സ്‌കൂട്ടറിന്റെ വിലയുമില്ല, ആരോഗ്യവും സംരക്ഷിക്കാം, പുതിയ ഇലക്‌ട്രിക് സൈക്കിളുമായി 'ടാറ്റ കമ്പനി'

കുട്ടിക്കാലത്തെ നമ്മുടെയെല്ലാം വലിയ സ്വപ്‌നങ്ങളിൽ ഒന്നായിരുന്നു സ്വന്തമായി ഒരു സൈക്കിൾ വേണമെന്നത്. സ്‌കൂളിൽ ചെത്തിയടിച്ച് പോവാനായാലും അമ്മ കടയിൽ പറഞ്ഞുവിടാനായാലും പറന്നുപോയി കാര്യം നടത്താല്ലോ എന്നാവും അവരുടെയെല്ലാം മൈൻഡിൽ. എന്തിന് പണ്ടൊക്കെ മുതിർന്നവരിൽ പലരുടേയും വാഹനവും സൈക്കിൾ തന്നെയായിരുന്നു. നമ്മുടെ ആരോഗ്യത്തിനും വ്യായാമത്തിനും ഇത്രയും പറ്റിയൊരു വണ്ടി വേറെയില്ലെന്ന് വേണം പറയാൻ. എന്നാൽ പലരും ബൈക്കിലേക്കും സ്‌കൂട്ടറിലേക്കും മാറി സൈക്കിളുകളെ പതിയ മറക്കാൻ തുടങ്ങിയിരുന്നു. അപ്പോഴാണ് കൊവിഡ് മഹാമാരി വന്ന് ലോകത്തെയാകമാനം വീട്ടിലിരുത്തിയത്. അങ്ങനെ ആളുകൾ ആരോഗ്യ സംരക്ഷണത്തിനെ പറ്റി ചിന്തിക്കാനും തുടങ്ങി. അതിനുള്ള ഏറ്റവും നല്ലമാർഗം സൈക്കിളിംഗാണെന്ന തിരിച്ചറിവും മനുഷ്യനിലുണ്ടായി.

എത്ര പ്രായമായാലും സൈക്കിള്‍ ചവിട്ടുന്നത് ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ നിരവധി ഗുണങ്ങളുണ്ടെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. ജിമ്മിൽ പോയി സമയം കളയാൻ താത്പര്യമില്ലാത്ത ആളുകളെല്ലാം ഒരു സൈക്കിൾ വാങ്ങുന്ന സമയവുമുണ്ടായിരുന്നു. ഇപ്പോൾ ഈ കാഴ്ച്ച കുറവാണെങ്കിലും സൈക്കിൾ വിപണിക്ക് ഇതൊരു പുത്തൻ ഉണർവായിരുന്നു. ഇപ്പോഴും വലിയ മെട്രോ നഗരങ്ങളിലെല്ലാം സൈക്കിളിംഗ് പ്രധാന വിനോദങ്ങളിൽ ഒന്നാണ്.

Stryder Voltic X And Voltic GO E-Bikes Launched

കാലം മാറിയതോടെ സൈക്കിളുകളുടെ കാര്യത്തിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. പണ്ട് കായികാധ്വാനം കൂടുതൽ വേണ്ടിയിരുന്നിടത്ത് ഇന്ന് പല സൈക്കിളുകളും സ്കൂട്ടർ പോലെ കൊണ്ടുനടക്കാം. ഇതിനായി മൊബൈൽ ഫോൺ കുത്തിയിട്ട് ചാർജ് ചെയ്യുന്നതു പോലെ ചെറിയ സമയവും മതിയാവും. ഇലക്ട്രിക് സൈക്കിളുകളുടെ വരവ് ലോകത്ത തന്നെ മാറ്റിമറിച്ചിട്ടുണ്ട്. ഇന്ധന വില 100 കടന്നതോടെ ഇന്ത്യയിൽ പലരും ഇ-സൈക്കിളുകളിലേക്ക് മാറുകയും ചെയ്‌തിരുന്നു.

