കേന്ദ്രസർക്കാരിന്റെ തീരുമാനം പണിയായി, ഈ ഫാമിലി ഇലക്‌ട്രിക് സ്‌കൂട്ടർ ഇനി പഴയ വിലയ്ക്ക് കിട്ടില്ല

ഇനി എന്തായാലും പുതിയൊരു ഇരുചക്ര വാഹനം വാങ്ങാനിരിക്കുന്നവരിൽ പലരും ഇലക്‌ട്രിക്കിലാവും കണ്ണുവെച്ചിട്ടുണ്ടാവുക. ഉയർന്ന വില കൊടുത്ത് പെട്രോൾ അടിച്ച് കൊണ്ടുനടക്കുന്നതിലും ലാഭമാണ് കറണ്ടിൽ കുത്തി ബാറ്ററി ചാർജാവുന്ന ഇവികൾ എന്നകാര്യം മിക്കവരും മനസിലാക്കി കഴിഞ്ഞു. ഇന്ത്യയിൽ ഒരു ഇലക്‌ട്രിക് സ്‌കൂട്ടർ എങ്കിലും ഇല്ലാത്ത പ്രദേശങ്ങളില്ലെന്നു വേണം പറയാൻ. പച്ച നമ്പർപ്ലേറ്റുമായി ഇവർ നിരത്തുകൾ കീഴടക്കി കഴിഞ്ഞു.

തെരഞ്ഞെടുക്കാൻ ഒരുപാട് ഓപ്ഷനുകൾ ഉള്ളപ്പോൾ ഏത് വാങ്ങണമെന്ന കൺഫ്യൂഷൻ മാത്രമേ ഉണ്ടാവൂ. സ്റ്റാർട്ടപ്പ് ബ്രാൻഡുകളെ വിശ്വാസമില്ലാത്തവർക്കും ഫാമിലി ഉപയോഗത്തിനായി പുത്തനൊരു ടൂവീലർ നോക്കുന്നവർക്കുമെല്ലാം അനുയോജ്യമായ മോഡലാണ് ടിവിഎസ് ഐക്യൂബ്. വിപണത്തിന് എത്തി ഇതിനോടകം തന്നെ 2 ലക്ഷത്തിലധികം ഉപഭോക്താക്കളെ കണ്ടെത്തി കുതിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടർ ശരിക്കും ദൈനംദിന ഉപയോഗത്തിനെല്ലാം ഉപകാരിയാണ്.

TVS iQube Family Electric Scooter Become More Expensive

പക്ഷേ ഇലക്ട്രിക് വാഹനങ്ങൾക്ക് കേന്ദ്ര സർക്കാർ ഇതുവരെ നൽകി വന്നിരുന്ന FAME II സബ്‌സിഡി കാലഹരണപ്പെട്ടതിനാൽ ടിവിഎസിന്റെ ഇവിക്ക് വില വർധിപ്പിക്കേണ്ടി വന്നിരിക്കുകയാണ്. ഇതിൻപ്രകാരം ഐക്യൂബിന്റെ ഏറ്റവും പുതിയ വില കമ്പനി തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്. ഈ വർഷം ജൂലൈ വരെ നടപ്പിലാക്കുന്ന പുതിയ 2024 ഇലക്ട്രിക് മൊബിലിറ്റി പ്രമോഷൻ സ്കീം (EMPS) പ്രകാരം ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങണമെങ്കിൽ ഇനി അധികം മുടക്കേണ്ടി വരും.

പുതിയ EMPS 2024 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്ക് ഒരു ചെറിയ പ്രോത്സാഹനം നൽകുന്നത് തുടരുമെങ്കിലും ഇവി വാങ്ങാൻ എത്തുന്നവർക്ക് അധിക തുക മുടക്കേണ്ടി വരുന്നത് വലിയ നിരാശയുളവാക്കുന്ന കാര്യമാണ്. ടിവിഎസ് ഐക്യൂബ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ സ്റ്റാൻഡേർഡ് വേരിയന്റിന് 146,628 രൂപ മുതലാണ് വില വരുന്നത്. അതേസമയം ഐക്യൂബ് S മോഡലിന് 156,420 രൂപയും എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.

