ടാറ്റയ്ക്ക് സൈക്കിൾ പണിയാനും അറിയാല്ലേ, കുറഞ്ഞ വിലയ്ക്ക് നല്ലൊരു ഇലക്‌ട്രിക് സൈക്കിൾ വാങ്ങിയാലോ?

കൊവിഡ് മഹാമാരി വന്നതോടെ ഉണർവ് ലഭിച്ചത് സൈക്കിൾ വിപണിക്കാണ്. ലോക്ക്ഡൌൺ കാലത്ത് ആരോഗ്യ സംരക്ഷണത്തിനായി ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിച്ചത് സൈക്കിളിംഗിനെയാണ്. അടച്ചുപൂട്ടലിന്റെ സമയത്ത് പോലും സർക്കാരുകൾ ഇതിനായി ഇളവ് കൊടുത്തതിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്. എത്ര പ്രായമായാലും സൈക്കിള്‍ ചവിട്ടുന്നത് ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ നിരവധി ഗുണങ്ങളുണ്ടെന്നത് ആളുകൾ തിരിച്ചറിഞ്ഞ. അവിടുന്ന് വൈദ്യുതീകരണത്തിന്റെ വേഗതയും ഈ വിഭാഗത്തിനുണ്ടായിട്ടുണ്ട്. ഇരുചക്ര വാഹന മേഖലയിൽ ഇലക്ട്രിക് വിപ്ലവം ആരംഭിച്ചതോടെ പല കമ്പനികളും ഇലക്ട്രിക് സൈക്കിളുകളും (Electric Cycle) പുറത്തിറക്കി തുടങ്ങി.

അതിനാൽ നിരവധി അനവധി മോഡലുകളും കമ്പനികളുമാണ് സൈക്കിളുകൾ നിർമിക്കുന്നത്. പണ്ട് ഹീറോ, ബിഎസ്എ, എംടിബി എന്ന സൈക്കിൾ ബ്രാൻഡുകളുടെ പേരുകൾ മാത്രമേ നാം കേട്ടിരുന്നുവെങ്കിൽ ഇന്ന് ടാറ്റയുൾപ്പടെയുള്ള പ്രമുഖ ബ്രാൻഡുകൾ മത്സരിക്കുന്ന വിഭാഗമാണിത്. ടാറ്റ ഇന്റർനാഷണലിന്റെ ഉപസ്ഥാപനമായ സ്‌ട്രൈഡർ സൈക്കിൾസിന്റെ പേര് കേൾക്കാത്തവരായി ആരും തന്നെയുണ്ടാവില്ല.

Stryder ETB 200 Electric Cycle Unveiled

പുതുത്തൻ ഇലക്ട്രിക് സൈക്കിളുകളിലൂടെ വിപ്ലവം തീർക്കുന്ന ബ്രാൻഡ് പുതുതായി മറ്റൊരു മോഡൽ കൂടി വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ. സ്‌ട്രൈഡർ ETB 200 എന്ന് പേരിട്ടിരിക്കുന്ന ഇ-ബൈക്കിന് 33,595 രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന വില. കമ്പനിയുടെ വെബ്‌സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും പ്രത്യേക വിലക്കിഴിവോടെയാണ് സൈക്കിൾ ഇപ്പോൾ വാങ്ങാനാവുന്നത്. 27.5 ഇഞ്ച് വീൽ സൈസിൽ വാഗ്‌ദാനം ചെയ്യുന്ന ETB 200 ഹാർഡ്‌ടെയിൽ മോഡലാണെന്നും സ്‌ട്രൈഡർ പറയുന്നു.

നഗര പരിസ്ഥിതിക്ക് മറ്റുമായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിട്ടുള്ള സ്‌ട്രൈഡർ ETB 200 പ്രായോഗികവും പരിസ്ഥിതി സൗഹൃദവും കൂടിയാണ്. സ്പ്ലാഷ് പ്രൂഫായ എക്‌സ്‌റ്റേണൽ 36V ബാറ്ററി പായ്ക്കുമായാണ് ഇലക്ട്രിക് സൈക്കിൾ വിപണനത്തിന് എത്തുന്നത്. ബാറ്ററിക്ക് രണ്ട് വർഷത്തെ വാറണ്ടിയും ടാറ്റ ഇന്റർനാഷണലിന്റെ ഉപസ്ഥാപനം വാഗ്‌ദാനം ചെയ്യുന്നുണ്ട്. ETB 200 മോഡലിന്റെ ലിഥിയം-അയൺ ബാറ്ററി 7.8 Ah ആണ്.

