ബാറ്ററിയും മാറും റേഞ്ചും കൂടും, ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ പുത്തൻ വേരിയന്റുകളുമായി ടിവിഎസ്

ഇന്ത്യൻ വിപണിയിൽ ഇലക്‌ട്രിക് സ്‌കൂട്ടറുകൾ (Electric Scooter) വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഓലയും ഏഥറും ഹീറോയും പോലുള്ള വമ്പൻ കമ്പനികളെല്ലാം ഇവി രംഗത്തേക്കിറങ്ങിയതോടെ പെട്രോൾ മോഡലുകൾക്കാണ് പണികിട്ടിയിരിക്കുന്നത്. ഐക്യൂബ് ഇലക്ട്രിക്കുമായി നേരത്തെ തന്നെ കളത്തിലിറങ്ങിയ ടിവിഎസും മോശമല്ലാത്ത പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.

പുതുതായി വാങ്ങുന്നവരെല്ലാം ആദ്യം പരിഗണിക്കുന്ന മോഡലുകളിൽ ഒന്നായി വളരാനും ടിവിഎസ് ഐക്യൂബിനായിട്ടുണ്ട്. തങ്ങളുടെ ഇവി നിരയിലേക്ക് പുത്തനൊരു ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കുന്നതിനു പുറമെ ഈ 2024-25 സാമ്പത്തിക വർഷത്തിൽ ഐക്യൂബിന്റെ പുതിയ വകഭേദങ്ങൾ അവതരിപ്പിക്കാനുള്ള തയാറെടുപ്പിൽ കൂടിയാണ് ഹൊസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിപ്പോൾ.

TVS iQube Electric Scooter New Variants Launch Soon

2024 സാമ്പത്തിക വർഷത്തിനായുള്ള പോസ്റ്റ്-ഏണിംഗ് കോളിനിടെയാണ് ടിവിഎസ് മോട്ടോർ കമ്പനി ഡയറക്ടറും സിഇഒയുമായ കെഎൻ രാധാകൃഷ്ണൻ ഇക്കാര്യം വെളിപ്പെടുത്തിയത്. വ്യത്യസ്ത ബാറ്ററി ശേഷിയിലും വില നിലവാരത്തിലും ഐക്യൂബിന്റെ പുതിയ വേരിയന്റുകൾ ലഭ്യമാക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഇവിയുടെ പുതുതായി എത്തുന്ന മോഡലുകൾ മിക്കവാറും അടുത്ത മാസത്തോടെ വിപണിയിൽ എത്തിയാലും ആശ്ചര്യപ്പെടേണ്ടതില്ല.

രണ്ട് വർഷം മുമ്പ് അവതരിപ്പിച്ച ഏറെ കാത്തിരുന്ന ഐക്യൂബ് ST പുതിയ വേരിയന്റുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും വ്യക്തമല്ല. നിലവിൽ ടിവിഎസിന്റെ ഇലക്ട്രിക് സ്‌കൂട്ടർ 4.4kWh ഇലക്ട്രിക് മോട്ടോറിനൊപ്പമാണ് വിപണിയിൽ എത്തുന്നത്. ഇവിയുടെ സ്റ്റാൻഡേർഡ്, S മോഡലുകൾ 3.4 kWh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. പൂർണമായി ചാർജ് ചെയ്താൽ 75 കിലോമീറ്ററിന്റെ റിയൽ വേൾഡ് റേഞ്ചാണ് കമ്പനി ഇതിനൊപ്പം അവകാശപ്പെടുന്നത്.

TVS iQube Electric Scooter New Variants Launch Soon

പെർഫോമൻസിലേക്ക് നോക്കിയാൽ ഇവിയുടെ പെർഫോമൻസിലേക്ക് നോക്കിയാൽ 4.4 kW കരുത്തിൽ 33 Nm torque വരെ ഉത്പാദിപ്പിക്കാനുമാവും. മണിക്കൂറിൽ 78 കിലോമീറ്റർ വേഗതയാണ് മോഡലിൽ അവകാശപ്പെടുന്നത്. ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്റ്റാൻഡേർഡ് വേരിയന്റിന് 146,628 രൂപ മുതലാണ് വില വരുന്നത്. അതേസമയം ഐക്യൂബ് S മോഡലിന് 156,420 രൂപയും എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.

ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ ബാറ്ററി 0-80 ശതമാനം മുതൽ 4 മണിക്കൂർ 30 മിനിറ്റ് കൊണ്ട് ചാർജ് ചെയ്യാം.1500 W ചാർജർ ഉപയോഗിച്ച് 2 മണിക്കൂർ 30 മിനിറ്റിനുള്ളിൽ ബാറ്ററി 0-80 ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കും. 600 W ചാർജർ ഉപയോഗിക്കുകയാണെങ്കിൽ ബാറ്ററി 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ 4 മണിക്കൂറും 6 മിനിറ്റും സമയമാണ് വേണ്ടിവരിക.

TVS iQube Electric Scooter New Variants Launch Soon

ഫീച്ചറുകളാലും സമ്പന്നമായ ഇലക്ട്രിക് സ്കൂട്ടറാണിത്. ടിഎഫ്‌ടി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ടിവിഎസ് ആപ്പും ഉൾപ്പെടുന്ന നെക്സ്റ്റ്-ജെനറേഷൻ സ്മാർട്ട്Xകണക്റ്റ് പ്ലാറ്റ്‌ഫോമുമായാണ് ടിവിഎസ് ഐക്യൂബ് വരുന്നത്. റിമോട്ട് ബാറ്ററി ചാർജ് ലെവൽ, ജിയോ ഫെൻസിംഗ്, അവസാന പാർക്ക് ലൊക്കേഷൻ, നാവിഗേഷൻ സഹായം, ഇൻകമിംഗ് കോൾ/എസ്എംഎസ് അലേർട്ടുകൾ തുടങ്ങിയ സവിശേഷതകൾ ഈ ആപ്പ് വാഗ്ദാനം ചെയ്യുന്നു.

യു-ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (DRL), എൽഇഡി ഹെഡ്‌ലൈറ്റ്, ടെയിൽലൈറ്റ്, 12 ഇഞ്ച് വീലുകൾ, മോട്ടോറിന് സമീപം പ്രകാശിക്കുന്ന ഇലക്ട്രിക് ലോഗോ എന്നിവയും ഐക്യൂബിന്റെ ഹൈലൈറ്റാണ്. ടിവിഎസ് ഐക്യൂബ് നിലവിൽ ഏറ്റവും ഡിമാന്റുള്ള ഫാമിലി ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നാണ്. ലളിതമായ ഡിസൈനും എന്നാൽ കിടിലൻ പെർഫോമൻസും നൽകുന്ന ഇവി വലിയ സ്വീകാര്യതയാണ് നേടിയിരിക്കുന്നത്.

TVS iQube Electric Scooter New Variants Launch Soon

2024 സാമ്പത്തിക വർഷത്തിൽ ഐക്യൂബിന്റെ 1.94 ലക്ഷം യൂണിറ്റുകളാണ് ടിവിഎസ് വിറ്റഴിച്ചിരിക്കുന്നത്. പുതിയ സാമ്പത്തിക വർഷം കൂടുതൽ ഉയർന്ന നിലയിൽ വിൽപ്പന കൈവരിക്കണമെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ കമ്പനി 2024 ഏപ്രിലിൽ മാസത്തിൽ ഇലക്ട്രിക് സ്‌കൂട്ടറിന്റെ 17,403 യൂണിറ്റുകളാണ് രാജ്യത്ത് വിപണനം ചെയ്തത്. ഐക്യൂബിന്റെ പുതിയ വകഭേദങ്ങൾക്ക് പുറമേ ടിവിഎസ് ഇലക്ട്രിക് ത്രീ-വീലറും 2025 സാമ്പത്തിക വർഷത്തിൽ വിപണിയിൽ കൊണ്ടുവരും.

More from DriveSpark

Article Published On: Sunday, May 12, 2024, 17:00 [IST]
English summary
Tvs iqube electric scooter new variants launch soon with new battery pack
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X