നിങ്ങൾ അറിഞ്ഞിരുന്നോ? 10 വർഷം വാറണ്ടിയുള്ള ബൈക്കുകൾക്ക് 20,000 രൂപയുടെ ഓഫറുമായി സുസുക്കി

സുസുക്കി (Suzuki) എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന ചിത്രം ഹയാബൂസയുടേതാവും. സൂപ്പർബൈക്ക് നിർമാതാക്കളാണെങ്കിലും ഇന്ത്യക്കാർക്ക് സുസുക്കിയെ ആക്‌സസും ബർഗ്മാനും ജിക്‌സറും പുറത്തിറക്കുന്ന സാധാരണക്കാരനോട് ചേർന്നു നിൽക്കുന്ന കമ്പനിയായി കാണാനാണ് താത്പര്യം. മോട്ടോർസൈക്കിളുകളേക്കാൾ കൂടുതൽ സ്‌കൂട്ടറുകളിലൂടെയാണ് ഈ ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കൾ ജനപ്രിയരായി മാറിയത്. എങ്കിലും ജിക്‌സർ സീരീസിലൂടെ കമ്മ്യൂട്ടർ സ്പോർട്‌സ് ബൈക്ക് സെഗ്മെന്റിൽ തങ്ങളുടേതായ സ്ഥാനം നേടിയെടുക്കാനും സുസുക്കിക്ക് സാധിച്ചിട്ടുണ്ട്. യമഹ FZ എന്ന അതികായകനോട് മല്ലിടാനാണ് ജിക്‌സറിന് കമ്പനി രൂപം കൊടുക്കുന്നത്.

പിന്നീട് രണ്ടാംതലമുറ ആവർത്തനത്തിലേക്ക് ചേക്കേറിയതോടെ ആളുകൾക്ക് അത്ര ഇഷ്‌ടമായില്ലെന്ന് വേണം പറയാൻ. എങ്കിലും മോശമാക്കാതെ വിൽപ്പന പോവുന്നുണ്ടെന്നത് കമ്പനിക്ക് ആശ്വാസമേകുന്ന കാര്യമാണ്. എന്നിരുന്നാലും വിൽപ്പന കൂടുതൽ മെച്ചപ്പെടുത്താനായി മോട്ടോർസൈക്കിൾ നിരയിൽ കുറച്ച് കിടിലൻ ഓഫറുകൾ അവതരിപ്പിച്ചിരിക്കുകയാണ് സുസുക്കി. വി-സ്ട്രോം SX, ജിക്‌സർ, ജിക്‌സർ SF മോഡലുകൾ വാങ്ങുന്നവരെ കാത്തിരിക്കുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ?

Suzuki V-Strom SX And Gixxer Series Bikes Available With Rs 20 000 Cashback Offer

സുസുക്കി ബൈക്കുകൾ വാങ്ങാനെത്തുന്നവർക്ക് ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ഇൻസെൻ്റീവുകൾ, എക്സ്റ്റൻഡഡ് വാറണ്ടി ഓപ്ഷനുകളാണ് കമ്പനി നൽകുന്നത്. ഈ ഓഫറുകളെക്കുറിച്ചുള്ള സമഗ്രമായ വിശദാംശങ്ങൾ ഇനി പറഞ്ഞുതരാം. എങ്കിലും മുഴുവൻ വിശദാംശങ്ങളും കൃത്യമായി അറിയാൻ അടുത്തുള്ള ഡീലർഷിപ്പുകളുമായി ബന്ധപ്പെടുന്നതാണ് ഉചിതം. ഈ ഓഫറുകൾ പരിമിത കാലത്തേക്ക് മാത്രമേ ബാധകമാകൂ എന്നതും സുസുക്കി പ്രത്യേകം അറിയിച്ചിട്ടുണ്ട്.

