ട്രയംഫിന്റെ ഹുങ്ക് ഇതോടെ തീരും, എൻഫീൽഡിൽ നിന്നും വരാനിക്കുന്ന 450 സിസി ബൈക്കിനെ കണ്ടോ

ബുള്ളറ്റും ക്ലാസിക്കും മാത്രമല്ല തങ്ങളുടെ ആവനാഴിയിലെ അസ്ത്രങ്ങളെന്ന് തെളിയിച്ചവരാണ് റെട്രോ മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് (Royal Enfield). ഹിമാലയനും 650 ട്വിൻസുമെല്ലാം പുറത്തിറക്കി തങ്ങളുടെ കഴിവുകൾ ലോകത്തിന് തുറന്നുകാട്ടാനും ബ്രാൻഡിനായിട്ടുണ്ട്. ബൈക്കിൽ ലോകം ചുറ്റാൻ പലരേയും പ്രേരിപ്പിച്ചവരാണ് എൻഫീൽഡ് എന്നുപറഞ്ഞാലും തെറ്റൊന്നുമില്ല.

വൈബ്രേഷനാണ് എടുത്താൽ പണികിട്ടും എന്നുള്ള കമന്റുകളെയെല്ലാം നിഷ്പ്രഭമമാക്കിയാണ് ഇന്ന് എൻഫീൽഡ് കുതിക്കുന്നത്. അടിക്കടി മോഡൽ നിരയിലേക്ക് പുത്തൻ മോട്ടോർസൈക്കിളുകളെ പുറത്തിറക്കി കമ്പനി ഞെട്ടിക്കാറുമുണ്ട്. അടുത്തിടെ ഹിമാലയൻ 450 ആണ് ബ്രാൻഡിന്റേതായി പുറത്തിറങ്ങിയത്. എല്ലാ കാര്യത്തിലും മുൻഗാമിയേക്കാൾ കിടിലമായെത്തിയ അഡ്വഞ്ചർ ബൈക്കിനെ ഇരുകൈയും നീട്ടിയാണ് ഫാൻസ് സ്വീകരിച്ചത്.

Royal Enfield Guerrilla 450 Spotted Testing In Chennai

ഇപ്പോഴിതാ 450 സിസി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ മോഡലിനെ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് റോയൽ എൻഫീൽഡ്. ഗറില്ല 450 എന്ന് പേരിട്ടിരിക്കുന്ന ഈ ബൈക്കിൻ്റെ ഔദ്യോഗിക ലോഗോയും ബ്രാൻഡ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മിക്കവാറും ഈ വർഷം അവസാനത്തോടെ എത്തുന്ന ഹിമാലയന്റെ ഈ നേക്കഡ് പതിപ്പിന്റെ പരീക്ഷണയോട്ട ഘട്ടത്തിലാണ് കമ്പനിയിപ്പോൾ. കൃത്യമായ രൂപം വെളിപ്പെടുന്ന സ്പൈ ചിത്രങ്ങളും ഇപ്പോൾ ഡ്രൈവ്സ്പാർക്കിലൂടെ പുറത്തുവിടുകയാണ്.

വരാനിരിക്കുന്ന റോയൽ എൻഫീൽഡ് ഗറില്ല 450-യെ കുറിച്ച് പറയുമ്പോൾ ഹിമാലയൻ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിളിൻ്റെ അതേ ഷാസിയും എഞ്ചിനുമായിരിക്കും ഈ മോഡലും ഉപയോഗിക്കുക. എന്നാൽ കൂടുതലും ഓൺ-റോഡ് അധിഷ്ഠിതമായി നിർമിക്കുന്നതിനാൽ ഗറില്ലയുടെ സസ്പെൻഷൻ സജ്ജീകരണത്തിൽ വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ട്. പരീക്ഷണയോട്ടത്തിന് നിരത്തിലിറങ്ങിയ ബൈക്ക് ട്രാവൽ കൂടിയ പരമ്പരാഗതമായ ഫ്രണ്ട് സസ്‌പെൻഷനാണ് ഉപയോഗിച്ചിരിക്കുന്നത്.

