എൻഫീൽഡിന്റെ പുത്തൻ ബൈക്ക് നാളെയെത്തും, ആരും വാങ്ങിപ്പോവുന്ന ലുക്കിൽ 'ഗറില്ല 450'

റെട്രോ മോട്ടോർസൈക്കിൾ നിർമാണ രംഗത്ത് എതിരാളികളില്ലാത്തവരാണ് റോയൽ എൻഫീൽഡ് (Royal Enfield). നല്ല ഒന്നാന്തരം മിഡ്-കപ്പാസിറ്റി ബൈക്കുകൾ ഇന്ത്യക്കാർക്കായി പണിതിറക്കുന്ന ബ്രാൻഡ് ഇപ്പോൾ പുത്തൻ മോഡലുകളിലൂടെ എതിരാളികളെയും പിന്നിലാക്കി ബഹുദൂരം കുതിക്കുകയാണ്. പുതുതായി കൊണ്ടുവന്ന ഹണ്ടർ 350, ഹിമാലയൻ 450 എന്നിവയെല്ലാം ഇരുകൈയും നീട്ടിയാണ് ആളുകൾ സ്വീകരിച്ചത്. ആയതിനാൽ തങ്ങളുടെ നിരയിലെ രണ്ടാമത്തെ 450 സിസി മോഡലിനെയും അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. ജൂലൈ 17-ന് അതായത് നാളെ ഗറില്ല എന്നുപേരിട്ടിരിക്കുന്ന നിയോ-റെട്രോ റോഡ്‌സ്റ്റർ മോട്ടോർസൈക്കിളിനെ ബ്രാൻഡ് ആഗോളതലത്തിൽ പുറത്തിറക്കും.

ഏറ്റവും പുതിയ ഹിമാലയൻ 450 ജനങ്ങൾ ഏറ്റെടുത്തതോടെ 450 സിസി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ മോട്ടോർസൈക്കിളിനെയും കാത്ത് വലിയൊരു വിഭാഗം തന്നെയാണ് കാത്തിരിക്കുന്നത്. ഹിമാലയൻ 450 അഡ്വഞ്ചർ ടൂറർ ആണെങ്കിൽ ഇതിന്റെ നിയോ-റെട്രോ റോഡ്‌സ്റ്റർ പതിപ്പായിരിക്കും ഗറില്ല. അതായത് സിറ്റി റൈഡുകൾക്കും മറ്റും കൂടുതൽ അനുയോജ്യമായിരിക്കുമെന്ന് സാരം. ഇതിനോടകം പുറത്തുവന്ന ബൈക്കിന്റെ സ്പൈ ചിത്രങ്ങൾ ഇന്റർനെറ്റിൽ വലിയ ഹൈപ്പ് തന്നെ ഉയർത്തിയിട്ടുണ്ട്.

Royal Enfield Guerrilla 450 Launch Tomorrow

രണ്ട് വേരിയൻ്റുകളിലായി സിംഗിൾ, ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിൽ സുന്ദരനായാവും റോയൽ എൻഫീൽഡ് ഗറില്ല 450 അവതരിക്കുക. വിപണിയിലെത്താൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ ബൈക്കുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. ഏറ്റവും പുതിയ സ്പൈ ചിത്രത്തിൽ ഒരു സർവീസ് സെൻ്റർ പോലെ കാണപ്പെടുന്നിടത്ത് ബൈക്ക് ഇരിക്കുകയാണ്. ബ്ലാക്ക് യെല്ലോ ഡ്യുവൽ ടോൺ കോമ്പിനേഷൻ അഡാറ് ലുക്കാണ് വണ്ടിക്ക് സമ്മാനിക്കുന്നത്.

ഫ്യുവൽ ടാങ്കിൻ്റെ വശങ്ങളിൽ എഴുതിയിരിക്കുന്ന സ്പ്ലിറ്റ് ഗറില്ലാ പാറ്റേൺ ഗ്രാഫിക്‌സും രുപത്തോട് നന്നായി ചേരുന്നുണ്ട്. ഗറില്ല 459 റോഡ്സ്റ്റർ ബൈക്കിന്റെ ടോപ്പ് വേരിയന്റിൽ പുത്തൻ ഹിമാലയന് സമാനമായ രീതിയിൽ വൃത്താകൃതിയിലുള്ള TFT ഇൻസ്ട്രുമെൻ്റ് കൺസോൾ സജ്ജീകരിക്കും. അതോടൊപ്പം ടേൺ-ബൈ-ടേൺ നാവിഗേഷൻ ഫീച്ചർ പോലുള്ള കാര്യങ്ങളും ഉണ്ടാവും. തികച്ചും മോഡേൺ ഫീൽ നൽകുന്ന കാര്യങ്ങളാണിവ.

