നിങ്ങൾ ബുക്ക് ചെയ്‌തിരുന്നോ? രാജ്യം കാത്തിരുന്ന ആ വലിയ ബൈക്കിന്റെ ഡെലിവറി ആരംഭിച്ച് കമ്പനി

ലോകത്തിലെ തന്നെ ഏറ്റവും വലിയ സൂപ്പർബൈക്കുകളുടേയും പ്രീമിയം മോട്ടോർസൈക്കിളുകളുടേയും കമനീയ ശേഖരമുള്ള ബ്രാൻഡാണ് ബ്രിട്ടീഷ് കമ്പനിയായ ട്രയംഫ് (Triumph). ബ്രാൻഡിന്റെ സ്പീഡ് ട്വിന്നിനും ടൈഗറിനും റോക്കറ്റിനുമെല്ലാം ഏറ്റവും ഡിമാന്റുള്ള വിപണികളിൽ ഒന്നുകൂടിയാണ് ഇന്ത്യ. പ്രീമിയം ബ്രാൻഡ് എന്ന ഇമേജിൽ നിന്നും സാധാരണക്കാരുടെ ബ്രാൻഡായി ട്രയംഫ് ഇപ്പോൾ മാറിയിട്ടുണ്ട്. സ്പീഡ് 400, സ്ക്രാംബ്ലർ 400X എന്നീ തട്ടുപൊളിപ്പൻ ഇരട്ട മോട്ടോർസൈക്കിളുകളിലൂടെയാണ് വിദേശികൾ സ്വദേശികളായി മാറിയിരിക്കുന്നത്. മിഡ്-കപ്പാസിറ്റി ബൈക്കുകൾക്ക് രാജ്യത്തുനിന്നും ലഭിക്കുന്ന സ്വീകാര്യത മുതലെടുത്താൻ ആവിഷ്ക്കരിച്ച പദ്ധതി സൂപ്പർഹിറ്റാവുകയും ചെയ്‌തിരുന്നു.

ഇപ്പോൾ 400 സിസി സെഗ്മെന്റിൽ ചൂടപ്പം പോലെയാണ് സ്പീഡ് 400, സ്ക്രാംബ്ലർ 400X മോഡലുകൾ വിറ്റഴിയുന്നത്. ഇതോടൊപ്പം ഇന്ത്യയിലെ സൂപ്പർബൈക്ക് പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ട്രയംഫിന്റെ സൂപ്പർസ്പോർട്ട് മോട്ടോർസൈക്കിളിനെയും കമ്പനി അടുത്തിടെ രാജ്യത്ത് അവതരിപ്പിച്ചിരുന്നു. മറ്റേതുമല്ല ഏറ്റവും പുതിയ ഡേടോണ 660 എന്ന ഇടിവെട്ട് ബൈക്കിന്റെ കാര്യം തന്നെയാണ് പറഞ്ഞുവരുന്നത്.

Triumph Daytona 660 Supersport Motorcycle Deliveries Started

Image Courtesy: Triumph Motorcycles Mumbai

വിപണിയിൽ അവതരിപ്പിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴേക്കും ഡേടോണ 660 സൂപ്പർസ്പോർട്ടിന്റെ ഡെലിവറിയും രാജ്യത്ത് ആരംഭിച്ചിരിക്കുകയാണ് ട്രയംഫ്. കവാസാക്കി നിഞ്ച 650, അപ്രീലിയ RS 660, സുസുക്കി GSX-8R എന്നിവയ്‌ക്കെതിരെ മത്സരിക്കുന്ന മോട്ടോർസൈക്കിളിന് 9.72 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. വില കേട്ട് പലരും ഞെട്ടുമെങ്കിലും സിറ്റി റൈഡിംഗിനും ട്രാക്ക് ഉപയോഗത്തിനും ഒരുപോലെ അനുയോജ്യമാക്കുന്ന തരത്തിലാണ് വാഹനം പണികഴിപ്പിച്ചിരിക്കുന്നത്.

ഇത്തരത്തിൽ പല ഉപയോഗങ്ങൾക്ക് ഉതകുന്ന സെഗ്മെന്റിലെ കുതിരക്കുട്ടനാണിവൻ. പെർഫോമൻസിനൊപ്പം സുഖസൗകര്യങ്ങളും പ്രദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു സന്തുലിത സ്‌പോർട്‌സ് ബൈക്കാണിതെന്നും ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫ് അവകാശപ്പെടുന്നു. സാറ്റിൻ ഗ്രാനൈറ്റ്, സഫയർ ബ്ലാക്ക്, കാർണിവൽ റെഡ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് കമ്പനി തങ്ങളുടെ 660 സിസി സൂപ്പർസ്പോർട്ട് മോട്ടോർസൈക്കിൾ വിൽക്കുന്നത്.

