എൻഫീൽഡ് കുറേ വെള്ളം കുടിക്കും, കുറഞ്ഞ വിലയുള്ള ബൈക്കിന് 18,000 രൂപ വീണ്ടും കുറച്ച് ട്രയംഫ്

ഇന്ത്യയിലെ മിഡ്-കപ്പാസിറ്റി മോട്ടോർസൈക്കിൾ സെഗ്മെന്റിൽ റോയൽ എൻഫീൽഡിനെ വെല്ലാൻ എത്തിയവരാണ് ബ്രിട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കളായ ട്രയംഫ് (Triumph). ആദ്യം അവതരിപ്പിച്ച രണ്ട് 400 സിസി ബൈക്കുകളേയും നമ്മൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ബജാജുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കുറഞ്ഞ വിലയുള്ള മോട്ടോർസൈക്കിളുകൾ നിരത്തുകളെല്ലാം നിറഞ്ഞിട്ടുണ്ട്. സ്പീഡും സ്ക്രാംബ്ലറും ചൂടപ്പം പോലെ വിറ്റഴിയുമ്പോൾ എതിരാളികളുടെ നെഞ്ചിൽ തീയാണെന്നതിൽ സംശയമൊന്നും വേണ്ട. അതിനിടയിൽ മോഡലുകൾക്ക് ഗംഭീര ഓഫറുകളുമിട്ട് ട്രയംഫ് കളംനിറയുകയാണ്. അടിക്കടി ഇത്തരം ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നത് ട്രയംഫിന് ഒരു വിനോദമായിട്ടുമുണ്ട്.

ഇപ്പോഴിതാ തങ്ങളുടെ ശ്രേണിയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള ട്രയംഫ് സ്‌പീഡ് T4 മോഡലിന് ഗംഭീര ഇയർ എൻഡ് ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. മൂന്ന് മാസം മുമ്പ് പുറത്തിറക്കിയ മോഡലിന് 18,000 രൂപയാണ് ഒറ്റടയിക്ക് ബ്രാൻഡ് കുറച്ചിരിക്കുന്നത്. ഈ 400 സിസി മോഡലിന് ഇന്ത്യയിൽ 1.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വന്നിരുന്നത്. പുതിയ ഇയർ എൻഡ് ആനുകൂല്യങ്ങളുടെ ഭാഗമായി മോട്ടോർസൈക്കിൾ 1.82 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാനാവും.

Triumph Speed T4 Motorcycle Now Available With Rs 18 000 Year-End Offer

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X വഴിയാണ് സ്‌പീഡ് T4 മോഡലിന്റെ ഇയർ എൻഡ് ഓഫർ ട്രയംഫ് മോട്ടോർസൈക്കിൾസ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ള സ്റ്റോക്കുകൾ വേഗം വിറ്റഴിക്കാനാണ് ഇത്തരത്തിൽ കിടിലൻ വിലക്കുറവ് കൊണ്ടുവന്നിരിക്കുന്നത്. ബൈക്കിന്റെ സ്റ്റോക്കുകൾ വിറ്റഴിയുന്നതു വരെ ഈ ആനുകൂല്യങ്ങൾ ആളുകൾക്ക് ഉപയോഗപ്പെടുത്താനാവും. പേൾ മെറ്റാലിക് വൈറ്റ്, കോക്ടെയ്ൽ വൈൻ റെഡ്, ഫാൻ്റം ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ബൈക്ക് വാങ്ങാനാവുന്നത്.