Royal Enfield Guerrilla 450 Launch Tomorrow

ഇതുകൂടാതെ എൽഇഡി ലൈറ്റിംഗ്, വ്യത്യസ്ത റൈഡ് മോഡുകൾ, ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റം, ക്രമീകരിക്കാവുന്ന ക്ലച്ച്, ബ്രേക്ക് ലിവറുകൾ, സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് എന്നിവയാണ് വരാനിരിക്കുന്ന ഗറില്ല 450 മോട്ടോർസൈക്കിളിലെ മറ്റ് പ്രധാന ഹൈലൈറ്റുകൾ. പക്ഷേ ഇതിന് സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ ലഭിച്ചേക്കില്ലെന്നാണ് വിവരം. ട്രയംഫ് 400 ട്വിൻസിനോടാവും ഗറില്ലയുടെ പ്രധാന മത്സരം. ആയതിനാൽ എല്ലാത്തരം ടെക്കുകളും കൊണ്ടുവരാൻ എൻഫീൽഡ് ശ്രമിച്ചിട്ടുണ്ട്.

വലിപ്പത്തിന്റെ കാര്യത്തിലേക്ക് നോക്കിയാൽ 2,134 mm നീളവും 834 mm വീതിയും 1,115 mm ഉയരവുമുള്ള മോട്ടോർസൈക്കിളിന് 1,491 mm വീൽബേസ് നീളവും 183 കിലോഗ്രാം ഭാരവുമുണ്ടാകും. ഏറ്റവും പുതിയ ഹിമാലയനുയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇക്കാര്യത്തിൽ ആള് അൽപം കുഞ്ഞനായിരിക്കുമെന്ന് ഓർത്തോണം. എന്നാൽ ഭാരം കുറവായതിനാൽ അഡ്വഞ്ചർ ടൂററിനേക്കാൾ മികച്ച പെർഫോമൻസ് ഗറില്ലയിൽ കിട്ടിയേക്കുമെന്നാണ് അനുമാനം.

Royal Enfield Guerrilla 450 Launch Tomorrow

റോയൽ എൻഫീൽഡ് ഗറില്ല 450 നിയോ റെട്രോ റോഡ്സ്റ്ററിന് 452 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് DOHC എഞ്ചിനാണ് തുടിപ്പേകാൻ എത്തുക. ഇത് 40 bhp കരുത്തിൽ പരമാവധി 40 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ആറ് സ്പീഡ് ഗിയർബോക്‌സുമായിട്ടായിരിക്കും എഞ്ചിൻ ഘടിപ്പിക്കുക. മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ ഇരുവശത്തും ബൈക്കിന് 17 ഇഞ്ച് അലോയ് വീലുകളായിരിക്കും കമ്പനി സമ്മാനിക്കുക.

സസ്പെൻഷനായി ടെലിസ്‌കോപിക് ഫ്രണ്ട് ഫോർക്കുകളും ഓഫ്‌സെറ്റ് മോണോഷോക്ക് റിയർ സസ്പെൻഷനുമായിരിക്കും ഗറില്ല 450 മോഡലിൽ ലഭ്യമാവുക. ഹിമാലയനിൽ നിന്നുള്ള വിലകൂടിയ ഷോവ അപ്-സൈഡ് ഡൌൺ ഫോർക്കുകൾ ഇതിൽ ഉപയോഗിക്കില്ല എന്നതിനാൽ ഗറില്ലയ്ക്ക് മത്സരാധിഷ്ഠിതമായ വില പ്രതീക്ഷിക്കാം. അതായത് ഏകദേശം 2.30 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ എത്തിയേക്കാമെന്ന് സാരം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, July 16, 2024, 10:10 [IST]
English summary
Royal enfield guerrilla 450 launch tomorrow expected price specs features
കൂടുതല്‍... #royal enfield #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X