ഇന്ത്യയിൽ 1000 പേർക്കേ കിട്ടൂ... പുത്തൻ ഫാമിലി സ്‌കൂട്ടറുമായി ടിവിഎസ്; ഫുൾ ചാർജിൽ 100 കി.മീ. ഓടും

ഇരുചക്ര വാഹന വിപണിയുടെ വിദൂരഭാവി മനസിലാക്കി പണ്ടേ കളത്തിലേക്ക് ഇറങ്ങിയവരാണ് ടിവിഎസ്. രാജ്യത്തെ മുൻനിര ബ്രാൻഡുകളെല്ലാം പെട്രോൾ മോഡലുകളെ മാത്രം പ്രോത്സാഹിപ്പിച്ചിരുന്ന സമയത്താണ് ഹൊസൂർ ആസ്ഥാനമായുള്ള നമ്മുടെ സ്വന്തം കമ്പനി വൈദ്യുത വാഹന നിർമാണത്തിലേക്ക് പ്രവേശിക്കുന്നത്. ബജാജ് ചേതക്കിനൊപ്പം മത്സരിക്കാൻ ഐക്യൂബ് എന്ന ഫാമിലി സ്‌കൂട്ടറിനാണ് ബ്രാൻഡ് രൂപംകൊടുത്തത്. ഇന്ന് രാജ്യത്തെ ഏറ്റവും ജനപ്രിയമായ ഇവികളിൽ ഒന്നായ ഐക്യൂബിന് പ്രത്യേക ഫാൻബേസുമാണുള്ളത്. വിശ്വാസവും അധിക പരാതികളും കേൾക്കാൻ ഇടകൊടുക്കാത്ത പിടിച്ചുനിൽക്കുന്ന മോഡലിന് അടിക്കടി പരിഷ്ക്കാരങ്ങൾ കൊണ്ടുവരാനും ടിവിഎസ് തയാറാവുന്നുണ്ട്.

ഇപ്പോഴിതാ ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യദിന ആഘോഷത്തിൽ പങ്കുചേരാനായി ടിവിഎസ് ഐക്യൂബിന്റെ പുതിയൊരു വേരിയന്റ് കൂടി പുറത്തിറക്കിയിരിക്കുകയാണ്. സെബിബ്രേഷൻ എഡിഷൻ എന്നറിയപ്പെടുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പുത്തൻ പതിപ്പ് 3.4 kWh, ഐക്യൂബ് S എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ സ്വന്തമാക്കാനാവും. ഇവയ്ക്ക് യഥാക്രമം 1.20 ലക്ഷം രൂപയും 1.29 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്.

TVS iQube Electric Scooter Celebration Edition Launched

ലിമിറ്റഡ് എഡിഷൻ മോഡലിന്റെ ബുക്കിംഗുകൾ 2024 ഓഗസ്റ്റ് 15-ന് മുതൽ ആരംഭിക്കുമെന്നും ടിവിഎസ് അറിയിച്ചിട്ടുണ്ട്. ഐക്യൂബ് സെബിബ്രേഷൻ എഡിഷന്റെ 1,000 യൂണിറ്റുകൾ മാത്രമാണ് കമ്പനി വിപണനത്തിന് എത്തിക്കുക. മറ്റ് വേരിയന്റുകളിൽ നിന്നും വേറിട്ടുനിർത്തുന്നതിനായി പ്രത്യേക കളർ ഓപ്ഷനുകളാണ് ഇലക്‌ട്രിക് സ്‌കൂട്ടറിൽ ടിവിഎസ് ഒരുക്കിയിരിക്കുന്നത്.

കോപ്പർ ബ്രൗണും ബ്ലാക്ക് നിറവും ചേരുന്ന ഒരു പ്രത്യേക ഡ്യുവൽ-ടോൺ കളറിലാണ് ഐക്യൂബ് സെലിബ്രേഷൻ എഡിഷൻ പണികഴിപ്പിച്ചിരിക്കുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ മുൻവശത്തെ ആപ്രോണിൽ സെലിബ്രേഷൻ എഡിഷൻ ഡീക്കലുകളും കാണാം. ഇതോടൊപ്പം വശങ്ങളിൽ മറ്റ് ബോൾഡ് ഡീക്കലുകളും പ്രത്യേക പതിപ്പ് ബാഡ്‌ജിംഗും കൂടി ചേരുന്നതോടെ സംഗതി കളറാവുന്നുണ്ട്. അങ്ങനെ ആദ്യ കാഴ്ച്ചയിൽ ആളുകളെ ആകർഷിക്കാനും ഇവിക്ക് സാധിക്കുന്നുണ്ട്.