TVS iQube Family Electric Scooter Become More Expensive

എന്നാൽ ഇലക്ട്രിക് മൊബിലിറ്റി പ്രമോഷൻ സ്കീം പ്രകാരം വൈദ്യുത സ്‌കൂട്ടറിന് 10,000 രൂപ ഇഎംപിഎസ് സബ്‌സിഡി ലഭിക്കും. അതായത് എക്‌സ്ഷോറൂം വില ഇപ്പോൾ സ്റ്റാൻഡേർഡിന് രൂപയും S വേരിയൻ്റുകൾക്ക് 146,420 രൂപയുമാണ് കൊടുക്കേണ്ടി വരികയെന്ന് സാരം. ഇതുകൂടാതെ പെട്ടന്നുള്ള വർധനവ് വിൽപ്പനയെ ബാധിക്കുമെന്നതിനാൽ ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസ് ചിലവ് ഏറ്റെടുക്കുകയും രണ്ട് വേരിയന്റുകളിലും എക്‌സ്ഷോറൂം വില യഥാക്രമം 8,925 രൂപ, 5,670 രൂപ എന്നിങ്ങനെയായി കുറക്കുകയും ചെയ്‌തിട്ടുണ്ട്.

ടിവിഎസ് ഐക്യൂബ് നിലവിൽ ഏറ്റവും ഡിമാന്റുള്ള ഫാമിലി ഇലക്ട്രിക് സ്കൂട്ടറുകളിൽ ഒന്നാണ്. ലളിതമായ ഡിസൈനും എന്നാൽ കിടിലൻ പെർഫോമൻസും നൽകുന്ന ഇവി വലിയ സ്വീകാര്യതയാണ് നേടിയിരിക്കുന്നത്. ഇവിയുടെ സ്റ്റാൻഡേർഡ്, S മോഡലുകൾ 3.4 kWh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. ഇത് സിംഗിൾ ചാർജിൽ 100 കിലോമീറ്റർ റേഞ്ചാണ് നൽകുന്നത്. കമ്പനി സ്വയം വികസിപ്പിച്ച ബാറ്ററി മാനേജ്മെന്റ് സിസ്റ്റമാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്.

TVS iQube Family Electric Scooter Become More Expensive

ഇവിയുടെ പെർഫോമൻസിലേക്ക് നോക്കിയാൽ 4.4 kW കരുത്തിൽ 33 Nm torque വരെ ഉത്പാദിപ്പിക്കാനുമാവും. ടിവിഎസ് ഐക്യൂബിന്റെ ബാറ്ററി 0-80 ശതമാനം മുതൽ 4 മണിക്കൂർ 30 മിനിറ്റ് കൊണ്ട് ചാർജ് ചെയ്യാം. ഇലക്ട്രിക് സ്‌കൂട്ടറിന് 78 കിലോമീറ്ററിന്റെ എന്ന ടോപ് സ്പീഡാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ 5-ഇഞ്ച് TFT സ്‌ക്രീനും STD വേരിയൻ്റിൽ കണക്റഡ് സാങ്കേതികവിദ്യയും ടേൺ-ബൈ-ടേൺ നാവിഗേഷനും പോലുള്ള സവിശേഷതകളും കമ്പനി അവതരിപ്പിക്കുന്നുണ്ട്.

അതേസമയം ഐക്യൂബ് S മോഡൽ വലിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് ഉപയോഗിക്കുന്നത്. ഇതിലെ കൺട്രോളുകൾക്കായി 5-വേ ജോയിസ്റ്റിക്കും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. മുകളിൽ പറഞ്ഞ രണ്ട് വേരിയന്റുകൾക്ക് പുറമെ ടിവിഎസിന്റെ ഫാമിലി ഇലക്ട്രിക് സ്കൂട്ടറിന് 4.56 kWh ബാറ്ററി പായ്ക്കുമായി വരുന്ന ടോപ്പ്-സ്‌പെക്ക് ST മോഡൽ കൂടിയുണ്ട്. സിംഗിൾ ചാര്‍ജില്‍ 140 കിലോമീറ്റര്‍ റേഞ്ചാണ് ടിവിഎസ് അവകാശപ്പെടുന്നത്.

TVS iQube Family Electric Scooter Become More Expensive

കൂടാതെ, ഈ ടോപ്പ് എൻഡ് മോഡൽ 1500 W ചാർജർ ഉപയോഗിച്ച് 2 മണിക്കൂർ 30 മിനിറ്റിനുള്ളിൽ ബാറ്ററി 0-80 ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കും. 600 W ചാർജർ ഉപയോഗിക്കുകയാണെങ്കിൽ ബാറ്ററി 0 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ 4 മണിക്കൂറും 6 മിനിറ്റും സമയമാണ് വേണ്ടിവരികയെന്നും ടിവിഎസ് പറയുന്നു. ST പതിപ്പിന് 82 കിലോമീറ്ററാണ് ടോപ്പ് സ്പീഡായി ടിവിഎസ് അവകാശപ്പെടുന്നത്.

More from DriveSpark

Article Published On: Saturday, April 6, 2024, 10:10 [IST]
English summary
Tvs iqube family electric scooter become more expensive new price list under emps scheme
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X