ട്രയംഫിന്റെ ഈ ബൈക്കിന് 48,000 രൂപ വില കുറച്ചു, സ്വപ്‌നം കണ്ടിരുന്നവർക്ക് വാങ്ങാൻ പറ്റിയ സമയം ഇതുതന്നെ

സാധാരണക്കാർക്ക് പണ്ട് എത്തിപ്പിടിക്കാനാവാത്ത സൂപ്പർബൈക്ക് അല്ലെങ്കിൽ ആഡംബര ഇരുചക്ര വാഹന നിർമാതാക്കളായിരുന്നു ട്രയംഫ്. ബ്രിട്ടീഷ് ബ്രാൻഡിന്റെ സ്ട്രീറ്റ് ട്രിപ്പിളും ബോണവില്ലെ സീരീസുമെല്ലാം വാങ്ങുന്നത് പലരും സ്വപ്‌നം വരെ കണ്ടിട്ടുണ്ടാവും. എന്നാൽ വില കേൾക്കുമ്പോൾ പലരുടേയും അടഞ്ഞ അധ്യായമായിരുന്നു ട്രയംഫ് മോട്ടോർസൈക്കിളുകൾ. എന്നാൽ അടുത്തിടെ കമ്പനി ബജാജുമായി സഹകരിച്ച് കീശ ചോരാത്ത രീതിയിൽ രണ്ട് പെടക്കണ 400 സിസി മോഡലുകളെ ഇന്ത്യയിൽ പുറത്തിറക്കുകയുണ്ടായി. സ്പീഡ് 400, സ്ക്രാംബ്ലർ 400 എന്നീ രണ്ട് മോഡലുകളും പിന്നെ വിപണിയിൽ തീർത്തത് വിസ്‌മയമായിരുന്നു. ചൂടപ്പം പോലെയാണ് ബൈക്കുകൾ ഇപ്പോൾ വിറ്റഴിയുന്നത്.

ഇന്ത്യക്കാരെ അങ്ങ് ബോധിച്ച ബ്രിട്ടീഷ് മോട്ടോർസൈക്കിൾ നിർമാതാക്കൾ ഇപ്പോഴിതാ തങ്ങളുടെ നിരയിലെ ഏറ്റവും ജനപ്രിയമായ സ്ട്രീറ്റ് ട്രിപ്പിൾ മോഡലുകളുടെ വില വെട്ടിക്കുറച്ചിരിക്കുകയാണ്. സ്ട്രീറ്റ് ട്രിപ്പിൾ R പതിപ്പിന് 48,000 രൂപ കുറച്ചപ്പോൾ RS വേരിയന്റിന് 12,000 രൂപയുമണ് കമ്പനി കുറച്ചിരിക്കുന്നത്. ഈ നീക്കം സൂപ്പർബൈക്ക് വാങ്ങിനിരുന്നവരെ വേഗം ബ്രാൻഡിലേക്ക് ആകർഷിക്കുമെന്ന കാര്യം ഉറപ്പാണ്.

Triumph Street Triple R And RS Bikes Get Price Cut Up To Rs 48000

പുതിയ വില കുറവ് കാരണം 2024 ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ R മോഡലിന് 9.95 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം മറുവശത്ത് സ്ട്രീറ്റ് ട്രിപ്പിൾ RS വേരിയന്റിന് 11.95 ലക്ഷം മുതലുമാണ് വില തുടങ്ങുന്നത്. എന്നാൽ കളർ ഓപ്ഷൻ അനുസരിച്ച് മുടക്കേണ്ട വിലയിലും മാറ്റം വരുമെന്നതും ശ്രദ്ധിക്കേണ്ടതാണ്. പലരും മോഹിക്കുന്ന ട്രൈഡന്റ് 660 ബൈക്കിനൊന്നും യാതൊരു വില പരിഷ്ക്കാരവും ബ്രാൻഡ് നടപ്പിലാക്കിയിട്ടില്ല കേട്ടോ.

പ്യുവർ വൈറ്റ്, സിൽവർ ഐസ് നിറങ്ങളിലുള്ള ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിളിനാണ് 48,000 രൂപ വിലക്കുറവും 9.95 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലും സ്വന്തമാക്കാനാവുന്നത്. ബൈക്കിന്റെ മാറ്റ് ഓറഞ്ച്, ക്രിസ്റ്റൽ വൈറ്റ് ഷേഡുകൾക്ക് 22,000 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതിന്റെ എക്സ്ഷോറൂം വില 10.21 ലക്ഷം രൂപയോളം വരും. മറുവശത്ത് ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ RS പതിപ്പിന്റെ സിൽവർ ഐസ് നിറത്തിനാണ് 11.95 ലക്ഷം രൂപ വില വരുന്നത്.