TVS iQube Electric Scooter Celebration Edition Launched

കാഴ്ച്ചയിലെ ഈ മാറ്റങ്ങൾ മാറ്റിനിർത്തുകയാണെങ്കിൽ ടിവിഎസ് ഐക്യൂബ് സെലിബ്രേഷൻ എഡിഷൻ അതിന്റെ സ്റ്റാൻഡേർഡ് വേരിയന്റുകൾക്ക് സമാനമാണെന്ന് വേണം പറയാൻ. 4.4 kW (5.9 bhp) പീക്ക് ഔട്ട്പുട്ടുള്ള 3 kW ഇലക്ട്രിക് മോട്ടോറുമായാണ് ഇലക്ട്രിക് സ്കൂട്ടറിന്റെ 3.4 kWh ബാറ്ററി പായ്ക്ക് ജോടിയാക്കിയിരിക്കുന്നത്. മണിക്കൂറിൽ 78 കിലോമീറ്റർ പരമാവധി വേഗം പുറത്തെടുക്കാനാവുന്ന മോഡലിന് ഒറ്റ ചാർജിൽ 100 ​​കിലോമീറ്റർ റേഞ്ചും വാഗ്ദാനം ചെയ്യാനാവും.

4 മണിക്കൂറും 30 മിനിറ്റും കൊണ്ട് ബാറ്ററി 0 മുതൽ 100 ​​ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുന്ന 650-വാട്ട് ചാർജറുമായാണ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടർ വരുന്നത്. ഇന്ത്യൻ വിപണിയിൽ ഇതുവരെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ 3.50 ലക്ഷം യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചിരിക്കുന്നത്. ഈ പുതിയ ലിമിറ്റഡ് എഡിഷൻ മോഡലിന്റെ ബുക്കിംഗ് ഓഗസ്റ്റ് 15-ന് ആരംഭിക്കുമെങ്കിലും ഡെലിവറി 2024 ഓഗസ്റ്റ് മാസം 26-ാം തീയതി മാത്രമേ ആരംഭിക്കുകയുള്ളൂ.

TVS iQube Electric Scooter Celebration Edition Launched

ആദ്യം ബുക്ക് ചെയ്യുന്നവർക്ക് ആദ്യം ഡെലിവറിയെന്ന അടിസ്ഥാനത്തിലാണ് ഇതിന്റെ വിതരണവും നടക്കുക. സ്റ്റാൻഡേർഡ് മോഡലുകളേക്കാൾ അധിക വിലയില്ലാതെ പുതിയ സെലിബ്രേഷൻ എഡിഷൻ ലഭ്യമാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇ-സ്‌കൂട്ടർ അതിൻ്റെ ഫങ്ഷണൽ സ്‌റ്റൈലിംഗ്, ലളിതമായ നിർമാണം, ശരിയായ വില എന്നിവയാലാണ് വിപണി പിടിച്ചത്. വിപണിയിലെ മറ്റ് പെട്രോൾ സ്കൂട്ടറുകളേക്കാൾ കൂടുതൽ വിറ്റഴിക്കാനും ടിവിഎസിനാവുന്നുണ്ട്.

അങ്ങനെ ഇപ്പോൾ മൊത്തത്തിൽ 5 വകഭേദങ്ങളിൽ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാനാവും. 2.2kWh ബാറ്ററിയുള്ള ഒരു ബേസ് മോഡലോടെയാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടക്കം. 94,999 രൂപയാണ് ഇതിനായി മുടക്കേണ്ടി വരുന്ന ഇന്ത്യയിലെ എക്സ്ഷോറൂം വില. ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ ഏഥർ റിസ്‌ത, ഹീറോ വിഡ V1, ഓല S1 പ്രോ, ബജാജ് ചേതക്, ആംപിയർ നെക്‌സസ് പോലുള്ള ഗംഭീര മോഡലുകളോടാണ് ടിവിഎസ് ഐക്യൂബ് മത്സരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, August 15, 2024, 9:00 [IST]
English summary
Tvs iqube electric scooter celebration edition launched to celebrate indias 78th independence day
കൂടുതല്‍... #tvs motor #Independence Day 2024 #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X