വൈബ്രേഷനില്ല, കംപ്ലയിന്റില്ല! പുതിയ ഗറില്ല 450 വാങ്ങുന്നുണ്ടേൽ ഇതൊക്കെയൊന്ന് അറിഞ്ഞുവെച്ചോ

അടുത്തകാലത്ത് വരെ ബുള്ളറ്റ് എന്ന് പറയുന്നത് വെറും വികാരമാണെന്ന് പറഞ്ഞ് കളിയാക്കുന്നവരായിരുന്നു ഒരു വിഭാഗം ആളുകൾ. ഒന്ന് ഓടിച്ചു നോക്കിയിട്ടുള്ളവർക്കും അതിൽ യാത്ര ചെയ്യുമ്പോൾ കിട്ടുന്ന പ്രതാപവും എല്ലാം വേറൊരു ബൈക്കിനും നൽകാനാവില്ലെന്നതാണ് ശരിക്കും യാഥാർഥ്യം. എങ്കിലും ഇടയ്ക്ക് ചെറിയ കംപ്ലയിന്റുകളെല്ലാം വന്ന് ഉടമകൾക്ക് പണികൊടുക്കുന്നത് പതിവായിരുന്നു. എന്നാൽ വാങ്ങാൻ ആളുകൾ ഇരച്ചെത്തുന്നത് കണക്കിലെടുത്ത് തങ്ങളുടെ മോട്ടോർസൈക്കിൾ നിരയെ ശരിക്കും പൊളിച്ചെഴുതുകയായിരുന്നു റോയൽ എൻഫീൽഡ്. എല്ലാ മോഡലുകളും പുതുതലമുറയിലേക്ക് മാറിയപ്പോൾ വൈബ്രേഷനുമില്ല, കംപ്ലയിന്റുമില്ലെന്ന സ്ഥിതിയായി. പോരാത്തത്തിന് ആധുനിക ബൈക്കുകളാൽ നിര കളർഫുള്ളുമായി.

ആദ്യമെത്തിയ ഹണ്ടർ 350 ഇരുകൈയും നീട്ടി ആളുകൾ സ്വികരിച്ചപ്പോൾ അടിമുടി മാറിയെത്തിയ ഹിമാലയൻ 450 ആവട്ടെ പകരക്കാരനില്ലാത്ത അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളായി മാറുകയും ചെയ്‌തു. ഇതിന്റെയെല്ലാം ആരവം കെട്ടടങ്ങുന്നതിനു മുമ്പേയിതാ എൻഫീൽഡ് ഫാൻസ് കാത്തിരുന്ന ഗറില്ല 450 മോഡലിനേയും കൂടി കളത്തിലെത്തിച്ചിരിക്കുകയാണ് കമ്പനി. ഏറ്റവും പുതിയ ഹിമാലയൻ 450 ജനങ്ങൾ ഏറ്റെടുത്തതോടെ 450 സിസി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി പണികഴിപ്പിച്ച രണ്ടാമത്തെ മോട്ടോർസൈക്കിളാണിത്.

Royal Enfield Guerrilla 450 Roadster

അതും കിടിലൻ വില നിർണയമാണ് റോയൽ എൻഫീൽഡ് ഗറില്ല 450 നിയോ റെട്രോ റോഡ്സ്റ്ററിന് സമ്മാനിച്ചിരിക്കുന്നത് എന്നതും വലിയൊരു കാര്യമാണ്. വിലയും വേരിയന്റുകളും അവസാനം പറയാം കേട്ടോ. സ്‌പെയിനിലെ ബാഴ്‌സലോണയിൽ നടന്ന ചടങ്ങിലാണ് ഗറില്ല പുറത്തിറക്കിയത്. കണ്ടാൽ ആരും സ്വന്തമാക്കാൻ കൊതിക്കുന്ന ഡിസൈനാണ് മോട്ടോർസൈക്കിളിനുള്ളത്. ഇനി ബൈക്കിനെ പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾ പറയാം.

എഞ്ചിനും ഗിയർബോക്‌സും: ഹിമാലയനിൽ അരങ്ങേറ്റം കുറിച്ച അതേ സിംഗിൾ സിലിണ്ടർ ഷെർപ്പ എഞ്ചിനാണ് പുതിയ ഗറില്ല 450 നിയോ റെട്രോ റോഡ്സ്റ്ററിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഈ ലിക്വിഡ്-കൂൾഡ് എഞ്ചിൻ 84 mm ബോറും 81.5 mm സ്ട്രോക്കും 11.5: 1 എന്ന കംപ്രഷൻ അനുപാതവുമാണ് നൽകുന്നത്. 42 mm ത്രോട്ടിൽ ബോഡിയും റൈഡ് ബൈ വയർ സംവിധാനവും ഇലക്ട്രോണിക് ഫ്യൂവൽ ഇഞ്ചക്‌റ്റഡ് ടെക്കുമെല്ലാം ബൈക്കിനെ കൂടുതൽ മോഡേണാക്കുന്ന കാര്യങ്ങളാണ്.

Royal Enfield Guerrilla 450 Roadster

പുതിയ ഗറില്ലയിലെ 452 സിസി എഞ്ചിന് 8,000 ആർപിഎമ്മിൽ 39.50 bhp പവറും 5,500 ആർപിഎമ്മിൽ 40 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയും. സുഗമമായ ഗിയർ ഷിഫ്റ്റുകളെ സഹായിക്കാൻ സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്സും ചെയിൻ ഡ്രൈവും വഴിയാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മൈലേജിന്റെ കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഹിമാലയനേക്കാൾ ഇന്ധനക്ഷമതയുള്ള മോഡലാവും ഗറില്ലയെന്നാണ് അനുമാനം.

