ഇങ്ങനൊരു ബൈക്ക് ഇനി വാങ്ങാൻ കിട്ടില്ല, 4.25 ലക്ഷം രൂപ വിലയുള്ള ഈ ബുള്ളറ്റിന്റെ ഡെലിവറി തുടങ്ങി

ബൈക്കിൽ ഒരു ലോംഗ് ട്രിപ്പ് പിടിച്ചാലോയെന്ന് വിചാരിച്ചാൽ ബുള്ളറ്റ് ഉണ്ടായിരുന്നുവെങ്കിൽ എന്നോർക്കുന്നവരാണ് നമ്മളിൽ പലരും. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമ ഇറങ്ങിയതിനു ശേഷമാണ് റോയൽ എൻഫീൽഡിന്റെ ക്ലാസിക്കും ബുള്ളറ്റുമെല്ലാം യൂത്തിനിടയിൽ കൂടുതൽ ട്രെൻഡിംഗായത്. അന്ന് വൈബ്രേഷനും കംപ്ലയിന്റുകളും ഒരുപാടുണ്ടായിരുന്നുവെങ്കിലും ബുള്ളറ്റ് വികാരത്തിന്റെ മുന്നിൽ ഇവയെല്ലാം നാം മറന്നുപോവുകയായിരുന്നു.

എന്നാൽ അവിടുന്ന് കംപ്ലയിന്റുകളും വൈബ്രേഷനുമെല്ലാം പാടെ മാറ്റി എൻഫീൽഡ് മോഡലുകൾ പാടെ മോഡേണായി. ഒപ്പം പുത്തൻ ബൈക്കുകൾ ഒരുപാട് എൻഫീൽഡിലേക്കെത്തി. . പെർഫക്‌ടായ ക്ലാസിക് റെട്രോ മോട്ടോർസൈക്കിളുകൾ തേടുന്നവരുടെ ഡ്രീം ഡെസ്റ്റിനേഷനായി ബ്രാൻഡ് മാറുകയും ചെയ്‌തു. കോണ്ടിനെന്റൽ ജിടിയും ഇന്റർസെപ്റ്ററും അരങ്ങുവാഴുന്ന 650 സിസി വിഭാഗത്തിലേക്ക് എല്ലാം തികഞ്ഞൊരു മോഡൽ എത്തിയ വിശേഷവും ഏവരും അറിഞ്ഞുകാണുമല്ലോ.

Royal Enfield Shotgun 650 Motoverse Limited Edition Model Delivery Starts

ഷോട്ട്ഗൺ 650 എന്ന തട്ടുപൊളിപ്പൻ പാരലൽ ട്വിൻ മോട്ടോർസൈക്കിളിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. റൈഡർ മാനിയ എന്നറിയപ്പെടുന്ന കഴിഞ്ഞ വർഷത്തെ മോട്ടോവേഴ്സിലാണ് മോഡലിനെ ആദ്യം അവതരിപ്പിച്ചത്. ഈ ബൈക്കിന്റെ മോട്ടോവേഴ്സ് ലിമിറ്റഡ് എഡിഷൻ മോഡലിന്റെ 25 യൂണിറ്റുകൾ മാത്രമേ തുടക്കത്തിൽ വിതരണം ചെയ്യുകയുള്ളൂവെന്നും നറുക്കെടുപ്പിലൂടെയാവും ഈ ഉടമകളെ കണ്ടെത്തുകയെന്നും കമ്പനി അന്നേ അറിയിച്ചിരുന്നു.

ആകെയിറങ്ങുന്ന കുറച്ച് യൂണിറ്റുകളുടെ ഉടമയായാൽ നിരത്തിലെത്തുമ്പോൾ അതൊരു ഗമയായിരിക്കുമല്ലോ. ഇക്കാരണത്താൽ തന്നെ ഷോട്ട്ഗണ്ണിന്റെ ലിമിറ്റഡ് എഡിഷൻ പതിപ്പ് സ്വന്തമാക്കാൻ എത്തിയത് ധാരാളം പേരാണ്. ദേ ഇപ്പോൾ ഇന്ത്യയിലെ ആദ്യത്തെ ഉപഭോക്താവിന് മോട്ടോർസൈക്കിളിന്റെ ഡെലിവറി നൽകിയിരിക്കുകയാണ് കമ്പനി. ഗരാജ് റിവ്യൂസ് എന്ന യൂട്യൂബ് ചാനലിലൂടെ ഇതിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

