വാങ്ങിയാൽ തലവേദനയുണ്ടാവില്ല, ടിവിഎസിന്റെ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിന് വിലക്കുറവുമായി ഫ്ലിപ്‌കാർട്ട്

ഇതുവരെ ദുഖവെള്ളിയെന്ന് ഇന്ത്യക്കാർ കേട്ടിട്ടുണ്ടാവുമെങ്കിലും ബ്ലാക്ക് ഫ്രൈഡേ എന്നത് നമുക്കത്ര പ്രത്യേകതകളുള്ള ദിവസമൊന്നും അല്ലായിരുന്നു. അമേരിക്കയിൽ താങ്ക്സ് ഗിവിങ്ങ് ദിവസം കഴിഞ്ഞെത്തുന്ന വെള്ളിയാഴ്ച്ചയാണ് ബ്ലാക്ക് ഫ്രൈഡേ എന്നപേരിൽ അറിയപ്പെടുന്നത്. ഈ പേര് വന്നതിന്റെ കാരണം കൂടി പറഞ്ഞുതരാം. ക്രിസ്മസ് ഷോപ്പിംഗിന് തുടക്കമാവുന്ന ദിവസമാണ് ബ്ലാക്ക് ഫ്രൈഡേ. ക്രിസ്മസ് വ്യാപാരത്തിനായി സ്റ്റോക്കുകള്‍ കൊണ്ടുവരുന്നതിന് മുമ്പ് നിലവിലെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ബ്ലാക്ക് ഫ്രൈഡെ എന്ന പേരിലറിയപ്പെടാന്‍ തുടങ്ങിയത്. ഡിസ്കൗണ്ടുകളും മറ്റ് കിഴിവുകളും വാരിക്കോരി നൽകുന്നതിനാൽ ഈ ദിവസങ്ങളിലെ തിക്കുംതിരക്കും പൊല്ലാപ്പുകളുമാണ് ഇത്തരത്തിലൊരു പേര് വീഴാൻ കാരണമായത്.

ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലുള്ള ഇ-കൊമേഴ്‌സ് വെബ്സൈറ്റുകളെല്ലാം ഇന്ത്യയിൽ ബ്ലാക്ക് ഫ്രൈഡേ വിൽപ്പനയും (Black Friday Sales) ആരംഭിച്ചിട്ടുണ്ട്. ഡിസംബർ രണ്ട് വരെ നീണ്ടുനിൽക്കുന്ന ഷോപ്പിംഗ് മഹോത്സവത്തിന് ആരും കാണാത്ത വിലക്കിഴിവുകളാണ് ലഭ്യമാവുക. ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾക്ക് മാത്രമല്ല കേട്ടോ, വാഹനങ്ങൾക്ക് പോലും കിടിലൻ ഓഫറുകളാണ് വന്നെത്തിയിരിക്കുന്നത്.

TVS iQube Electric Scooter Gets Price Drop In Flipkart Black Friday Sale

ടിവിഎസിന്റെ ഫാമിലി ഇലക്ട്രിക് സ്കൂട്ടറായ ഐക്യൂബ് വാങ്ങാൻ ഇരുന്നവർക്കും പറ്റിയ സമയമാണ് വന്നെത്തിയിരിക്കുന്നത്. പക്ഷേ ഇതും കേട്ട് ഷോറൂമിലേക്കല്ല കേട്ടോ പായേണ്ടത്. പകരം ഫ്ലിപ്പ്കാർട്ടിലേക്കാണ്. ബ്ലാക്ക് ഫ്രൈഡേ സെയിലിനോട് അനുബന്ധിച്ച് ഐക്യൂബിന് നിലവിൽ 1,07,299 രൂപയാണ് വില വരുന്നത്. ഇതുകൂടാതെ മറ്റ് ഓഫറുകളെല്ലാം കൂടി വെറും 1 ലക്ഷം രൂപയ്ക്ക് എൻട്രി ലെവൽ വേരിയന്റ് നിങ്ങൾക്ക് സ്വന്തമാക്കാം.