ഷാസി, സസ്പെൻഷൻ ബ്രേക്കിംഗ്: ഹിമാലയൻ 450 പണികഴിപ്പിച്ചിരിക്കുന്ന അതേ സ്റ്റീൽ, ട്യൂബുലാർ ഫ്രെയിം ഷാസിയിലാണ് റോയൽ എൻഫീൽഡ് ഗറില്ല 450 പതിപ്പും നിർമിക്കുന്നത്. പക്ഷേ, അഡ്വഞ്ചർ ടൂറർ മോഡലിനെ അപേക്ഷിച്ച് റോഡ്സ്റ്റർ മോട്ടോർസൈക്കിളിന് വ്യത്യസ്തമായ ഒരു സബ്-ഫ്രെയിം ഉണ്ട്. പുതിയ ഗറില്ലയിൽ കാണുന്ന മറ്റൊരു വ്യത്യാസം USD യൂണിറ്റുകൾക്ക് പകരം പരമ്പരാഗത രീതിയിലുള്ള ഫ്രണ്ട് ഫോർക്കുകളുടെ സാന്നിധ്യമാണ്.

Royal Enfield Guerrilla 450 Roadster

അതേസമയം പിന്നിൽ ഗറില്ല 450 ഒരു മോണോഷോക്ക് സജ്ജീകരണമാണ് ഉപയോഗിച്ചിരിക്കുന്നത്. ഫ്രണ്ട് സസ്പെൻഷൻ 140 mm വീൽ ട്രാവൽ അനുവദിക്കുമ്പോൾ, പിന്നിലെ മോണോഷോക്ക് 150 mm ട്രാവൽ അനുവദിക്കുന്നു. ബ്രേക്കിംഗിലേക്ക് വന്നാൽ രണ്ട് പിസ്റ്റൺ കാലിപ്പറുകളുള്ള മുൻവശത്ത് 310 mm ഡിസ്‌ക്കും പിന്നിൽ 270 mm ഡിസ്‌കും സിംഗിൾ പിസ്റ്റൺ കാലിപ്പറുമാണ് ബ്രേക്കിംഗ് സെറ്റപ്പിനായി ഉപയോഗിച്ചിരിക്കുന്നത്. പോരാത്തതിന് ഡ്യുവൽ ചാനൽ എബിഎസും സ്റ്റാൻഡേർഡായി കിട്ടും.

വീലിന്റെ കാര്യത്തിലേക്ക് വന്നാൽ ഫ്രണ്ടിൽ 21 ഇഞ്ചും, പിന്നിൽ 17 ഇഞ്ച് സ്പോക്ക് വീലുകളുമായി വരുന്ന ഹിമാലയനിൽ നിന്ന് വ്യത്യസ്തമായി, പുതിയ ഗറില്ല 450 റോഡ്‌സ്റ്ററിന് രണ്ട് വശങ്ങളിലും 17 ഇഞ്ച് അലോയ് വീലുകളാണ് റോയൽ എൻഫീൽഡ് ഉപയോഗിച്ചിരിക്കുന്നത്. ബെസ്പോക്ക് ട്രെഡ് പാറ്റേണുകളോട് കൂടിയ വീതിയേറിയ സിയെറ്റിൽ നിന്നുള്ള ട്യൂബ്‌ലെസ് ടയറുകളുമായാണ് ബൈക്ക് നിരത്തിലേക്ക് ഓടിയിറങ്ങുന്നത്.

വലിപ്പവും ഭാരവും: റോയൽ എൻഫീൽഡ് ഗറില്ലയുടെ വലിപ്പത്തിന്റെ കാര്യമെടുത്താൽ ബൈക്കിന് മൊത്തത്തിൽ 2,090 mm നീളവും 833 mm വീതിയും 1,125 mm ഉയരവും 1,440 mm നീളമുള്ള വീൽബേസുമാണുള്ളത്. അതേസമയം റോഡ്സ്റ്റർ മോട്ടോർസൈക്കിളിന് 169 mm ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. 174 കിലോഗ്രാം ഭാരമാണ് ഇതിന് വരുന്നത്. എന്നാൽ പെട്രോൾ 90 ശതമാനം നിറച്ചാൽ വെയ്റ്റ് 185 കിലോഗ്രാമായി ഉയരും.

വിലയും വേരിയന്റും: റോയൽ എൻഫീൽഡ് ഗറില്ല 450 നിയോ റെട്രോ റോഡ്സ്റ്റർ മൂന്ന് വ്യത്യസ്‌ത വകഭേദങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ബേസ് അനലോഗ് വേരിയൻ്റിന് ഇന്ത്യയിൽ 2.39 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം മോട്ടോർസൈക്കിളിന്റെ മിഡ് ലെവൽ ഡാഷിന് 2.49 ലക്ഷം രൂപയും ടോപ് എൻഡ് ഫ്ലാഷിന് 2.54 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

More from DriveSpark

Article Published On: Wednesday, July 17, 2024, 10:28 [IST]
English summary
Royal enfield guerrilla 450 roadster engine specs dimensions weight details
കൂടുതല്‍... #royal enfield #new launches #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X