എഞ്ചിനിൽ ചെറിയ തകരാർ, സുസുക്കിയുടെ 'ഈ ബൈക്ക് ഓണേഴ്‌സ്' വേഗം ഷോറൂമിലേക്ക് വിട്ടോ

അടിപൊളി സ്‌കൂട്ടറുകൾ സമ്മാനിച്ച് ജനപ്രിയരായവരാണ് സുസുക്കി. ആക്‌സസ് 125, ബർഗ്മാൻ എന്നിവയിലൂടെ തങ്ങളുടെ സ്ഥാനം കണ്ടെത്താൻ ജാപ്പനീസ് ബ്രാൻഡിന് സാധിച്ചിട്ടുണ്ട്. പക്ഷേ ഇന്ത്യയിൽ ബൈക്കുകൾക്ക് അത്ര പ്രസിദ്ധരല്ല ബ്രാൻഡ് എന്നതാണ് യാഥാർഥ്യം. പലതവണ പലപല മോഡലുകൾ അവതരിപ്പിച്ച് ക്ലച്ചുപിടിക്കാൻ ശ്രമിച്ചെങ്കിലും മോട്ടോർസൈക്കിൾ വിപണിയിൽ ചുവടുറപ്പിക്കാൻ സുസുക്കിയെ സഹായിച്ചത് ജിക്‌സർ സീരീസ് ആയിരുന്നു.

യമഹയ്ക്ക് FZ എങ്ങനെയായിരുന്നോ അതായിരുന്നു സുസുക്കിക്ക് ജിക്‌സർ എന്നുവേണം പറയാൻ. ഇത് ഹിറ്റായതോടെ സുസുക്കി ബൈക്കുകൾ ഓരോന്നും പുറത്തിറങ്ങുമ്പോൾ ആളുകൾക്ക് ആകാംക്ഷയാണ്. ഒടുവിൽ കൊണ്ടുവന്ന V-സ്ട്രോം 250 അഡ്വഞ്ചർ സ്റ്റൈൽ ടൂറർ യൂത്തിനിടയിൽ ഹിറ്റായതോടെ കമ്പനിക്ക് ശുക്രനുദിച്ചു. കൂട്ടത്തിൽ ക്വാർട്ടർ ലിറ്റർ സെഗ്മെന്റിലും ജിക്‌സർ സീരീസുകൾ ഹിറ്റായതോടെ ബ്രാൻഡിന് ഐഡന്റിറ്റിയായി.

Suzuki Recalled Gixxer 250, Gixxer SF 250 and V-Strom SX

പക്ഷേ ചില സാങ്കേതിക കംപ്ലയിന്റുകൾ കാരണം കമ്പനിയുടെ ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിളുകൾ തിരികെ വിളിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. ജിക്‌സർ 250, ജിക്‌സർ SF 250, V-സ്ട്രോം SX എന്നീ മോഡലുകളിൽ ചില തകരാറുകൾ കണ്ടെത്തിയിരിക്കുന്നത്. ബൈക്കുകളുടെ എഞ്ചിൻ ക്യാംഷാഫ്റ്റിലെ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ജാപ്പനീസ് ബ്രാൻഡ് തിരിച്ചുവിളിച്ചിരിക്കുന്നത്.

മൂന്ന് ബൈക്കുകളിലും ഒരേ 249 സിസി, ഓയിൽ-കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഉപയോഗിക്കുന്നത്. എക്‌സ്‌ഹോസ്റ്റ് കാം ലോബിൻ്റെ പ്രശ്നങ്ങൾ ഉടമകൾ നേരിടുണ്ടെന്ന് മനസിലാക്കിയാണ് ഇപ്പോൾ തിരിച്ചുവിളിച്ചിരിക്കുന്നത്. നിർമാണ വേളയിൽ ഒരു പ്രത്യേക ബാച്ചിലെ എഞ്ചിനിലെ പാർട്‌സുകളുടെ അനുചിതമായ ചൂടാണ് മേൽപ്പറഞ്ഞ തകരാറിന് കാരണമായിരിക്കുന്നത്.

