ബൈക്കുകളിലെ വീരപ്പനാവാൻ ഗറില്ല 450, ട്രയംഫുമായുള്ള ഒളിയുദ്ധത്തിന് വരാൻ ഇനി ദിവസങ്ങൾ മാത്രം

ഇന്ത്യയിലെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ രംഗം കൈയടക്കി വെച്ചിരിക്കുന്നവരാണ് റോയൽ എൻഫീൽഡ് (Royal Enfield). ബുള്ളറ്റും ക്ലാസിക്കും ഹിമാലയനുമെല്ലാം അരങ്ങുവാഴുന്ന വിഭാഗത്തെ ഉന്നംവെച്ചുകൊണ്ട് അടുത്തകാലത്തായി ഹോണ്ട, ബജാജ്, യെസ്‌ഡി, ജാവ, ഹീറോ, ട്രയംഫ്, ഹാർലി ഡേവിഡ്‌സൺ പോലുള്ള വമ്പൻമാരെല്ലാം ഇറങ്ങിത്തിരിച്ചുവെങ്കിലും വിറയ്ക്കാതെ പനപോലെ നിൽക്കുകയാണ് റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതക്കൾ. കാലത്തിനൊത്ത് പ്രശ്നങ്ങളെല്ലാം പരിഹരിച്ച് പുതുതലമുറയിലേക്ക് മോഡലുകളെ പരിഷ്ക്കരിച്ചതും ഹണ്ടർ 350 (Hunter 350), ഹിമാലയൻ 450 (Himalayan 450) പോലുള്ള കിടിലൻ ബൈക്കുകൾ അവതരിച്ചതുമാണ് എൻഫീൽഡിനെ പകരക്കാരനില്ലാത്തവരാക്കുന്നത്.

അടുത്തിടെ കൊണ്ടുവന്ന ഏറ്റവും പുതിയ ഹിമാലയൻ 450 ജനങ്ങൾ ഏറ്റെടുത്തതോടെ 450 സിസി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ മോട്ടോർസൈക്കിളിനെ പുറത്തിറക്കാനുള്ള റെഡിയായി കഴിഞ്ഞു റോയൽ എൻഫീൽഡ്. ഏറെ നാളായി വാർത്തകൾ കേൾക്കുന്നുണ്ടെങ്കിലും കമ്പനിയുടെ ഭാഗത്തു നിന്നും മോഡലിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.

Royal Enfield Guerrilla 450 Roadster Bike Teased

എന്നാൽ ഇപ്പോഴിതാ ഗറില്ല 450 എന്ന് പേരിട്ടിരിക്കുന്ന ഈ ബൈക്കിൻ്റെ ആദ്യ ടീസർ പങ്കുവെച്ചിരിക്കുകയാണ് എൻഫീൽഡിൻ്റെ മാതൃ കമ്പനിയായ ഐഷർ മോട്ടോർസിൻ്റെ മാനേജിംഗ് ഡയറക്ടർ സിദ്ധാർത്ഥ് ലാൽ. ഹിമാലയനെ അടിസ്ഥാനമാക്കിയുള്ള റോഡ്‌സ്റ്റർ മോട്ടോർസൈക്കിളായിരിക്കും ഇതെന്നാണ് വിവരം. 2024 ജൂലൈ 17-ാം തീയതി ബൈക്കിന്റെ ഔദ്യോഗിക അവതരണവും നടക്കും.

ഈ വർഷത്തെ റോയൽ എൻഫീൽഡിൻ്റെ ഏറ്റവും വലിയ ലോഞ്ച് ആയിരിക്കും ഗറില്ല 450. ഹിമാലയന്റെ അതേ പ്ലാറ്റ്ഫോമിന് പുറമെ ഷെർപ 450 സിസി എഞ്ചിനായിരിക്കും റോഡ്സ്റ്റർ ബൈക്കിന് തുടിപ്പേകാൻ എത്തുക. ഈ 452 സിസി സിംഗിൾ-സിലിണ്ടർ DOHC 4V ലിക്വിഡ് കൂൾഡ് എഞ്ചിന് 8,000 ആർപിഎമ്മിൽ 39 bhp പവറും 5,500 ആർപിഎമ്മിൽ 40 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

Royal Enfield Guerrilla 450 Roadster Bike Teased

ഹിമാലയനെപ്പോലെ ഗറില്ലയിലും സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള അതേ 6-സ്പീഡ് ഗിയർബോക്‌സായിരിക്കും ലഭിക്കുക. റോഡ്സ്റ്റർ മോട്ടോർസൈക്കിളായതിനാൽ തന്നെ ഗിയറിംഗിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടാവാനും സാധ്യതയുണ്ട്. അതുപോലെ റൈഡ്-ബൈ-വയർ ടെക്കും ഈ എഞ്ചിന് ലഭിച്ചേക്കും. ഓഫ്-റോഡ് മോഡലായ ഹിമാലയനേക്കാൾ കുറഞ്ഞ സീറ്റ് ഹൈറ്റും കുറഞ്ഞ സസ്‌പെൻഷൻ ട്രാവലും ഗ്രൗണ്ട് ക്ലിയറൻസും ഉള്ള ഗറില്ല കൂടുതൽ ഒതുക്കമുള്ള മോഡലായിരിക്കും.

