്കുന്നത്. ബാക്കി വിശേഷങ്ങൾ ഇനി മണിക്കൂറുകൾക്കുള്ളിൽ അറിയാം. ഇന്ത്യൻ അരങ്ങേറ്റം ഈ വർഷം ഉത്സവ സീസണോടെ ഉണ്ടാവുമെന്നാണ് സൂചന.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, July 15, 2024, 10:15 [IST]
English summary
Royal enfield 250cc motorcycle to launch in india soon details inside
കൂടുതല്‍... #royal enfield #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X