ഇനി ടെൻഷനില്ലാതെ എവിടെയും പോവാം, ഹിമാലയനിലെ ആ കുറവും നികത്തി റോയൽ എൻഫീൽഡ്

പ്രത്യേകിച്ച് ആമുഖമൊന്നും വേണ്ടാത്ത മോട്ടോർസൈക്കിളാണ് റോയൽ എൻഫീൽഡ് ഹിമാലയൻ (Royal Enfield Himalayan). എന്താണ് അഡ്വഞ്ചർ ടൂറർ ബൈക്കുകളെന്ന് (Adventure Tourer Motorcycles) ഇന്ത്യക്കാർക്ക് മനസിലാക്കി കൊടുത്ത മോഡൽ ഇന്ന് അതിന്റെ രണ്ടാംതമലുറ ആവർത്തനത്തിലാണ് വിറ്റഴിയുന്നത്. ദീർഘദൂര യാത്രകൾക്ക് ട്രെയിനും ബസുമെല്ലാം പിടിച്ചുപോയവർ പോലും ഹിമാലയൻ വാങ്ങി ഇതിലായി യാത്ര. 411 സിസി മോഡലായ ഹിമാലയനിലൂടെ രാജ്യം വെട്ടിപ്പിടിച്ച കമ്പനി ഇന്ന് 450 സിസിയിലാണ് ആറാടുന്നത്. മുൻഗാമിക്കുണ്ടായിരുന്ന പോരായ്‌മകളെല്ലാം വെട്ടിയൊതുക്കിയാണ് പുതുപുത്തൻ ആവർത്തനം കഴിഞ്ഞ വർഷം വിപണിയിലേക്ക് എത്തുന്നത്.

മുന്‍ഗാമിക്കുണ്ടായിരുന്ന എല്ലാ പോരായ്മകളും നികത്തി പുതിയ പ്ലാറ്റ്‌ഫോമും കരുത്തുറ്റ എഞ്ചിനും ആധുനിക ഫീച്ചറുകളുമെല്ലാം നിറച്ചായിരുന്നു ഹിമാലയൻ 450 പതിപ്പ് വരവറിയിച്ചത്. പെർഫോമൻസിൽ ആളുകളെല്ലാം വീണുവെങ്കിലും അന്നും ഇന്നും വണ്ടി ട്യൂബ്‌ലെസിൽ വാങ്ങാനാവില്ലെന്ന കുറവ് അതേപടി നിലനിന്നു. എവിടെയെങ്കിലും വെച്ച് പഞ്ചറായാൽ ബൈക്ക് തള്ളിക്കൊണ്ട് പോലും പോവാനാവാത്തത്ര ഭാരമായിരുന്നു ഇവനുണ്ടായിരുന്നത്. എന്നാൽ ഇപ്പോഴിതാ ഇതിനും പരിഹാരമായിരിക്കുകയാണ്.

Royal Enfield Himalayan 450 Launched With Tubeless Tyres

ട്യൂബ് ലെസ് ടയറുകളുടെ അഭാവം ഇനി ഹിമാലയൻ 450 മോഡലിനെ ബാധിക്കില്ല. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ട്യൂബ് ലെസ് ടയറുകളുമായി അഡ്വഞ്ചർ മോട്ടോർസൈക്കിൾ വിപണിയിൽ എത്തിയിരിക്കുകയാണ്. പുതിയ 450 സിസി മോഡൽ പുറത്തിറക്കിയപ്പോൾ സ്റ്റാൻഡേർഡ് ഫിറ്റ്‌മെൻ്റായി വയർ-സ്‌പോക്ക് വീലുകളായിരുന്നു കമ്പനി സജ്ജീകരിച്ചിരുന്നത്. ഈ വയർ-സ്‌പോക്ക് വീലുകൾ ട്യൂബ് ലെസ് ടയറുകളുമായി പൊരുത്തപ്പെട്ടിരുന്നില്ലെന്നത് വാങ്ങാനെത്തിയവരെ നിരാശരാക്കിയിരുന്നു.

എന്നാൽ അധികം വൈകാതെ തന്നെ ഈ ഫീച്ചർ നൽകാമെന്ന ഉറപ്പും റോയൽ എൻഫീൽഡ് അന്നേ തന്നിരുന്നു. ഹോമോലോഗേഷൻ പ്രക്രിയകൾക്ക് അൽപം സമയം വേണ്ടിവന്നിരുന്നുവെന്നതാണ് വൈകാൻ കാരണമായത്. പുതിയ ഹിമാലയൻ 450 വാങ്ങുന്നവർക്കും നിലവിലുള്ള ഉടമകൾക്കും ഈ പുതിയ ട്യൂബ്‌ലെസ് വയർ-സ്‌പോക്ക് വീലുകൾ സ്വന്തമാക്കാമെന്നതാണ് കൈയടി അർഹിക്കുന്ന വിഷയം. പുതിയ ഹിമാലയൻ 450 വാങ്ങുന്നവർക്ക് MiY ഓപ്ഷനായി ഈ ട്യൂബ്‌ലെസ് വയർ-സ്‌പോക്ക് വീലുകൾ സ്വന്തമാക്കാം.