Suzuki Recalled Gixxer 250, Gixxer SF 250 and V-Strom SX

കംപ്ലയിന്റുകള്ള എഞ്ചിനുകൾ പെട്ടെന്ന് സ്തംഭനാവസ്ഥ അനുഭവപ്പെടുകയും അസാധാരണമായ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യാം. സുസുക്കി ഡീലർഷിപ്പുകൾ തകരാറിലായ എഞ്ചിനുകൾ തിരിച്ചറിയുന്നതിനും ബന്ധപ്പെട്ട ഉടമകളെ ബന്ധപ്പെടുന്നതിനുമുള്ള പ്രക്രിയയിലാണ്. പ്രസ്തുത ഭാഗം ഡീലറുടെ ഔദ്യോഗിക സർവീസ് കേന്ദ്രങ്ങളിൽ സൗജന്യമായി മാറ്റി നൽകും. തിരിച്ചുവിളിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ വ്യക്തതകൾ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

ജിക്‌സർ 250, ജിക്‌സർ 250 SF മോഡലുകൾ തിരിച്ചുവിളിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. അവസാനമായി 2021-ൽ സുസുക്കി 199 യൂണിറ്റുകൾ തിരിച്ചുവിളിച്ചിരുന്നു. അമിത എഞ്ചിൻ വൈബ്രേഷനുമായി ബന്ധപ്പെട്ട തകരാർ പരിഹരിക്കുകയായിരുന്നു. സുസുക്കിയുടെ ബേബി ജിക്‌സർ ലൈനപ്പ് ബ്രാൻഡിന്റെ 'ബോൺ ഓഫ് ഗ്രേറ്റ്‌നെസ്' ഡിഎൻഎയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.

Suzuki Recalled Gixxer 250, Gixxer SF 250 and V-Strom SX

മെക്കാനിക്കലായി ജിക്സർ സീരീസിന്റെ 150 സെഗ്മെന്റ് പതിപ്പുകൾക്ക് തുടിപ്പേകുന്നത് 155 സിസി ലിക്വിഡ് കൂൾഡ് എഞ്ചിനുകളാണ്. 5 സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 13.41 bhp കരുത്തിൽ പരമാവധി 13.8 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇനി ഇപ്പോൾ പ്രശ്‌ന ബാധിതമായിരിക്കുന്നത് 249 സിസി എഞ്ചിനുകൾക്കാണ്. ഇതി ക്വാർട്ടർ ലിറ്റർ മോട്ടോർസൈക്കിൾ സെഗ്മെന്റിലെ പവർഫുൾ എഞ്ചിനുകളിൽ ഒന്നാണ്.

ആറ് സ്പീഡ് ഗിയർബോക്‌സുമായി വരുന്ന 250 സിസി സിംഗിൾ സിലിണ്ടർ, ഓയിൽ കൂൾഡ് എഞ്ചിന് പരമാവധി 26.13 bhp പവറിൽ 22.2 Nm torque ആണ് വികസിപ്പിക്കാനാവുന്നത്. സുസുക്കിയുടെ ഇൻ-ഹൗസ് വികസിപ്പിച്ച ഓയിൽ കൂളിംഗ് മെക്കാനിസവും ബൈക്കുകൾക്ക് ലഭിക്കുന്നു, ഇത് ഉയർന്ന ഉൽപ്പാദനം ഉറപ്പുനൽകുകയും അറ്റകുറ്റപ്പണികൾ എളുപ്പമാക്കുകയും ചെയ്യുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Suzuki Recalled Gixxer 250, Gixxer SF 250 and V-Strom SX

എഞ്ചിന് പുറമെ ജിക്‌സർ 250, ജിക്‌സർ SF 250, V-സ്ട്രോം SX എന്നിവ ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി തന്നെയാണ് പണികഴിപ്പിച്ചിരിക്കുന്നത്. സ്റ്റൈലിംഗിൽ മാത്രം വ്യത്യാസമുള്ളതാണ് എടുത്തു പറയാനുള്ളത്. V-സ്ട്രോം എഡിവി സ്റ്റൈലിംഗ് പിടിച്ചപ്പോൾ ഒന്ന് നേക്കഡ് സ്ട്രീറ്റ് ഫൈറ്ററായും SFപതിപ്പ് ഫുള്ളി ഫെയർഡ് സ്പോർട്സ് ബൈക്കുമായാണ് രൂപമെടുത്തിരിക്കുന്നത്. മസ്കുലർ ഫ്യുവൽ ടാങ്ക്, എൽഇഡി ഹെഡ്‌ലാമ്പ്, ടെയിൽലൈറ്റ് ക്ലസ്റ്റർ, സ്പ്ലിറ്റ് സീറ്റുകൾ, നിവർന്നുനിൽക്കുന്ന റൈഡിംഗ് പോസ്ചർ എന്നിവ ലഭിക്കും.

More from DriveSpark

Article Published On: Monday, February 12, 2024, 16:14 [IST]
English summary
Suzuki recalled gixxer 250 gixxer sf 250 and v strom sx due to engine camshaft replacement
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X