RSU ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, ചെറിയ 17 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് ഹിമാലയനിൽ നിന്നും ഗറില്ലയെ വേറിട്ടുനിർത്തുന്ന മറ്റ് കാര്യങ്ങൾ. എഡിവി മോട്ടോർസൈക്കിളിന്റെ ഓഫ്-റോഡ് റെഡി ഡ്യുവൽ സ്‌പോർട് പാറ്റേൺ ടയറുകൾക്ക് പകരം കൂടുതൽ പ്രായോഗികമായ ട്യൂബ് ലെസ് സ്ട്രീറ്റ് ഓറിയൻ്റഡ് ടയറുകളായിരിക്കും ഗറില്ലയിൽ റോയൽ എൻഫീൽഡ് വാഗ്‌ദാനം ചെയ്യുക.

ടാങ്ക് ബ്രേസുകൾ, സൈഡ് ലഗേജ് മൗണ്ടുകൾ, റിയർ ലഗേജ് പ്രൊവിഷനുകൾ, ഫിക്സഡ് ഹെഡ്‌ലൈറ്റ് മൗണ്ടുകൾ എന്നിവ ഇല്ലാതാക്കുന്നതോടെ ബൈക്കിന്റെ ഭാരവും ഗണ്യമായി കുറഞ്ഞേക്കാം. അഡ്വഞ്ചർ ടൂററിനേക്കാൾ ഭാരം കുറവായതിനാൽ റോഡ്സ്റ്റർ പതിപ്പിന് കൂടുതൽ മികച്ച പെർഫോമൻസും ഇന്ധനക്ഷമതയും ഹാൻഡിലിംഗും ഉണ്ടായിരിക്കുമെന്നാണ് അനുമാനം. ഫ്യുവൽ ടാങ്കും ഹിമാലയനേക്കാൾ ചെറുതായിരിക്കും.

മറ്റ് ഫീച്ചറുകളിലേക്ക് നോക്കിയാൽ റോയൽ എൻഫീൽഡ് ഗറില്ല 450 റോഡ്സ്റ്ററിന് പൂർണ എൽഇഡി ലൈറ്റിംഗ്, ബ്ലൂടൂത്തോടുകൂടിയ TFT ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, സ്മാർട്ട്‌ഫോൺ ആപ്പ് സപ്പോർട്ട്, മ്യൂസിക് കൺട്രോൾ, ഗൂഗിൾ മാപ്‌സ് വഴിയുള്ള നാവിഗേഷൻ, അഡ്വാൻസ്ഡ് മെട്രിക്‌സ് എന്നീ സവിശേഷതകളെല്ലാം ലഭിക്കും. വില നിർണയത്തെ സംബന്ധിച്ചിടത്തോളം ഏകദേശം 2.30 ലക്ഷം മുതൽ 2.50 ലക്ഷം രൂപ വരെ എക്‌സ്ഷോറൂം വില പ്രതീക്ഷിക്കാം.

ഇന്ത്യൻ വിപണിയിലെ സബ് 500 സിസി സെഗ്മെന്റിൽ ട്രയംഫ് സ്പീഡ് 400, ഹാർലി ഡേവിഡ്‌സൺ X440, ഹീറോ മാവ്‌റിക്ക് 440, യെസ്‌ഡി റോഡ്‌സ്റ്റർ, ടിവിഎസ് അപ്പാച്ചെ RTR 310, ബിഎംഡബ്ല്യു G310 R, കെടിഎം 390 ഡ്യൂക്ക് എന്നീ വമ്പൻമാരെല്ലാമായിരിക്കും വരാനിരിക്കുന്ന റോയൽ എൻഫീൽഡ് ഗറില്ല 450 റോഡ്സ്റ്ററിന്റെ പ്രധാന എതിരാളികൾ. എന്തായാലും പുത്തൻ മോഡലിന്റെ വരവോടെ ഷോറൂമകളിൽ ഉത്സവത്തിനുള്ള തിരക്കായിരിക്കും.

More from DriveSpark

Article Published On: Saturday, June 29, 2024, 10:14 [IST]
English summary
Royal enfield guerrilla 450 roadster bike teased ahead of july 17 launch
കൂടുതല്‍... #royal enfield #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X