എന്തൊരു വിലക്കുറവ്! 1 ലക്ഷത്തിന്റെ ഇലക്‌ട്രിക് സ്‌കൂട്ടർ 85,000 രൂപയ്ക്ക് വാങ്ങാൻ അവസരമൊരുക്കി ഫ്ലിപ്പ്കാർട്ട്

ഇലക്‌ട്രിക് സ്‌കൂട്ടറുകളിൽ കൂടുതൽ ഫാൻസുള്ള മോഡലുകളിൽ ഒന്നാണ് ടിവിഎസ് ഐക്യൂബ് (TVS iQube). വന്നകാലം മുതൽ ഇന്നുവരെ അധികം ചീത്തപ്പേരുകൾ ഒന്നും കേൾപ്പിക്കാതെ മുമ്പോട്ട് പോവുന്ന ഇവി കാലത്തിനൊത്ത് കിടിലമാവുന്നതല്ലാതെ ഇതുവരെ മോശമാക്കിയിട്ടില്ലെന്ന് വേണം പറയാൻ. പെട്രോൾ സ്‌കൂട്ടർ രംഗത്ത് ഹോണ്ട ആക്‌ടിവക്കെതിരെ ടിവിഎസ് ജുപ്പിറ്റർ നേടിയെടുത്ത അതേ ഇമേജാണ് ഓല അരങ്ങുവാഴുന്ന ബാറ്ററി രംഗത്ത് ഐക്യൂബും സമ്പാദിച്ചിരിക്കുന്നത്. രൂപത്തിലും ഭാവത്തിലും പക്കാ ഫാമിലി മാനായി വളർന്ന ഇലക്‌ട്രിക് സ്‌കൂട്ടർ വാങ്ങാൻ പദ്ധതിയിട്ടിരുന്നവർക്ക് ഒരു സുവർണാവസരം വന്നെത്തിയിരിക്കുകയാണ് ഇപ്പോൾ.

ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്ലിപ്കാർട്ടിൽ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിന് വമ്പൻ ഡിസ്‌കൗണ്ടാണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. ഇവിയുടെ 2.2 kW വേരിയന്റ് വെറും 85,000 രൂപയ്ക്ക് പോർച്ചിലെത്തിക്കാനുള്ള അവസരമാണ് ഏവർക്കും കൈവന്നിരിക്കുന്നത്. പൊതുവെ 94,999 രൂപ ആണ് ഐക്യൂബിന്റെ ഈ എൻട്രി ലെവൽ മോഡലിനായി ഇന്ത്യയിൽ മുടക്കേണ്ടി വന്നിരുന്ന എക്സ്ഷോറൂം വില.

TVS iQube Electric Scooter Now Available At Rs 85 000 In Flipkart

അതായത് ഏകദേശം 10,000 രൂപയാണ് ഇപ്പോൾ ഓഫറായി പോക്കറ്റിലിരിക്കാൻ പോവുന്നതെന്ന് സാരം. ഫ്ലിപ്പ്കാർട്ടിന്റെ ഇയർ എൻഡ് ഓഫറിന്റെ ഭാഗമായി ടിവിഎസ് ഐക്യൂബ് 2.2 kW വേരിയന്റ് 85,000 രൂപയ്ക്ക് വീട്ടിലെത്തിക്കാം. ഡിസംബർ 20 മുതൽ 25 വരെയാണ് ഓഫറിന് സാധുതയുള്ളതെന്ന് മാത്രം. അതായത് ഈ വിലയിൽ സ്‌കൂട്ടർ വാങ്ങാൻ ഇനി രണ്ട് ദിവസം കൂടിയുണ്ടെന്ന് ചുരുക്കം.

ടിവിഎസ് ഐക്യൂബിന് വിലക്കിഴിവുകൾക്ക് മുമ്പ് 1,03,299 രൂപയായിരുന്നു ഫ്ലിപ്പ്കാർട്ടിലെ എക്സ്ഷോറൂം വില. എന്നാൽ ഫ്ലിപ്പ്കാർട്ടിൻ്റെ #justforyou ഡിസ്കൗണ്ട് ഉപയോഗിച്ച് സ്കൂട്ടറിൻ്റെ വില 4000 രൂപയോളം കുറച്ചു. ഇതുകൂടാതെ 20,000 രൂപയിലധികം മുടക്കി പർച്ചേസ് ചെയ്യുമ്പോൾ ഒരു കാർട്ടിന് 12,300 രൂപയുടെ അധിക ഡിസ്‌കൗണ്ടും ഉപയോഗപ്പെടുത്താനാവും. ഫ്ലിപ്പ്കാർട്ട് ആക്സിസ് ക്രെഡിറ്റ് കാർഡിൽ നിന്നുള്ള പേയ്മെൻ്റ് ഓഫറായി മറ്റൊരു ഡിസ്‌കൗണ്ട് കൂടിയുണ്ടേ.

