ബൈക്കിനേക്കാൾ വലിപ്പമുള്ള എൻഫീൽഡിന്റെ ആന, തലയെടുപ്പോടെ വലിയ എഞ്ചിനുമായി ക്ലാസിക് 650

റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് ഇന്നു കാണുന്ന നിലയിലെത്താൻ കാരണക്കാരനായത് ക്ലാസിക് 350 എന്ന ഇടിവെട്ട് മോഡലാണെന്ന് വേണം പറയാൻ. ദുൽഖർ സൽമാന്റെ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി കണ്ടിട്ടാണ് മലയാളികൾ കുടുകുടു ശബ്‌ദമുള്ള ഈ ഭീകരനെ ഇഷ്‌ടപ്പെടാൻ തുടങ്ങിയത്. ഹിമാലയത്തിലേക്കുള്ള യാത്രക്കും മറ്റ് റോഡ് ട്രിപ്പുകൾക്കുമെല്ലാം ബുള്ളറ്റുകൾ കൂടെക്കൂടിയ ട്രെൻഡ് ഇതുവരെ മാറിയിട്ടില്ലെന്ന് വേണമെങ്കിലും പറയാം. എൻഫീൽഡിന്റെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടാൻ ക്ലാസിക് 350 ബൈക്കിന് വേറെ പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട.

ഏതുതലമുറയിലുള്ള ആളുകളെയും വശത്താക്കിയ റോയൽ എൻഫീൽഡ് ക്ലാസിക് ഇപ്പോഴിതാ 650 സിസി എഞ്ചിനുമായി പിറവിയെടുത്തിരിക്കുകയാണ്. ഏറെക്കാലമായി പരീക്ഷണയോട്ടത്തിലുണ്ടായിരുന്ന ബൈക്ക് സർപ്രൈസായി വന്നെത്തിയത് ഇറ്റലിയിലെ മിലാനിൽ നടക്കുന്ന EICMA മോട്ടോർഷോയിലാണ്. എൻഫീൽഡിനെ ഇന്നത്തെ നിലയിലെത്തിച്ച ക്ലാസിക് പാരലൽ ട്വിൻ 650 ലോകത്തേക്ക് ചേക്കേറിയതിനെ ആളുകൾ ഇരുകൈയും നീട്ടി സ്വീകരിക്കും.

Royal Enfield Classic 650 Unveiled

പണ്ട് 500 സിസി നിർത്തലാക്കിയപ്പോൾ സങ്കടപ്പെട്ട എല്ലാവരുടേയും മുഖത്ത് പുതിയ ക്ലാസിക് 650 പുഞ്ചിരി പടർത്തുമെന്നതിൽ സംശയമൊന്നും വേണ്ട. വലിയ ബുള്ളറ്റ് വാങ്ങാൻ താത്പര്യമുള്ളവർക്ക് ഇന്ന് മുതൽ ബൈക്ക് ബുക്ക് ചെയ്യാനും സാധിക്കുമെന്ന് റോയൽ എൻഫീൽഡ് അറിയിച്ചിട്ടുണ്ട്. യുകെ, യൂറോപ്പ് പോലുള്ള വിപണികളിലായിരിക്കും ക്ലാസിക് 650 ആദ്യം വിതരണം ചെയ്യുക. 6499 പൗണ്ടിൽ തുടങ്ങി 6799 പൗണ്ട് വരെയാണ് ബൈക്കിനായ് മുടക്കേണ്ടി വരുന്ന തുക.

നിലവിൽ ഇന്ത്യയിലെ വിലകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മിക്കവാറും ജനുവരിയോട് കൂടിയായിരിക്കും ക്ലാസിക് 650 നമ്മുടെ രാജ്യത്തേക്ക് എത്തുക. ഇന്ത്യയിൽ ബുക്കിംഗും ടെസ്റ്റ് റൈഡുകളും 2025 ജനുവരി മുതൽ ആരംഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കാഴ്ച്ചയിൽ 350 സിസി ബേബി മോഡലിന് സമാനമായി തന്നെയാണ് വല്യേട്ടനെയും പണികഴിപ്പിച്ചിരിക്കുന്നത്. പക്ഷേ വലിപ്പത്തിന്റെ കാര്യത്തിൽ കക്ഷി അജഗജാന്തരമാണ്.

