2 ലക്ഷം രൂപയ്ക്ക് ഇതൊക്കെ കിട്ടുമായിരുന്നോ? നല്ല മൈലേജും പെർഫോമൻസുമുള്ള സ്പോർട്ടി കമ്മ്യൂട്ടർ ബൈക്കുകൾ ഇതാ

ഓഫീസിലേക്കും കോളേജിലേക്കും അല്ലെങ്കിൽ മറ്റാവശ്യങ്ങൾക്കുള്ള എല്ലാത്തരം ദൈനംദിന യാത്രകൾക്കും ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാഹനമാണ് ടൂവീലറുകൾ (Two Wheelers). ഉപയോഗിക്കാനും കൊണ്ടുനടക്കാനും എളുപ്പമായതിനാൽ പലർക്കും സ്‌കൂട്ടറുകളോടാണ് താത്പര്യവും. എന്നാൽ ഏറ്റവും സുഖമായി യാത്ര ചെയ്യണമെങ്കിൽ ബൈക്കുകൾ തന്നെ വേണം. നടുവിന് പണികിട്ടാതിരിക്കാൻ മോട്ടോർസൈക്കിളുകളുടെ ഡിസൈനും സീറ്റുകളുമാണ് ഏറ്റവും അനുയോജ്യം. ഇന്ത്യയിൽ ധാരാളം കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ (Commuter Motorcycles) വിൽപ്പനയ്ക്കുണ്ട്. മികച്ച ഇന്ധനക്ഷമതയും വിശ്വാസ്യതയുമുള്ള താങ്ങാനാവുന്ന മോഡലുകൾ മുതൽ ഉയർന്ന പെർഫോമൻസ് ബൈക്കുകൾ വരെയുള്ളതിനാൽ തെരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷനുകളാണുള്ളത്.

അതിനാൽ ഏതുതരം മോഡൽ വാങ്ങണമെന്ന് കൺഫ്യൂഷനടിച്ചിരിക്കുന്നവരും കാണും. ദിവസേനയുള്ള യാത്രകൾക്കും ഇനി വീക്കെൻഡിൽ ചെറിയ ട്രിപ്പുകൾ പോവാനുമെല്ലാം അനുയോജ്യമായൊരു ബൈക്കാണ് നോക്കുന്നതെങ്കിൽ നിങ്ങൾക്ക് പറ്റിയ 5 മോഡലുകളെ പരിചയപ്പെടുത്താം. അതും 2 ലക്ഷം രൂപ ബജറ്റിൽ ഈ മിടുക്കൻമാരെ മുറ്റത്തെത്തിക്കാനുമാവും. ഒപ്പം നല്ല മൈലേജും പെർഫോമൻസും കുറഞ്ഞ മെയിന്റനെൻസ് കോസ്റ്റും കൂടിയാവുമ്പോൾ സംഗതി ഉഷാറാവും. ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച അഞ്ച് സ്‌പോർട്ടി, എക്കണോമിക് കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകൾ ഇതാ.

Top Sporty Commuter Motorcycles Under Rs 2 Lakh Budget

കെടിഎം ഡ്യൂക്ക് 200: 1.98 ലക്ഷം രൂപയാണ് ഈ മോട്ടോർസൈക്കിളിൻ്റെ എക്‌സ്ഷോറൂം വില വരുന്നത്. കെടിഎം എന്നുകേട്ട് പേടിക്കുവൊന്നും വേണ്ട. ഡ്യൂക്ക് നിരയിലെ ഏറ്റവും മിടുക്കനായ കൊച്ചുപയ്യനാണിവൻ. ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന 199.5 സിസി ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഇത് 24 bhp കരുത്തിൽ പരമാവധി 19.3 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഡ്യൂക്ക് 200 സ്പോർട്ടി കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ ലിറ്ററിന് 35 കിലോമീറ്റർ മൈലേജും വാഗ്‌ദാനം ചെയ്യുന്നുണ്ട്. മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ മുൻവശത്ത് USD ഫോർക്കുകളും പിന്നിൽ മോണോഷോക്ക് സജ്ജീകരണവുമാണ് കെടിഎം ഉപയോഗിച്ചിരിക്കുന്നത്. ഇനി ബ്രേക്കിംഗിലേക്ക് നോക്കിയാൽ മുന്നിൽ 300 mm ഡിസ്‌ക്കും പിന്നിൽ 230 mm ഡിസ്‌ക്കും ഡ്യുവൽ ചാനൽ എബിഎസിന്റെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്.