Royal Enfield Shotgun 650 Motoverse

കൈകൊണ്ട് പൂർണമായും പെയ്‌ന്റ് ചെയ്‌താണ് റോയൽ എൻഫീൽഡ് ഷോട്ട്ഗൺ 650 ലിമിറ്റിഡ് എഡിഷൻ പുറത്തിറക്കുന്നത്. കസ്റ്റം ഇൻസ്പയേർഡ് റോഡ്സ്റ്റർ എന്നാണ് മോഡലിനെ എൻഫീൽഡ് വിശേഷിപ്പിക്കുന്നത് തന്നെ. സവിശേഷമായ ബൈക്കായതിനാൽ തന്നെ 4.25 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് കമ്പനി വിപണിയിൽ കൊണ്ടുവന്നതും. 2021 മിലാനിൽ നടന്ന EICMA ഷോയിൽ ബ്രാൻഡ് പരിചയപ്പെടുത്തിയ SG650 ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഷോട്ട്ഗൺ 650 പണികഴിപ്പിച്ചിരിക്കുന്നത്.

ഗ്രേഡിയന്റ്-സ്റ്റൈൽ ഗ്രാഫിക്സും നിയോൺ വിശദാംശങ്ങളുമുള്ള കസ്റ്റമൈസായി രൂപകൽപ്പന ചെയ്ത, കൈകൊണ്ട് പെയിന്റ് ചെയ്ത ബോഡി പാനലുകളാണ് ബൈക്കിന്റെ മോട്ടോവേഴ്സ് എഡിഷനെ സവിശേഷമാക്കുന്നത്. ഫ്രണ്ട് ഫെൻഡർ, എഞ്ചിൻ കവർ എന്നിങ്ങനെ നിരവധി പിയാനോ ബ്ലാക്ക് ഘടകങ്ങൾ ബൈക്കിന് ലഭിക്കുന്നുണ്ടെന്നും അഴക് വർധിപ്പിക്കുന്ന കാര്യമാണ്. റോയൽ എൻഫീൽഡ് ഷോട്ട്ഗൺ ശരിക്കും സൂപ്പർ മീറ്റിയോർ 650 അടിസ്ഥാനമാക്കിയുള്ളതാണ്.

Royal Enfield Shotgun 650 Motoverse

എങ്കിലും ചില പ്രധാന വ്യത്യാസങ്ങൾ കൊണ്ടുവന്ന് അഴകേകാൻ ബ്രാൻഡിനായിട്ടുണ്ട്. എൽഇഡി ഹെഡ്‌ലാമ്പ്, ട്രിപ്പർ നാവിഗേഷനോടുകൂടിയ ഡിജി-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ടെയിൽലൈറ്റ് എന്നിവയെല്ലാമാണ് ബൈക്കിലെ പ്രധാന ഫീച്ചറുകൾ. സിംഗിൾ ഫ്ലോട്ടിംഗ് സീറ്റ് ബോബർ സ്റ്റൈൽ മോട്ടോർസൈക്കിളാണിത് എന്നതും പ്രത്യേകം ഓർമിപ്പിക്കുന്ന കാര്യമാണ്.

ഇനി കസ്റ്റമൈസേഷൻ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ബാർ എൻഡ് മിററുകൾ, സ്‌കൾപ്പഡ് സോളോ സീറ്റ്, കോൺട്രാസ്റ്റ് കട്ട് ബില്ലറ്റ് റിമ്മുകൾ എന്നിവയുൾപ്പെടെ 31 ഒറിജിനൽ മോട്ടോർസൈക്കിൾ ആക്സസറികൾ ഷോട്ട്ഗൺ 650-ന് വേണ്ടി റോയൽ എൻഫീൽഡ് തയാറാക്കിയിട്ടുണ്ട്. കൂടാതെ റോയൽ എൻഫീൽഡ് വിംഗ്മാൻ ആപ്പ് ഫീച്ചർ റൈഡർമാർക്ക് അവരുടെ ബൈക്കിന്റെ ലൊക്കേഷൻ, ഫ്യുവൽ, എഞ്ചിൻ ഓയിൽ ലെവലുകൾ, സർവീസ് റിമൈൻഡറുകൾ എന്നിവയെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും നൽകും.

Royal Enfield Shotgun 650 Motoverse

മീറ്റിയോറിലെ 648 സിസി, പാരലൽ-ട്വിൻ, 4-സ്ട്രോക്ക്, SOHC, എയർ-ഓയിൽ കൂൾഡ്, ഇലക്ട്രോണിക് ഫ്യുവൽ ഇഞ്ചക്റ്റഡ് എഞ്ചിൻ തന്നെയാണ് ഷോട്ട്ഗൺ 650-യുടെയും ഹൃദയം. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 46.4 bhp പവറിൽ പരമാവധി 52.3 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ബൈക്കിന്റെ ഇന്ധനക്ഷമത ലിറ്ററിന് ഏകദേശം 22 കിലോമീറ്ററാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Wednesday, January 24, 2024, 10:23 [IST]
English summary
Royal enfield shotgun 650 motoverse limited edition model delivery starts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X