140 കി.മീ. റേഞ്ചുള്ള ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിന് 41,000 രൂപ വിലക്കുറവ്, ഞെട്ടിച്ച് ടിവിഎസിന്റെ ഡിസ്‌കൗണ്ട്

പച്ച നമ്പർ പ്ലേറ്റുള്ള വാഹനങ്ങളാൽ നമ്മുടെ നിരത്തുകളും അതിവേഗം നിറയുകയാണ്. കാറുകളേക്കാൾ കൂടുതൽ ഇലക്‌ട്രിക്കിൽ ഇരുചക്ര വാഹനങ്ങൾ വാങ്ങാനാണ് ഏറെ പേരും താത്പര്യപ്പെടുന്നത്. ഇവിടെയാവട്ടെ ഓലയും ഏഥറും ഒഖിനാവയും പോലെയുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണ് പണംവാരുന്നതും. എന്നാൽ ടിവിഎസ് നേരത്തെ തന്നെ ഈ വിഭാഗത്തിൽ ചുവടുവെച്ച പ്രമുഖ നിർമാതാക്കളിൽ ഒരാളാണ്.

അതും ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറായ ഐക്യൂബുമായാണ് ടിവിഎസ് യുദ്ധത്തിനിറങ്ങിയത്. ഓലയും ഏഥറുമെല്ലാമായി ഇടിച്ചുനിൽക്കാനും കമ്പനിക്കായി എന്നതാണ് ശ്രദ്ധേയമായ കാര്യം. വിപണത്തിന് എത്തി ഇതിനോടകം തന്നെ 2 ലക്ഷത്തിലധികം ഐക്യൂബുകൾ വിറ്റഴിക്കാനും കമ്പനിക്കായി. ഇപ്പോഴിതാ വിൽപ്പന കൂടുതൽ പിടിക്കാനായി എക്കാലത്തെയും മികച്ച ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.

TVS iQube Electric Scooter Gets Rs 41 000 Discount Offer

മാർച്ച് 31 വരെ മാത്രമേ സാധുതയുള്ള ഓഫറിനു കീഴിൽ 41,000 രൂപ വരെയാണ് ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താനാവുക. ഇതിൽ 6000 രൂപ വരെ ക്യാഷ്ബാക്ക് ഉൾപ്പടെ ഉപഭോക്താവ് 'നോ കോസ്റ്റ് EMI' ഉപയോഗിച്ച് ഐക്യൂബ് ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങുകയാണെങ്കിൽ അയാൾക്ക് 7500 രൂപയുടെ അധിക ആനുകൂല്യങ്ങൾ ലഭിക്കും. സാധാരണയായി ഉപഭോക്താക്കൾക്ക് എക്സ്റ്റൻഡഡ് വാറണ്ടിക്കായി 5000 രൂപ അധികമായി നൽകണം.

എന്നാൽ ഈ മാസത്തെ ആനുകൂല്യങ്ങൾക്ക് കീഴിൽ എക്സ്റ്റൻഡഡ് വാറണ്ടി സൗജന്യമായാണ് ടിവിഎസ് വാഗ്ദാനം ചെയ്യുന്നത്. ഇതോടൊപ്പം തന്നെ 22,065 രൂപ സബ്‌സിഡിയും ടിവിഎസ് ഇല‌ക്‌ട്രിക് സ്‌കൂട്ടറിന് ലഭിക്കുന്നതിനാൽ വില ഇനിയും കുറയും., മുകളിൽ സൂചിപ്പിച്ച എല്ലാ ഓഫറുകൾക്കും ഒപ്പം കമ്പനിയുടെ ഈ ഫാമിലി ഇവി 40,564 രൂപയുടെ വിലക്കുറവോടെ മാർച്ച് മാസത്തിൽ സ്വന്തമാക്കാനാവും.

TVS iQube Electric Scooter Gets Rs 41 000 Discount Offer

പ്രശസ്തമായ FAME 2 സബ്‌സിഡി ഈ മാസം അവസാനത്തോടെ അവസാനിക്കുമെന്നാണ് കേന്ദ്ര സർക്കാർ നിലവിൽ അറിയിച്ചിരിക്കുന്നത്. എന്നാൽ സബ്‌സിഡികൾ നീട്ടുന്നതിനെ കുറിച്ചും സർക്കാർ വൃത്തങ്ങൾ സൂചന നൽകിയിട്ടുണ്ട്. എന്തായാലും ഈ മാസം ടിവിഎസ് ഐക്യൂബ് വാങ്ങുന്നവർക്ക് ഇത്രയും വലിയ ആനുകൂല്യം ലഭിക്കുന്നത് ഏറെ സ്വാഗതാർഹമായ കാര്യമാണ്.

തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 1,23,776 രൂപ മുതൽ 1,38,883 രൂപ വരെയാണ് ഇവിയുടെ നിലവിലെ ഓൺ-റോഡ് വില വരുന്നത്. ഇത് മുകളിൽ പറഞ്ഞ ഫെയിം II സബ്‌സിഡി കിഴിച്ചിട്ടുള്ള വിലയാണെന്നത് പ്രത്യേകം ശ്രദ്ധിക്കണേ. ഐക്യൂബ്, ഐക്യൂബ് S, ഐക്യൂബ് ST എന്നി മൂന്ന് വേരിയന്റുകളിലാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നത്.