Top Sporty Commuter Motorcycles Under Rs 2 Lakh Budget

യമഹ MT-15: ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹയുടെ ജനപ്രിയ മോഡലുകളിൽ ഒന്നാണിവൻ. മികച്ച പെർഫോമൻസും റൈഡിംഗ് ക്വാളിറ്റിയുമാണ് ഈ നേക്കഡ് ബൈക്കിന്റെ പ്രത്യേകത. 1.68 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന MT-15 പതിപ്പിന് 18 bhp പവറിൽ 14.1 Nm torque നൽകുന്ന 155 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് തുടിപ്പേകുന്നത്. 6-സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ബൈക്കിന് 48 കിലോമീറ്ററോളം ഇന്ധനക്ഷമതയുമുണ്ട്.

ബജാജ് പൾസർ NS200: ഈ സ്‌പോർട്ടി കമ്മ്യൂട്ടർ മോട്ടോർസൈക്കിളിൻ്റെ വില 1.54 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ഏറെക്കാലമായി വിപണിയിലുണ്ടെങ്കിലും കാലാതീതമായ മാറ്റങ്ങളുമായി കക്ഷി ഇന്നും അരങ്ങുവാഴുകയാണ്. 199.5 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 24 bhp പവറിൽ 18.74 Nm torque വികസിപ്പിക്കാനാവും. 40.36 കിലോമീറ്റർ മൈലേജാണ് കമ്പനി NS200-ൽ അവകാശപ്പെടുന്നത്.

Top Sporty Commuter Motorcycles Under Rs 2 Lakh Budget

ടിവിഎസ് അപ്പാച്ചെ RTR 200 4V: 1.48 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന ഏറ്റവും മികച്ച സ്പോർട്‌സ് കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളിൽ ഒന്നാണിവൻ. 5-സ്പീഡ് ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന സിംഗിൾ സിലിണ്ടർ 197.8 സിസി ഓയിൽ-കൂൾഡ് എഞ്ചിൻ 20 bhp കരുത്തിൽ 17.25 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. റൈഡിംഗ് മോഡുകളും ഈ മോട്ടോർസൈക്കിളിൽ ലഭ്യമാണെന്നതാണ് പ്രധാന ഹൈലൈറ്റ്. ഒപ്പം 41.9 കിലോമീറ്റർ മൈലേജും കൂടിയാവുമ്പോൾ സംഗതി കളറാവും.

ഹോണ്ട ഹോർനെറ്റ് 2.0: സൈറ്റിലിഷും പവർഫുള്ളുമായ ഹോണ്ടയുടെ ഈ മോട്ടോർസൈക്കിളിന് 1.40 ലക്ഷം രൂപയാണ് വില വരുന്നത്. അതായത് ഈ പട്ടികയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലാണ് ഹോർനെറ്റ് 2.0. പരമാവധി 17 bhp പവറും 15.9 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന സിംഗിൾ സിലിണ്ടർ 184 സിസി എഞ്ചിനാണ് ഹോർനെറ്റിന്റെ ഹൃദയം. സ്ലിപ്പ്-ആൻഡ്-അസിസ്റ്റ് ക്ലച്ചുള്ള അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 42.3 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ഹോണ്ട അവകാശപ്പെടുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, October 13, 2024, 17:00 [IST]
English summary
Top sporty commuter motorcycles under rs 2 lakh budget duke 200 mt 15 apache rtr 200 4v
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X