TVS iQube Electric Scooter Now Available At Rs 85 000 In Flipkart

ഈ കാർഡ് ഉപയോഗിച്ച് വാഹനം വാങ്ങുമ്പോൾ സ്‌കൂട്ടറിൻ്റെ അന്തിമ വില വെറും 85,380 രൂപ ആയി കുറയ്ക്കാനാവും. വാങ്ങുന്നവർക്ക് 5,619 രൂപയുടെ ഡിസ്‌കൗണ്ടാണ് ഫ്ലിപ്പ്കാർട്ട് ആക്സിസ് ക്രെഡിറ്റ് കാർഡിലൂടെ നേടാനാവുന്നത്. ടിവിഎസ് ഐക്യൂബ് 2.2 kWh, 3.4 kWh എന്നിങ്ങവ ഉൾപ്പെടെ രണ്ട് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നത്. ഇതിലെ എൻട്രി ലെവൽ വേരിയന്റാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്നത്.

2.2 kWh ബാറ്ററി പായ്ക്ക് ടിവിഎസ് ഐക്യൂബിനെ 2 മണിക്കൂർ 45 മിനിറ്റിനുള്ളിൽ 0-80 ശതമാനം ചാർജിംഗ് സമയം നേടാൻ അനുവദിക്കും. പൂർണമായി ചാർജ് ചെയ്താൽ ഈ ബാറ്ററി പായ്ക്ക് ഏകദേശം 75 കിലോമീറ്റർ (ക്ലെയിം ചെയ്യപ്പെട്ടു) റേഞ്ച് വാഗ്ദാനം ചെയ്യുന്നുവെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. 4.4 kW പവർ ഉത്പാദിപ്പിക്കാനാവുന്ന മോട്ടോറാണ് ഇലക്‌ട്രിക് സ്‌കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് 140 Nm വരെ പീക്ക് ടോർക്ക് ഉത്പാദിപ്പിക്കുന്നു.

TVS iQube Electric Scooter Now Available At Rs 85 000 In Flipkart

ടിവിഎസിന്റെ ഫാമിലി ഇവിയുടെ ഉയർന്ന വേഗത മണിക്കൂറിൽ 75 കിലോമീറ്ററാണ്. 5 ഇഞ്ച് കളർ TFT സ്‌ക്രീൻ, ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകൾ, 30 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ്, വെഹിക്കിൾ ക്രാഷ് ആൻഡ് ടൗ അലേർട്ടുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, പാർക്ക് അസിസ്റ്റ്, യുഎസ്ബി ചാർജിംഗ് പോർട്ട്, റിമോട്ട് ചാർജിംഗ് സ്റ്റാറ്റസ്, മറ്റ് ബന്ധിപ്പിച്ച സവിശേഷതകൾ എന്നിവയെല്ലാമാണ് ഐക്യൂബിലെ പ്രധാന ഫീച്ചറുകൾ.

വാൽനട്ട് ബ്രൗൺ, പേൾ വൈറ്റ് ഉൾപ്പെടെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഐക്യൂബ് 2.2 kWh ഓപ്ഷൻ വിപണനത്തിന് എത്തുന്നത്. ബ്രേക്കിംഗിനായി 220 mm ഫ്രണ്ട് ഡിസ്‌ക്കും 130 mm റിയർ ഡ്രമ്മുമാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 157 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 770 മില്ലീമീറ്റർ സീറ്റ് ഹൈറ്റുമാണ് ഇലക്‌ട്രിക് സ്കൂട്ടറിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ സെഗ്മെന്റിൽ ഓല S1, ബജാജ് ചേതക്, ഏഥർ റിസ്‌ത, തുടങ്ങിയ വമ്പൻമാരുമായാണ് ഐക്യൂബ് മത്സരിക്കുന്നത്.

More from DriveSpark

Article Published On: Monday, December 23, 2024, 17:35 [IST]
English summary
Tvs iqube electric scooter now available at rs 85000 in flipkart details inside
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X