Royal Enfield Guerrilla 450 Spotted Testing In Chennai

അലോയ് വീലുകളും ചെറിയ 17 ഇഞ്ച് റോഡ്-ബയേസ്ഡ് ടയറുകളും മോഡലിൻ്റെ സവിശേഷതയായതിനാൽ ഹൈവേയിലും മറ്റ് ഓപ്പൺ റോഡുകളിലുമെല്ലാം മികച്ച പെർഫോമൻസ് തന്നെ കാഴ്ച്ചവെക്കാനാവുമെന്നാണ് വിവരം. ഹിമാലയൻ 450 അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നതെങ്കിലും ഗ്രൗണ്ട് ക്ലിയറൻസ് കുറവായിരിക്കും. മൊത്തത്തിലുള്ള റൈഡിംഗ് സ്റ്റാൻസ്, വീതിയേറിയ ഹാൻഡിൽബാർ, ചെറുതായി പിന്നിലേക്ക് മാറ്റിയ ഫൂട്ട്പെഗുകൾ എന്നിവയും ഗറില്ലയുടെ പ്രത്യേകതകളായിരിക്കും.

പെർഫോമൻസിന്റെ കാര്യത്തിലേക്ക് നോക്കിയാൽ ഏറ്റവും പുതിയ റോയൽ എൻഫീൽഡ് ഗറില്ലാ 450 മോഡലിന് 40 bhp കരുത്തിൽ പരമാവധി 40 Nm torque വരെ ഉത്പാദിപ്പിക്കാനാവുന്ന അതേ 450 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിൻ തന്നെയായിരിക്കും കടമെടുക്കുക. സ്ലിപ്പ് ആൻഡ് അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കുകയും ചെയ്യും. ട്യൂണിംഗിലും വ്യത്യാസമുണ്ടാവാൻ സാധ്യതയില്ല.

Royal Enfield Guerrilla 450 Spotted Testing In Chennai

ഗറില്ലാ 40 മോഡലിലൂടെ 390 ഡ്യൂക്ക്, ട്രയംഫ് സ്പീഡ് 400 തുടങ്ങിയ ബൈക്കുകളുമായി ഏറ്റുമുട്ടാനാണ് റോയൽ എൻഫീൽഡ് പദ്ധതിയിടുന്നത്. വില നിർണയത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഒന്നുമില്ലാത്തതിനാൽ ഗറില്ലയുടെ എക്സ്ഷോറൂം വില ഏകദേശം 2.50 ലക്ഷം രൂപ മുതലായിരിക്കാനാണ് സാധ്യത. ഇതിനു പുറമെ ഈ വർഷം തന്നെ പുതിയ 750 സിസി എഞ്ചിനുള്ള ഇന്റർസെപ്റ്ററും കോണ്ടിനെന്റൽ ജിടിയും പുറത്തിറക്കാനുള്ള പദ്ധതികളും കമ്പനിയുടെ അണിയറയിലുണ്ട്.

നിലവിൽ വലിയ പാരലൽ ട്വിൻ എഞ്ചാനാണ് 650 സിസി മോട്ടോർസൈക്കിളുകൾ ഉപയോഗിക്കുന്നതെങ്കിലും സെഗ്മെന്റിലെ മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഉണ്ടാവുന്ന പെർഫോമൻസ് കുറവ് നികത്താനാണ് റോയൽ എൻഫീൽഡ് 750 സിസി കപ്പാസിറ്റിയിലേക്ക് നീങ്ങുന്നത്. വരാനിരിക്കുന്ന 750 സിസി എഞ്ചിൻ അതിൻ്റെ നിലവിലെ 650 സിസി പാരലൽ-ട്വിൻ എഞ്ചിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

Royal Enfield Guerrilla 450 Spotted Testing In Chennai

പുതുതായി വികസിപ്പിക്കുന്ന 750 എഞ്ചിന് ഏകദേശം 60 bhp പവറിൽ 55 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് സൂചന. കൂടുതൽ കരുത്തുമായി എത്തുന്ന ശേഷികൂടിയ പാരലൽ-ട്വിൻ എഞ്ചിൻ ഉപയോഗിച്ച് പെർഫോമൻസിലെ പോരായ്‌മകൾ പരിഹരിക്കാനാവുമെന്നാണ് റോയൽ എൻഫീൽഡ് വിലയിരുത്തിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ 650 സിസി എഞ്ചിനുമായി ബ്രാൻഡിന്റെ പുതിയൊരു അഡ്വഞ്ചർ ടൂറർ ബൈക്കും എത്തിയേക്കും.

More from DriveSpark

Article Published On: Thursday, May 9, 2024, 17:48 [IST]
English summary
Royal enfield guerrilla 450 spotted testing in chennai ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X