Royal Enfield Himalayan 450 Launched With Tubeless Tyres

ഇങ്ങനെ ബൈക്ക് വാങ്ങുമ്പോൾ 2.96 ലക്ഷം രൂപയായിരിക്കും എക്സ്ഷോറൂം വിലയെന്ന് മാത്രം. അതായത് 2.85 ലക്ഷം രൂപയിൽ നിന്ന് വില ആരംഭിക്കുന്ന ട്യൂബ്-ടൈപ്പ് ടയർ ഘടിപ്പിച്ച മോഡലിനേക്കാൾ 11,000 രൂപ അധികമായി മുടക്കേണ്ടി വരുമെന്ന് സാരം. നിലവിലുള്ള റോയൽ എൻഫീൽഡ് ഹിമാലയൻ 450 ഉടമകൾക്ക് കമ്പനിയുടെ ജെനുവിൻ മോട്ടോർസൈക്കിൾ ആക്‌സസറീസ് (GMA) കാറ്റലോഗ് വഴി പുതുതായി ഹോമോലോഗ് ചെയ്‌തതും ലോഞ്ച് ചെയ്തതുമായ ട്യൂബ്‌ലെസ് വയർ-സ്‌പോക്ക് വീലുകൾ വാങ്ങാം.

ഈ ആക്‌സസറിക്ക് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില 12,424 രൂപയാണ്. ട്യൂബ്‌ലെസ് വയർ-സ്‌പോക്ക് വീലുകൾ ഉണ്ടെങ്കിൽ ഓഫ്-റോഡിംഗിലും ഓൺ-റോഡിലുമുള്ള യാത്രകളിൽ റൈഡർമാർക്ക് ആശങ്ക ഒഴിവാക്കാനാവും. അപ്രതീക്ഷിത പഞ്ചറുകൾക്കെതിരായ ഒരു പ്രധാന ആയുധമായതിനാൽ അൽപം ഉയർന്ന വില മുടക്കിയാലും നഷ്ടം വരില്ല. പുതിയ ട്യൂബ്‌ലെസ് വയർ-സ്‌പോക്ക് വീലുകൾ ഒഴികെ മറ്റ് മാറ്റങ്ങളൊന്നും റോയൽ എൻഫീൽഡ് ഹിമാലയൻ 450 എഡിവിക്ക് ലഭിച്ചിട്ടില്ല.

Royal Enfield Himalayan 450 Launched With Tubeless Tyres

452 സിസി ചെയ്യുന്ന ഷെർപ 450 എഞ്ചിനാണ് പുത്തൻ ഹിമാലയന്റെ ഹൃദയം. ഈ സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് DOHC 4V എഞ്ചിൻ 8,000 ആർപിഎമ്മിൽ 40 bhp കരുത്തും 5,500 ആർപിഎമ്മിൽ പരമാവധി 40 Nm ടോർക്കും വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്ലിപ്പർ അസിസ്റ്റ് ക്ലച്ച് ഉള്ള 6-സ്പീഡ് ഗിയർബോക്‌സുമായാണ് ഈ കിടിലൻ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ട്യൂബ്‌ലെസ് ടയറുകൾ ചേർത്താലും വീലുകൾ ഇപ്പോഴും വയർ സ്‌പോക്കായതിനാൽ ഹിമാലയൻ 450 മോട്ടോർസൈക്കിളിന് അതിന്റെ ഓഫ്-റോഡിംഗ് മികവ് നിലനിർത്താനായിട്ടുണ്ട്. അലോയ് വീലുകളേക്കാൾ കഴിവാണ് നൽകുന്നതെന്ന കാര്യം പലർക്കും അറിയില്ല. USD ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോ-ഷോക്ക്, രണ്ടറ്റത്തും ഡിസ്ക് ബ്രേക്ക് സജ്ജീകരണം, ഡ്യുവൽ ചാനൽ എബിഎസ് എന്നിവയും അതിലേറെയും പോലെയുള്ള സജ്ജീകരണങ്ങളും ബൈക്കിലുണ്ട്.

ഫീച്ചറുകളുടെ കാര്യത്തിലും അളിപ്പോൾ മോഡേണാണെന്ന് വേണം പറയാൻ. എൽഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ടെയില്‍ ലാമ്പ്, കളര്‍ ടിഎഫ്ടി സ്‌ക്രീൻ എന്നിവയാണ് എടുത്തു പറയേണ്ട കാര്യങ്ങൾ. സ്പീഡ്, ഡിസ്റ്റന്‍സ്, ഫ്യുവല്‍ ഗേജ് എന്നിവ കാണിക്കുന്ന പാനലിന് മുകളില്‍ യാത്രകള്‍ കൂടുതല്‍ എളുപ്പമാക്കാനായി നാവിഗേഷനും മറ്റും ഡിസ്‌പ്ലേയില്‍ ഇന്‍-ബില്‍റ്റായി വരുന്നുമുണ്ട്.

More from DriveSpark

Article Published On: Friday, September 27, 2024, 13:23 [IST]
English summary
Royal enfield himalayan 450 launched with tubeless tyres check out the price details
കൂടുതല്‍... #royal enfield #royal enfield himalayan #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X