Triumph Street Triple R And RS Bikes Get Price Cut Up To Rs 48000

അതായത് ഈ പതിപ്പിന് 12,000 രൂപ വിലക്കുറവ് സംഭവിച്ചെന്ന് സാരം. എന്നിരുന്നാലും ഫാൻ്റം ബ്ലാക്ക്, കാർണിവൽ റെഡ്, കോസ്മിക് യെല്ലോ എന്നിവയുടെ വില 12.21 ലക്ഷം രൂപയാണ് വരുന്നത്. ഇത് മുമ്പത്തേതിനേക്കാൾ 14,000 രൂപയുടെ വില വർധനവിനും സാക്ഷ്യംവഹിക്കുകയുണ്ടായി. ചില വ്യത്യാസങ്ങളുണ്ടെങ്കിലും ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ R, സ്ട്രീറ്റ് ട്രിപ്പിൾ RS എന്നീ രണ്ട് വേരിയന്റുകളും ഒരേ പ്ലാറ്റ്ഫോം, എഞ്ചിൻ എന്നിവയാണ് പങ്കിടുന്നത്.

765 സിസി ഇൻലൈൻ, ത്രീ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിൻ എഞ്ചിനാണ് രണ്ട് മോഡലുകളിലും തുടിപ്പേകാൻ എത്തിയിരിക്കുന്നത്. എന്നാൽ ട്യൂണിംഗിൽ വ്യത്യാസമുണ്ടെന്ന് മാത്രം. സ്ട്രീറ്റ് ട്രിപ്പിൾ R 118.4 bhp പവറിൽ പരമാവധി 80 Nm torque ഉത്പാദിപ്പിക്കുമ്പോൾ RS വേരിയന്റ് 128 bhp കരുത്തിൽ 80 Nm torque ആണ് നൽകുന്നത്. രണ്ട് ബൈക്കുകൾക്കും 6 സ്പീഡ് ഗിയർബോക്‌സും ക്വിക്ക് ഷിഫ്റ്ററും സ്റ്റാൻഡേർഡായി ലഭിക്കും.

Triumph Street Triple R And RS Bikes Get Price Cut Up To Rs 48000

മെക്കാനിക്കൽ വശങ്ങളിലേക്ക് വരുമ്പോൾ അതത് സെഗ്മെന്റിലെ സ്വഭാവ സവിശേഷതകൾക്ക് അനുസരിച്ച് രണ്ട് മോട്ടോർസൈക്കിളുകൾക്കും വ്യത്യാസങ്ങൾ കാണാം. ഷോവയിൽ നിന്നുള്ള ബിഗ് പിസ്റ്റൺ USD ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഓഹ്ലിൻസ് മോണോഷോക്കും ഉള്ള കൂടുതൽ സങ്കീർണമായ സസ്പെൻഷൻ സജ്ജീകരണമാണ് ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ RS പതിപ്പിന് ലഭിക്കുന്നത്.

അതേസമയം മറുവശത്ത് ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ R മോട്ടോർസൈക്കിളിന്റെ സസ്പെൻഷൻ സംവിധാനത്തിൽ മുൻവശത്ത് ഷോവ സെപ്പറേറ്റ് ഫംഗ്ഷൻ ഫോർക്കുകളും പിന്നിൽ ഷോവ മോണോഷോക്കുമാണ് ബ്രീട്ടീഷ് ഇരുചക്ര വാഹന നിർമാതാക്കൾ ഒരുക്കിയിരിക്കുന്നത്. രണ്ട് യൂണിറ്റുകളും പൂർണമായും ക്രമീകരിക്കാവുന്നതാണ് എന്നതിനാൽ പ്രായോഗികതയും വർധിക്കുന്നുണ്ട്. ബ്രേക്കിംഗിനായി രണ്ട് ബൈക്കുകൾക്കും ഡിസ്‌ക് ബ്രേക്കുകളാണ് സമ്മാനിച്ചിരിക്കുന്നത്.

ഇലക്‌ട്രോണിക് റൈഡർ എയ്‌ഡ്‌സ് സ്യൂട്ടിലേക്ക് വന്നാൽ സ്ട്രീറ്റ് ട്രിപ്പിൾ R റോഡ്, റെയിൻ, സ്‌പോർട്ട്, റൈഡർ എന്നിങ്ങനെ 4 റൈഡിംഗ് മോഡുകളുമായാണ് വരുന്നത്. അതേസമയം RS വേരിയന്റിന് മുകളിൽ പറഞ്ഞ മോഡുകളിൽ അധിക ട്രാക്ക് മോഡ് ലഭിക്കുന്നു. ണ്ട് ബൈക്കുകളും വേരിയബിൾ ട്രാക്ഷൻ കൺട്രോളും എബിഎസ് ക്രമീകരണവും ഉള്ള ഒരു IMU പായ്ക്ക് സ്റ്റാൻഡേർഡായി തന്നെ കൊടുത്തിട്ടുണ്ട്.

More from DriveSpark

Article Published On: Friday, June 28, 2024, 12:08 [IST]
English summary
Triumph street triple r and rs bikes get price cut up to rs 48000
കൂടുതല്‍... #triumph motorcycles #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X