ഉടമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലായി, തകരാർ പരിഹരിക്കാൻ ഇലക്‌ട്രിക് സ്‌കൂട്ടറിനെ തിരികെ വിളിച്ച് ടിവിഎസ്

ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ ഭാവി മുൻകൂട്ടി മനസിലാക്കി ടിവിഎസ് വർഷങ്ങൾക്ക് മുമ്പേ പുറത്തിറക്കിയ മോഡലാണ് ഐക്യൂബ് (TVS iQube). വൈദ്യുത സ്‌കൂട്ടറുകളിലെ ജുപ്പിറ്റർ എന്നുവേണമെങ്കിലും ഇതിനെ വിശേഷിപ്പിക്കാം. തുടക്കത്തിൽ ബെംഗളൂരു പോലുള്ള വലിയ നഗരങ്ങളിൽ മാത്രം ഐക്യുബിന്റെ വിൽപ്പന ആരംഭിച്ച കമ്പനി ഇപ്പോൾ രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ഈ ഇ-സ്‌കൂട്ടറിന്റെ വിപണനം ആരംഭിച്ചിട്ടുണ്ട്. ഓല S1 സീരീസ്, ഏഥർ റിസ്‌ത, ബജാജ് ചേതക് പോലുള്ള വമ്പൻമാരോടാണ് മത്സരമെങ്കിലും ഇതുവരെ ജയിച്ച് കയറാൻ ഹൊസൂർ ആസ്ഥാനമായുള്ള ബ്രാൻഡിനായിട്ടുണ്ട്.

അലങ്കോലങ്ങളില്ലാത്ത ഡിസൈനും രാജ്യത്തെ മുൻനിര ബ്രാൻഡിന്റെ സർവീസ് പിന്തുണയും മോശമല്ലാത്ത റേഞ്ചും വിലയും എല്ലാമാണ് മോഡലിനെ ഇത്രയും ജനപ്രിയമാക്കിയതെന്ന് വേണം പറയാൻ. രാജ്യത്തെ ആദ്യത്തെ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടർ എന്ന് ഐക്യൂബിനെ വിശേഷിപ്പിച്ചാലും തെറ്റൊന്നുമില്ല. അധികം പരാതികളൊന്നുമില്ലാതെ ഇതുവരെ മുമ്പോട്ടുപോയ വാഹനം വിപണിയിൽ മുന്നേറ്റം സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയാണ്.

TVS iQube Electric Scooter Recalled In India

എന്നാൽ ഇതിനിടയിൽ ഐക്യൂബിൽ ചില തകരാറുകൾ കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചുവിളിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. "സജീവമായ പരിശോധനയ്‌ക്കായി" സ്‌കൂട്ടർ തിരിച്ചുവിളിക്കുകയാണെന്നാണ് കമ്പനിയിൽ നിന്നും ലഭിക്കുന്ന ഔദ്യോഗിക വിവരം. 2023 ജൂലൈ 10 നും 2023 സെപ്റ്റംബർ 9 നും ഇടയിൽ നിർമ്മിച്ച യൂണിറ്റുകളാണ് തിരികെയെത്തിക്കാൻ ടിവിഎസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു ഉപഭോക്താവിൻ്റെ പരാതി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്നാണ് ഐക്യൂബിനെ തിരിച്ചുവിളിക്കാൻ ടിവിഎസ് നിർബന്ധിതരായിരിക്കുന്നത്. മുകളിൽ പറഞ്ഞ തീയതികൾക്കിടയിൽ നിർമിച്ച മോഡലുകളുടെ ബ്രിഡ്ജ് ട്യൂബ് പരിശോധന നടത്തുമെന്നും ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. മികച്ച ഹാൻഡ്‌ലിംഗ് ഉണ്ടെന്ന് ഉറപ്പാക്കാനാണ് ഈ പരിശോധന നടത്തുന്നത്. നിർമ്മാതാവോ അതിൻ്റെ ഡീലർ പങ്കാളികളോ ഈ തിരിച്ചുവിളിയുടെ ബാധിതരായ ഉപഭോക്താക്കളെ വ്യക്തിപരമായി ബന്ധപ്പെടും.