Triumph Daytona 660 Supersport Motorcycle Deliveries Started

കമ്പനിയുടെ ജനപ്രിയ മോഡലുകളായ ട്രൈഡന്റ്, ടൈഗർ സ്‌പോർട് മോഡലുകളിൽ കാണുന്ന അതേ 660 സിസി എഞ്ചിനാണ് ഡേടോണയിലും സജ്ജീകരിച്ചിരിക്കുന്നത്. ഈ എഞ്ചിൻ 240-ഡിഗ്രി ഫയറിംഗ് ഓർഡറിൽ പ്രവർത്തിക്കുന്ന ഇൻ-ലൈൻ ത്രീ-സിലിണ്ടർ, ലിക്വിഡ്-കൂൾഡ് യൂണിറ്റാണ്. എന്നിരുന്നാലും ബൈക്കിന്റെ സ്വഭാവ സവിശേഷതകൾക്ക് അനുസരിച്ച് ട്രയംഫ് 660 സിസി എഞ്ചിൻ്റെ ട്യൂണിംഗിൽ മാറ്റം വരുത്തിയിട്ടുണ്ട്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 11,250 ആർപിഎമ്മിൽ 93.70 bhp പവറും 8,250 ആർപിഎമ്മിൽ പരമാവധി 69 Nm ടോർക്കും വരെ ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഡേടോണ 660 സൂപ്പർസ്പോർട്ടിനെ പാകപ്പെടുത്തിയിരിക്കുന്നത്. മറുവശത്ത് ട്രൈഡന്റിൽ ഇതേ എഞ്ചിൻ 10,250 ആർപിഎമ്മിൽ 80 bhp കരുത്തും 6,250 ആർപിഎമ്മിൽ 64 Nm ടോർക്കും വരെ നൽകുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

Triumph Daytona 660 Supersport Motorcycle Deliveries Started

രണ്ട് മോട്ടോർസൈക്കിളുകളിലും സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സാണ് ഉള്ളത്. ഡേടോണ 660 സൂപ്പർസ്പോർട്ടിന്റെ സർവീസ് ഇന്റർവെൽ 16,000 കിലോമീറ്ററോ 12 മാസമോ ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത് എന്നതും വളരെ സ്വീകാര്യമായ കാര്യമാണ്. നിലവിലുള്ള റോഡ്, റെയിൻ റൈഡിംഗ് മോഡുകൾക്ക് പുറമെ പുതിയ സ്‌പോർട് റൈഡിംഗ് മോഡും ബൈക്കിൽ ട്രയംഫ് അവതരിപ്പിച്ചിട്ടുണ്ട്.

എഞ്ചിന് പുറമെ കുറച്ചുകാലമായി ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ട്രൈഡന്റ് 660 റോഡ്‌സ്റ്റർ മോഡലിന്റെ പ്ലാറ്റ്‌ഫോമിലാണ് സൂപ്പർസ്പോർട്ടും നിർമിച്ചിരിക്കുന്നത്. ട്യൂബുലാർ സ്റ്റീൽ പെരീമീറ്റർ ഫ്രെയിം ഷാസി ഉൾക്കൊള്ളുന്ന ഡേടോണയുടെ സസ്പെൻഷനായി മുന്നിൽ 41 mm അപ്സൈഡ് ഡൗൺ ഫോർക്കും പിന്നിൽ പ്രീലോഡ് അഡ്ജസ്റ്റ്‌മെൻ്റോടുകൂടിയ ഷോവ മോണോഷോക്കുമാണ് ഉപയോഗിച്ചിരിക്കുന്നത്.

സ്‌പോർട്‌സ് ടൂററിന്റെ ബ്രേക്കിംഗിനായി മുൻവശത്ത് ഡ്യുവൽ 310 mm ഡിസ്കുകളും പിന്നിൽ 220 mm ഡിസ്ക്കുമാണ് ഒരുക്കിയിരിക്കുന്നത്. ഡ്യുവൽ-ചാനൽ എബിഎസ് ഒരു സ്റ്റാൻഡേർഡ് ഫീച്ചറായി ഉൾപ്പെടുത്തിയിട്ടുണ്ട്. മൈ ട്രയംഫ്' കണക്റ്റിവിറ്റിയുള്ള ടിഎഫ്ടി ഡിസ്‌പ്ലേ, സ്‌പോർട്ട്, റോഡ് ആൻഡ് റെയിൻ ഉൾപ്പെടെ മൂന്ന് റൈഡിംഗ് മോഡുകൾ, എബിഎസ്, ട്രാക്ഷൻ കൺട്രോൾ എന്നീ ഫീച്ചറുകളും ബൈക്കിന്റെ ഭാഗവുമാണ്.

More from DriveSpark

Article Published On: Saturday, October 19, 2024, 12:00 [IST]
English summary
Triumph daytona 660 supersport motorcycle deliveries started details inside
കൂടുതല്‍... #triumph motorcycles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X