വികാരജീവിയല്ല, ആള് കിടലമാണ്! മോഹവിലയിൽ കൊതിപ്പിക്കുന്ന മാറ്റവുമായി പുതിയ ബുള്ളറ്റ് 350

മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ വിഭാഗത്തിലെ അതികായകൻമാരാണെന്ന് ചോദിച്ചാൽ നിസംശയം കൂടാതെ പറയാം അത് റോയൽ എൻഫീൽഡ് (Royal Enfield) ആണെന്ന്. ട്രയംഫും ഹാർലി ഡേവിഡ്‌സണും ഹോണ്ടയും യെസ്‌ഡിയും ജാവയുമെല്ലാം മത്സരിക്കാൻ എത്തിയെങ്കിലും ഇന്നും രാജാവായി വിലസുകയാണ് റെട്രോ ക്ലാസിക് ബൈക്ക് നിർമാതാക്കൾ. പണ്ടുണ്ടായിരുന്ന തകരാറുകളും പോരായ്‌മകളും വൈബ്രേഷനുമെല്ലാം തീരിയില്ലാതാക്കിയാണ് ഒന്നാമനായി വാഴുന്നത്. ആധുനികരായി പല മോഡലുകളും വിഭാഗത്തിലേക്ക് എത്തിയെങ്കിലും ക്ലാസിക്കും (Classic 350) ബുള്ളറ്റുമെല്ലാം (Bullet 350) വാങ്ങാനാണ് ആളുകൾക്കിഷ്‌ടം. കൃത്യമായ ഇടവേളകളിൽ ഇവയെയെല്ലാം പരിഷ്ക്കരിക്കാനും എൻഫീൽഡ് കാണിക്കുന്ന മിടുക്ക് ചെറുതല്ല.

മോഡേണായി വേഷം ധരിക്കുമ്പോഴും പഴയ ചാരുത കൈവിടാതെയാണ് മോട്ടോർസൈക്കിളുകളെ റോയൽ എൻഫീൽഡ് നവീകരിക്കുന്നത്. അത്തരത്തിൽ ഇപ്പോഴിതാ ബുള്ളറ്റ് 350 മോഡലിലേക്കും ചെറിയൊരു മാറ്റം കൊണ്ടുവന്നിരിക്കുകയാണ് ബ്രാൻഡ്. റെട്രോ മോട്ടോർസൈക്കിളിനെ അതിൻ്റെ യഥാർഥ രൂപത്തിലേക്ക് അടുപ്പിച്ചുകൊണ്ട് റോയൽ എൻഫീൽഡ് ഒരു പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചതാണ് സംഗതി.

Royal Enfield Bullet 350 Battalion Black

പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 വാങ്ങാൻ താത്പര്യമുള്ളവർക്ക് ഇപ്പോൾ ബറ്റാലിയൻ ബ്ലാക്ക് കളർ ഓപ്ഷനും തെരഞ്ഞെടുക്കാനാവും. 1.75 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഇതിഹാസത്തിനെ വീട്ടിലെത്തിക്കാനാവുന്നത്. പുതിയ പെയിൻ്റ് സ്കീം മിലിട്ടറി ബ്ലാക്ക്, മിലിട്ടറി റെഡ് എന്നീ നിറങ്ങൾക്ക് മുകളിലായാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. അതായത് ഇവയേക്കാൾ ഏകദേശം 1,300 രൂപ വിലയേറിയതാണെന്ന് സാരം.

റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 ബറ്റാലിയൻ ബ്ലാക്കിന്റെ സിംഗിൾ-ചാനൽ എബിഎസ് വേരിയൻ്റിൽ ബ്രേക്കിംഗിനായി മുൻവശത്ത് ഡിസ്ക്കും പിന്നിൽ ഡ്രം ബ്രേക്ക് സജ്ജീകരണവുമാണ് കമ്പനി നൽകുന്നത്. ഫ്യുവൽ ടാങ്കിലും സൈഡ് പാനലിലും ഗോൾഡൻ, റെഡ് നിറങ്ങളിൽ പൂർത്തിയാക്കിയിരിക്കുന്ന ബാഡ്ജിംഗും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്. ബുള്ളറ്റിന്റെ പ്രധാന സവിശേഷതയായ സ്വൂപ്പിംഗ് സിംഗിൾ സീറ്റും കമ്പനി നിലനിർത്തിയിട്ടുണ്ട്.