റെട്രോ മോഡേൺ റോഡ്‌സ്റ്റർ പതിപ്പായ സ്പീഡ് 400 മോഡലിനെ അടിസ്ഥാനമാക്കിയാണ് ട്രയംഫ് സ്പീഡ് T4 നിർമിച്ചിരിക്കുന്നത്. 350-500 സിസി വിഭാഗത്തിലെ മറ്റ് ബൈക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ വില തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്. റോയൽ എൻഫീൽഡ് ക്ലാസിക് 350, റോയൽ എൻഫീൽഡ് ഗറില്ല 450, ജാവ 42 FJ 350, യെസ്ഡി റോഡ്സ്റ്റർ, ഹോണ്ട CB350RS, ഹാർലി ഡേവിഡ്സൺ X440 തുടങ്ങിയ വമ്പൻമാരുമായിട്ടാണ് T4 ഏറ്റുമുട്ടുന്നത്.

Triumph Speed T4 Motorcycle Now Available With Rs 18 000 Year-End Offer

30.6 bhp കരുത്തിൽ 36 Nm torque വരെ ഉത്പാദിപ്പിക്കുന്ന 398 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് സ്പീഡ് T4 പതിപ്പിനും തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ട്രയംഫ് പറയുന്നതനുസരിച്ച് ഈ എഞ്ചിൻ മികച്ച ലോ-എൻഡ് ടോർക്കിനായിട്ടാണ് ട്യൂൺ ചെയ്തിരിക്കുന്നത്. 2500 ആർപിഎമ്മിൽ ഏകദേശം 85 ശതമാനം ടോർക്കും ലഭ്യമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ പുതിയ സ്പീഡ് T4 ബൈക്കിന്റെ സസ്പെൻഷനായി മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കുമാണ് ട്രയംഫ് ഒരുക്കിയിരിക്കുന്നത്. കൂടുതൽ ബജറ്റ് ഫ്രണ്ട്ലിയാക്കാൻ വേണ്ടിയാണ് പരമ്പരാഗത യൂണിറ്റുകൾ ഉപയോഗിച്ചിരിക്കുന്നത്. മാറിയ ഫോർക്കുകൾക്കൊപ്പം ഈ മോട്ടോർബൈക്കിൻ്റെ ഫ്രണ്ട് മഡ്ഗാർഡും ബ്രിട്ടീഷ് ബ്രാൻഡ് മാറ്റിയിട്ടുണ്ട്.

Triumph Speed T4 Motorcycle Now Available With Rs 18 000 Year-End Offer

ബ്രേക്കിംഗിനായി രണ്ടറ്റത്തും സിംഗിൾ ഡിസ്‌ക്കാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എബിഎസും ട്രയംഫ് സ്പീഡ് T4 മോഡലിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഓൾ-എൽഇഡി ലൈറ്റിംഗ്, 17 ഇഞ്ച് അലോയ് വീലുകൾ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ എന്നിവയാണ് ബൈക്കിന്റെ മറ്റ് പ്രധാന സവിശേഷതകൾ. ഇനി ഡിസൈനിലേക്ക് നോക്കിയാൽ സ്പീഡ് 400 റോഡ്സ്റ്ററിന് സമാനമാണ് T4.

എങ്കിവും വളരെ വ്യത്യസ്തമായ റൈഡ് ഡൈനാമിക്സ് ആണ് സ്പീഡ് T4 മോഡലിൽ കമ്പനി ഒരുക്കിയിരിക്കുന്നത്. സ്പീഡ് 400 മോട്ടോര്‍സൈക്കിളിന്റെ കൂടുതല്‍ ബജറ്റ് ഫ്രണ്ട്ലി മോഡൽ എന്ന നിലയിൽ മോട്ടോർസൈക്കിളിന് സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഇയർ എൻഡ് ഓഫറുകളുടെ ഭാഗമായി കൂടുതൽ വില കുറഞ്ഞതോടെ ആളുകൾ ഷോറൂമിലേക്ക് ഓഴുകിയെത്തുമെന്നാണ് വിലയിരത്തുന്നത്.

More from DriveSpark

Article Published On: Monday, December 16, 2024, 9:30 [IST]
English summary
Triumph speed t4 motorcycle now available with rs 18000 year end offer details inside
കൂടുതല്‍... #triumph motorcycles #india #year ender 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X