മൈ ഡിയർ കരടി; സിനിമയുടെ റീറിലീസല്ല, ഇത് എൻഫീൽഡിന്റെ പുത്തൻ ബൈക്ക്; വീഡിയോ പുറത്തുവിട്ട് കമ്പനി

അടുത്തിടെയായി വിപണിയിൽ ആറാടിക്കൊണ്ടിരിക്കുകയാണ് റോയൽ എൻഫീൽഡ്. പണ്ടുണ്ടായിരുന്ന കുറ്റങ്ങളും കുറവുകളുമെല്ലാം നികത്തി പുത്തൻ മോഡലുകളിലൂടെ ജനപ്രിയരായി മാറാൻ റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കൾക്ക് സാധിച്ചു. യൂത്തൻമാരുടെ സ്വപ്‌ന ബ്രാൻഡാണെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല. ഹണ്ടർ 350, ഹിമാലയൻ 450, ഗറില്ല 450, ഷോട്ട്ഗൺ 650, സൂപ്പർ മീറ്റിയോർ തുടങ്ങിയ മോഡലുകളെല്ലാം ആളുകൾ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഒപ്പം ബുള്ളറ്റും ക്ലാസിക്കും മീറ്റിയോറും ചൂടപ്പം പോലെയാണ് വിറ്റഴിയുന്നതും. അങ്ങനെ നോക്കുമ്പോൾ തങ്ങളുടെ എക്കാലത്തേയും നല്ല സമയമാണ് എൻഫീൽഡിന് ഇപ്പോഴുള്ളത്.

450 സിസി സെഗ്മെന്റിൽ രണ്ട് പുത്തൻ മോഡലുകൾ അവതരിപ്പിച്ച് കളംപിടിച്ചതിന് പിന്നാലെ 650 സിസി സെഗ്മെന്റിലേക്ക് പുത്തനൊരു മോട്ടോർസൈക്കിളിനെ കൂടി കൊണ്ടുവരാനാണ് കമ്പനിയുടെ പുതിയ നീക്കം. ഇറ്റലിയിൽ നടക്കുന്ന 2024 EICMA മോട്ടോർ ഷോയിൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിയർ 650 സ്‌ക്രാംബ്ലർ ബൈക്കിനെ ബ്രാൻഡ് പ്രദർശിപ്പിക്കും. ഓൺലൈനിൽ ചോർന്ന മൈ ഡിയർ കരടിയുടെ ആദ്യ ചിത്രങ്ങൾ ഇതിനോടകം ചർച്ചയായിരുന്നു.

Royal Enfield Bear 650 Video Out Ahead Of EICMA 2024 Debut

ഇപ്പോൾ ബിയർ 650 സ്‌ക്രാംബ്ലറിന്റെ ഓഫ് റോഡിംഗ് കഴിവുകൾ വ്യക്തമാക്കുന്ന പുതിയ വീഡിയോ റോയൽ എൻഫീൽഡ് യൂട്യൂബിൽ പുറത്തിറക്കുകയും ചെയ്‌തു. ഇൻ്റർസെപ്റ്റർ 650 അടിസ്ഥാനമാക്കി പണികഴിപ്പിക്കുന്ന മോഡൽ ശരിക്കും ത്രസിപ്പിക്കുമെന്ന് ഉറപ്പാണ്. ബ്രാൻഡിൻ്റെ നിരയിലെ അഞ്ചാമത്തെ 650 സിസി മോട്ടോർസൈക്കിളായിരിക്കും റോയൽ എൻഫീൽഡ് ബിയർ 650. പ്രതീക്ഷിച്ചതു പോലെ തന്നെ എൻഫീൽഡിന്റെ നിലവിലെ 650 സിസി ശ്രേണിയിലെ മറ്റ് മോഡലുകളുമായി ബിയറിന് നിരവധി സാമ്യങ്ങളുണ്ട്.

റോയൽ എൻഫീൽഡ് യൂട്യൂബ് ചാനലിൽ പുറത്തിറക്കിയ വീഡിയോയിൽ അപ്സൈഡ് ഡൌൺ (USD) ഫ്രണ്ട് ഫോർക്കുകളോടെയാവും ബിയർ 650 വരിയെന്ന് കാണിക്കുന്നുണ്ട്. ഗോൾഡൻ നിറത്തിൽ പൂർത്തിയാക്കിയ സസ്പെൻഷൻ ബൈക്കിന് പ്രത്യേക ചന്തം നൽകുന്നുണ്ട്. ഈ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഈ സസ്പെൻഷൻ സജ്ജീകരണം അവതരിപ്പിക്കുന്ന ആദ്യത്തെ 650 സിസി മോട്ടോർസൈക്കിളാണ് റോയൽ എൻഫീൽഡ് ബിയർ 650 എന്ന് പ്രത്യേകം എടുത്ത് പറയാം.