നിലവിൽ വിവിധ വിലയ്ക്ക് പലതരം സൈക്കിളുകൾ വിപണിയിൽ ലഭ്യമാവുകയും ചെയ്യും. പാസഞ്ചർ കാർ വിപണിയിലെ അതികായകൻമാരായ ടാറ്റയുടെ ഉപസ്ഥാപനമായ ടാറ്റ ഇന്റർനാഷണൽ ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് സ്‌ട്രൈഡർ എന്ന സൈക്കിൾ കമ്പനി. അടുത്തകാലത്തായി ധാരാളം പുത്തൻ മോഡലുകൾ അവതരിപ്പിച്ച് ആളുകളുടെ അടുപ്പം നേടാനും ബ്രാൻഡിനായിട്ടുണ്ട്.

Stryder Voltic X And Voltic GO E-Bikes Launched

ഇപ്പോഴിതാ പുതിയൊരു ഇലക്ട്രിക് സൈക്കിൾ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. വോൾട്ടിക് X, വോൾട്ടിക് ഗോ എന്നീ രണ്ട് പുതിയ ഇ-ബൈക്ക് മോഡലുകളാണ് സ്‌ട്രൈഡർ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തേതിന് 32,495 രൂപയും രണ്ടാമത്തെ പ്രീമിയം മോഡലിന് 31,495 രൂപയുമാണ് വില വരുന്നത്. സൈക്കിളുകളുടെ ശരിയായ വിലകളിൽ നിന്ന് 16 ശതമാനം വരെ ഡിസ്കൌണ്ടിട്ടുള്ള വിലയാണിതെന്നും കമ്പനി പറയുന്നു.

വായു മലിനീകരണത്തെയും ഗതാഗതക്കുരുക്കിനെയും കുറിച്ചുള്ള ആശങ്കകൾക്കിടയിൽ സുസ്ഥിരമായ മൊബിലിറ്റി പരിഹാരമായി ഇ-ബൈക്കുകളെ പ്രോത്സാഹിപ്പിക്കാനാണ് സ്‌ട്രൈഡറിന്റെ ലക്ഷ്യം. വോൾട്ടിക് X, വോൾട്ടിക് ഗോ എന്നിവയിൽ 48V ഉയർന്ന എഫിഷൻസിയുള്ള ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. അത് സ്പ്ലാഷ് പ്രൂഫും ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതുമാണെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്.

Stryder Voltic X And Voltic GO E-Bikes Launched

ഇലക്ട്രിക് സൈക്കിളിന്റെ ബാറ്ററി പായ്ക്ക് വെറും മൂന്ന് മണിക്കൂറിനുള്ളിൽ പൂർണമായി ചാർജ് ചെയ്യാനും സാധിക്കുമെന്നാണ് മറ്റൊരു പ്രത്യേകത. ഇതിലൂടെ 40 കിലോമീറ്റർ വരെ റേഞ്ച് നൽകാനും വാഹനത്തിനാവും. വോൾട്ടിക് ഗോ അതിൻ്റെ സ്റ്റെപ്പ്-ത്രൂ ഫ്രെയിമിനൊപ്പം കൂടുതൽ സൗകര്യത്തിന് വേണ്ടിയാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇത് സ്ത്രീകൾക്ക് പോലും എളുപ്പത്തിൽ ഉപയോഗിക്കാനാവുകയും ചെയ്യും.

രണ്ട് മോഡലുകളിലും മെച്ചപ്പെട്ട സുരക്ഷയ്ക്കായി ഓട്ടോമാറ്റിക് പവർ കട്ട് ഓഫ് ഉള്ള ഡ്യുവൽ ഡിസ്ക് ബ്രേക്കുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാറ്ററിക്ക് രണ്ട് വർഷത്തെ വാറണ്ടിയാണുള്ളത്. ലൈറ്റ് ഓഫ്-റോഡ് ഉപയോഗത്തിന് പോലും അനുയോജ്യമാക്കുന്ന സസ്‌പെൻഷൻ ഫോർക്ക് ഉള്ള മൗണ്ടൻ ബൈക്ക് ശൈലിയിലുള്ള ഡിസൈൻ വോൾട്ടിക് X സൈക്കിളിന്റെ സവിശേഷതയാണ്. സിറ്റി പരിധിക്കുള്ളിലെ ഫുഡ്-ഡെലിവറി പോലുള്ള ആവശ്യങ്ങൾക്കും സ്ട്രൈഡറിന്റെ ഇലക്ട്രിക് സൈക്കിളുകൾ അനുയോജ്യവും ലാഭകരവുമാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, September 18, 2024, 17:31 [IST]
English summary
Stryder voltic x and voltic go e bikes launched in india price battery range
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X