സുസുക്കി വി-സ്ട്രോം SX വാങ്ങാൻ എത്തുന്നവർക്ക് നിലവിൽ 6,000 രൂപയുടെ ക്യാഷ്ബാക്ക് ഓഫറിനൊപ്പം 10,000 രൂപ വരെ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്താം. ഇതേ ഓഫർ ജിക്‌സർ, ജിക്‌സർ SF മോഡലുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്കും ലഭ്യമാവും. കൂടാതെ ജിക്‌സർ 250, ജിക്‌സർ SF 250 എന്നിവയ്ക്ക് 20,000 രൂപ വരെ ക്യാഷ്ബാക്കിന് അർഹതയുണ്ട്. എല്ലാ മോട്ടോർസൈക്കിളുകളും 10 വർഷത്തെ എക്സ്റ്റൻഡഡ് വാറണ്ടിയോടെയാണ് വരുന്നത്.

Suzuki V-Strom SX And Gixxer Series Bikes Available With Rs 20 000 Cashback Offer

ഹൈപ്പോതെക്കേഷനില്ലാതെ 100 ശതമാനം വരെ ഫിനാൻസിംഗ് ഓപ്ഷനുകളും സുസുക്കി വാഗ്‌ദാനം ചെയ്യുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ സുസുക്കി ബൈക്കുകൾ സ്വന്തമാക്കാൻ ഏറ്റവും അനുയോജ്യമായ സമയമായി ഇതിനെ കണക്കാക്കാം. നിലവിൽ ബ്രാൻഡിന്റെ നിരയിലെ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള ബൈക്കാണ് വി-സ്ട്രോം SX അഡ്വഞ്ചർ. ഇതിന് ഇന്ത്യയിൽ 2.11 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

249 സിസി, ഓയിൽ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സുസുക്കിയുടെ അഡ്വഞ്ചർ മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്. ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 26.1 bhp കരുത്തിൽ പരമാവധി 22.2 Nm torque വരെ നൽകാനാവും. ടൂറിംഗ് അധിഷ്ഠിത ബൈക്കായതിനാൽ തന്നെ മോഡേൺ സവിശേഷതകളെല്ലാം കമ്പനി കൊടുത്തിട്ടുണ്ട്. ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ, യുഎസ്ബി ചാർജിംഗ് എന്നിവയെല്ലാം മോടിയേകുന്ന കാര്യമാണ്.

Suzuki V-Strom SX And Gixxer Series Bikes Available With Rs 20 000 Cashback Offer

167 കിലോഗ്രാമാണ് മോട്ടോർസൈക്കിളിന് വരുന്ന ഭാരം. ചാമ്പ്യൻ യെല്ലോ നമ്പർ രണ്ട്, പേൾ ബ്ലേസ് ഓറഞ്ച്, ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. 2024 ഒക്ടോബറിൽ ഇന്ത്യയിൽ മൊത്തം 1,20,055 ഇരുചക്ര വാഹനങ്ങളാണ് സുസുക്കി വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തെ ഇതേമാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ജാപ്പനീസ് ബ്രാൻഡിന്റെ വാഹന വിൽപ്പന 19 ശതമാനത്തോളം ഉയർന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ കമ്പനിയുടെ മൊത്ത വിൽപ്പന 1,00,507 യൂണിറ്റായിരുന്നു. ഇതുകൂടാതെ 9.25 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിൽ സുസുക്കി GSX-8R ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതും അടുത്തിടെയായിരുന്നു. GSX-8S, വി-സ്ട്രോം 800 എന്നിവയ്ക്ക് ശേഷം 800 സിസി പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന കമ്പനിയുടെ മൂന്നാമത്തെ മോട്ടോർസൈക്കിളാണിത്. ഹോണ്ട CBR650R, കവസാക്കി നിഞ്ച 650, അപ്രീലിയ RS660, ട്രയംഫ് ഡേടോൺ 660 എന്നിവയോടാണ് സുസുക്കിയുടെ സൂപ്പർബൈക്ക് മത്സരിക്കാനിറങ്ങുന്നത്.

More from DriveSpark

Article Published On: Sunday, November 17, 2024, 10:00 [IST]
English summary
Suzuki v strom sx and gixxer series bikes available with rs 20000 cashback offer
കൂടുതല്‍... #suzuki motorcycle #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X