Royal Enfield Bear 650 Video Out Ahead Of EICMA 2024 Debut

പിൻഭാഗത്തെ സസ്പെൻഷനിലേക്ക് വന്നാൽ ബിയർ 650 സ്റ്റാൻഡേർഡായി ഡ്യുവൽ-ഷോക്ക് അബ്സോർബറായിരിക്കും അവതരിപ്പിക്കുക. വരാനിരിക്കുന്ന ഹിമാലയൻ 650 മോണോ-ഷോക്ക് റിയർ സസ്പെൻഷനോട് കൂടിയ ആദ്യത്തെ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളായിരിക്കുമെന്ന വിവരവും ഇതോടൊപ്പം കൂട്ടിവായിക്കാം. ബിയർ 650 വാങ്ങുന്നവർക്ക് തെരഞ്ഞെടുക്കാൻ ഒന്നിലധികം സിംഗിൾ-ടോൺ, ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളുമുണ്ടാവും.

മൊത്തത്തിലുള്ള ഭാരം നിയന്ത്രിക്കാൻ കമ്പനി സിംഗിൾ എക്‌സ്‌ഹോസ്റ്റ് പൈപ്പാണ് ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തിലും മോഡേൺ ആയിരിക്കും കക്ഷിയെന്ന് ഊഹിക്കാം. ഇന്റഗ്രേറ്റഡ് ഗൂഗിൾ മാപ്‌സ്, മ്യൂസിക് ഫംഗ്‌ഷനുകൾ എന്നിവയ്‌ക്കൊപ്പം പ്രവർത്തിക്കുന്ന ട്രിപ്പർ ഡാഷ് എന്ന് കമ്പനി വിളിക്കുന്ന 5 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോളും റോയൽ എൻഫീൽഡ് ബിയർ 650 സ്ക്രാംബ്ലറിനൊപ്പം ലഭ്യമാവും.

Royal Enfield Bear 650 Video Out Ahead Of EICMA 2024 Debut

ലോകപ്രശസ്ത സ്റ്റണ്ട്മാനും മോട്ടോർസൈക്കിൾ റേസറുമായ എഡി മൾഡറുടേതാണ് വീഡിയോയിലെ വോയിസ് ഓവർ. ഓൺ-റോഡിലേതു പോലെ തന്നെ ഓഫ്-റോഡിലും പടക്കുതിരയായി വണ്ടി കൊണ്ടുനടക്കാനാവും. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ്, ചെറിയ ഫ്യുവൽ ടാങ്ക്, സിംഗിൾ പീസ് സീറ്റ്, ട്യൂബുലാർ ഗ്രാബ് റെയിൽ, മിനിമലിസ്റ്റിക് ബോഡി പാനലുകൾ എന്നിവയെല്ലാം പുത്തൻ മോഡലിന്റെ ഡിസൈൻ ഹൈലൈറ്റുകളാണ്.

648 സിസി പാരലൽ ട്വിൻ സിലിണ്ടർ എഞ്ചിനാവും റോയൽ എൻഫീൽഡ് ബിയർ 650 സ്ക്രാംബ്ലറിന്റെയും ഹൃദയം. ഇത് 47 പവറിൽ പരമാവധി 52 Nm torque വരെ ഇത്പാദിപ്പിക്കാൻ കഴിവുള്ളതാണ്. സ്റ്റാൻഡേർഡായി സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സുമായാവും എഞ്ചിൻ ജോടിയാക്കുക. എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിലെ പരിഷ്ക്കാരങ്ങൾ കണക്കിലെടുക്കുമ്പോൾ വ്യത്യസ്തമായ ശബ്ദവും ഭാരം കുറഞ്ഞതുമായതിനാൽ കൂടുതൽ പെർഫോമൻസും പ്രതീക്ഷിക്കാം.

2024 EICMA മോട്ടോർ ഷോയിൽ റോയൽ എൻഫീൽഡ് ബിയർ 650 ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കും. നിലവിൽ യുഎസ്എയിലെ കാലിഫോർണിയയിലാണ് മോട്ടോർസൈക്കിളിൻ്റെ മീഡിയ റൈഡ് നടക്കുന്നത്. നവംബറിൽ ഗോവയിൽ നടക്കുന്ന 2024 മോട്ടോവേഴ്‌സിൽ മോട്ടോർസൈക്കിൾ ആദ്യമായി ഇന്ത്യയിലെത്തും. തുടർന്ന് അടുത്ത വർഷം തുടക്കത്തിൽ സ്ക്രാംബ്ലർ ഔദ്യോഗികമായി ലോഞ്ച് ചെയ്യും.

More from DriveSpark

Article Published On: Monday, October 28, 2024, 16:19 [IST]
English summary
Royal enfield bear 650 video out ahead of eicma 2024 debut
കൂടുതല്‍... #royal enfield #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X