Royal Enfield Classic 650 Unveiled

ടീൽ, വല്ലം റെഡ്, ബ്രണ്ടിംഗ്‌തോർപ്പ് ബ്ലൂ, ബ്ലാക്ക് ക്രോം എന്നിങ്ങനെ നാല് നിറങ്ങളിൽ റോയൽ എൻഫീൽഡ് ക്ലാസിക് 650 ലഭ്യമാകും. ടിയർഡ്രോപ്പ് ഫ്യുവൽ ടാങ്ക്, സ്‌പോക്ക്ഡ് റിംസ്, ന്യൂട്രൽ റൈഡിംഗ് ട്രയാംഗിൾ എന്നിവയ്‌ക്കൊപ്പം അതിൻ്റെ റെട്രോ ഡിസൈനിൽ കേടുപാടുകൾ വരുത്താതെയാണ് ക്ലാസിക് 650 പണികഴിപ്പിച്ചിരിക്കുന്നത്. എല്ലാ ലൈറ്റിംഗ് ഘടകങ്ങളും വൃത്താകൃതിയിലാണെന്നത് മനോഹാരിത കൂട്ടുന്നുണ്ട്.

പ്രധാന ഹെഡ്‌ലാമ്പ് ഒരു എൽഇഡി യൂണിറ്റാണ്. സിംഗിൾ സീറ്റിനൊപ്പം ഒരു പില്യൺ സീറ്റ് ഓപ്ഷനും മോട്ടോർസൈക്കിളിന് ലഭിക്കും. ഫീച്ചറുകളുടെ കാര്യത്തിൽ ക്ലാസിക് 350 പതിപ്പിലെ അതേ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററുമായാണ് ക്ലാസിക് 650 വരുന്നത്. ടെൽടെയിൽ ലൈറ്റുകളോട് കൂടിയ അനലോഗ് സ്പീഡോമീറ്ററും ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ, ഫ്യൂവൽ ലെവൽ ഇൻഡിക്കേറ്റർ, സർവീസ് റിമൈൻഡർ എന്നിവ കാണിക്കുന്ന ചെറിയ ഡിജിറ്റൽ റീഡൗട്ട്, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ക്ലോക്ക് എന്നിവയും ഇതിന് ലഭിക്കുന്നുണ്ട്.

Royal Enfield Classic 650 Unveiled

ട്രിപ്പർ നാവിഗേഷൻ സംവിധാനവും കമ്പനി ഒരുക്കിയിരിക്കുന്നതിനാൽ യാത്രകൾ അടിപൊളിയാവും. 270-ഡിഗ്രി ഫയറിംഗ് ഓർഡർ ഉപയോഗിക്കുന്ന അതേ സ്വീറ്റ് 647 സിസി, എയർ-ഓയിൽ കൂൾഡ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഇത് 7,250 ആർപിഎമ്മിൽ 46.39 bhp കരുത്തും 5,650 ആർപിഎമ്മിൽ 52.3 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സാണ് ഇതിലുള്ളത്.

ടോർക്കിനും പവർ ഡെലിവറിക്കും പേരുകേട്ട എഞ്ചിൻ വിസ്മയിപ്പിക്കുമെന്നതിൽ സംശയമൊന്നും വേണ്ട. ഗിയർബോക്സും വളരെ സോഫ്റ്റായിട്ടാണ് കൊടുത്തിരിക്കുന്നത്. റോയൽ എൻഫീൽഡ് എഞ്ചിനിലും ഗിയർബോക്സിലും എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ ഇല്ലയോ എന്നറിയാൻ കാത്തിരിക്കേണ്ടി വരും. സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഷോവയിൽ നിന്നുള്ള ട്വിൻ ഷോക്കുകളുമാണ് കൊടുത്തിരിക്കുന്നത്.

ബ്രേക്കിംഗിനായി റോയൽ എൻഫീൽഡ് ക്ലാസിക് 650 മോഡലിന്റെ മുന്നിലും പിന്നിലും ഡിസ്‌ക് യൂണിറ്റുകളായിരിക്കും ഉപയോഗിക്കുക. സ്റ്റാൻഡേർഡ് ഡ്യുവൽ ചാനൽ എബിഎസും (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) കൊടുത്തിട്ടുണ്ട്. ബിയർ 650 സ്ക്രാംബ്ലറിന് ശേഷം ഈ നിരയിലേക്ക് എത്തുന്ന ഏഴാമത്തെ 650 സിസി മോട്ടോർസൈക്കിളിയാരിക്കും ക്ലാസിക്. വരും നാളുകളിൽ ഇന്ത്യൻ നിരത്തുകൾ ഭരിക്കാൻ ഇവർക്കാവുമെന്നതിൽ തർക്കമൊന്നും വേണ്ട.

More from DriveSpark

Article Published On: Tuesday, November 5, 2024, 17:39 [IST]
English summary
Royal enfield classic 650 unveiled in eicma 2024 bookings started
കൂടുതല്‍... #royal enfield
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X