TVS iQube Electric Scooter Recalled In India

തുടർന്ന് വരുന്ന എല്ലാ ചെലവുകളും ടിവിഎസ് ഏറ്റെടുത്ത് ഫ്രീയായി തന്നെ നന്നാക്കി വാഹനങ്ങൾ ഉപഭോക്താക്കൾക്ക് തിരികെ നൽകുകയും ചെയ്യും. എത്ര സ്കൂട്ടറുകൾ ഈ തിരിച്ചുവിളിയുടെ ഭാഗമാവുമെന്ന് ടിവിഎസ് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും,30,000 മുതൽ 40,000 വരെ യൂണിറ്റുകളെ തകരാർ ബാധിച്ചേക്കാമെന്നാണ് റിപ്പോർട്ടുകൾ. അറ്റകുറ്റപ്പണി ചെയ്ത സ്കൂട്ടറുകൾ ഉപഭോക്താക്കൾക്ക് കൈമാറുന്നതിന് മുമ്പ് അവയുടെ റോഡ്-യോഗ്യത സാക്ഷ്യപ്പെടുത്താൻ കമ്പനി എങ്ങനെ നീങ്ങുന്നുവെന്നതും ഈ ഘട്ടത്തിൽ വ്യക്തമല്ല.

തൻ്റെ ഇലക്ട്രിക് സ്കൂട്ടറിൽ നിരന്തരം നേരിടുന്ന പ്രശ്‌നങ്ങൾ വിവരിച്ചുകൊണ്ടാണ് ഉപഭോക്താവ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മെയ് 20 ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 31 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. വാഹനം ഓടിക്കുന്ന സമയത്ത് ഫ്രെയിം പൊട്ടിയെന്നും തുടർന്ന് പ്രാദേശിക സർവീസ് സെന്ററിനെ സമീപിച്ചുവെങ്കിലും നന്നാക്കി തരാൻ ഡീലർ തയാറായില്ലെന്നുമാണ് അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിവരിക്കുന്നത്.

TVS iQube Electric Scooter Recalled In India

ഇത് കമ്പനിയുടെ ശ്രദ്ധയിൽ എത്തിയതോടെയാണ് തിരിച്ചുവിളിക്കൽ പ്രഖ്യാപിക്കുന്നത്. ഇത് ഉപഭോക്താക്കളോടുള്ള ടിവിഎസിന്റെ പ്രതിബദ്ധതയാണ് എടുത്തു കാണിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലൊന്നാണ് ടിവിഎസ് ഐക്യൂബ്. ഇതിനകം 3 ലക്ഷം ആളുകൾ വാങ്ങിയ ഇവിയിൽ ഇതാദ്യമായാണ് ഇത്തരത്തിലൊരു പരാതി ഉയരുന്നതും.

കൂടുതൽ ആളുകളെ ആകർഷിക്കുവാനായി ഐക്യൂബ് നിരയിലേക്ക് കൂടുതൽ പുതിയ വേരിയന്റുകളേയും കമ്പനി അവതരിപ്പിക്കുകയുണ്ടായി. അങ്ങനെ ഇപ്പോൾ മൊത്തത്തിൽ 5 വകഭേദങ്ങളിൽ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാനാവും. 2.2kWh ബാറ്ററിയുള്ള ഒരു ബേസ് മോഡലോടെയാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടക്കം. 94,999 രൂപയാണ് ഇതിനായി മുടക്കേണ്ടി വരുന്ന ഇന്ത്യയിലെ എക്സ്ഷോറൂം വില.

5 ഇഞ്ച് കളർ TFT സ്‌ക്രീൻ, വെഹിക്കിൾ ക്രാഷ്, ടൗ അലേർട്ടുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, 30 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജ് സ്പേസ് തുടങ്ങിയ സവിശേഷതകളാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. വാൽനട്ട് ബ്രൗൺ, പേൾ വൈറ്റ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ 2.2kWh ഐക്യൂബ് തെരഞ്ഞെടുക്കാനാമാവും. 3.4 kWh, 5.1 kWh ബാറ്ററി പായ്ക്കുള്ള വേരിയന്റുകളും ഐക്യൂബിലുണ്ട്. 1.55 ലക്ഷം രൂപയും 1.83 ലക്ഷം രൂപയുമാണ് ഇവക്കായി മുടക്കേണ്ടി വരുന്നത്.

More from DriveSpark

Article Published On: Saturday, June 8, 2024, 17:00 [IST]
English summary
Tvs iqube electric scooter recalled in india for proactive inspection
കൂടുതല്‍... #tvs motor #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X