Royal Enfield Bullet 350 Battalion Black

ഏറ്റവും ഡിമാന്റുള്ള ക്ലാസിക് 350-യിൽ നിന്ന് വേറിട്ടുനിൽക്കാനും ഇത് സഹായകരമായിട്ടുണ്ട്. ഏറ്റവും പുതിയ ബറ്റാലിയൻ ബ്ലാക്ക് കൂടി ചേരുന്നതോടെ മോട്ടോർസൈക്കിളിൽ മൊത്തം 6 കളർ ഓപ്ഷനുകൾ തെരഞ്ഞെടുക്കാൻ അവസരമുണ്ട്. മിലിട്ടറി ബ്ലാക്ക് ഷേഡിൽ നിന്നാണ് ശ്രേണി ആരംഭിക്കുന്നത്. തുടർന്ന് പുതിയ ബറ്റാലിയൻ ബ്ലാക്ക് ടോപ്പ് എൻഡായി മാറുകയും ചെയ്യുന്നു. ഫ്യുവൽ ടാങ്കിലും സൈഡ് പാനലുകളിലും സിൽവർ ഫിനിഷ് ചെയ്ത അക്ഷരങ്ങളുള്ള മിലിട്ടറി സിൽവർ ബ്ലാക്ക് ആണ് അടുത്തത്.

കൂടുതൽ ചെലവേറിയ ഡ്യുവൽ-ചാനൽ എബിഎസ് പതിപ്പുകൾ സ്റ്റാൻഡേർഡ് ബ്ലാക്ക്, ടോപ്പ്-സ്പെക്ക് ബ്ലാക്ക് ഗോൾഡ് എന്നിവയിൽ മാത്രം വാഗ്ദാനം ചെയ്യുന്നു. 2.16 ലക്ഷം രൂപയാണ് ഇവയുടെ എക്സ്ഷോറൂം വില വരുന്നത്. പുതിയ നിറം കൂട്ടിച്ചേർത്തിട്ടുണ്ടെങ്കിലും മെക്കാനിക്കലായി ബൈക്കിന് പരിഷ്ക്കാരങ്ങളോ മാറ്റങ്ങളോ സംഭവിച്ചിട്ടില്ല. ക്ലാസിക് 350, ഹണ്ടർ 350, മീറ്റിയോർ 350 എന്നിവയ്ക്ക് അടിവരയിടുന്ന ജെ-സീരീസ് പ്ലാറ്റ്‌ഫോമിലാണ് പുതിയ റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 മോഡലും പണികഴിപ്പിച്ചിരിക്കുന്നത്.

Royal Enfield Bullet 350 Battalion Black

കൗണ്ടർബാലൻസറോടുകൂടിയ പരിചിതമായ 349 സിസി എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബുള്ളറ്റ് 350 പതിപ്പിന്റെ ഹൃദയം. 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിന് 6,100 ആർപിഎമ്മിൽ 20 bhp കരുത്തും 4,000 ആർപിഎമ്മിൽ 27 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാനാവും. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചോ ക്വിക്ക് ഷിഫ്റ്ററോ പോലുള്ള അത്യാധുനിക ഫീച്ചറുകളൊന്നും ബുള്ളറ്റിൽ പ്രതീക്ഷിക്കേണ്ട.

സസ്പെൻഷനായിമുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്‌സോർബറുകളുമാണ് കൊടുത്തിരിക്കുന്നത്. ബ്രേക്കിംഗിനായി ലോവർ വേരിയന്റുകളിൽ മുന്നിലും പിന്നിലും യഥാക്രമം 300 mm, 130 mm ഡ്രം ബ്രേക്കുകളാണ് റോയൽ എൻഫീൽഡ് കൊടുത്തിരിക്കുന്നത്. അതേസമയം ഉയർന്ന വേരിയൻ്റുകൾക്ക് 270 mm റിയർ ഡിസ്ക് ബ്രേക്ക്, ഡ്യുവൽ-ചാനൽ എബിഎസ് എന്നിവ സ്റ്റാൻഡേർഡായി ലഭിക്കും. 19 ഇഞ്ച് ഫ്രണ്ട് വീലിലും 18 ഇഞ്ച് റിയർ വീലുമാണ് ബുള്ളറ്റിലുള്ളത്.

More from DriveSpark

Article Published On: Friday, September 20, 2024, 9:06 [IST]
English summary
Royal enfield bullet 350 battalion black launched at rs 1 75 lakh
കൂടുതല്‍... #royal enfield #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X