Stryder ETB 200 Electric Cycle Unveiled

വീടിനുള്ളിൽ പോലും ചാർജുചെയ്യാൻ അനുവദിക്കുന്ന റിമൂവബിൾ ബാറ്ററി പായ്ക്ക് ഡിസൈനാണ് സ്ട്രൈഡർ സൈക്കിൾസിന്റെ മറ്റൊരു സവിശേഷത. ഇലക്ട്രിക് സൈക്കിളിന്റെ ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം നാല് മണിക്കൂർ സമയം മാത്രമാണ് വേണ്ടിവരിക. 100 ശതമാനം ചാർജിൽ ഇവിക്ക് 40 കിലോമീറ്റർ (ക്ലെയിം ചെയ്യപ്പെട്ട) റേഞ്ച് നൽകാനും കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് ചെറു യാത്രകൾക്കും മറ്റും സൈക്കിളിനെ അനുയോജ്യമാക്കും.

സൈക്കിളിലെ ഇലക്ട്രിക് മോട്ടോർ 250W പവർ റേറ്റിംഗുള്ള ഒരു ഹബ്-മൌണ്ട് BLDC ആണെന്നതും ശ്രദ്ധേയമാണ്. ക്രാങ്കിലും റിയർ ഹബ്ബിലും ബൈക്കിന് സിംഗിൾ സ്പീഡ് ഗിയറും ലഭിക്കുന്നുണ്ട്. പെഡൽ ചെയ്യാതെ ബാറ്ററി കരുത്തിൽ ഓടിക്കുമ്പോൾ ഇ-ബൈക്കിൻ്റെ ഉയർന്ന വേഗത 25 കിലോമീറ്ററാണെന്നും സ്ട്രൈഡർ പറയുന്നു. ഇനി ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ ആളൊരു മിടുക്കനാണെന്ന് തന്നെ പറയാം.

ബ്രേക്ക് ചെയ്യുമ്പോൾ ഇലക്ട്രിക് സൈക്കിളിന്റെ പവർ കട്ട് ഓഫാവുന്ന സംവിധാനം വരെ ആകർഷകമാണ്. ഇത് ചാർജ് ലാഭിക്കാൻ മോഡലിനെ സഹായിക്കും. കൂടാതെ വാഹനം ഓഫ് ചെയ്യാനുള്ള കീ, എംടിബി വലിപ്പമുള്ള ഹാൻഡിൽബാർ, ക്വിക്ക്-റിലീസ് ക്ലാമ്പുകളുള്ള PU പാഡഡ് സാഡിൽ എന്നീ സവിശേഷതകളും ഇതിനൊപ്പം ലഭിക്കും. ബ്ലാക്ക് വിത്ത് ഗ്രേ, ബ്ലാക്ക് വിത്ത് ടീൽ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലും സ്‌ട്രൈഡർ ETB 200 ഇലക്ട്രിക് സൈക്കിൾ സ്വന്തമാക്കാനാവും.

രാത്രികാലങ്ങളിലുള്ള സഞ്ചാരം എളുപ്പമാക്കുന്നതിനായി ഹെഡ്‌ലൈറ്റ് പോലുള്ള ആക്സസറികളും മോഡലിനൊപ്പം തെരഞ്ഞെടുക്കാം. ഇനി ഇവിയുടെ മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി മുൻവശത്ത് ഒരു ത്രെഡ്‌ലെസ് ഫോർക്കാണ് കമ്പനി കൊടുത്തിരിക്കുന്നത്. ബ്രേക്കിംഗിനായി ട്വിൻ ഡിസ്‌ക് ബ്രേക്കുകളുടെ സഹായവും ലഭിക്കും. സ്റ്റോക്ക് ടയറിൻ്റെ വീതി 2.10 ഇഞ്ചാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, November 11, 2024, 19:02 [IST]
English summary
Stryder etb 200 electric cycle unveiled priced at rs 33595
കൂടുതല്‍... #bicycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X