പേൾ വൈറ്റ്, വാൽനട്ട് ബ്രൗൺ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇവി വാങ്ങാനാവുന്നത്. ഇനി ഓഫറിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കാം. ഫ്ലിപ്കാർട്ടിൽ ടിവിഎസിന്റെ ഐക്യൂബ് 2.2 kWh മോഡലിന് 5,000 രൂപയാണ് ആനുകൂല്യമായി ലഭിക്കുക. ഇ-കൊമേഴ്‌സ് ഭീമൻ ടിവിഎസ് ഇലക്ട്രിക് സ്‌കൂട്ടറിൽ ഫ്ലെക്‌സിബിൾ ഇഎംഐ ഓപ്ഷനുകൾ ഉൾപ്പെടെ വിവിധ തരം ഡിസ്‌കൗണ്ടുകളും അവതരിപ്പിച്ചിട്ടുണ്ട്.

TVS iQube Electric Scooter Gets Price Drop In Flipkart Black Friday Sale

ബാങ്കിനെ ആശ്രയിച്ച് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 6,000 രൂപ വരെ ഡിസ്‌കൗണ്ടുകൾ ലഭിക്കും. അതേസമയം ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 2,000 രൂപ വരെയാണ് ഡിസ്‌കൗണ്ട് ഉപയോഗപ്പെടുത്താനാവുക. എച്ച്‌ഡിഎഫ്‌സി പോലുള്ള മുൻനിര ബാങ്കുകൾ വഴി പണമിടപാട് നടത്തിയാൽ 36 മാസം വരെ ഫ്ലെക്‌സിബിൾ ലോൺ കാലാവധി വാഗ്ദാനം ചെയ്യുന്ന ഒരു ഇഎംഐ സ്‌കീമും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

ഈ ഡീലുകളെല്ലാം ഉപയോഗപ്പെടുത്തിയാൽ ടിവിഎസ് ഐക്യൂബിന്റെ എൻട്രി ലെവൽ വേരിയന്റ് 1,01,934 രൂപയ്ക്ക് സ്വന്തമാക്കാനാവും. 2.2 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഇവി ദൈനംദിന ആവശ്യങ്ങൾക്ക് പെട്രോൾ സ്കൂട്ടറുകളേക്കാൾ ശരിക്കും പ്രായോഗികമാണ്. 5.9 bhp കരുത്തോളം വികസിപ്പിക്കാൻ ഇതിനാവും. ചാർജിംഗിലേക്ക് വന്നാൽ ഫാസ്റ്റ് ചാർജർ വഴി 2 മണിക്കൂർ 45 മിനിറ്റിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കും.

TVS iQube Electric Scooter Gets Price Drop In Flipkart Black Friday Sale

ഒരു കിലോമീറ്ററോടാൻ ഐക്യൂബിന് വെറും 0.3 പൈസയാണ് ചെലവ് വരുന്നത്. പെട്രോൾ ഇരുചക്ര വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പ്രതിവർഷം ഏകദേശം 37,500 രൂപയോളം ലാഭിക്കാനാവുമെന്നും കമ്പനി അവകാശപ്പെടുന്നു. ടിവിഎസ് പറയുന്നതനുസരിച്ച് സിംഗിൾ ചാർജിൽ ഐക്യൂബിന് ഇക്കോണമി മോഡിൽ 75 കിലോമീറ്ററും പവർ മോഡിൽ 60 കിലോമീറ്ററുമാണ് റേഞ്ച് നൽകാനാവുക.

നീളമേറിയ സീറ്റുകൾ, 32 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ്, ചെറിയ യാത്രകൾക്കായി ബാഗുകൾ/ബോക്സുകൾ സ്ഥാപിക്കുന്നതിനുള്ള വലിയ ഫുട്ബോർഡ്, 180+ കണക്റ്റഡ് ഫീച്ചറുകൾ, റിവേഴ്‌സ് പാർക്കിംഗ്, ഇക്കോ ഡ്രൈവ് പോലുള്ള റൈഡിംഗ് മോഡുകൾ, കോൾ, എസ്എംഎസ് അലേർട്ട് തുടങ്ങിയ ഫീച്ചറുകളെല്ലാം ഐക്യൂബിന്റെ എല്ലാ വേരിയൻ്റുകളിലും സ്റ്റാൻഡേർഡായി ലഭിക്കുകയും ചെയ്യും.

More from DriveSpark

Article Published On: Friday, November 29, 2024, 15:11 [IST]
English summary
Tvs iqube electric scooter gets price drop in flipkart black friday sale details inside
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X