TVS iQube Electric Scooter Gets Rs 41 000 Discount Offer

ഐക്യൂബ് സ്റ്റാൻഡേർഡ് ബേസ് വേരിയന്റിലേക്ക് നോക്കിയാൽ 3.04 kWh ബാറ്ററി പായ്ക്കുമായി വരുന്ന ഇതിന് ഫുൾ ചാർജിൽ 100 കിലോമീറ്റർ വരെ റേഞ്ച് നൽകാനാവുമെന്നാണ് ടിവിഎസ് അവകാശപ്പെടുന്നത്. ഇവിയുടെ പെർഫോമൻസിലേക്ക് നോക്കിയാൽ 4.4 kW കരുത്തിൽ 33 Nm torque വരെ ഉത്പാദിപ്പിക്കാനുമാവും.

ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ ബാറ്ററി 0-80 ശതമാനം മുതൽ 4 മണിക്കൂർ 30 മിനിറ്റ് കൊണ്ട് ചാർജ് ചെയ്യാം. ഇനി രണ്ടാമത്തെ വേരിയന്റായ ടിവിഎസ് ഐക്യൂബ് S സമാനമായ സ്പെസിഫിക്കേഷനുമായാണ് വരുന്നത്. എന്നിരുന്നാലും ക്രമീകരിക്കാവുന്ന ഹൈഡ്രോളിക് ട്വിൻ ട്യൂബ് സസ്‌പെൻഷൻ പോലുള്ള കുറച്ച് അധിക സവിശേഷതകൾ ഇതിന് ലഭിക്കുന്നുണ്ടെന്ന് പറയാം.

TVS iQube Electric Scooter Gets Rs 41 000 Discount Offer

4.56 kWh ബാറ്ററി പായ്ക്കുമായി വരുന്ന ടോപ്പ്-സ്‌പെക്ക് ST മോഡലിന് സിംഗിൾ ചാര്‍ജില്‍ 140 കിലോമീറ്റര്‍ റേഞ്ചാണ് ടിവിഎസ് അവകാശപ്പെടുന്നത്. കൂടാതെ, 1500 W ചാർജർ ഉപയോഗിച്ച് 2 മണിക്കൂർ 30 മിനിറ്റിനുള്ളിൽ ബാറ്ററി 0-80 ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കും. 600 W ചാർജർ ഉപയോഗിക്കുകയാണെങ്കിൽ ബാറ്ററി 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ 4 മണിക്കൂറും 6 മിനിറ്റും സമയമാണ് വേണ്ടിവരിക.

ബേസ്, S വേരിയൻ്റുകൾക്ക് മണിക്കൂറിൽ പരമാവധി 78 കിലോമീറ്റർ വേഗത കൈവരിക്കാനാവുമ്പോൾ ST പതിപ്പിന് 82 കിലോമീറ്ററാണ് ടോപ്പ് സ്പീഡായി ടിവിഎസ് അവകാശപ്പെടുന്നത്. ഫീച്ചറുകളുടെ കാര്യത്തിലും ഐക്യൂബ് ഒട്ടും പിന്നിലല്ലെന്നു വേണം പറയാൻ. എന്‍ട്രി ലെവല്‍ മോഡലിന് ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനെ പിന്തുണയ്ക്കുന്ന 5-ഇഞ്ച് TFT സ്ക്രീൻ ലഭിക്കുമ്പോള്‍ ഐക്യൂബ് S മോഡലിൽ മ്യൂസിക് കൺട്രോളുകളും തീം കസ്റ്റമൈസേഷനും വാഗ്ദാനം ചെയ്യുന്ന വലിയ 7-ഇഞ്ച് ക്ലസ്റ്ററാണ് ഒരുക്കിയിരിക്കുന്നത്.

TVS iqube

ഇത് OTA അപ്ഡേറ്റുകളും വോയ്സ് അസിസ്റ്റന്‍സും പോലുള്ള മോഡേൺ ഫീച്ചറുകളും ടിവിഎസിന്റെ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറിൽ ലഭ്യമാണ്. മേൽപറഞ്ഞ ഓഫറുകളുടെ കാര്യത്തിലേക്ക് വന്നാൽ ആനുകൂല്യങ്ങൾ രാജ്യത്തുടനീളം ലഭ്യമല്ല. തെരഞ്ഞെടുത്ത നഗരങ്ങളിലും ഡീലർഷിപ്പുകളിലും മാത്രമാണ് ഇവ അവതരിപ്പിച്ചിരിക്കുന്നത്. ഓഫറിനെ കുറിച്ച് കൂടുതൽ അറിയാൻ ഏറ്റവും അടുത്തുള്ള ടിവിഎസ് ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം.

More from DriveSpark

Article Published On: Tuesday, March 12, 2024, 14:01 [IST]
English summary
Tvs iqube electric scooter gets rs 41000 discount offer details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X